ഇന്ന് ഏപ്രിൽ 1.
എൻറെ 49-ആം പിറന്നാൾ.
പലരും ജന്മ ദിനം പറയാൻ മടിക്കുന്ന, എന്നാൽ ഞാൻ അല്പം 'അഹങ്കാരത്തോടെ' ഓർക്കുന്ന സുദിനം.
പലരും ജന്മ ദിനം പറയാൻ മടിക്കുന്നതു ഇത് ഒരു, 'ലോക വിഡ്ഢി ദിന'മായതിനാലാണ്. അങ്ങനെ ഒരു കുട്ടിയെപറ്റി ഞാൻ ഇന്നും കേട്ടു. പുറത്തു പറയരുതെന്നാണ് അമ്മയോട് കുട്ടിയുടെ താക്കീത്.
ഞാൻ 'അഹങ്കാരത്തോടെ' ഓർക്കുന്ന കാരണങ്ങൾ 1:
എൻറെ ജന്മ ദിനം ലോകം മുഴുവൻ സന്തോഷപൂർവ്വം ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു എന്നതുകൊണ്ട് തന്നെ. ലോകം മുഴുവൻ സന്തോഷിക്കുമ്പോൾ ഞാൻ എന്തിനു സന്തോഷിക്കാതിരിക്കണം.
ഒക്ടോബർ 2- ഗാന്ധി ജയന്തി. ഇന്ത്യക്കാര് സേവന ദിനമായി ആഘോഷിക്കും.
നവംബർ 14- നെഹ്‌റു ജയന്തി -ശിശുദിനം-ഇന്ത്യആഘോഷിക്കും.
ശ്രീ നാരായണ ഗുരു ജയന്തി - ഈഴവർ ആഘോഷിക്കും. etc . etc ...
നബി ദിനം -ലോകമെങ്ങുമുള്ള മുസ്ലിങ്ങൾ ആഘോഷിക്കും.
ക്രിസ്തുമസ് - ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കും.
ഇവരാരും ജീവിച്ചിരിക്കെ ഈ ആഘോഷം കാണാൻ ഭാഗ്യം ലഭിച്ചവരല്ല. എന്നാൽ എന്റെ ജന്മദിന ആഘോഷം ഞാൻ ജീവിചിരിക്കുവോളം എനിക്ക് കാണാൻ ഭാഗ്യമുണ്ടാകും.
ഓർക്കുക :
എൻറെ ജന്മ ദിനം ലോകം മുഴുവൻ സന്തോഷപൂർവ്വം ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു.
കാരണം 2- ദൈവമായ യേശു തൻറെ ഇഷ്ട വാഹനമായി തെരഞ്ഞെടുത്തത് വിഡ്ഢികളുടെ പര്യായമായ കഴുതയെ ആയിരുന്നല്ലോ. അതിനാൽ എല്ലാ വിഡ്ഢികളും ദൈവത്തിന്റെ കഴുതകൾ (വാഹനം) തന്നെ.
ഈ ദിനത്തിൽ പിറന്ന ലോകമെങ്ങുമുള്ള എൻറെ എല്ലാ സഹ 'കഴുതകൾക്കും' നമ്മുടെ ദിനത്തിൻറെ എല്ലാ ആശംസകളും ദൈവാനുഗ്രഹവും നേരുന്നു.
എൻറെ വീട്ടിലെ ഏഴാമനായി
എനിക്ക് ജന്മം നല്കിയ എന്റെ അപ്പച്ചനും അമ്മച്ചിക്കും
ഒപ്പം ഫെയ്സ് ബുക്കിലൂടെയും നേരിട്ടും ഫോണ്‍ ചെയ്തും ആശംസകൾ നേർന്ന എല്ലാവർക്കും ഏറെ പ്രത്യേകിച്ച് എല്ലാ വർഷവും ഈ ദിവസം മുടങ്ങാതെ എന്നെ വിളിക്കുന്ന എന്റെ കുഞ്ഞു പെങ്ങൾ ഷൈനി മോൾക്കും എന്റെ എല്ലാ സഹപ്രവർത്തകർക്കും നന്ദിയും ദൈവാനുഗ്രഹവും നേരുന്നു.
ഗുഡ് നൈറ്റ്.

No comments:
Post a Comment