Saturday, September 3, 2016
Thursday, August 18, 2016
പൊന്നേ... മുത്തേ... പിണങ്ങല്ലേ...
മദ്യപാനത്തിന് അടിമയായവരോട് ഏതാനും വാക്കുകള്‍ പറയട്ടേ...
സ്വയം നിര്‍ത്താന്‍ സാധിക്കാത്തതുകൊണ്ട് മദ്യപിക്കുന്നത് വലിയ തെറ്റൊന്നുമല്ല കേട്ടോ.
പക്ഷെ, ചില കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1. സ്വന്തം കാശുമുടക്കി സ്വയം ക്യൂ നിന്ന് സാധനം വാങ്ങി, ആരും കാണാതെ മടിക്കുത്തില്‍ വയ്ക്കാതെ, മാന്യമായി ഒരു കവറിലാക്കി കയ്യില്‍ പിടിച്ച് ഷോപ്പിംഗ് കഴിഞ്ഞുവരുന്ന ഗമയില്‍ സ്വന്തം ഭവനത്തില്‍ കയറി ആരും കാണാതെ ആര്‍ക്കും കൊടുക്കാതെ കൊറേച്ച... കൊറേച്ച.... കുടിക്കാം. അത് ജന്മാവകാശമല്ലയോ.
2. പക്ഷെ ദയവായി മക്കള്‍ കാണെ കുടിക്കരുത്.
3. ദയവായി ഭാര്യ കാണെ കുടിക്കരുത്.
4. ദയവായി മാതാപിതാക്കള്‍ കാണെ കുടിക്കരുത്.
5. ദയവായി നാട്ടുകാര്കാണെ കുടിക്കരുത്.
6. ദയവായി കൂട്ടുകൂടി കുടിക്കരുത്.
7. ദയവായി ആരോടും എത്ര സ്നേഹം തോന്നിയാലും മദ്യം വാങ്ങിക്കൊടുക്കരുത്.
8. ദയവായി വീട്ടില്‍ ആരെങ്കിലും മരിച്ചുകിടക്കുമ്പോള്‍ കൂട്ടുകാരുടെ സങ്കടം തീര്‍ക്കാന്‍ അവര്‍ക്ക് കുടിക്കാന്‍ കൊടുക്കരുത്.
9. ദയവായി ഷെയര്‍ ഇട്ട് ആരോടും കൂട്ടുകൂടി കുടിക്കരുത്.
10. ദയവായി ആരുടെയും സ്പോണ്‍സേര്‍ഡ് കുടിയില്ക്കൂടി കുടിക്കരുത്.
ദയവായി ഭാര്യമാരോട് ഒരു അഭ്യര്‍ത്ഥന.
1. ഇനി അഥവാ ഞാന്‍ കുടിച്ചിട്ടുവരുമ്പോള്‍ "ഉപദേശിച്ച്" നന്നാക്കാന്‍ വരാതെ, മൈന്റ് ചെയ്യാതെ പോയിക്കിടന്ന് ഉറക്കംനടിക്കാന്‍ ശ്രമിക്കണം ട്ടോ.
2. ദയവായി കുടിക്കുന്ന അച്ഛനെതിരെ മക്കള്‍ക്ക് "ക്വട്ടേഷന്‍" ഒന്നും കൊടുക്കരുതേ.... കാരണം ഈ മദ്യപാനം ഒരു രോഗമാണെന്നേ.
ഏറിയാല്‍ സൂര്യന് ഉദിക്കുംവരെ മാത്രമേ ഇവര്‍ ലവലുകേട് കാണൂന്നേ. തീര്‍ച്ചയായും ജീവനുണ്ടെങ്കില്‍ രാവിലെ സൂര്യനുദിക്കുമ്പോലെ വന്ന് നൂറ് ഷോറി.... ഷോറി.... ഷോറി.... പറയുംന്നെ.

