Saturday, November 17, 2012

പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
2012 ജനുവരി 1 മുതല്‍ പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ ആരംഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ?
ഒറ്റതതവണ രജിസ്ടര്‍ ചെയ്തവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശരിയായി ചെയ്തുവെന്ന്  ഉറപ്പു വരുത്തുക നന്നായിരിക്കും.
1. ഫോട്ടോ അപ്‌ലോഡ്‌ ചെയ്യേണ്ടത്  150 X 200 pixel അളവില്‍ ഫോട്ടോയുടെ ചുവട്ടില്‍ ഉദ്യോഗാര്‍ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപെടുത്തിയായിരിക്കണം. പലരും ഫോട്ടോ സ്കാന്‍ ചെയ്തു പേരും തീയതിയും വച്ച് അപേക്ഷിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ജനറേഷന്‍ ഫോട്ടോകള്‍ പാടില്ലായെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഇവ നിരസിക്കപെടാന്‍ ചിലപ്പോള്‍ കാരണമാകാം. ഫോട്ടോയുടെ കാലാവധി 2010 ഡിസംബര്‍ 31നു ശേഷം എടുത്ത ഫോട്ടോ എന്നാണ് ഇതുവരെയും ഉള്ള പി എസ സി നിര്‍ദേശം. ചിലര്‍ മുന്‍വര്‍ഷം പി എസ് സിയില്‍ ഉപയോഗിച്ച ഫോട്ടോ തീയതി എഡിറ്റു ചെയ്തു അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ഫോട്ടോ എടുത്ത തീയതി എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ തീയതി തിരുത്തുന്നത് നിരസ്സിക്കപെടാന്‍ കാരണമാകാം. ഒറ്റത്തവണയ്ക്ക് മുന്പ്  പി എസ് സിയില്‍ അപ്‌ലോഡ്‌ ചെയ്ത ഫോട്ടോകള്‍ പി എസ് സി സെര്‍വറില്‍ എപ്പോഴും ഒറ്റ ക്ലിക്കില്‍ കിട്ടുമെന്നതിനാല്‍ പിടിക്കപെടാന്‍ സാധ്യത കൂടുതലാണ്. ആയതിനാല്‍ ഇങ്ങനെയുള്ളവര്‍ എത്രയും വേഗം പുതിയ ഫോട്ടോയെടുത്തു ലോഗിന്‍ ചെയ്തു കയറി ഫോട്ടോ എഡിറ്റ്‌ ഒപ്ഷന്‍ വഴി മാറ്റി കൊടുക്കുന്നത് നന്നായിരിക്കും.
2. ക്വാളിഫിക്കേഷന്‍ :
പലരും യോഗ്യത കൊടുത്തിരിക്കുന്നത്‌  രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള ഒഴിവുകളുടെ യോഗ്യത നോക്കിയിട്ടാണ്. ഡിഗ്രി അടിസ്ഥാന യോഗ്യതയായിട്ടുള്ളവര്‍ ഡിഗ്രി മാത്രം യോഗ്യത രജിസ്റ്റര്‍ ചെയ്തവരുണ്ട്‌. എസ് എസ് എല്‍ സി അടിസ്ഥാന യോഗ്യത ആയിട്ടുള്ള ഒഴിവു കണ്ടു ഡിഗ്രി  പാസ്സായ പലരും എസ് എസ് എല്‍. സി മാത്രം രജിസ്റ്റര്‍ ചെയ്തവരുമുണ്ട്‌. ഇത് അപേക്ഷ നിരസിക്കപെടുന്നതിനോ  നിങ്ങളുടെ അവസരം നഷ്ട്ടപെടുന്നതിനോ കാരണമായേക്കാം. ആകയാല്‍ ഉടന്‍ തന്നെ ലോഗിന്‍ ചെയ്തു എസ് എസ് എല്‍ സി മുതല്‍ പ്ലസ്‌ ടു, ഡിഗ്രി, പി. ജി, ഐ  ടി ഐ , പോളി ടെക്നിക് തുടങ്ങി എന്തെല്ലാം യോഗ്യതകളുണ്ടോ  അതെല്ലാം പാസ്സായ ക്രമത്തില്‍ എന്‍റര്‍ ചെയ്തു കൊടുക്കണം.
ചിലര്‍ക്ക് ഉയര്‍ന്ന യോഗ്യതകള്‍ ഉണ്ടാകും. എന്നാല്‍ വയസ്സ് കഴിയാറായിപ്പോയി എന്ന വ്യഥയാല്‍ ഉയര്‍ന്ന യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാത്തവരുണ്ട്. (താഴ്ന്ന പണികള്‍ മതിയെന്ന് സാരം) അവര്‍ക്ക് ആഗ്രഹിച്ചപോലെ ജോലി കിട്ടിയെന്നിരിക്കട്ടെ. അവര്‍ ഉയര്‍ന്ന യോഗ്യത ആദ്യം അവകാശപ്പെടാഞ്ഞതിനാല്‍ പിന്നീട് സ്ഥാനക്കയറ്റം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ തൃപ്തി പിന്നീടുണ്ടാകണമെന്നില്ല. എപ്പോഴും ഭാവികൂടി ചിന്തിക്കുക.
3. അടുത്ത സ്റെപ്പ് ലാന്‍ഡ്‌ ഫോണ്‍ ആണ് . ഉണ്ടെങ്കില്‍ കൊടുക്കാം.
4. അടുത്ത സ്റെപ്പ് Languages known ആണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, other  എന്നിങ്ങനെ എന്‍റര്‍ ചെയ്യാം.
5. അടുത്ത സ്റെപ്പ് weightage & preferences ആണ്. ഇതില്‍ weightage-ല്‍ PH, Ex-service, Sports, NCC ഇവ പെടും.
Preferences-ല്‍ Service Candidate, Wife of Jawan, scout / Guides, Orphanage, Home Guard ഇവ പെടും.
6. ശാരീരിക യോഗ്യതകള്‍ (Physique)
7. Experience ഇതില്‍ State government, Central government, Public Sector, Private sector, Others, Advocate എന്നിങ്ങനെ എന്‍റര്‍ ചെയ്യാം.
8. Declaration കൂടി കൊടുക്കുന്നതോടെ രജിസ്ട്രഷന്‍ പൂര്‍ത്തിയായി.
9. ഇനി ഹോം പേജില്‍ പോവുക. രജിസ്ട്രഷന്‍ കാര്‍ഡ്‌ ക്ലിക്ക് ചെയ്തു പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക.

സ്നേഹിതന്‍









Wednesday, November 14, 2012

പ്രിയപ്പെട്ട ചാച്ചാജി,

പ്രിയപ്പെട്ട ചാച്ചാജി,
 ഇന്ന് അങ്ങയുടെ ഓര്‍മ്മ ദിനം. വലിയ സന്തോഷത്തിന്‍റെ ദിനം.
എങ്കിലും അങ്ങയെ ഓര്‍ക്കുമ്പോള്‍ എനിക്കൊരു ദുഖമുണ്ട്.
ശിശുക്കളുടെ പ്രിയങ്കരന്‍ ചാച്ചാജിയുടെ മകള്‍
എങ്ങനെ ഭ്രൂണഹത്യയുടെ വക്താവായിപ്പോയി ?!
ഇതിനു അങ്ങയുടെ പേരക്കുട്ടിയെങ്കിലും പശ്ചാതപിക്കുമെന്നു പ്രതീക്ഷിക്കാമോ ?
എല്ലാ പ്രിയപ്പെട്ടവര്‍ക്കും  സ്നേഹിതന്‍റെ  ശിശുദിനാശംസകള്‍!

Friday, November 9, 2012

ഏക മകള്‍ സ്ക്കോളര്‍ഷിപ്‌ അല്ല വേണ്ടത് മൂന്നും മകള്‍ സ്ക്കോളര്‍ ഷിപ്പാണ്

ഏക മകള്‍ സ്ക്കോളര്‍ഷിപ്പ് ലക്‌ഷ്യം വയ്ക്കുന്നത് ഒരിക്കലും വിദ്യാഭ്യാസ ഉന്നമനമല്ല.
ജനസംഖ്യ നിയന്ത്രണം ആണ്. അതിനു സ്ക്കോളര്‍ഷിപ്‌  കുട്ടിക്കല്ല അമ്മയ്ക്കാണ്  കൊടുക്കേണ്ടത്. കുട്ടിക്ക് സ്ക്കോളര്‍ഷിപ്‌ കൊടുക്കുന്നത് സ്ത്രീത്വത്തോടുള്ള അവഹേളനം അല്ലാതെന്തു?  വിദ്യാഭ്യാസ ഉന്നമനമാണ്  ലക്‌ഷ്യം എങ്കില്‍ ഏക  മകള്‍ സ്ക്കോളര്‍ഷിപ്‌  അല്ല വേണ്ടത് മൂന്നും മകള്‍ സ്ക്കോളര്‍ ഷിപ്പാണ് നടപ്പാക്കേണ്ടത്‌.
ജനസംഖ്യ നിയന്ത്രിക്കുന്നതിനു പടച്ചോന് നല്ല തല്ചോറുണ്ട്. ഈ ആസൂത്രണം എന്ന സൂത്രം ഇന്ദിരാ ഗാന്ധി നടപ്പാക്കുന്നതിന് മുമ്പും ധാരാളം ഒന്ന് മാത്രം പെറ്റ അമ്മമാരുണ്ട്. ധാരാളം രണ്ടു മാത്രം പെറ്റ  അമ്മമാരും ഉണ്ടായിരുന്നു. അവരാരും അകാലത്തിലെ വിധവകള്‍ ആയതുകൊണ്ടായിരുന്നില്ല. വിരക്ത ഭര്‍ത്താക്കന്മാരുടെ ഭാര്യമാരായതുകൊണ്ടുമല്ല. പടച്ചോന്‍  കൊടുക്കാഞ്ഞിട്ടുതന്നെ. ഇതാണ് ദൈവാസൂത്രണം. ഇതിനെ  സ്ക്കോളര്‍ഷിപ്‌ നല്‍കി മറികടക്കുക സാധ്യമല്ല.  ആകയാല്‍ ഒന്നുകൂടി  ഊന്നിപറയട്ടെ, ഏക  മകള്‍ സ്ക്കോളര്‍ഷിപ്‌  അല്ല വേണ്ടത് മൂന്നും മകള്‍ സ്ക്കോളര്‍ഷിപ്പാണ് നടപ്പാക്കേണ്ടത്‌.   

Monday, October 29, 2012

ശ്വേത മേനോന്‍ ഫാന്‍സ്‌ ചിക്കി.


ശ്വേത മേനോന്‍ ഫാന്‍സ്‌  ചിക്കന്‍ ചിക്കി.

Wednesday, October 24, 2012

കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.

കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച് ബിഷപ്പ്
മാര്‍ ബസെലിയോസ്  ക്ലിമ്മിസ് ബാവയെ
കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്തിയതിലൂടെ
ബനഡിക്റ്റ്  പതിനാറാമന്‍ മാര്‍പ്പാപ്പ
കേരള കത്തോലിക്കാ സഭയ്ക്ക്
ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുന്നു.
നിയുക്ത കര്‍ദ്ദിനാളിനു
സ്നേഹിതന്റെ അനുമോദനങ്ങള്‍ .

തോമസ്‌ (ബേബി ) നിര്യാതനായി


കൊല്ലം കരിക്കോട് ശക്തി നഗര്‍ - 19, ജോസ് ഭവനില്‍
 തോമസ്‌  (ബേബി  (60)  
നിര്യാതനായി . വിമല  ആണ് ഭാര്യ. 
മക്കള്‍ : അജിത്‌ (റിലയന്‍സ് സൂപ്പര്‍, പാല) , 
ഉഷ, ജോസ്  (IHRD എഞ്ചിനീയറിംഗ് കോളേജ്, കൊട്ടാരക്കര).  
മരുമക്കള്‍ : മഹേഷ്‌ വിന്‍സന്റ് , സോഫിയ, ജെസ്നി.
സംസ്കാര ശുശ്രൂഷ 25-10-12 വ്യാഴാഴ്ച രാവിലെ 9.30നു
കണ്ടച്ചിറ സെന്റ്‌ . തോമസ്‌ ദേവാലയത്തില്‍ 

Saturday, October 6, 2012

കള്ള് കാര്യം - ഇത് മുതല കണ്ണീര്‍ .

കള്ള് നിരോധിച്ചാല്‍ തൊഴിലാളികള്‍ പട്ടിണിയാകും എന്ന ഭരണ-പ്രതിപക്ഷ- സാമുദായിക വ്യത്യാസമില്ലാത്ത (കുറ്റം പറയരുത് : മുസ്ലിം -ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഒഴികെ ) ന്യായവാദം വെറും മുതല കണ്ണീര്‍ മാത്രം. കാരണം,  സംസ്ഥാനത്ത്  കൊല്ലം ഉള്‍പ്പെടെ ഇപ്പോള്‍ പൂട്ടികിടക്കുന്ന അനേകം  ഷാപ്പുകളില്‍ നിന്നു തൊഴില്‍ രഹിതരായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ ഒരു ചെറുവിരല്‍ അനക്കിയതായി കേട്ടിട്ടില്ല. എന്തിനു, അവരുടെ കുടുംബത്തിനു അല്പം സൗജന്യ റേഷന്‍ പോലും കൊടുക്കാത്ത ഭരണകൂടവും അതിനു വേണ്ടിപ്പോലും മിണ്ടാത്ത പ്രതിപക്ഷവുമാണ്  ഡാം നിറയുമാറും  ഇപ്പോള്‍ കരയുന്നത്  എന്നത്  ആശ്ചര്യകരമായിരിക്കുന്നു. ഇവിടെ ഒരു കാര്യം വ്യക്തം. പാവം തൊഴിലാളികളുടെ ക്ഷേമമല്ല പ്രത്യാഘാതം എന്ന് ഇവര്‍ പറയുന്നത്. പിന്നയോ, ചിലര്‍ക്ക്  കള്ള്  മുതലാളിമാരുടെ പണത്തിലും മറ്റു ചിലര്‍ക്ക്  മഹാഭൂരിപക്ഷം വരുന്ന കുടിയന്മാരുടെ വോട്ടിലുമാണ്  പ്ര...ത്യാ...ഘാ...തം ഉണ്ടാവുക എന്ന തിരിച്ചറിവാണ്  ഈ വെറളിക്കൊക്കെ കാരണം.

അങ്ങനെ ചിലര്‍ക്ക് : ദീപസ്തംഭം മഹാശ്ചര്യം, .............................
മറ്റു ചിലര്‍ക്ക് : വോട്ടാണ്  ലക്‌ഷ്യം ! വോട്ടിലാണ്  ലക്‌ഷ്യം. അതിനാല്‍ കള്ളഎ  നമിച്ചീടുന്നു.

വാല്‍ കഷണം : ബോധവല്‍ക്കരണം മാത്രമാണ്  ഏക പോംവഴി എന്ന്  ഭൂരിപക്ഷാഭിപ്രായം.

  • മദ്യം ആരോഗ്യത്തിനു ദോഷകരമാനെന്നറിയാതെ കുടിക്കുന്ന ഏതു കുടിയനാണ്‌  ഇന്ന് കേരളത്തിലുള്ളത്.
  • ശുദ്ധ കള്ള്  മാത്രം വിറ്റിരുന്ന കാലത്താണ്  ഒരു മഹാത്മാവ്  തന്റെ അണികളോട് : കള്ള്  ചെത്തരുത്, കള്ള്  കുടിക്കരുത്. കള്ള്  വില്‍ക്കരുത്  എന്ന്  ഉപദേശിച്ചത്. ഇതില്‍പ്പരം ഒരു ബോധവല്‍ക്കരണം  എന്താണുള്ളത്. (വോട്ടും പണവും വേണ്ടാത്ത മണ്ട മഹാത്മാക്കള്‍ക്ക് അങ്ങനെയൊക്കെ പറയാം എന്ന്  പില്‍ക്കാല അണികള്‍ സ്വ ഹ! .)
  • ബോധ്യമില്ലാത്തവനെയാണ്  ബോധവല്‍ക്കരിക്കേണ്ടത് . അല്ലാതെ ബോധമില്ലാത്തവനെയല്ല.
  • ഉറങ്ങുന്നവനെ എളുപ്പം ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ഒരുനാളും ഉണര്‍ത്താന്‍ സാധ്യമല്ല.
ആര്‍ക്കു അമര്‍ഷം തോന്നിയാലും ഒരു പുല്ലുമില്ലാത്ത നിങ്ങളുടെ സ്വന്തം സ്നേഹിതന്‍