ഏക മകള്‍ സ്ക്കോളര്‍ഷിപ്പ് ലക്‌ഷ്യം വയ്ക്കുന്നത് ഒരിക്കലും വിദ്യാഭ്യാസ ഉന്നമനമല്ല.
ജനസംഖ്യ നിയന്ത്രണം ആണ്. അതിനു സ്ക്കോളര്‍ഷിപ് കുട്ടിക്കല്ല അമ്മയ്ക്കാണ് കൊടുക്കേണ്ടത്. കുട്ടിക്ക് സ്ക്കോളര്‍ഷിപ് കൊടുക്കുന്നത് സ്ത്രീത്വത്തോടുള്ള അവഹേളനം അല്ലാതെന്തു? വിദ്യാഭ്യാസ ഉന്നമനമാണ് ലക്‌ഷ്യം എങ്കില്‍ ഏക മകള്‍ സ്ക്കോളര്‍ഷിപ് അല്ല വേണ്ടത് മൂന്നും മകള്‍ സ്ക്കോളര്‍ ഷിപ്പാണ് നടപ്പാക്കേണ്ടത്.
ജനസംഖ്യ നിയന്ത്രിക്കുന്നതിനു പടച്ചോന് നല്ല തല്ചോറുണ്ട്. ഈ ആസൂത്രണം എന്ന സൂത്രം ഇന്ദിരാ ഗാന്ധി നടപ്പാക്കുന്നതിന് മുമ്പും ധാരാളം ഒന്ന് മാത്രം പെറ്റ അമ്മമാരുണ്ട്. ധാരാളം രണ്ടു മാത്രം പെറ്റ അമ്മമാരും ഉണ്ടായിരുന്നു. അവരാരും അകാലത്തിലെ വിധവകള്‍ ആയതുകൊണ്ടായിരുന്നില്ല. വിരക്ത ഭര്‍ത്താക്കന്മാരുടെ ഭാര്യമാരായതുകൊണ്ടുമല്ല. പടച്ചോന്‍ കൊടുക്കാഞ്ഞിട്ടുതന്നെ. ഇതാണ് ദൈവാസൂത്രണം. ഇതിനെ സ്ക്കോളര്‍ഷിപ് നല്‍കി മറികടക്കുക സാധ്യമല്ല. ആകയാല്‍ ഒന്നുകൂടി ഊന്നിപറയട്ടെ, ഏക മകള്‍ സ്ക്കോളര്‍ഷിപ് അല്ല വേണ്ടത് മൂന്നും മകള്‍ സ്ക്കോളര്‍ഷിപ്പാണ് നടപ്പാക്കേണ്ടത്.
1 comment:
ഇതിനു ഒരുമാതിരി പുരോഹിത വർഗ്ഗത്തിന്റെ സ്വരം ;)
ആൺകുട്ടി മാത്രം മതി പെൺകുട്ടി വേണ്ട എന്ന നിലപാട് എടുക്കുന്നതിനെതിരെയുള്ള നീക്കമാണിതു എന്ന് തിരിച്ചറിയുവാൻ കഴിയാത്തവരും ഇന്ത്യയിൽ ഉണ്ടല്ലോ ;)
Post a Comment