Friday, April 1, 2016
ഇന്ന് എൻറെ 50-ആം ജന്മദിനം
പ്രിയ കൂട്ടുകാരേ,
ഇന്ന് എൻറെ 50-ആം ജന്മദിനമാണ്. ലോകം മുഴുവൻ സാഘോഷം ആഘോഷിക്കുന്ന സുദിനം. ഏപ്രിൽ 1. എന്തൊക്കെയാണ് ഈ സുദിനത്തിൻറെ പ്രത്യേകത?
1. ലോകം മുഴുവൻ -ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. (ഡിസംബർ 25 ക്രിസ്തുമസ് -ലോകമങ്ങുമുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കുന്നു. നബിദിനം ലോകമങ്ങുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി എല്ലാ ഭാരതീയരും ആഘോഷിക്കുന്നു.) എന്നാൽ എൻറെ ജന്മദിനം ലോകം മുഴുവൻ -ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. കാരണം അന്നാണ് ലോക വിഡ്ഢി ദിനം. വിഡ്ഢിയെ കഴുതയെന്നു വിളിക്കാറില്ലേ? യേശുവിന്റെ രാജകീയ പ്രവേശനം ഒരു കഴുതയുടെ പുറത്തായിരുന്നല്ലോ?
2. സാമ്പത്തികരംഗം എൻറെ പിറവി ദിനം വർഷാരംഭമായി കണക്കാക്കുന്നു.
3. പിന്നെ, ഈ 50-ആം വർഷത്തെ പ്രത്യേകത ഉമ്മൻചാണ്ടി സർക്കാർ 75 വയസ്സ് പൂർത്തിയായ എല്ലാ പൌരന്മാർക്കും ഏർപ്പെടുത്തിയ 1500 രൂപ പെൻഷൻ പ്രാബല്യത്തിൽ വരുന്ന സുദിനമാണ്. കൃത്യം 25 വർഷംകൂടി കടന്നുകിട്ടിയാൽ എനിക്കും അങ്ങനെ പെൻഷൻ വാങ്ങിക്കാലോ എന്നത് സന്തോഷംതന്നെ.
എന്റെ ജ്ഞാനസ്നാനം 1966 ഏപ്രിൽ 9 വലിയ ശനിയാഴ്ചയായിരുന്നു. മറ്റൊരു പ്രത്യേകതയും എന്റെ ജ്ഞാനസ്നാനത്തിനുണ്ട്. യേശുവിനെ ദൈവാലയത്തിൽ കാഴ്ച വച്ചതും യേശു എന്ന് വിളിച്ചതും ജനിച്ചു എട്ടാം നാൾ ആയിരുന്നു. എന്നെ ആദ്യമായി ദേവാലയത്തിൽ കൊണ്ടുപോയതും ഗിൽബർട്ട് എന്ന് പേര് വിളിച്ചതും എട്ടാം നാൾ തന്നെയായിരുന്നു.
എന്റെ തലതൊട്ടപ്പൻ മുതിരവിളയിൽ മർസിലിയും തലതൊട്ടമ്മ തൊടി വടക്കത്തിൽ സന്താനയും. എന്റെ തലതൊട്ടപ്പൻ, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയി. സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് യേശു പറഞ്ഞില്ലേ. ഞാൻ പോയി നിങ്ങൾക്കായി സ്ഥലം ഒരുക്കി കഴിയുമ്പോൾ വീണ്ടും വന്നു നിങ്ങളെ കൂട്ടികൊണ്ട് പോകുമെന്ന്. എന്റെ തലതൊട്ടപ്പൻ കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ മരിച്ചവർക്ക് കുഴിയെടുക്കുന്ന രംഗങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. യേശു സ്വർഗത്തു സ്ഥലമൊരുക്കിയവർക്കു ഭൂമിയിൽ അവസാന വാസസ്ഥലമൊരുക്കുന്ന പവിത്രമായ ജോലി ചെയ്തു കടന്നുപോയ എന്റെ തലതൊട്ടപ്പൻ.
ലോകമെങ്ങുമുള്ള എൻറെ പ്രിയം നിറഞ്ഞ എല്ലാ കൂട്ടുകാർക്കും ഈ സുദിനത്തിൻറെ എല്ലാവിധ ആശംസകളും നേരുന്നു.
എനിക്ക് നേരിട്ടും ഫോണിലൂടെയും ഫെയ്സ്ബുക്കിലൂടെയും ജന്മദിനാശംസകൾ നേർന്നവർക്കും മുടങ്ങാതെ എല്ലാ വർഷവും വിളിക്കാറുള്ള എൻറെ കുഞ്ഞു പെങ്ങൾ ഷൈനിമോൾക്കും ഇനി ആശംസകൾ നേരാനിരിക്കുന്നവർക്കും ഒത്തിരി നന്ദി. ദൈവം എല്ലാവരെയും ഇന്നേദിനം സമൃദ്ധമായനുഗ്രഹിക്കട്ടെ.
ഒത്തിരി ഒത്തിരി സ്നേഹത്തോടെ,
Thursday, March 3, 2016
എൻറെ പ്രിയ കൂട്ടുകാരേ,
എൻറെ പ്രിയ കൂട്ടുകാരേ,
പ്ലീസ്..... ഒരു നിമിഷം പ്രാർത്ഥിക്കുമോ? ഉപേക്ഷ വിചാരിക്കരുതേ...
കൊല്ലം ഇരവിപുരം സ്വദേശികളായ ജോബ്-റാണി ദമ്പതികളുടെ പൊന്നോമന മകൾ ജിൻസി (4 വയസ്സ്) ബ്രയിൻ ട്യൂമർ ബാധിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദയവായി ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിക്കണമേ...
ഈശോയുടെ തിരുവിലാവിലെ ജലമേ... ജിൻസിമോളെ കഴുകണമേ...
ഈശോയുടെ തിരുരക്തമേ.... ജിൻസിമോളെ കഴുകണമേ...
സൌഖ്യം നല്കണമേ...
വാഴ്ത്തപ്പെട്ട മദർ തെരേസായേ... ജിൻസി മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ. സൌഖ്യം വാങ്ങിത്തരണമേ. ആമേൻ.

Saturday, February 27, 2016
പാപ്പ നല്കിയ 'ഹോം വർക്ക് '
പാപ്പ നല്കിയ 'ഹോം വർക്ക് '
എന്റെ ജ്ഞാനസ്നാനം 1966 ഏപ്രിൽ 9 വലിയ ശനിയാഴ്ചയായിരുന്നു. മറ്റൊരു പ്രത്യേകതയും എന്റെ ജ്ഞാനസ്നാനത്തിനുണ്ട്. യേശുവിനെ ദൈവാലയത്തിൽ കാഴ്ച വച്ചതും യേശു എന്ന് വിളിച്ചതും ജനിച്ചു എട്ടാം നാൾ ആയിരുന്നു. എന്നെ ആദ്യമായി ദേവാലയത്തിൽ കൊണ്ടുപോയതും ഗിൽബർട്ട് എന്ന് പേര് വിളിച്ചതും എട്ടാം നാൾ തന്നെയായിരുന്നു. എന്റെ ജനന തീയതിക്കും ഒരു വലിയ പ്രത്യേകത ഉണ്ട്. അന്നാണ് ലോക വിഡ്ഢി ദിനം. 1966 ഏപ്രിൽ 1. വിഡ്ഢിയെ കഴുതയെന്നു വിളിക്കാറില്ലേ? യേശുവിന്റെ രാജകീയ പ്രവേശനം ഒരു കഴുതയുടെ പുറത്തായിരുന്നല്ലോ?എന്റെ തലതൊട്ടപ്പൻ മുതിരവിളയിൽ മർസിലിയും തലതൊട്ടമ്മ തൊടി വടക്കത്തിൽ സന്താനയും. എന്റെ തലതൊട്ടപ്പൻ, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയി. സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് യേശു പറഞ്ഞില്ലേ. ഞാൻ പോയി നിങ്ങൾക്കായി സ്ഥലം ഒരുക്കി കഴിയുമ്പോൾ വീണ്ടും വന്നു നിങ്ങളെ കൂട്ടികൊണ്ട് പോകുമെന്ന്. എന്റെ തലതൊട്ടപ്പൻ കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ മരിച്ചവർക്ക് കുഴിയെടുക്കുന്ന രംഗങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. യേശു സ്വർഗത്തു സ്ഥലമൊരുക്കിയവർക്കു ഭൂമിയിൽ അവസാന വാസസ്ഥലമൊരുക്കുന്ന പവിത്രമായ ജോലി ചെയ്തു കടന്നുപോയ എന്റെ തലതൊട്ടപ്പൻ.
Thursday, February 18, 2016
251 രൂപയ്ക്ക് സ്മാർട്ട് ഫോൺ സത്യാവസ്ഥ അന്വേഷിച്ച് നടപടി എടുക്കണം.
251 രൂപയ്ക്ക് സ്മാർട്ട് ഫോൺ സത്യാവസ്ഥ അന്വേഷിച്ച് നടപടി എടുക്കണം.
ഇന്ന് ഒറ്റ ദിവസം കൊണ്ട് ഈ സരിത മോഡൽ കമ്പനി കോടിക്കണക്കിന് ഓര്‍ഡറുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ പൈസ ഏത് ബാങ്കിൻറെ ഏത് അക്കൌണ്ടിലേക്കാണ് പോകുന്നത്? ഈ തുക എങ്ങോട്ടൊക്കെയാണ് പിൻവലിക്കപ്പെടുന്നത്? അടിയന്തിരമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ സംവിധാനത്തിന് പരിമിതികളും കാലവിളംബവും ഉണ്ടാകാമെന്നിരിക്കേ ഇത് മുതലാക്കി ദീർഘമായ 4 മാസത്തേയ്ക്ക് ജനങ്ങളെ കാത്തിരിപ്പിച്ച് പറ്റിക്കാനാണെങ്കിൽ, ഇവരുടെ പരസ്യം സ്വീകരിച്ച് കീശ വീർപ്പിക്കുന്നതിനുമുമ്പ് മാധ്യമങ്ങൾ അന്വേഷിച്ച് ഒരു അന്വേഷണ പര... പരമ്പര പ്രസിദ്ധീകരിച്ച് ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കാണിക്കണമെന്ന് ഓർമ്മിപ്പിക്കട്ടെ. ഈ കമ്പനിക്ക് സ്വന്തമായി ഒരു ഓഫിസോ ഫാക്ടറിയോ ഉണ്ടോ? അതോ പഴയ ആട്, തേക്ക്, മാഞ്ചിയം ആദിയായവയുടെ തനിയാവർത്തനമാണോ? മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്ന പക്ഷം ഫെയ്സ് ബുക്ക് ഉൾപ്പെടുയുള്ള സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തങ്ങളാൽ ആവുന്ന വണ്ണം അറിയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച് സത്യമെങ്കിൽ ഈ സംരംഭം വിജയിക്കട്ടെ... അല്ലെങ്കിൽ സോഷ്യൽ മീഡിയായുടെ അന്വേഷണമികവും പ്രതികരണശേഷിയും ബോധ്യപ്പെടുത്താനുള്ള അവസരമായിരിക്കട്ടെ ഇതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എല്ലാ സത്യാന്വേഷികളുടെയും ഉറ്റ സ്നേഹിതൻ
ഗിൽബർട്ട് കെ. എൽ കണ്ടച്ചിറ
ആദ്യം അന്വേഷിക്കേണ്ട വിവരം
Registered Office
B-44, Sector 63, Noida-201301
08822232323, 01204313097
info@ringingbells.co.in
നോയിഡയിൽ താമസിക്കുന്ന മലയാളികൾക്ക് ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ പങ്ക് വയ്ക്കാൻ കഴിയും. കഴിയട്ടെ.
Subscribe to:
Posts (Atom)