Saturday, November 17, 2012

പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
2012 ജനുവരി 1 മുതല്‍ പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ ആരംഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ?
ഒറ്റതതവണ രജിസ്ടര്‍ ചെയ്തവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശരിയായി ചെയ്തുവെന്ന്  ഉറപ്പു വരുത്തുക നന്നായിരിക്കും.
1. ഫോട്ടോ അപ്‌ലോഡ്‌ ചെയ്യേണ്ടത്  150 X 200 pixel അളവില്‍ ഫോട്ടോയുടെ ചുവട്ടില്‍ ഉദ്യോഗാര്‍ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപെടുത്തിയായിരിക്കണം. പലരും ഫോട്ടോ സ്കാന്‍ ചെയ്തു പേരും തീയതിയും വച്ച് അപേക്ഷിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ജനറേഷന്‍ ഫോട്ടോകള്‍ പാടില്ലായെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഇവ നിരസിക്കപെടാന്‍ ചിലപ്പോള്‍ കാരണമാകാം. ഫോട്ടോയുടെ കാലാവധി 2010 ഡിസംബര്‍ 31നു ശേഷം എടുത്ത ഫോട്ടോ എന്നാണ് ഇതുവരെയും ഉള്ള പി എസ സി നിര്‍ദേശം. ചിലര്‍ മുന്‍വര്‍ഷം പി എസ് സിയില്‍ ഉപയോഗിച്ച ഫോട്ടോ തീയതി എഡിറ്റു ചെയ്തു അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ഫോട്ടോ എടുത്ത തീയതി എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ തീയതി തിരുത്തുന്നത് നിരസ്സിക്കപെടാന്‍ കാരണമാകാം. ഒറ്റത്തവണയ്ക്ക് മുന്പ്  പി എസ് സിയില്‍ അപ്‌ലോഡ്‌ ചെയ്ത ഫോട്ടോകള്‍ പി എസ് സി സെര്‍വറില്‍ എപ്പോഴും ഒറ്റ ക്ലിക്കില്‍ കിട്ടുമെന്നതിനാല്‍ പിടിക്കപെടാന്‍ സാധ്യത കൂടുതലാണ്. ആയതിനാല്‍ ഇങ്ങനെയുള്ളവര്‍ എത്രയും വേഗം പുതിയ ഫോട്ടോയെടുത്തു ലോഗിന്‍ ചെയ്തു കയറി ഫോട്ടോ എഡിറ്റ്‌ ഒപ്ഷന്‍ വഴി മാറ്റി കൊടുക്കുന്നത് നന്നായിരിക്കും.
2. ക്വാളിഫിക്കേഷന്‍ :
പലരും യോഗ്യത കൊടുത്തിരിക്കുന്നത്‌  രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള ഒഴിവുകളുടെ യോഗ്യത നോക്കിയിട്ടാണ്. ഡിഗ്രി അടിസ്ഥാന യോഗ്യതയായിട്ടുള്ളവര്‍ ഡിഗ്രി മാത്രം യോഗ്യത രജിസ്റ്റര്‍ ചെയ്തവരുണ്ട്‌. എസ് എസ് എല്‍ സി അടിസ്ഥാന യോഗ്യത ആയിട്ടുള്ള ഒഴിവു കണ്ടു ഡിഗ്രി  പാസ്സായ പലരും എസ് എസ് എല്‍. സി മാത്രം രജിസ്റ്റര്‍ ചെയ്തവരുമുണ്ട്‌. ഇത് അപേക്ഷ നിരസിക്കപെടുന്നതിനോ  നിങ്ങളുടെ അവസരം നഷ്ട്ടപെടുന്നതിനോ കാരണമായേക്കാം. ആകയാല്‍ ഉടന്‍ തന്നെ ലോഗിന്‍ ചെയ്തു എസ് എസ് എല്‍ സി മുതല്‍ പ്ലസ്‌ ടു, ഡിഗ്രി, പി. ജി, ഐ  ടി ഐ , പോളി ടെക്നിക് തുടങ്ങി എന്തെല്ലാം യോഗ്യതകളുണ്ടോ  അതെല്ലാം പാസ്സായ ക്രമത്തില്‍ എന്‍റര്‍ ചെയ്തു കൊടുക്കണം.
ചിലര്‍ക്ക് ഉയര്‍ന്ന യോഗ്യതകള്‍ ഉണ്ടാകും. എന്നാല്‍ വയസ്സ് കഴിയാറായിപ്പോയി എന്ന വ്യഥയാല്‍ ഉയര്‍ന്ന യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാത്തവരുണ്ട്. (താഴ്ന്ന പണികള്‍ മതിയെന്ന് സാരം) അവര്‍ക്ക് ആഗ്രഹിച്ചപോലെ ജോലി കിട്ടിയെന്നിരിക്കട്ടെ. അവര്‍ ഉയര്‍ന്ന യോഗ്യത ആദ്യം അവകാശപ്പെടാഞ്ഞതിനാല്‍ പിന്നീട് സ്ഥാനക്കയറ്റം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ തൃപ്തി പിന്നീടുണ്ടാകണമെന്നില്ല. എപ്പോഴും ഭാവികൂടി ചിന്തിക്കുക.
3. അടുത്ത സ്റെപ്പ് ലാന്‍ഡ്‌ ഫോണ്‍ ആണ് . ഉണ്ടെങ്കില്‍ കൊടുക്കാം.
4. അടുത്ത സ്റെപ്പ് Languages known ആണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, other  എന്നിങ്ങനെ എന്‍റര്‍ ചെയ്യാം.
5. അടുത്ത സ്റെപ്പ് weightage & preferences ആണ്. ഇതില്‍ weightage-ല്‍ PH, Ex-service, Sports, NCC ഇവ പെടും.
Preferences-ല്‍ Service Candidate, Wife of Jawan, scout / Guides, Orphanage, Home Guard ഇവ പെടും.
6. ശാരീരിക യോഗ്യതകള്‍ (Physique)
7. Experience ഇതില്‍ State government, Central government, Public Sector, Private sector, Others, Advocate എന്നിങ്ങനെ എന്‍റര്‍ ചെയ്യാം.
8. Declaration കൂടി കൊടുക്കുന്നതോടെ രജിസ്ട്രഷന്‍ പൂര്‍ത്തിയായി.
9. ഇനി ഹോം പേജില്‍ പോവുക. രജിസ്ട്രഷന്‍ കാര്‍ഡ്‌ ക്ലിക്ക് ചെയ്തു പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക.

സ്നേഹിതന്‍









No comments: