Thursday, December 1, 2011

പ്രവാചക ദൌത്യം നിറവേറ്റാന്‍ വൈകിക്കൂടാ.

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട്ടിലെ കത്തോലിക്കാസഭ പ്രവാചക ദൌത്യം നിറവേറ്റാന്‍ വൈകിക്കൂടാ. 

മുല്ലപെരിയാര്‍ ഭൂകമ്പ ഭീഷണിയില്‍ കഴിയുന്ന കേരളത്തിലെ 40 ലക്ഷം വരുന്ന ജനങ്ങളുടെ ഭീതി ഹൃദയത്തില്‍ ഏറ്റുവാങ്ങാനും ദുരന്തമുണ്ടായാല്‍ ഈ നരഹത്യയുടെ ഉത്തരവാദി ശ്രീമതി ജയലളിതയും തമിഴ്നാട്  സര്‍ക്കാരും ആണെന്ന് തമിഴ് മണ്ണിലിരുന്നു വിളിച്ചുപറയാനുമുള്ള  ആര്‍ജവം തമിഴ്നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതി കാണിക്കണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു. 


ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ

Monday, November 28, 2011

മുല്ലപെരിയാര്‍ ദുരന്ത നിവാരണത്തിനായി

മുല്ലപെരിയാര്‍  ദുരന്ത നിവാരണത്തിനായി ഒരു പ്രാര്‍ത്ഥന

Wednesday, November 9, 2011

പി സി ജോര്‍ജിന്റെ രണ്ടു കാലില്‍ നില്‍പ്പും ഇടതുപക്ഷത്തിന്റെ ക്ഷമയും



പ്രിയ സ്വരാജെ, ഏതു മനുഷ്യനും നടക്കുന്നത് മറ്റാരുടെയോ ക്ഷമ കൊണ്ടല്ല, പിന്നെയോ ദൈവത്തിന്‍റെ കൃപയാലല്ലോ?
നടക്കാത്ത ഒരു മനുഷ്യനെ എഴുന്നേല്‍പിച്ചു നടത്താന്‍  സ്വരാജെ, താങ്കള്‍കോ താങ്കളുടെ പക്ഷത്തിനോ സാധിക്കുമോ ?  
വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. ബൈബിള്‍ (മത്തായി 26 : 52 ) എന്ന തിരുവചനം എന്നും വായിക്കുകയും ധ്യാനിക്കുകയും ചെയ്യൂ സ്വരാജെ, എന്നും രണ്ടു കാലില്‍ നടക്കാം. 

താങ്കളുടെ ഉറ്റ സ്നേഹിതന്‍ 




Monday, October 31, 2011

ഭക്ഷ്യ മന്ത്രിയുടെ മരണ വാര്‍ത്ത "മഴവില്‍ "കൊണ്ട് മറച്ച മനോരമ

ഭക്ഷ്യ മന്ത്രിയുടെ മരണ വാര്‍ത്ത
 "മഴവില്‍ "കൊണ്ട് മറച്ച മനോരമ. 
  •   ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ രാത്രി വൈകിയുള്ള മരണവാര്‍ത്ത ഒന്നാം പേജില്‍ കൊടുത്തിട്ട്  അതിനെ മഴവില്‍ സപ്പ്ലിമെന്റ്റ് കൊണ്ട് മറച്ചു വിതരണം ചെയ്തത്  സംസ്കാരതിനുമുന്നെതന്നെ മരണവാര്‍ത്ത സംസ്കരിക്കുന്നതിനു തുല്യമായിപ്പോയി. അല്ലെങ്കിലും മാധ്യമങ്ങളും വായനക്കാരും  അനാവശ്യ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്ന ഇക്കാലത്ത്  ഒരു ലൈവ്  മന്ത്രിയുടെ സ്വാഭാവിക മരണത്തിനു എന്ത് വാര്‍ത്താ പ്രാധാന്യം? അത്  പുറം പേജില്‍ കണ്ടാല്‍ ചിലപ്പോള്‍ പത്തു പത്രം വില്‍ക്കാതിരിപ്പാകാനും അതുമതി. എന്തിനു പുകില്‍ . ദീപസ്തംഭം മഹാശ്ചര്യം! നമുക്ക് വില്‍ക്കണം പത്രം. അത്രതന്നെ. 


Saturday, October 1, 2011

മാധ്യമങ്ങള്‍ പരിധി ലംഘിക്കരുത്

മാധ്യമങ്ങള്‍ പരിധി ലംഘിക്കരുത്

വാളകം സംഭാവവുമായി ബന്ധപ്പെട്ടു ശ്രീ ബാലകൃഷ്ണ പിള്ളയ്ക്കെതിരെ ഉയര്‍ന്ന മൊബൈല്‍ ഫോണ്‍ ആരോപണവും അതിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ രാത്രി ഒരു ചാനലില്‍ വന്ന ചര്‍ച്ചയും അല്‍പസമയം കണ്ടു ബോധം കെട്ടുപോയി. കാളയ്ക്കു വയറ്റുവേദന കണ്ടാല്‍ ഗര്‍ഭം ആണെന്ന് സ്ഥാപിക്കുന്ന ഒരു തരം പ്രകടനം! മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുക മാത്രം ചെയ്യുന്നതാണ് നല്ലത്. ചര്‍ച്ചകളും ഒരു പരിധിവരെ ആകാം. പക്ഷെ ഇന്നലെ കണ്ടത് അല്പം കടന്ന കയ്യായിപ്പോയി. ഒരു വിദ്വാന്‍ തന്റെ കയ്യിലെ കുറെ മൊബൈല്‍ കാള്‍ ഷീറ്റ് കാട്ടിയിട്ട് അതിന്റെ ഒരു കാളര്‍ ആയ ബഹു ചീഫ് വിപ്പ് ശ്രീ പി. സി. ജോര്‍ജിനെ വിളിച്ചു എന്തോ അധികാരത്താല്‍ കോടതിയെ വെല്ലും വല്ലഭന്‍ മട്ടില്‍ വിസ്തരിക്കുന്നത് കണ്ടു ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. വിദ്വാന്റെ 'കൊട്ടുവടി' പിടിച്ച ചോദ്യമല്ല, സാക്ഷാല്‍ കോടതിയിലെ പ്രതികൂട്ടില്‍ നില്‍കുന്ന മട്ടിലുള്ള ചീഫ് വിപ്പിന്റെ വിക്കലാണ്  സത്യത്തില്‍ എന്നെ ഞെട്ടിച്ചത്. വാളെടുത്തവനെല്ലാം വെളിച്ചപ്പാടന്മാരാകുക സ്വാഭാവികം. പക്ഷെ അതിനെല്ലാം ഉത്തരം പറയേണ്ട നിയമമൊന്നും നിലവില്ലെന്നു ബന്ധപ്പെട്ടവരെങ്കിലും ഓര്‍ക്കുന്നത് നല്ലത്. തെളിവുകള്‍ എത്ര വേണമെങ്കിലും നിരത്തിക്കോട്ടേ. കോടതി പരിശോധിച്ച് വിസ്തരിക്കുകയും വിധിക്കുകയും ചെയ്യും. സൈലന്റ് പ്ലീസ്‌ ! 


ഗില്‍ബര്‍ട്ട് കെ. എല്‍ കണ്ടച്ചിറ