Friday, May 25, 2012

റേഷന്‍ കാര്‍ഡു പ്രതിസന്ധി ഈസിയായി പരിഹരിക്കാം.

റേഷന്‍ കാര്‍ഡു പ്രതിസന്ധി ഈസിയായി പരിഹരിക്കാം.
  • റേഷന്‍ കാര്‍ഡു ലാമിനെഷനുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ അല്പം തിരിഞ്ഞൊന്നു നോക്കിയാല്‍ വളരെ എളുപ്പം. കാര്‍ഡുകള്‍ നിറം തിരിച്ചുള്ള ഈ ഏര്‍പ്പാടിന് മുമ്പുള്ള കാര്‍ഡിന്റെ രീതി എത്രയോ സിമ്പിള്‍ . കാര്‍ഡിന്റെ അടിസ്ഥാന വിവരങ്ങള്‍ കവര്‍ പേജില്‍ നിന്ന് മാറ്റി സാധാരണ പേജില്‍ പ്രിന്റ്‌ ചെയ്യാം. കവര്‍ പേജ് പൊതുവായി മൂന്നു നിറങ്ങളില്‍ തന്നെ ചെലവ് കുറഞ്ഞതും ഈട് നില്കുന്നതുമായ സാധാരണ ലാമിനേഷന്‍ (ടെക്സ്റ്റ്‌ ബുക്ക്‌  കവര്‍ ലാമിനേഷന്‍ ) ചെയ്‌താല്‍ അതിവേഗം ബഹുദൂരം എത്രയോ കാര്‍ഡുകള്‍ ഒരു ദിവസം വിതരണം ചെയ്യാം. ഇപ്പോള്‍ വിതരണം ചെയ്യുന്ന കട്ടികൂടിയ ലാമിനേഷന്‍ കാര്‍ഡില്‍ നിന്നും പുറത്തേക്കു തളിനില്കുന്നതും അസൌകര്യം നിറഞ്ഞതുമാണ്. കടുത്ത കളറില്‍നിന്നും ഫോട്ടോ സ്റ്റാറ്റ്  എടുത്താല്‍ പലപ്പോഴും വ്യക്തമാവുകയില്ല. 
ഓള്‍ഡ്‌ ഈസ് എത്രയോ ഗോള്‍ഡു . ഇതിനു വേണ്ട വെളിച്ചം സര്‍വേശ്വരന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കട്ടെ എന്ന്  പ്രാര്‍ത്ഥിക്കുന്നു. 

Thursday, May 24, 2012

തള്ളട്ടങ്ങനെ തള്ളട്ടെ!


 തള്ളട്ടങ്ങനെ തള്ളട്ടെ!
 പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു ഓട്ടോറിക്ഷ തള്ളികൊണ്ട് നടക്കുന്ന ഓട്ടോ തൊഴിലാളികള്‍ . കൊല്ലം കരിക്കോട്  നിന്നൊരു ദൃശ്യം.

അമ്മ തൊട്ടികള്‍ അമ്മയെ കുടുക്കാനോ ?

അമ്മ തൊട്ടികള്‍ അമ്മയെ കുടുക്കാനോ ?
കായംകുളത്തെ അമ്മയെ പോലീസ്  കുടിക്കിയത്രേ. ജീവിതത്തില്‍ പറ്റിയ ഒരു തെറ്റിന് പത്തു മാസം പ്രയശ്ചിതം ചെയ്തു സമൂഹത്തിന്റെ കൂരമ്പ്‌ തറയ്ക്കുന്ന കണ്ണില്‍ നിന്നും രക്ഷിച്ചു മനസ്സുകൊണ്ടും ശരീരം കൊണ്ടും നൊന്തു പ്രസവിച്ച അവളെ ഇരുമ്പഴിക്കുള്ളിലാക്കിയത്രേ. എത്രയോ ടി പി വധ കേസുകളിലെ പ്രതികള്‍ സ്വൈരവിഹാരം നടത്തുന്ന, ഒരു ഇളിപ്പും കൂടാതെ ദമ്പതികള്‍ കുഞ്ഞിനെ ക്രൂരമായി കൊല്ലുന്ന നാട്ടിലാണ്  ഈ അമ്മയോടീ ക്രൂരത. ഇതിനെ ഭ്രാന്താലയം എന്നല്ലാതെ എന്ത് വിളിക്കും. അവള്‍ക്കു ജാമ്യം നേടാനും ഉപജീവനത്തിനും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ജീവന്‍ സംരക്ഷണ സമിതിയും അടിയന്തിരമായി ഇടപെടണം.
 
വളരെ പ്രതീക്ഷയോടെ 
സ്വന്തം സ്നേഹിതന്‍ 

Monday, May 21, 2012

സ്വന്തം കണ്ണിലെ ത.....ടി.....ക്ക....ഷ....ണം

സ്വന്തം കണ്ണിലെ ത.....ടി.....ക്ക....ഷ....ണം 
 അ.....വി.....ട.....ങ്ങി.....രി.....ക്ക....ട്ടെ...!!!!

Tuesday, May 15, 2012

പാര മെഡിക്കല്‍ കോഴ്സ് ഓണ്‍ലൈന്‍ അപേക്ഷ വിഷമകരം

പാര മെഡിക്കല്‍ കോഴ്സ്  ഓണ്‍ലൈന്‍ അപേക്ഷ വിഷമകരം 

ഇന്നലെ ഉച്ചയ്ക്ക് ശേഷം പാര മെഡിക്കല്‍ കോഴ്സ്  ഓണ്‍ലൈന്‍ അപേക്ഷ വിഷമകരമായിരിക്കുകയാണ്. സൈറ്റ്  തുറന്നു അപ്ലിക്കേഷന്‍ നമ്പറും സെക്യൂരിറ്റി കീയും കൊടുത്താല്‍ ഇന്‍ വാലിഡ്‌  അപ്ലിക്കേഷന്‍ നമ്പര്‍ ഓര്‍ സെക്യൂരിറ്റി കീ എന്നാണ് കാണിക്കുന്നത്. എവിടെ എങ്ങനെയാണ് തെറ്റ് സംഭവിച്ചതെന്ന് ഒട്ടും മനസിലാകുന്നില്ല. വിധ്യാര്ധികളുടെയുംരക്ഷിതാക്കളുടെയും ആശങ്ക ഉടന്‍ പരിഹരിക്കണം. 
സ്നേഹിതന്‍