Sunday, September 30, 2012

വാര്‍ത്ത: കള്ള് : ലീഗിന്റെ നിര്‍ദേശം നടപ്പാകുന്ന കാര്യത്തില്‍ സംശയമെന്നു രമേശ് .

കള്ള്  വ്യവസായം നിരോധിക്കണമെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള മുസ്ലിം ലീഗ്  നിര്‍ദേശം എത്ര കണ്ടു പ്രാവര്തികമാകുമെന്നു സംശയമുണ്ടെന്നു കെ.പി.സി.സി. പ്രസിഡന്‍റ്  രമേശ്‌ ചെന്നിത്തല. ഇതിനെ *ഉപജീവിച്ചു കഴിയുന്ന ധാരാളം ആളുകള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്നും കള്ള്  *മാരക വസ്തുവായി കണക്കാക്കപെടുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  • ഇതിലും പതിന്മടങ്ങ്‌,  കള്ളിനെ ഉപാസിച്ചു മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരും കുടുംബങ്ങളും ഉണ്ടെന്ന വസ്തുത വിസ്മരിക്കാമോ പ്രസിഡന്റെ. 
  • എലിക്കു പാഷാണം വയ്ക്കുന്ന പഴം മാരക വസ്തു എന്നാരെങ്കിലും പറയാമോ ?

പുനരധിവാസ പാക്കേജ്  :  ലളിതമായ രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ.
1. തെങ്ങില്‍ നിന്നും കിട്ടുന്ന ഏക ഉല്‍പ്പന്നം കള്ള്  മാത്രമല്ല, തേങ്ങയും ഉണ്ട്. അതിനാല്‍ നമ്മുടെ ചെത്ത്‌  ചേട്ടന്മാരെ തേങ്ങ ഇടാന്‍ ഉപയോഗിക്കാം.
2. കള്ള്  ഒരിക്കലും കേരളീയന്റെ അവശ്യ വസ്തുവല്ല എന്ന തിരിച്ചറിവുണ്ടാകണം. അതിനാല്‍ ഒരു അവശ്യ വസ്തുവായ പാല്‍ ഉത്പാദന രംഗത്ത്  എല്ലാ വിധ സഹായങ്ങളും ചെയ്തു പുനരധിവസിപ്പിക്കാം.
മുന്‍ ഗണന: ആദ്യം ജീവന്‍ . പിന്നെ തൊഴില്‍  എന്നതായിരിക്കട്ടെ.

വിപ്ലവം ജയിക്കട്ടെ! ക്ഷീര വിപ്ലവം ജയിക്കട്ടെ!!
രക്ത സാക്ഷികള്‍ കുറയട്ടെ! 
കള്ള്  രക്തസാക്ഷികള്‍ കുറയട്ടെ!!

വാല്‍കഷണം: കേരളത്തില്‍ ഇന്ന്  രൂക്ഷം തൊഴിലില്ലായ്മയല്ല. തൊഴില്‍ ചെയ്യായ്മയാണ്.
പരിഹാരം കാണേണ്ടത്  തൊഴിലില്ലായ്മക്കല്ല. തൊഴില്‍ചെയ്യായ്മക്കാണ് .
 
സ്നേഹിതന്‍


Wednesday, September 26, 2012

ഇന്ത്യയുടെ സ്മാര്‍ട്ട് ബോയ്‌

ഇന്ത്യയുടെ സ്മാര്‍ട്ട് ബോയ്‌ 
പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍ സിങ്ങിനു ജന്മദിനാശംസകള്‍ .
സ്നേഹിതന്‍  

Monday, September 24, 2012

e-district പദ്ധതി ഉടൻ നടപ്പിലാക്കണം.

അക്ഷയ സേവനം: അല്‍പ ലാഭം പെരും  ചേതം
സൗജന്യ സേവനം ലക്ഷ്യമാക്കി സര്‍കാരിന്റെ ചില പദ്ധതികളുടെ ഓണ്‍ലൈന്‍ രജിസ്റ്റേഷന്‍ അക്ഷയ കേന്ദ്രം വഴി മാത്രം നടത്തുന്നതു അവിടുത്തെ തിരക്കുമൂലം പല ഗുണഭോക്താക്കള്‍ക്കും തൊഴില്‍ നഷ്ടം സംഭവിക്കുന്നു. പ്രതിദിനം 100 മുതല്‍ 600 രൂപവരെ വേലക്കൂലി നഷ്ടപ്പെടുത്തിയാണ്  പലരും 'അക്ഷയ' നിരങ്ങുന്നത്. സ്വന്തം കമ്പ്യൂട്ടറും നെറ്റ് കണക്ഷനുംഉള്ളവര്‍ക്കുപോലും സ്വയം ചെയ്യാന്‍ അനുവദിക്കാതെ അക്ഷയ ബുദ്ധിമുട്ട് കേന്രം വഴി ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഗുണഭോക്താക്കള്‍ക്ക്  വേണമെങ്കില്‍ മാത്രം അക്ഷയകേന്ദ്രം വഴിയോ മറ്റു വഴികളോ  തേടുന്നതിനു ഉപകാരപ്പെടുന്ന രീതിയില്‍ ഓപ്പണ്‍ സൈറ്റ് ആക്കിയാല്‍ കാര്യങ്ങള്‍ എത്രയോ ലളിതം. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ്  ഇമ്മാതിരി വര്‍ഷാ വര്ഷം പുതുക്കിയും ജനത്തിന്റെ ആരോഗ്യം കളയണോ?
അല്പം വിവേകം കാണിച്ചാല്‍ ഒത്തിരി ലാഭങ്ങളുണ്ട്. അതിനു വേണ്ട വിവേകം വേണ്ടവര്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.


തിലകന് സ്നേഹിതന്റെ ആദരാഞ്ജലി

അഭിനയ ചക്രവര്‍ത്തി 
തിലകന്  
സ്നേഹിതന്റെ 
ആദരാഞ്ജലി 

Friday, September 21, 2012

കേരള ജനതയ്ക്ക് ഒരു കന്നി 5 ഉപഹാരം


വിറ്റുപോകാത്ത ഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50% വരെ കുറയ്ക്കാന്‍ തീരുമാനം

കൊല്ലം • വിറ്റുപോകാത്ത കള്ളുഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50% വരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിട്ടും ഏറ്റെടുക്കാന്‍ ആളിലെ്ലങ്കില്‍ തൊഴിലാളി കമ്മിറ്റിയെ 500 രൂപ ലൈസന്‍സ് ഫീസ് നിരക്കില്‍ ഷാപ്പ് ഏല്‍പ്പിക്കാനും ഉത്തരവായി. അബ്കാരി വര്‍ഷം ആരംഭിച്ച് ആറു മാസമായിട്ടും ഷാപ്പുകള്‍ ഗണ്യമായി അടഞ്ഞുകിടക്കുന്നതിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് 5,512 കള്ളുഷാപ്പുകളില്‍ ആയിരത്തിലേറെ ഇനിയും ആരും ഏറ്റെടുത്തിട്ടില്ല.

തിരുവനന്തപുരം ജില്ലയില്‍ ഒറ്റഷാപ്പും തുറന്നിട്ടില്ല. കൊല്ലം, തൃശൂര്‍, എറണാകുളം ജില്ലകളിലും ഷാപ്പുകള്‍ വലിയ തോതില്‍ അടഞ്ഞുകിടക്കുന്നു. വ്യാജക്കള്ളു വില്‍ക്കാന്‍ അനുവദിക്കിലെ്ലന്ന നിലപാടു സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെയാണു ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതായത്. ഉല്‍പാദിപ്പിക്കുന്ന കള്ളും വില്‍ക്കുന്ന കള്ളും തമ്മിലുള്ള അന്തരം ഈ മേഖലയില്‍ എന്നും വിവാദമാണ്. ഷാപ്പ് ഒന്നിനു കുറഞ്ഞത് അഞ്ചു തൊഴിലാളികളും 50 തെങ്ങും എന്ന നിബന്ധനയും പലയിടത്തും പാലിക്കപ്പെടുന്നില്ല. 

കള്ളിന്‍റെ 90 ശതമാനത്തോളം പാലക്കാടു ജില്ലയില്‍ നിന്നു കൊണ്ടുവരികയാണ്. ഇതിന്‍റെ നിബന്ധനകളും ലൈസന്‍സികളെ പിന്തിരിപ്പിച്ചു. കൊല്ലം ജില്ലയില്‍ 233 ഷാപ്പുകളില്‍ 189 എണ്ണവും അടഞ്ഞുകിടക്കുന്നു. കള്ളിന്‍റെ ലഭ്യതക്കുറവാണു പ്രധാന കാരണം. സ്പിരിറ്റ് വില്‍ക്കാന്‍ അനുവദിക്കിലെ്ലന്ന നിലപാടു കര്‍ശനമായതോടെ ഷാപ്പ് ഏറ്റെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ 15 വിഷമദ്യദുരന്തങ്ങളില്‍ പതിനൊന്നും കൊല്ലത്താണെന്നാണ് എക്‌സൈസ് വകുപ്പിന്‍റെ കണക്ക്. ഷാപ്പൊന്നിനു ശരാശരി 10 തെങ്ങ് മാത്രമേ ജില്ലയില്‍ ചെത്തുന്നുള്ളൂ. 

ബാക്കി കള്ള് പാലക്കാട്ടു നിന്നു കൊണ്ടുവരികയാണ്. പക്ഷേ, ഇങ്ങനെ കൊണ്ടുവരുന്ന കള്ളിലും മായം കണ്ടെത്തി. സാംപിളിന്‍റെ രാസപരിശോധനാഫലം ഇനിയും വന്നിട്ടില്ല. കള്ളില്‍ എട്ടു ശതമാനത്തിലധികം ആല്‍ക്കഹോള്‍ കണ്ടെത്തിയാല്‍ ഷാപ്പ് പൂട്ടിക്കണമെന്നാണു ചട്ടം. കള്ളിന്‍റെ വില്‍പന അനുസരിച്ചാണു ലൈസന്‍സ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടു ലക്ഷം രൂപ വരെ ഫീസ് ഏര്‍പ്പെടുത്തിയ കള്ളുഷാപ്പ് സംസ്ഥാനത്തുണ്ട്. അഞ്ച്_ ആറു ഷാപ്പുകള്‍ ഗ്രൂപ്പായി ലൈസന്‍സികളെ ഏല്‍പ്പിക്കുക എന്നതാണു സര്‍ക്കാര്‍ നയം. തൊഴിലാളി കമ്മിറ്റികളെ ഏല്‍പ്പിക്കുന്പോഴും ഗ്രൂപ്പ് സന്പ്രദായം തുടരും.
(അവലംബം: യാഹൂ ന്യൂസ്‌ 4 മണിക്കൂര്‍ മുമ്പ് )
"...അവരോടു ക്ഷമിക്കണമേ.; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. ലൂക്കാ 23/43

Tuesday, September 18, 2012

Wednesday, September 12, 2012

എമര്‍ജന്‍സി കേരള 2012

എമെര്‍ജിംഗ്  കേരള 2012
ഒരു എമര്‍ജന്‍സി കേരള ആയി ഭവിക്കട്ടെ 
എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

-സ്നേഹിതന്‍ 



Wednesday, September 5, 2012

PSC ഒറ്റതവണ ഇന്ന് വലിഞ്ഞിഴയുന്നു. ഉദ്യോഗാര്‍ഥികള്‍ വലയുന്നു.

PSC ഒറ്റതവണ ഇന്ന്  വലിഞ്ഞിഴയുന്നു.
ഉദ്യോഗാര്‍ഥികള്‍  വലയുന്നു. ഇന്ന് അപേക്ഷിക്കാന്‍  അവസാന തീയതിയുള്ള ധാരാളം ഒഴിവുകളിലെ അപേക്ഷകര്‍ അങ്കലാപ്പില്‍ .

പരിഹാരം കാണണമേ ...  കനിവായ്   പരിഹാരം കാണണമേ.
പരിഹാരം കാണണമേ ...  കനിവായ്   പരിഹാരം കാണണമേ.

സ്നേഹിതന്‍ 



Tuesday, September 4, 2012

ഹാവൂ...ഇത് എന്തര് സൗകര്യം!


2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദേശീയ പണിമുടക്ക്

ന്യൂഡല്‍ഹി• 2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദേശീയ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെയാണ് പണിമുടക്ക്.   ഡല്‍ഹിയില്‍ ചേര്‍ന്ന തൊഴിലാളി യൂണിയനുകളുടെ സംയുക്ത കണ്‍വെന്‍ഷനിലാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കുന്നത്.
(അവലംബം: യാഹൂ ന്യൂസ്‌ )