Monday, July 27, 2015

ഡോ: ഏ പി.ജെ അബ്ദുൽ കലാമിന് സ്നേഹിതൻറെ ആദരാഞ്ജലികൾ!

ഡോ: ഏ പി.ജെ അബ്ദുൽ കലാമിന് സ്നേഹിതൻറെ ആദരാഞ്ജലികൾ!

ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം (തമിഴ്:அவுல் பகீர் ஜைனுலாப்தீன் அப்துல் கலாம, ഇംഗ്ലീഷ്:Avul Pakir Jainulabdeen Abdul Kalam) ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007).[2]1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25നു സ്ഥാനമൊഴിഞ്ഞു.[3][4] 2015 ജൂലൈ 27 ന് ഷില്ലോങ്ങിൽ വച്ച് ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ കലാം ഉദ്യോഗസ്ഥനായിരുന്നു.[5].മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
2002 ൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുംഭാരതീയ ജനതാ പാർട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമാണ്.[6]
2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.[7] അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ധൻ മാത്രമല്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയാണ്. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒന്നാണ്.[8] അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.[9]

ഉള്ളടക്കം

  [പ്രദർശിപ്പിക്കുക

ആദ്യകാല ജീവിതം, വിദ്യാഭ്യാസം[തിരുത്തുക]

"സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്"
—ആത്മകഥയായ അഗ്നിച്ചിറകുകളിൽനിന്നും ഒരു വാചകം[10]
ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെരാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ ജൈനലാബ്ദീന്റേയും, ആഷിയമ്മയുടേയും മകനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള വിശ്വാസിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, ധനുഷ്കോടി - രാമേശ്വരം യാത്രക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി സഞ്ചരിച്ചിരുന്ന ട്രെയിൻ അവിടെ നിറുത്താതിരുന്ന കാലത്തിൽ പത്രക്കെട്ടുകൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ അബ്ദുൾ കലാം ഷംസുദ്ദീനെ സഹായിച്ചിരുന്നു.[11] ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ കാണാവുന്നതാണ്. ഇദ്ദേഹത്തിന്റെ സഹോദരന്റെ അപൂർ‌വകൌതുകവസ്തുക്കൾ വിൽക്കുന്ന കട ഇതിനോടുചേർന്നുതന്നെ കാണാം.
രാമനാഥപുരത്തെ സ്വാർട്ട്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു.[12]കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.
രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954 ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. തന്റെ ബിരുദപഠനകാലത്തെക്കുറിച്ച് കലാമിനു തന്നെ പിന്നീട് മതിപ്പുണ്ടായിരുന്നില്ല. ആകാശങ്ങളിൽ പറക്കുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി.[13] അക്കാലത്തെ സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു.[14]വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങളെ കലാം സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.[15]

ശാസ്ത്രജ്ഞൻ[തിരുത്തുക]

Abdulkalam04052007.jpg
1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡിവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു.[16][17] ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം [18]. ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി III എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു.[19][20]
കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർപോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.[21]
ഗുവഹാട്ടി ഐ.ഐ.ടിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രിഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരുബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു [22]. ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരുസം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു.[23][24][25]ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽപൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു[26]. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷൻ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്ന ചുമതല കൂടിയുണ്ടായിരുന്നു.[27] ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷൻ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.[28]

രാഷ്ട്രപതി[തിരുത്തുക]

കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുംഭാരതീയ ജനതാപാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002 ൽ അന്നത്തെ ഭരണക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു.[29] സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാവട്ടം പ്രതീക്ഷയുണ്ടായിരുന്ന കെ.ആർ.നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞു കലാമിനുള്ള വഴി സുഗമമാക്കി.[30][31] ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ, കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നുകലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്.[32] ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.[33]
രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.[34] എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോൾ, കലാമിന് മുൻനിര രാഷ്ട്രീയപാർട്ടികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു. കലാമിന്റെ പിൻഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിനെ വീണ്ടും ഈ സ്ഥാനത്തേക്ക് രാഷ്ട്രീയപാർട്ടികൾ പരിഗണിക്കുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. കലാം രാഷ്ട്രപതിയാവാൻ വീണ്ടും തയ്യാറാണെങ്കിൽ പിന്തുണ നൽകാൻ തയ്യാറാണെന്ന് രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി.[35]

വിമർശനങ്ങൾ,വിവാദങ്ങൾ[തിരുത്തുക]

രാഷ്ട്രപതി സ്ഥാനത്ത്[തിരുത്തുക]

രാഷ്ട്രപതിയുടെ മുമ്പിലെത്തിയ ദയാഹർജികളുടെ തീർപ്പുകൽപ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമർശനം അബ്ദുൾ കലാമിനെതിരേ ഉയർന്നിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 72 ആമത്തെ വകുപ്പു പ്രകാരം വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷ ഇളവുചെയ്യാൻ രാഷ്ട്രപതിക്കു അധികാരം ഉണ്ട്.[36] അബ്ദുൾ കലാം രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തിൽ ഇരുപത്തൊന്ന് ദയാഹർജികൾ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്നുവെങ്കിലും, തീർപ്പു കൽപ്പിച്ചത് ഒന്നിൽ മാത്രമാണ്. പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജിയാണ് അബ്ദുൾ കലാം പരിഗണിച്ചത്. എന്നാൽ ഇയാൾക്ക് മാപ്പു നൽകാൻ കലാം തയ്യാറായില്ല, ചാറ്റർജിയെ പിന്നീട് വധശിക്ഷക്കു വിധേയനാക്കി.[37] 2001 ലെ ഇന്ത്യൻ പാർലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ അഫ്സൽ ഗുരുവിന്റെ ദയാഹർജിയും ഉണ്ടായിരുന്നു ഇതിൽ. ദയാഹർജിയുടെ തീർപ്പു വൈകിക്കുക വഴി അഫ്സൽ ഗുരുവിന്റെ വധശിക്ഷ നീട്ടിയത് ഒരുപാട് വിമർശനങ്ങൾക്കിടയാക്കി.[38]

ശാസ്ത്രജ്ഞൻ എന്ന സ്ഥാനത്ത്[തിരുത്തുക]

ഇന്ത്യയുടെ ആണവപദ്ധതിയിൽ കലാമിനുള്ള പങ്കിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ശാസ്ത്രജ്ഞർ രംഗത്തെത്തുകയുണ്ടായി. ഏയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വ്യക്തി എങ്ങിനെയാണ് ആണവശാസ്ത്രത്തിന്റെ കുലപതിയായി അറിയപ്പെടുക എന്നവർ ചോദിക്കുന്നു. കലാം ആണവശാസ്ത്രത്തെക്കുറിച്ച് ഒരു ലേഖനം പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞനായ ഹോമി സെത്ന ചൂണ്ടിക്കാട്ടുന്നു.[39] ഹോമി സെത്ന അറിയപ്പെടുന്ന ഒരു ആണവശാസ്ത്രജ്ഞനും, രസതന്ത്രത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. ന്യൂക്ലിയാർ ഫിസിക്സിൽ കലാമിനു ഒന്നും തന്നെ അറിയില്ല എന്ന് പൊക്രാൻ II പദ്ധതിയിൽ അംഗമായിരുന്ന ഈ ശാസ്ത്രജ്ഞൻ കലാമിനെ കുറ്റപ്പെടുത്തുന്നു.[40] ആണവനിലയങ്ങളിൽ പ്രവർത്തിച്ച പരിചയങ്ങളൊന്നുമില്ലാത്ത ഒരാളാണ് കലാമെന്നും, രാജാരാമണ്ണയുടെ കീഴിൽ പൂർത്തിയായ അണ്വായുധ പദ്ധതിയിൽ കലാം ഭാഗഭാക്കല്ലായിരുന്നു എന്നും ചിലർ തെളിവു സഹിതം സാക്ഷ്യപ്പെടുത്തുന്നു[41]
സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിൽ കലാമിന്റെ പങ്കാളിത്തം ചില മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്യുകയുണ്ടായി. അഗ്നി, പൃഥി, ആകാശ് എന്ന മിസൈലുകൾ വികസിപ്പിച്ചത് മറ്റു ശാസ്ത്രജ്ഞരായിരുന്നു കലാം പദ്ധതിയുടെ ഏകോപനം മാത്രമേ ചെയ്തിരുന്നുള്ളു എന്നും ഈ പത്രങ്ങൾ അദ്ദേഹത്തിന്റെ സമകാലീനരായ ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. അഗ്നി മിസ്സൈലിന്റെ യഥാർത്ഥ സൂത്രധാരൻ അഡ്വാൻസ് സിസ്റ്റം ലാബോറട്ടറിയുടെ ചെയർമാനും അഗ്നി പ്രൊജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന രാം നാരായൺ അഗർവാളായിരുന്നു.[42][43] കലാം തന്റെ ആത്മകഥയിൽ അഗ്നിയുടെ വിജയത്തിനു രാം നാരായൺ അഗർവാളിന് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.[44] ഇന്ദിരാഗാന്ധിയുടെ കാലത്ത് കലാമിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രൊജക്ട് ഡെവിൾ, പ്രൊജക്ട് വേലിയന്റ് സാങ്കേതികമായി തികഞ്ഞ പരാജയമായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സമ്മർദ്ദം കൊണ്ട് ഈ രണ്ടു പ്രൊജക്ടുകളും ഭാരത സർക്കാർ ഉപേക്ഷിക്കുകയായിരുന്നു[45]
2011 ൽ കൂടംകുളം ആണവവൈദ്യുത നിലയത്തെ സംബന്ധിച്ച കലാമിന്റെ നിലപാടുകൾ ഒരുപാട് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. കൂടംകുളം ആണവനിലയം സുരക്ഷിതമായ ഒന്നാണെന്നായിരുന്നു കലാം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്. കേന്ദ്രസർക്കാരിന്റേയും, മറ്റേതെങ്കിലും ഒരു സ്ഥാപനത്തിന്റേയോ ഇടനിലക്കാരനായല്ല താനിതു പറയുന്നതെന്നും കലാം പറഞ്ഞിരുന്നു.[46]ആണവനിലയത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചു പറയാൻ മാത്രം വിജ്ഞാനം അബ്ദുൾ കലാമിന് ഈ വിഷയത്തിൽ ഇല്ല എന്നു പറഞ്ഞുകൊണ്ട് കൂടംകുളം സമരസമിതി നേതാക്കൾ കലാമിനെ ശക്തമായി വിമർശിക്കുന്നു[47]

വിഷൻ ഇന്ത്യ-2020[തിരുത്തുക]

2020 ൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ഒരു പദ്ധതി കലാം സ്വപ്നം കണ്ടിരുന്നു. വിഷൻ-2020 എന്ന തന്റെ പുസ്തകത്തിലൂടെ ഈ ചിന്തകൾ അദ്ദേഹം ഭാരതത്തിലെ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.[48] അബ്ദുൾ കലാം രചിച്ച പുസ്തകങ്ങൾക്ക് ദക്ഷിണ കൊറിയയിൽ ധാരാളം വായനക്കാരുണ്ടെന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്യുന്നു.[49] അതുപോലെ ആണവായുധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ഭാവിയുടെവൻശക്തി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൂടുതൽ അടുപ്പിക്കുന്നു എന്നും അദ്ദേഹം ഉറപ്പിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ മറ്റ് മേഖലകളിലും അതീവ താല്പര്യം പ്രകടിപ്പിക്കുന്ന അബ്ദുൽ കലാംസ്വതന്ത്ര സോഫ്റ്റ്വെയറിനെ പിന്താങ്ങുകയും വൻതോതിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കൂടുതൽ ജനങ്ങൾക്ക് വിവരസാങ്കേതിക വിദ്യ കൊണ്ടുള്ള പ്രയോജനം ലഭിക്കാൻ കാരണമാകും എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.[50]
ഒരു പ്രസംഗവേദിയിൽ
പ്രധാനമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എന്ന സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം കലാം ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയുണ്ടായി.[51] അവരുടെ സൗഹൃദം എനിക്കിഷ്ടമാണ്. നാളെയുടെ ഇന്ത്യയെക്കുറിച്ച് അവർക്കുള്ള സ്വപ്നങ്ങളെ ഉത്തേജിപ്പിച്ച് അവരെ അത് നേടിയെടുക്കാൻ പ്രാപ്തരാക്കണം,ഇത് എന്റെ ലക്ഷ്യത്തിലൊന്നാണ്. ഇത്തരം സംവാദങ്ങളെക്കുറിച്ച് കലാമിന്റെ അഭിപ്രായമിതാണ്. [52] രാഷ്ട്രപതി കാലയളവിലും, അതിനു ശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ചശേഷം തിരുവനന്തപുരത്തുള്ളഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ ചാൻസലർ ആയി കലാം സേവനമനുഷ്ഠിക്കുന്നു.[53]
സൗരോർജ്ജത്തിന്റെ അളവറ്റ ശക്തിയെക്കുറിച്ച് കലാം ഏറെ ബോധവാനായിരുന്നു. സൗരോർജ്ജത്തെ ഉപയോഗിച്ച് ബഹിരാകാശത്തുള്ള ഊർജ്ജ പ്ലാന്റുകൾ എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്ന ഒരാൾ കൂടിയായിരുന്നു കലാം.[54] 2012ൽ കലാമിന്റെ ചൈനാ സന്ദർശനത്തിന്റെ ഭാഗമായി, ഇരു രാജ്യങ്ങളും ഒത്തു ചേർന്ന് ഒരു സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഉപഗ്രഹം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി ആരംഭിച്ചിരുന്നു.[55]

വ്യക്തിജീവിതം[തിരുത്തുക]

പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അബ്ദുൽ കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിട വന്ന ഒരു സംഭവത്തെപറ്റി തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിൽ പറയുന്നുണ്ട്. 1934ൽ മണിക്കൂറിൽ 100മൈലിലധികം വേഗതയുള്ള കൊടുങ്കാറ്റ് പിതാവിന്റെ യാനത്തേയും സേതുക്കരയുടെ ഏതാനും ഭാഗങ്ങളേയും തകർത്തുകളഞ്ഞു എന്നും പാമ്പൻ പാലം, അതിലൂടെ ഓടിക്കൊണ്ടിരുന്ന യാത്രക്കാരുള്ള തീവണ്ടിസഹിതം തകർന്ന് സമുദ്രത്തിൽ പതിച്ചു എന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.[56] അതുവരെ സമുദ്രത്തിന്റെ സൌന്ദര്യം മാത്രം ആസ്വദിച്ചിരുന്ന തനിക്ക് അതിന്റെ അനിയന്ത്രിതമായ ഊർജ്ജത്തെപറ്റി മനസ്സിലാക്കാൻ ഈ സംഭവം ഇടവരുത്തി എന്ന് കലാം ഓർമ്മിക്കുന്നു.[57] മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നും അദ്ദേഹത്തിനില്ല. മാത്രമല്ല ഡോ.കലാം അവിവാഹിതനും ,പൂർണ്ണ സസ്യഭുക്കുമാണ്.

പ്രത്യേകതകൾ[തിരുത്തുക]

  • അഗ്നി, പൃഥ്വി മിസൈലുകളുടെ ഉപജ്ഞാതാവായ ഇന്ത്യൻ രാഷ്ട്രപതി.
  • നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടുരേഖപ്പെടുത്തിയ രാഷ്ട്രപതി.
  • ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി [58]
  • അവിവാഹിതനായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി [59]

അംഗീകാരങ്ങൾ[തിരുത്തുക]

മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.[60] മാത്രമല്ലഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ൽ പദ്മഭൂഷൺ1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം [61]എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.[62] രാഷ്ട്രപതി ഭവനിൽ താമസിയ്ക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ, അവിവാഹിതനായ വ്യക്തി എന്നീ പ്രത്യേകതകൾ അബ്ദുൽ കലാമിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്, ഇവിടെ അദ്ദേഹത്തിന്റെ മുൻ‌ഗാമി സർവേപ്പള്ളി രാധാകൃഷ്ണനും. ഇതു കൂടാതെ യുദ്ധ വിമാനത്തിൽ യാത്ര ചെയ്ത ഇന്ത്യൻ സർവ്വ സൈന്യാധിപൻ, അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് ,എന്നി വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണു്.

ഗ്രന്ഥസൂചി[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  • ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയംഎ.പി.ജെ.അബ്ദുൾ കലാം, വൈ.എസ്.രാജൻ (പെൻഗ്വിൻ ബുക്ക്സ് ഇന്ത്യ, 2003) ISBN 0-14-027833-8
  • ഇന്ത്യ-മൈ-ഡ്രീം എ.പി.ജെ.അബ്ദുൾ കലാം (എക്സൽ ബുക്സ്, 2004) ISBN 81-7446-350-X
  • എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ എ.പി.ജെ.അബ്ദുൾ കലാം (ടാറ്റാ മക്ഗ്രോ-ഹിൽ, 2004) ISBN 0-07-053154-4
  • ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ് എ.പി.ജെ.അബ്ദുൾ കലാം, അരുൺ.കെ.തിവാരി, (ഓഷ്യൻ ബുക്സ്, 2005) ISBN 81-88322-73-3
  • ചിൽഡ്രൺ ആസ്ക് കലാം എ.പി.ജെ.അബ്ദുൾ കലാം (പിയേഴ്സൺ എഡ്യുക്കേഷൻ) ISBN 81-7758-245-3
  • വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുൾ കലാംഎ.പി.ജെ.അബ്ദുൾ കലാം, അരുൺ തിവാരി (ഓറിയന്റ് ലോംങ്മാൻ, 1999) ISBN 81-7371-146-1
  • ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ എ.പി.ജെ.അബ്ദുൾ കലാം (പെൻഗ്വിൻ ബുക്സ്, 2003) ISBN 0-14-302982-7
  • സയന്റിസ്റ്റ് ടു പ്രസിഡന്റ് എ.പി.ജെ.അബ്ദുൾ കലാം (ഗ്യാൻ പബ്ലിഷിംഗ് ഹൗസ്, 2003) ISBN 81-212-0807-6
  • എറ്റേണൽ ക്വസ്റ്റ്: ലൈഫ് ആന്റ് ടൈംസ് ഓഫ് എ.പി.ജെ.അബ്ദുൾ കലാം എസ്.ചന്ദ്ര (പെന്റഗൺ പബ്ലിഷേഴ്സ്, 2002) ISBN 81-86830-55-3
  • പ്രസിഡന്റ് എ.പി.ജെ.അബ്ദുൾ കലാംആർ.കെ.പൃഥി (അൻമോൾ പബ്ലിക്കേഷൻസ്, 2002) ISBN 81-261-1344-8
  • എ.പി.ജെ.അബ്ദുൾ കലാം: ദ വിഷണറി ഓഫ് ഇന്ത്യ' കെ.ഭൂഷൻ, ജി.കത്യാൽ (എ.പി.എച്ച് പബ്ലിഷിംഗ് കോർപ്പറേഷൻ, 2002) ISBN 81-7648-380-X

Friday, July 24, 2015

തട്ടിപ്പുകളുടെ മോഡേണ്‍ ഗ്രൂപ്പ്‌ കൊല്ലം

തട്ടിപ്പുകളുടെ മോഡേണ്‍ ഗ്രൂപ്പ്‌ കൊല്ലം 

ചിന്നക്കട മുനിസിപ്പൽ  കോംപ്ലക്സിൽ പ്രവര്ത്തിച്ചിരുന്ന മോഡേണ്‍  ഗ്രൂപ്പ്‌ എന്ന ഐ . ടി. സി. ഉടമ ശ്രീ ജെയിംസ്‌ ജോർജിൽ നിന്നും മനോരമയുടെ തൊട്ടരികിൽ വിവിധ  യൂണിവെഴ്സിറ്റികളുടെ  ഓഫ്‌ ക്യാമ്പസും  ഒരു സുപ്രഭാതത്തിൽ ഭാരതീയ ഓർത്തഡൊക്സ് സഭയുടെ പിറവിയും ബസേലിയോസ് മാർത്തോമ യാക്കോബ്‌ ബാബ 'തിരുമേനി' ആയുള്ള മാറ്റവും മനോരമ അറിഞ്ഞില്ലെന്നത് മനോരമ 'intelligents' ൻറെ കഴിവുകേട് തന്നെ. ഈ സ്ഥാപനത്തിൻറെ തട്ടിപ്പിനിരയായവർ ഏറെയും പാവം മനോരമ വരിക്കാരയിരുന്നതിനാൽ, മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ പരസ്യം വായിച്ചിട്ടായിരുന്നതിനാൽ ഈ തട്ടിപ്പിൽനിന്നും മനോരമ എങ്ങനെ കൈ കഴുകും . 
ഒരിക്കൽ വൈദീക വിദ്യാര്തികളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പോലും മോഡേണ്‍ ഗ്രൂപ്പ്‌ കൊടുത്തത് ഇതേ പത്രങ്ങളിലല്ലേ? ആ വൈദീക വിദ്യാര്തികൾ ഇപ്പോൾ ഏതു പള്ളിയിലെ അച്ചനാണോ ആവോ?  കള്ളനു കൂട്ട് നിന്നവനെ കൂട്ടു കള്ളന്മാർ എന്ന് വിളിക്കാമെങ്കിൽ മോഡേണ്‍ ഗ്രൂപ്പ്‌ പരസ്യങ്ങൾ നല്കിയ മാധ്യമങ്ങളെ എന്താണ്  വിളിക്കേണ്ടത്. തട്ടിപ്പിനിരയായാൽ പരസ്യങ്ങൾ നല്കിയ മാധ്യമങ്ങളെ പ്രതിയാക്കി കേസെടുക്കാനും നഷ്ട പരിഹാരം ഈടാക്കാനും എന്നാണൊരു നിയമം പാസാകുക! ഈ പൂച്ചകൾക്കാര്  മണി  കെട്ടും?

കാണുക:
BHARATHIYA ORTHADOX-CHURCH ORDINATION PART 1, 2, 3.

Tuesday, June 23, 2015

മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമല കർത്താവിൽ നിദ്ര പ്രാപിച്ചു.

മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ  നിർമല കർത്താവിൽ നിദ്ര പ്രാപിച്ചു.

സ്നേഹിതന്റെ ആദരാഞ്ജലികൾ 


 മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലും മദർ തെരേസയുടെ പിൻഗാമിയുമായ സി. നിർമല കർത്താവിൽ നിദ്ര പ്രാപിച്ചു.. 1934ൽ റാഞ്ചിയിൽഒരു ഹിന്ദു കുടുംബത്തിലാണ് സിസ്റ്റർ ജനിച്ചത്.. കോൺവൻ്റ് സ്കൂളുകളിലെ വിദ്യാഭ്യാസ സമയത്താണ് സിസ്റ്റർ മദർ തെരേസയെ പറ്റി കേൾക്കുന്നതും കാരുണ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടയാകുന്നതും..പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് മിഷനറീസ് ഓഫ് ചാരിറ്റിയിൽ അംഗമായിത്തീർന്നു.. പൊളിറ്റിക്കൽ സയൻസിൽബിരുദാനന്തരബിരുദമുള്ള സിസ്റ്ററിന് പനാമയിലേക്കുള്ള മിഷൻപ്രവർത്തനങ്ങളുട
െ ചുമതല നൽകി.2009ൽ ഭാരതം സിസ്റ്ററിന് പത്മവിഭൂഷൺ നൽകി ആദരിക്കുകയുമുണ്ടായി. മദറിൻ്റെ ഉപവിപ്രവർത്തനങ്ങളുടെ തീക്ഷ്ണത മുഴുവനുൾക്കൊണ്ടാണ് സി. നിർമലയും പ്രവർത്തിച്ചിരുന്നത്..


