Wednesday, January 29, 2014
Tuesday, January 21, 2014
കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
കെ എസ് ആർ ടി സിക്ക് വിവിധ ബസുകളിൽ നിന്ന് കിട്ടിയ 2473 ഗ്രാം സ്വർണത്തിൽ ഒരു തരി പോലും ഉടമകൾ മനപ്പൂർവം ബസിൽ ഉപേക്ഷിക്കാൻ സാധ്യത ഇല്ലാതിരിക്കെ തെളിവ് സഹിതം ഹാജരാകുന്ന ഉടമകൾക്ക് തിരികെ നല്കി കെ എസ് ആർ ടി സി മാതൃക കാട്ടണം. കാരണം ഇതിൽ നല്ല പങ്കും പൊളിഞ്ഞ ബസിലെ തകരങ്ങളിൽ ഉടക്കിയതാകാം.ഇന്നത്തെ പത്ര വാർത്ത വായിച്ചപ്പോൾ ഒരു കഥയാണ് ഓർമ്മ വന്നത് . പണ്ട് പണ്ട് ഒരു വല്യമ്മച്ചി രാവിലത്തെ കുർബാനായ്ക്കു പോയിട്ട് തിരികെ വരുമ്പോൾ അമ്പടാ... ഒരു ഭിഷക്കാരൻ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു.
അമ്മച്ചി ഭിഷക്കാരനോട് ചോദിച്ചു: "നിനക്ക് ഈ വീട്ടിൽ നിന്ന് ഭിക്ഷ വല്ലതും കിട്ടിയോ?"
ഭിക്ഷക്കാരൻ: "ഇല്ലമ്മാ... ഇവിടൊന്നുമില്ലെന്നു അവിടുത്തെ ഒരു കുട്ടി പറഞ്ഞു."
ഇത് കേട്ടതും അമ്മച്ചിക്ക് അരിശം വന്നു.
ഭിക്ഷക്കാരനോട് പറഞ്ഞു: "നീ എന്റെ കൂടെ വാ... ആരാ ഇപ്പറഞ്ഞതെന്ന് എനിക്കൊന്നു അറിയണം.." അമ്മച്ചി ഭിക്ഷക്കാരനെയും കൂട്ടി വീട്ടിലെത്തി. വീട്ടിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടി. അമ്മച്ചി അലറി: "ആരാടാ ഈ ഭിക്ഷക്കാരനോട് ഇവിടൊന്നുമില്ലെന്നു പറഞ്ഞു വിട്ടത്. "
ത്രേസ്യാ മോൾ പറഞ്ഞു: ഞാനാ അമ്മച്ചീ..
:അമ്മച്ചി: പ്‌ഭ... ഞാൻ ജീവനോടിരിക്കുന്പം ഇവിടെ ഒണ്ടെന്നും ഇല്ലെന്നും പറയേണ്ടത് ഞാനാ... നീയൊന്നുമല്ല.
എന്നിട്ട് അമ്മച്ചി ഭിക്ഷക്കാരനോട് പറഞ്ഞു : ഇന്ന് ഇവിടൊന്നുമില്ല... പൊയ്ക്കോ.
...............................
കെ എസ് ആർ ടി സി ലേലം ചെയ്താലും കലക്ടർ ലേലം ചെയ്താലും ലേലം ലേലം തന്നെ.
നഷ്ടം പാവം യാത്രക്കാർക്ക്... അവർക്ക് നഷ്ടപ്പെട്ടത് വെറും സ്വർണമല്ല. സ്വർണ ചിറകുള്ള സ്വപ്നങ്ങളായിരുന്നു. ആകയാൽ ഒന്നുകൂടി ഊന്നി പറയട്ടെ. കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
സ്നേഹിതൻ
Friday, January 17, 2014
ഹോട്ടൽ വിലവർധന - ആദ്യം മനോരമ സ്വന്തം കണ്ണിലെ തടി കാണട്ടെ. പിന്നെ ഹോട്ടലിലെ "കരടു' കാണാം.
ഹോട്ടൽ വിലവർധന - ആദ്യം മനോരമ സ്വന്തം കണ്ണിലെ തടി കാണട്ടെ. പിന്നെ ഹോട്ടലിലെ "കരടു' കാണാം.
5 രൂപ വിലയുണ്ടായിരുന്ന മനോരമയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വർധന (ഒറ്റയടിക്ക് ഒരു രൂപ) വർദ്ധിപ്പിച്ചു പിന്നണി പത്രങ്ങൾക്കെല്ലാം 'ദുർമാതൃക' കാട്ടിയ മനോരമ നിന്ന് പെഴയ്ക്കാൻ പെടാപ്പാടുപെടുന്ന ഹോട്ടലുകാർക്കെതിരെ വാർത്തയെഴുതിനല്ല പിള്ള അല്ല നല്ല മാപ്പിള ചമയരുതെ. മനോരമയ്ക്ക് സർക്കാരുമായി ഒരു ചർച്ചയും നടത്താതെ തോന്നുംപടി വില വർദ്ധിപ്പിക്കാം. ഇങ്ങനെ ഒറ്റ ദിവസം വീർക്കുന്ന കീശ ദശ ലക്ഷക്കണക്കിന് രൂപ വരുമെന്ന് പാവം വായനക്കാരൻ അറിയുന്നുണ്ടോ? ഇതിൽ എത്രായിരം രൂപ നാട്ടുകാരെ വാർത്തമാനം വായിക്കാൻ നാട്ടിലൊട്ടാകെ ചായക്കടക്കാരു അധികം ഒരു രൂപ ഇന്നലെ മുതൽ മനോരമയുടെ മടിക്കുത്തിൽ ഒരു പരാതിയും പറയാതെ നിക്ഷേപിക്കുന്നു എന്ന് അവർ അറിയുന്നുണ്ടോ? ഉണ്ണുന്ന ചോറിനു അല്പ്പം നന്ദി വേണം. നന്ദി! മനോരമ ഒരാഴ്ച പൂട്ടിയാൽ നാട്ടിൽ ഒരു പുല്ലും കുറയില്ല. നാട്ടിൽ ഒരു ചായക്കട പൂട്ടിയാൽ ചിലപ്പോൾ പട്ടിണിയാകുന്ന, ഒരു കട്ടൻ ചായ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന പലരും ഉണ്ടാകും. പലരെയും എനിക്കറിയുകയും ചെയ്യാം. കാശു ചവച്ചാൽ വിശപ്പ് മാറില്ല. അതിനാൽ അവരും നിന്ന് പിഴച്ചൊട്ടെ.
