Friday, February 28, 2020

Way of the Cross

കുരിശിന്‍റെ വഴി ജപിക്കുന്നവര്‍ക്ക് ഈശോയുടെ വാഗ്ദാനങ്ങള്‍.

  1.  കുരിശ്ശിന്‍റെ വഴി ജപിച്ചുകൊണ്ടപേക്ഷിക്കുന്നവ ലഭിക്കും.
  2. ആത്മാര്‍ത്ഥമായി സഹകരിച്ച് എന്‍റെ സഹനവഴികളെ ജപിക്കുന്ന ഏവര്‍ക്കും ഞാന്‍ നിത്യജീവന്‍ വാഗ്ദാനം ചെയ്യുന്നു.
  3. ജീവിതകാലം മുഴുവനും പ്രത്യേകിച്ച് മരണസമയത്ത് അവരുടെ സഹായത്തിന് ഞാന്‍ ഓടിയെത്തും.
  4. ആരെങ്കിലും വയലിലെ ലില്ലികളെക്കാളും കടല്‍ത്തീരത്തെ മണല്‍ത്തരികളെക്കാളും അധികമായി പാപം ചെയ്താല്‍ത്തന്നെയും കുരിശിന്‍റെ വഴി ജപിക്കുന്നതിലൂടെ അതെല്ലാം ഞാന്‍ മായിച്ചുകളയും. എന്നാല്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുമുമ്പ്  ചാവുദോഷം കുമ്പസാരിക്കണമെന്നത് ഇതിനാല്‍ ഒഴിവാകുന്നില്ല.
  5. പതിവായി കുരിശിന്‍റെ വഴി ജപിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വം ലഭിക്കും. 
  6. അവര്‍ ശുദ്ധീകരണസ്ഥലത്ത് പോകേണ്ടിവന്നാല്‍ മരിച്ചതിന്‍റെശേഷം വരുന്ന ആദ്യചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ അവരെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.
  7. കുരിശിന്‍റെ വഴിയുടെ സമയത്തും മരണത്തിലും സ്വര്‍ഗ്ഗത്തിലും എന്നെന്നേക്കും ഞാനവരോടുകൂടെയുണ്ടായിരിക്കും. 
  8. മരണസമയത്ത് പിശാച് അവെര പ്രലോഭിപ്പിക്കുവാന്‍ ഞാന്‍ അനുവദിക്കുകയില്ല.
  9. സ്നേഹപൂര്‍വ്വം കുരിശിന്‍റെ വഴി ജപിക്കുന്ന ഓരോരുത്തരെയും ആനന്ദത്താല്‍ ഞാനെന്‍റെ അനുഗ്രഹങ്ങള്‍ നിറയ്ക്കുന്ന ഒരു കുസ്തതോന്തിയാക്കിമാറ്റും.
  10. പതിവായി കുരിശിന്‍റെ ജപിക്കുന്നവരുടെ നേരെ എന്‍റെ ദൃഷ്ടി തിരിഞ്ഞിരിക്കും. അവരെ എപ്പോഴും സംരക്ഷിക്കുവാനായി എന്‍റെ കരങ്ങള്‍ അവരുടെ ചുറ്റുമുണ്ടായിരിക്കും.
  11. ഞാന്‍ ആണികളാല്‍ കുരിശുമായി ബന്ധപ്പെട്ടിരിക്കുംപോലെ കുരിശിന്‍റെ വഴി ജപിച്ച് എന്നെ വണങ്ങുന്നവരുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നു.
  12. എന്നില്‍നിന്ന് വിട്ടുമാറി പാപം ചെയ്യാതിരിക്കത്തക്കവിധമുള്ള അനുഗ്രഹങ്ങള്‍ ഞാന്‍ അവര്‍ക്ക് നല്‍കും.
  13. പതിവായി കുരിശിന്‍റെ വഴി ജപിക്കുന്നവരുടെ മരണസമയത്ത് എന്‍റെ സാന്നിദ്ധ്യം നല്‍കി ഞാനവരെ ആശ്വസിപ്പിക്കും. അവരുടെ മരണം എളുപ്പമുള്ളതായിരിക്കും. ഞങ്ങള്‍ ഒരുമിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും ചെയ്യും. 
  14. എന്‍റെ ആത്മാവ് അവര്‍ക്കൊരു ആവരണമായിരിക്കും. എന്‍റെയടുത്ത് എത്തുംവരെ അവരുടെ സഹായത്തിന് എപ്പോഴും ഞാന്‍ ഓടിയെത്തും.