Sunday, April 12, 2015

പിന്നെങ്ങനെ നാം അനുദിന ജീവിതത്തിൽ യേശുവിനെ തിരിച്ചറിയും.

നീ യേശുവിനെ കണ്ടിട്ടുണ്ടോ?
യേശു ജീവിച്ചിരിക്കുമ്പോൾ:

രാത്രിയുടെ നാലാം യാമത്തിൽ അവൻ (യേശു)കടലിനു മീതെ നടന്ന് അവരുടെ അടുത്തേയ്ക്ക്  ചെന്നു. അവൻ കടലിനു മീതെ നടക്കുന്നത് കണ്ട് ശിഷ്യന്മാർ പരിഭ്രാന്തരായി. ഇതാ ഭൂതം എന്ന് പറഞ്ഞ്,  ഭയം നിമിത്തം നിലവിളിച്ചു. (മത്തായി 14/25,26)

യേശു മരിച്ചുയിർത്തിട്ട് 

 ഇത് പറഞ്ഞിട്ട്  പുറകോട്ട് തിരിഞ്ഞപ്പോൾ യേശു  നില്ക്കുന്നത്  അവൾ (മഗ്ദലന മറിയം) കണ്ടു. എന്നാൽ അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല.....അത് തോട്ടക്കാരനാനെന്നു വിചാരിച്ചു അവൾ....             (യോഹ : 20/ 4)

എമ്മാവൂസിലേക്ക്  പോയ രണ്ടു  ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ :
ഈ ദിവസങ്ങളിൽ ഇവിടെ നടന്ന കാര്യങ്ങളൊന്നും അറിയാത്ത  അപരിചിതനാണോ  നീ. (ലുക്കാ 24 / 18)
("ഏത്  മാവിലായിക്കാരനാടോ  നീ"  എന്ന് ശുദ്ധ  മലയാളം പരിഭാഷ)

അവർ (ശിഷ്യഗണം) ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു: നിങ്ങൾക്ക് സമാധാനം! അവർ ഭയന്നു വിറച്ചു. ഭൂതത്തെയാണ് കാണുന്നത് എന്ന് അവർ വിചാരിച്ചു.     (ലൂക്കാ 24/,37)

ശിമയോൻ  പത്രോസ് പറഞ്ഞു : ഞാൻ മീൻ  പിടിക്കാൻ പോവുകയാണ്. അവർ പറഞ്ഞു: ഞങ്ങളും നിന്നോട് കൂടെ വരുന്നു.അവർ പോയി വള്ളത്തിൽ കയറി. എന്നാൽ, ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോൾ യേശു കടൽക്കരയിൽ വന്നു നിന്നു. എന്നാൽ, അത് യേശുവാണെന്ന് ശിഷ്യന്മാർ അറിഞ്ഞില്ല.  (യോഹ: 21/,4)

ഓർക്കുക: യേശു മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം ശിഷ്യന്മാർക്ക് പ്രത്യക്ഷപെടുന്നത് ഇത് മൂന്നാം പ്രാവശ്യമാണ്. (യോഹ: 21/ 14)

"ഒരുവനെതാൻ നിനച്ചിരുന്നാൽ
വരുന്നതെല്ലാം അവനെന്നു തോന്നും"
എന്ന മലയാള കവിതയുമായി ഒരിക്കലും പൊരുത്തപ്പെടാത്ത,
 കൂടെ  നടന്നവരുടെ അനുഭവം ഇങ്ങനെയെങ്ങിൽ ഇന്ന്
 അനുദിന ജീവിതത്തിൽ പിന്നെങ്ങനെ നാം  യേശുവിനെ  തിരിച്ചറിയും.

No comments: