Friday, July 24, 2015

തട്ടിപ്പുകളുടെ മോഡേണ്‍ ഗ്രൂപ്പ്‌ കൊല്ലം

തട്ടിപ്പുകളുടെ മോഡേണ്‍ ഗ്രൂപ്പ്‌ കൊല്ലം 

ചിന്നക്കട മുനിസിപ്പൽ  കോംപ്ലക്സിൽ പ്രവര്ത്തിച്ചിരുന്ന മോഡേണ്‍  ഗ്രൂപ്പ്‌ എന്ന ഐ . ടി. സി. ഉടമ ശ്രീ ജെയിംസ്‌ ജോർജിൽ നിന്നും മനോരമയുടെ തൊട്ടരികിൽ വിവിധ  യൂണിവെഴ്സിറ്റികളുടെ  ഓഫ്‌ ക്യാമ്പസും  ഒരു സുപ്രഭാതത്തിൽ ഭാരതീയ ഓർത്തഡൊക്സ് സഭയുടെ പിറവിയും ബസേലിയോസ് മാർത്തോമ യാക്കോബ്‌ ബാബ 'തിരുമേനി' ആയുള്ള മാറ്റവും മനോരമ അറിഞ്ഞില്ലെന്നത് മനോരമ 'intelligents' ൻറെ കഴിവുകേട് തന്നെ. ഈ സ്ഥാപനത്തിൻറെ തട്ടിപ്പിനിരയായവർ ഏറെയും പാവം മനോരമ വരിക്കാരയിരുന്നതിനാൽ, മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ പരസ്യം വായിച്ചിട്ടായിരുന്നതിനാൽ ഈ തട്ടിപ്പിൽനിന്നും മനോരമ എങ്ങനെ കൈ കഴുകും . 
ഒരിക്കൽ വൈദീക വിദ്യാര്തികളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പോലും മോഡേണ്‍ ഗ്രൂപ്പ്‌ കൊടുത്തത് ഇതേ പത്രങ്ങളിലല്ലേ? ആ വൈദീക വിദ്യാര്തികൾ ഇപ്പോൾ ഏതു പള്ളിയിലെ അച്ചനാണോ ആവോ?  കള്ളനു കൂട്ട് നിന്നവനെ കൂട്ടു കള്ളന്മാർ എന്ന് വിളിക്കാമെങ്കിൽ മോഡേണ്‍ ഗ്രൂപ്പ്‌ പരസ്യങ്ങൾ നല്കിയ മാധ്യമങ്ങളെ എന്താണ്  വിളിക്കേണ്ടത്. തട്ടിപ്പിനിരയായാൽ പരസ്യങ്ങൾ നല്കിയ മാധ്യമങ്ങളെ പ്രതിയാക്കി കേസെടുക്കാനും നഷ്ട പരിഹാരം ഈടാക്കാനും എന്നാണൊരു നിയമം പാസാകുക! ഈ പൂച്ചകൾക്കാര്  മണി  കെട്ടും?

കാണുക:
BHARATHIYA ORTHADOX-CHURCH ORDINATION PART 1, 2, 3.

No comments: