Tuesday, January 21, 2014

കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.

കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
കെ എസ് ആർ ടി സിക്ക് വിവിധ ബസുകളിൽ നിന്ന് കിട്ടിയ 2473 ഗ്രാം സ്വർണത്തിൽ ഒരു തരി പോലും ഉടമകൾ മനപ്പൂർവം ബസിൽ ഉപേക്ഷിക്കാൻ സാധ്യത ഇല്ലാതിരിക്കെ തെളിവ് സഹിതം ഹാജരാകുന്ന ഉടമകൾക്ക് തിരികെ നല്കി കെ എസ് ആർ ടി സി മാതൃക കാട്ടണം. കാരണം ഇതിൽ നല്ല പങ്കും പൊളിഞ്ഞ ബസിലെ തകരങ്ങളിൽ ഉടക്കിയതാകാം.
ഇന്നത്തെ പത്ര വാർത്ത വായിച്ചപ്പോൾ ഒരു കഥയാണ്  ഓർമ്മ വന്നത് . പണ്ട് പണ്ട് ഒരു വല്യമ്മച്ചി രാവിലത്തെ കുർബാനായ്ക്കു പോയിട്ട് തിരികെ വരുമ്പോൾ അമ്പടാ... ഒരു ഭിഷക്കാരൻ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു.
അമ്മച്ചി ഭിഷക്കാരനോട്‌ ചോദിച്ചു: "നിനക്ക് ഈ വീട്ടിൽ നിന്ന് ഭിക്ഷ വല്ലതും കിട്ടിയോ?"
ഭിക്ഷക്കാരൻ:  "ഇല്ലമ്മാ... ഇവിടൊന്നുമില്ലെന്നു അവിടുത്തെ ഒരു കുട്ടി പറഞ്ഞു."
ഇത് കേട്ടതും അമ്മച്ചിക്ക് അരിശം വന്നു.
ഭിക്ഷക്കാരനോട്  പറഞ്ഞു: "നീ എന്റെ കൂടെ വാ... ആരാ ഇപ്പറഞ്ഞതെന്ന്  എനിക്കൊന്നു അറിയണം.." അമ്മച്ചി ഭിക്ഷക്കാരനെയും കൂട്ടി വീട്ടിലെത്തി. വീട്ടിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടി. അമ്മച്ചി അലറി: "ആരാടാ ഈ ഭിക്ഷക്കാരനോട്  ഇവിടൊന്നുമില്ലെന്നു പറഞ്ഞു വിട്ടത്. "
 ത്രേസ്യാ മോൾ പറഞ്ഞു: ഞാനാ അമ്മച്ചീ..
:അമ്മച്ചി: പ്‌ഭ... ഞാൻ ജീവനോടിരിക്കുന്പം ഇവിടെ ഒണ്ടെന്നും ഇല്ലെന്നും പറയേണ്ടത് ഞാനാ... നീയൊന്നുമല്ല.
എന്നിട്ട് അമ്മച്ചി ഭിക്ഷക്കാരനോട് പറഞ്ഞു :  ഇന്ന് ഇവിടൊന്നുമില്ല... പൊയ്ക്കോ.
...............................
കെ എസ് ആർ ടി സി ലേലം ചെയ്താലും കലക്ടർ ലേലം ചെയ്താലും ലേലം ലേലം തന്നെ.
നഷ്ടം പാവം യാത്രക്കാർക്ക്... അവർക്ക് നഷ്ടപ്പെട്ടത്‌ വെറും സ്വർണമല്ല. സ്വർണ ചിറകുള്ള സ്വപ്നങ്ങളായിരുന്നു. ആകയാൽ ഒന്നുകൂടി ഊന്നി പറയട്ടെ. കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.

സ്നേഹിതൻ






No comments: