Friday, December 5, 2014

കൊല്ലത്ത് തിരുവോസ്തിയിൽ തിരുമുഖം കാണാം!

ഈ കാണുന്നത് പോട്ട ആശ്രമത്തിലെ പഴയ ഒരു വചനോൽസവം കലണ്ടറിലെ അരുളിക്കയാണ്.  2005 / 2006 വർഷം. 2005 നവംബറിലെ ഒരു ദിവസം എന്റെ അയൽവാസിയായ ഒരു ചേച്ചി ഒരു വചനോൽസവം കലണ്ടർ തന്നിട്ട് ഫ്രെയിം ചെയ്യിച്ചു കൊടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പടം ഫ്രെയിം ചെയ്യുമ്പോൾ അതിലെ കലണ്ടർ നഷ്ടപെടാതിരിക്കാൻ ഞാൻ അത് കൊല്ലം ബിഷപ്പ് ജെറോം നഗറിലുള്ള 'ലോജിക്ക്' എന്ന ഡിസൈൻ സ്ഥാപനത്തിൽ കൊടുത്തു സ്കാൻ ചെയ്തു സി.ഡി.യിലാക്കി ബിഷപ്പ് ജെറോം നഗറിൽ തന്നെയുള്ള "ഫ്രീക്വൻസി" എന്ന ലേസർ പ്രിന്റിംഗ് സ്ഥാപനത്തിൽകൊടുത്തു  A3 സൈസിൽ ഒരു പ്രിന്റ്‌ എടുത്തു ഫ്രെയിം ചെയ്തു കൊടുത്തു. ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് സ്കാൻ ചെയ്തു പ്രിന്റെടുത്ത് ഫ്രെയിം ചെയ്ത ആ തിരുവോസ്തിയിൽ ഒരു കുഞ്ഞു മുഖം തെളിഞ്ഞു കാണുന്നത് ആരുടെയോ ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞ ഞാൻ ആ വചനോൽസവം കലണ്ടർ പരിശോധിച്ചു. കലണ്ടറിലെ തിരുവോസ്തിയിൽ അങ്ങനെ ഒരു മുഖം അറിയാനില്ല. പിന്നെ  കോപ്പി പ്രിന്റിൽ എങ്ങനെ ഈ മുഖം വന്നു. ഉടൻ ഞാൻ അതിന്റെ സി.ഡി. പരിശോധിച്ചു. സി.ഡി.യിൽ വളരെ വ്യക്തമായി മുഖം കാണാം. എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. എന്റെ സാന്നിധ്യത്തിൽ നടന്ന  ഇതിന്റെ സ്കാനിങ്ങിൽ ഒരു തരത്തിലുള്ള എഡിറ്റിങ്ങും നടന്നിട്ടില്ല. സ്കാൻ ചെയ്തത് ഒരു ഹിന്ദു സഹോദരനായിരുന്നു. ആ സഹോദരന് ഈ പടത്തെപ്പറ്റി ഒരറിവും മുന്കൂട്ടി ഇല്ല. പിന്നെ ഇതെങ്ങന?. ഇപ്പോൾ 9 വർഷം കഴിഞ്ഞിരിക്കുന്നു. സഭാ തലത്തിലും ഗ്രാഫിക് ഡിസൈനിംഗ് തലത്തിലുമുള്ള അനേകരുടെ പരിശോധനകൾക്കും നിഗമനങ്ങൾക്കുമായി ഞാനിതു സവിനയം പരസ്യമായി സമർപ്പിക്കുന്നു.

ഒത്തിരി സന്തോഷത്തോടെ,

ഗിൽബർട്ട് കെ.എൽ. കണ്ടച്ചിറ 
940808142 

No comments: