മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമല കർത്താവിൽ നിദ്ര പ്രാപിച്ചു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലും മദർ തെരേസയുടെ പിൻഗാമിയുമായ സി. നിർമല കർത്താവിൽ നിദ്ര പ്രാപിച്ചു.. 1934ൽ റാഞ്ചിയിൽഒരു ഹിന്ദു കുടുംബത്തിലാണ് സിസ്റ്റർ ജനിച്ചത്.. കോൺവൻ്റ് സ്കൂളുകളിലെ വിദ്യാഭ്യാസ സമയത്താണ് സിസ്റ്റർ മദർ തെരേസയെ പറ്റി കേൾക്കുന്നതും കാരുണ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടയാകുന്നതും..പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് മിഷനറീസ് ഓഫ് ചാരിറ്റിയിൽ അംഗമായിത്തീർന്നു.. പൊളിറ്റിക്കൽ സയൻസിൽബിരുദാനന്തരബിരുദമുള്ള സിസ്റ്ററിന് പനാമയിലേക്കുള്ള മിഷൻപ്രവർത്തനങ്ങളുട
െ ചുമതല നൽകി.2009ൽ ഭാരതം സിസ്റ്ററിന് പത്മവിഭൂഷൺ നൽകി ആദരിക്കുകയുമുണ്ടായി. മദറിൻ്റെ ഉപവിപ്രവർത്തനങ്ങളുടെ തീക്ഷ്ണത മുഴുവനുൾക്കൊണ്ടാണ് സി. നിർമലയും പ്രവർത്തിച്ചിരുന്നത്..
സ്നേഹിതന്റെ ആദരാഞ്ജലികൾ

സിസ്റ്റർ നിർമല ജോഷി,മിഷനറീസ് ഓഫ് ചാരിറ്റി | |
---|---|
ജനനം | 1934 (വയസ്സ് 80–81) റാഞ്ചി, ബിഹാർ,ബ്രിട്ടീഷ് ഇന്ത്യ |
ദേശീയത | ബ്രിട്ടീഷ് ഇന്ത്യൻ (1934-1947), ഇന്ത്യൻ (1947-) |
വിദ്യാഭ്യാസം | പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ്,ഡോക്ടർ ജൂറിസ് |
മതം | ഹിന്ദു (1934-1958),റോമൻ കത്തോലിക്(1958-) |
റോമൻ കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രീയാണ് സിസ്റ്റർ നിർമ്മല എന്ന നിർമ്മല ജോഷി. 1950-ൽ മദർ തെരേസ സ്ഥാപിച്ചമിഷനറീസ് ഓഫ് ചാരിറ്റിയിൽ മദറിനു ശേഷം സുപ്പീരിയർ ജനറലായി നിയമിക്കപ്പെട്ടു.[1][2]
1934-ൽ റാഞ്ചിയിൽ ബ്രഹ്മണകുടുംബത്തിലാണ് നിർമലയുടെ ജനനം. നിർമല ജോഷിയുടെ മാതാപിതാക്കൾ നേപ്പാളിൽനിന്നുള്ളവരായിരുന്നു. പിതാവ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും വരെ ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു. കുടുംബം ഹിന്ദുക്കളായിരുന്നുവെങ്കിലും നിർമല ജോഷിക്ക് പാറ്റ്നയിൽക്രിസ്ത്യൻ മിഷനറികളിൽ നിന്നാണ് വിദ്യാഭ്യാസം ലഭിച്ചത്. ഇക്കാലത്ത് മദർ തെരേസയുടെ സേവനങ്ങളെക്കുറിച്ച് അറിഞ്ഞ നിർമല ഇതിൽ ഭാഗഭാക്കാകാൻ ആഗ്രഹിച്ചു.റോമൻ കത്തോലിക്ക മതവിശ്വാസത്തിലേയ്ക്ക് പരിവർത്തിതയായ നിർമല 17-ആം വയസ്സിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു.[3]
1976-ൽ മിഷനറീസ് ഒഫ് ചാരിറ്റിയുടെ ശാഖകൾ നിർമല ആരംഭിച്ചു. മദർ തെരേസ മരിച്ച് ആറു മാസത്തിന് ശേഷമാണ് മിഷനറിയുടെ സുപ്പീരിയർ പദവി നിർമലയ്ക്ക് ലഭിച്ചത്. 1997-ൽ മദർ തെരേസയുടെ മരണത്തെ തുടർന്നാണ് സിസ്റ്റർ നിർമല മദർ സുപ്പീരിയർ ജനറലായത്.[4] അനാരോഗ്യം മൂലം 2009-ൽ നേതൃത്ത്വത്തിൽ നിന്നും പിൻവാങ്ങിയിരുന്നു.
2009-ലെ റിപ്പബ്ലിക് ദിനത്തിൽ ദേശത്തിനു നൽകിയ സേവനങ്ങൾക്ക് രാജ്യം നിർമല ജോഷിക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചു. [5] 2015 ജൂൺ 22-നു 81-ആം വയസ്സിൽ അന്തരിച്ചു.[6]
No comments:
Post a Comment