റോമൻ കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രീയാണ് സിസ്റ്റർ നിർമ്മല എന്ന നിർമ്മല ജോഷി. 1950-ൽ മദർ തെരേസ സ്ഥാപിച്ചമിഷനറീസ് ഓഫ് ചാരിറ്റിയിൽ മദറിനു ശേഷം സുപ്പീരിയർ ജനറലായി നിയമിക്കപ്പെട്ടു.[1][2]
1934-ൽ റാഞ്ചിയിൽ ബ്രഹ്മണകുടുംബത്തിലാണ് നിർമലയുടെ ജനനം. നിർമല ജോഷിയുടെ മാതാപിതാക്കൾ നേപ്പാളിൽനിന്നുള്ളവരായിരുന്നു. പിതാവ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും വരെ ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു. കുടുംബം ഹിന്ദുക്കളായിരുന്നുവെങ്കിലും നിർമല ജോഷിക്ക് പാറ്റ്നയിൽക്രിസ്ത്യൻ മിഷനറികളിൽ നിന്നാണ് വിദ്യാഭ്യാസം ലഭിച്ചത്. ഇക്കാലത്ത് മദർ തെരേസയുടെ സേവനങ്ങളെക്കുറിച്ച് അറിഞ്ഞ നിർമല ഇതിൽ ഭാഗഭാക്കാകാൻ ആഗ്രഹിച്ചു.റോമൻ കത്തോലിക്ക മതവിശ്വാസത്തിലേയ്ക്ക് പരിവർത്തി‌തയായ നിർമല 17-ആം വയസ്സിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു.[3]
1976-ൽ മിഷനറീസ് ഒഫ് ചാരിറ്റിയുടെ ശാഖകൾ നിർമല ആരംഭിച്ചു. മദർ തെരേസ മരിച്ച് ആറു മാസത്തിന് ശേഷമാണ് മിഷനറിയുടെ സുപ്പീരിയർ പദവി നിർമലയ്ക്ക് ലഭിച്ചത്. 1997-ൽ മദർ തെരേസയുടെ മരണത്തെ തുടർന്നാണ് സിസ്റ്റർ നിർമല മദർ സുപ്പീരിയർ ജനറലായത്.[4] അനാരോഗ്യം മൂലം 2009-ൽ നേതൃത്ത്വത്തിൽ നിന്നും പിൻവാങ്ങിയിരുന്നു.
2009-ലെ റിപ്പബ്ലിക് ദിനത്തിൽ ദേശത്തിനു നൽകിയ സേവനങ്ങൾക്ക് രാജ്യം നിർമല ജോഷിക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചു. [5] 2015 ജൂൺ 22-നു 81-ആം വയസ്സിൽ അന്തരിച്ചു.[6]

Friday, June 5, 2015

മനോരമയ്ക്കു ഈ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ കൈ കഴുകാൻ കഴിയും?


മനോരമയ്ക്കു ഈ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ കൈ കഴുകാൻ കഴിയും?
മനോരമയുടെ 'ക്രൈം ബ്രാഞ്ച്" എഴുതുകാരായ ജിജോ ജോണ്‍ പുത്തേടത്ത്, വി ആര പ്രതാപ്, ലെനിൻ ചന്ദ്രൻ എന്നിവർക്കൊക്കെ  എത്ര വയസുണ്ടെന്നു എനിക്കറിഞ്ഞുകൂടാ. ഒരു പക്ഷെ ചെറുപ്പക്കാരാണെങ്കിൽ  അവർ മനോരമയുടെ പരസ്യ പേജുകൾ ശ്രദ്ധിക്കുന്ന പ്രായം ആകുന്നതിനു മുന്നേ മനോരമയിൽ അനുദിനം വന്നുകൊണ്ടിരുന്ന വളരെ ചെറിയ പരസ്യ കോളങ്ങൾ ആയിരുന്നു ആട്. തേക്ക്, മാഞ്ചിയം പരസ്യം. ഒരു ആടിൻറെ വില മണി ഓർഡർ ചെയ്‌താൽ മലയാളി തമിഴ്നാടിൽ ഒരു വലിയ ആട് ഫാമിൻറെ ഉടമയാകുമത്രേ.! കേരളത്തിൽ കുറച്ചു  കുറ്റിമുല്ല ചെടി വാങ്ങാൻ  വേണ്ട വില യോളം മണി യോർഡർ ചെയ്താൽ മലയാളിയുടെ പേരിൽ തമിഴ്നാട്ടിൽ ഏക്കറു കണക്കിന് സ്ഥലത്ത് തേക്കിന്റെയും   മാഞ്ചിയത്തിന്റെയും തൈ നടും. അത് വളരും. കാതലാകും. മുറിച്ചു വിറ്റ് തുക മലയാളിയുടെ പേരിൽ തിരികെ   മണി ഓർഡർ ചെയ്യും.
ആട് പെറ്റു പെറ്റു  കൂട്ടും! വിറ്റു കിട്ടുന്ന ആട്ടിൻ പാലിൻറെയും ആട്ടിറച്ചിയുടെയും വില തുരു തുരാ മണി ഓർഡർ ആയി മലയാള മണ്ണിലേക്ക് തിരികെ. എന്ത് സുഖം.!
പ്ലാവില കുത്തേണ്ട. കാടി കലക്കേണ്ട. ആടിന്റെ "കാലു പിടിക്കേണ്ട",
 കുന്താലി  തൊടേണ്ട. വെള്ളമൊഴിക്കേണ്ട, വളമിടെണ്ടാ,
എന്ത് സുഖം.! ഈ "സുഖവിവരം" മലയാളി അറിഞ്ഞതെങ്ങനെ.
ശിവകാശിയിൽ പോസ്റ്റർ അച്ചടിക്കാൻ  പോയ ആരെങ്കിലും വന്നു പറഞ്ഞു അറിഞ്ഞ  വിവരമല്ലിത്. മലയാളിയുടെ സ്വന്തം  മനോരമയിൽ വന്ന കൊച്ചു പരസ്യതിൽനിന്നുമാണ്‌ മലയാളി ഈ വിവരം അറിഞ്ഞത്. കാലം കുറെ കഴിഞ്ഞു. പറ്റിപ്പെല്ലാം പറ്റി  മലയാളി മിണ്ടാതിരുന്നു. അപ്പോഴാണ്‌ മനോരമ അക്കാര്യം ശ്രദ്ധിച്ചത്.  പരസ്യം  കിട്ടുന്നില്ല. വരുമാനം കുറഞ്ഞു. ഉടൻ 'മനോരമ ക്രൈം ബ്രാഞ്ച്' തൊപ്പി വച്ച്  ലാത്തിയെടുത്ത് ഒറ്റയിറക്കം.
കണ്ടു! എന്ത് കണ്ടു? അവിടെ ആട്ടിൻപൂട പോലുമില്ലെന്ന്. തേക്കിൻറെയും മാഞ്ചിയത്തിന്റെയും ഇലപോലും അവിടില്ലത്രേ.
വെച്ച് കാച്ചി കോരിത്തരിപ്പിക്കുന്ന ഒരു അന്വേഷണ പരമ്പര.
മലയാളിക്ക് രാവിലെ ചായയോടൊപ്പം ചവയ്ക്കാൻ ഒരിത്!
കാലചക്രം പിന്നെയും ഉരുണ്ടു. കേരളം കണികണ്ടുണരുന്ന തിന്മ / നന്മയെ വെല്ലുന്ന കടുക്കട്ടി പാലുകളുമായി മലയാളികളെ തേടി  മനോരമയിലൂടെ എത്രയോ പരസ്യം. പാല് കുടിച്ചു  'മലയാളി "കൊഴുത്തപ്പോൾ" പരസ്യം  നിന്നു. ഉടൻ 'മനോരമ ക്രൈം ബ്രാഞ്ച്' തൊപ്പി വച്ച്  ലാത്തിയെടുത്ത് വീണ്ടും ഒറ്റയിറക്കം..
കണ്ടു! എന്ത് കണ്ടു?  അവിടെ പാലുണ്ടാകാൻ കന്നുകാലി വേണ്ടത്രേ. വീണ്ടും വെച്ച് കാച്ചി കോരിത്തരിപ്പിക്കുന്ന ഒരു അന്വേഷണ പരമ്പര.
 മലയാളിക്ക് രാവിലെ ചായയോടൊപ്പം ചവയ്ക്കാൻ ഒരിത്!
കാലചക്രം പിന്നെയും ഉരുണ്ടു.
ഇതാ, സാന്റിയാഗോ മാർടിൻ എന്ന അവതാരം ഉടലെടുത്തു. കേരള ലോട്ടറി കുത്തുപാളയെടുത്ത്‌ കടത്തിണ്ണയിൽ ഇരിക്കും പരുവത്തിൽ ഭൂട്ടാൻ, നേപ്പാൾ ലോട്ടറിക ളുടെ പരസ്യം നല്കി കേരള സർക്കാരിനെ  വഞ്ചിച്ചതിൽനിന്നു
മനോരമയ്ക്കു എങ്ങനെ കൈ കഴുകാൻ കഴിയും?
അതെ 'മനോരമ ക്രൈം ബ്രാഞ്ച്'  ഒടുവിൽ സാന്റിയാഗോ മാർട്ടിനെതിരെയും
വെച്ച് കാച്ചി കോരിത്തരിപ്പിക്കുന്ന ഒരു അന്വേഷണ പരമ്പര.
മലയാളിക്ക് രാവിലെ ചായയോടൊപ്പം ചവയ്ക്കാൻ ഒരിത്!
ജനം എല്ലാം മറന്നു. കാലചക്രം പിന്നെയും ഉരുണ്ടു.
ഒരു പരസ്യം മനോരമയിൽ എത്തിയാൽ അത് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് പരസ്യത്തിൽ വിവരിക്കുന്ന നാട്ടിലെ പോലീസ്  സ്റ്റെഷനിലൊ പോസ്റ്റ്‌ ഓഫീസിലോ, കുറഞ്ഞപക്ഷം ആ നാട്ടിലെ പത്ര വിതറണക്കാരനോടോ ചോദിച്ചാൽ കുറേയൊക്കെ തട്ടിപ്പുകൾ മനോരയ്ക്ക് കണ്ടെത്താനും അധികാരികളെ അറിയിക്കാനും സാധിക്കും. പക്ഷെ പരസ്യ വരുമാനം കുറയും. എങ്കിലും അതാണ്‌ പത്രധർമ്മം. മനോരയ്ക്ക് പണ്ടു പണ്ട്  അതുണ്ടായിരുന്നു. ഇന്ന് പത്ര അധർമ്മം  മുഖമുദ്ര. അതും കാശ് മുടക്കി പത്രം വായിക്കുന്ന ജനങ്ങളോട്.
നടീ -നടന്മാർ തെറ്റായ പരസ്യത്തിൽ അഭിനയിക്കുന്നത് കുറ്റമാണെങ്കിൽ ആ പരസ്യം പ്രചരിപ്പിക്കുന്ന പത്ര ദ്രിശ്യ മാധ്യമങ്ങൾ എങ്ങനെ കുറ്റവിമുക്തമാകും? അവർക്കാര് മണി കെട്ടും?

Monday, May 4, 2015

മെർലിനും അനൂപും
ഇന്ന് വിവാഹിതരാകുന്നു 

മംഗളശംസകളോടെ,
ഗിൽബർട്ട്  കെ  എൽ

Friday, May 1, 2015

ബി എൽ ഒ -മാർ തെരഞ്ഞെടുപ്പു ഓഫീസർ ചമയുന്നുവോ?

ബി  എൽ  ഒ -മാർ തെരഞ്ഞെടുപ്പു ഓഫീസർ ചമയുന്നുവോ?
വോട്ടർ കാർഡ്‌ പുതുക്കലുമായി ബന്ധപ്പെട്ടു ബി  എൽ  ഒ -മാർ ഭവന സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കണം എന്നിരിക്കെ നിശ്ചിത ദിവസം നിശ്ചിത സമയത്തിനകം ഒരു കേന്ദ്രത്തിലെത്തി വിവരങ്ങൾ നല്കണമെന്ന് വോട്ടർമാരോട് ആജ്ഞാപിച്ചു വാർത്ത കൊടുക്കാൻ ഒരു ബി  എൽ  ഒയ്ക്ക് ആരാണ് അനുമതി നല്കിയത്. അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ അനേകം യുവജനങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ബി  എൽ  ഒ -മാരായി അംഗനവാടി വർക്കർമാരെയും മറ്റു സർക്കാർ ജീവനക്കാരെയും നിയമിച്ച് അംഗനവാടി കുട്ടികളെ അംഗനവാടികളിൽ അനാഥരാക്കിയും, സർക്കാർ  ആപ്പീസിലെ ഫയലുകൾ കൂന കൂട്ടാനും ഇടയാക്കി അവരെ  "ഇരട്ടി മധുര"ത്തിന്  ഉടമകളാക്കി തൊഴിൽ രഹിതരെ വെറും വായിനോക്കികളെ പോലെ കാണുന്നതിനു പകരം ഇവരെ താന്താങ്ങളുടെ തൊഴിലുകളിലേക്ക് തിരികെ വിട്ടു അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ നമ്മുടെ കുഞ്ഞനുജന്മാർക്കും കുഞ്ഞനുജത്തിമാർക്കും കരാർ  അടിസ്ഥാനത്തിൽ ബി  എൽ  ഒ -മാർ ആയി നിയമനം നല്കണമെന്ന് അപേക്ഷിക്കുന്നു. 

Wednesday, April 22, 2015

എസ് എസ് എൽ സി കോമഡി റിസൾട്ട്‌ 2015

എസ് എസ് എൽ സി കോമഡി റിസൾട്ട്‌ 2015