5 രൂപ വിലയുണ്ടായിരുന്ന മനോരമയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വർധന (ഒറ്റയടിക്ക് ഒരു രൂപ) വർദ്ധിപ്പിച്ചു പിന്നണി പത്രങ്ങൾക്കെല്ലാം 'ദുർമാതൃക' കാട്ടിയ മനോരമ നിന്ന് പെഴയ്ക്കാൻ പെടാപ്പാടുപെടുന്ന ഹോട്ടലുകാർക്കെതിരെ വാർത്തയെഴുതി
Friday, December 20, 2013
ആത്മീയാവശ്യങ്ങൾക്കെത്തുന്നവരെ പ്രോടോകോൾ പഠിപ്പിക്കേണ്ട-മാർപ്പാപ്പ.
Friday, December 6, 2013
നെൽസണ്‍ മണ്ടേലയ്ക്ക് സ്നേഹിതന്റെ പ്രണാമം
Saturday, November 23, 2013
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് ഒരു തുറന്ന അപേക്ഷ.
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് ഒരു തുറന്ന അപേക്ഷ.
പ്രേഷിതൻ,ഗിൽബർട്ട് കെ. എൽ
"ബ്ലോഗർ" (സ്നേഹിതൻ)
http://alphakaricode.blogspot.com/
e-mail: alphakaricode@gmail.com
ആൽഫാ പ്രിന്റെഴ്സ്
വിമ്പി കോംപ്ലക്സ് , കരിക്കോട്
കൊല്ലം -691005
ഫോണ്‍: 9400808142
സ്വീകർത്താവ് ,
ശ്രീ. ഉമ്മൻ ചാണ്ടി
ബഹു: മുഖ്യമന്ത്രി
കേരളം.
സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...
LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന് നിർബന്ധമാണുപോലും! LPG ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രമേ കോടതി. പറഞ്ഞിട്ടുള്ളൂ. ആധാരില്ലാത്തവർക്ക് ഗ്യാസ് കൊടുക്കണം എന്ന് കോടതി പറഞ്ഞിട്ടില്ലത്രെ.. ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത് കേന്ദ്ര സർക്കാർ ആണല്ലോ? . ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ തന്നെയല്ലേ ?. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ, സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG കുട്ടിക്കു മുതൽ ഉപരി പഠനം വരെ സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ എന്നു തുടങ്ങി പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന 110 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ. ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ് നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആധാർ എൻട്രോൾമെന്റ് നടത്തിയവരുടെ മുഖം, കണ്ണ്, കൈവിരൽ തുടങ്ങി എല്ലാവിവരങ്ങളും എൻട്രോൾമെന്റ് ഡാറ്റയിൽ റിക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും വിനയപുരസ്സരം അങ്ങയോടപേക്ഷിക്കുന്നു.
ഇന്ന് നവംബർ 23. നവംബർ 30 അടുക്കുംതോറും ഇവരുടെ ടെൻഷൻ കൂടികൊണ്ടെയിരിക്കുന്നു.
അങ്ങയുടെ ജനസമ്പർക്ക പരിപാടിയിൽ ആധാർ കാർഡു കിട്ടാത്തവരെ കൈ ഉയർത്തിച്ചു ഒരു നിമിഷം മാറ്റി നിർത്തി സംസാരിച്ചാൽ അവരുടെ മാനസിക നില അങ്ങേയ്ക്ക് നേരിട്ട് മനസിലാകും. ആധാർ കിട്ടാത്ത ആയിരക്കണക്കിന് പേർക്കുവേണ്ടി ആധാർ കിട്ടാത്ത അനേകരുടെ മാനസിക നില ദിവസവും നേരിട്ട് മനസിലാക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇതെഴുതുന്ന ഞാൻ ഒരു കാര്യം വളരെ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടെ. ഇ-ആധാർ കിട്ടിയ ഒരു ഭാഗ്യവാനാണ് ഞാൻ. എങ്കിലും എല്ലാവരും സന്തോഷിക്കട്ടെ എന്ന് മാത്രം ആശിച്ചുകൊണ്ട്,
വലിയ പ്രതീക്ഷയോടെ,
ഗിൽബർട്ട് കെ. എൽ
Thursday, November 21, 2013
Subscribe to:
Posts (Atom)




