Saturday, October 1, 2011

മാധ്യമങ്ങള്‍ പരിധി ലംഘിക്കരുത്

മാധ്യമങ്ങള്‍ പരിധി ലംഘിക്കരുത്

വാളകം സംഭാവവുമായി ബന്ധപ്പെട്ടു ശ്രീ ബാലകൃഷ്ണ പിള്ളയ്ക്കെതിരെ ഉയര്‍ന്ന മൊബൈല്‍ ഫോണ്‍ ആരോപണവും അതിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ രാത്രി ഒരു ചാനലില്‍ വന്ന ചര്‍ച്ചയും അല്‍പസമയം കണ്ടു ബോധം കെട്ടുപോയി. കാളയ്ക്കു വയറ്റുവേദന കണ്ടാല്‍ ഗര്‍ഭം ആണെന്ന് സ്ഥാപിക്കുന്ന ഒരു തരം പ്രകടനം! മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുക മാത്രം ചെയ്യുന്നതാണ് നല്ലത്. ചര്‍ച്ചകളും ഒരു പരിധിവരെ ആകാം. പക്ഷെ ഇന്നലെ കണ്ടത് അല്പം കടന്ന കയ്യായിപ്പോയി. ഒരു വിദ്വാന്‍ തന്റെ കയ്യിലെ കുറെ മൊബൈല്‍ കാള്‍ ഷീറ്റ് കാട്ടിയിട്ട് അതിന്റെ ഒരു കാളര്‍ ആയ ബഹു ചീഫ് വിപ്പ് ശ്രീ പി. സി. ജോര്‍ജിനെ വിളിച്ചു എന്തോ അധികാരത്താല്‍ കോടതിയെ വെല്ലും വല്ലഭന്‍ മട്ടില്‍ വിസ്തരിക്കുന്നത് കണ്ടു ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. വിദ്വാന്റെ 'കൊട്ടുവടി' പിടിച്ച ചോദ്യമല്ല, സാക്ഷാല്‍ കോടതിയിലെ പ്രതികൂട്ടില്‍ നില്‍കുന്ന മട്ടിലുള്ള ചീഫ് വിപ്പിന്റെ വിക്കലാണ്  സത്യത്തില്‍ എന്നെ ഞെട്ടിച്ചത്. വാളെടുത്തവനെല്ലാം വെളിച്ചപ്പാടന്മാരാകുക സ്വാഭാവികം. പക്ഷെ അതിനെല്ലാം ഉത്തരം പറയേണ്ട നിയമമൊന്നും നിലവില്ലെന്നു ബന്ധപ്പെട്ടവരെങ്കിലും ഓര്‍ക്കുന്നത് നല്ലത്. തെളിവുകള്‍ എത്ര വേണമെങ്കിലും നിരത്തിക്കോട്ടേ. കോടതി പരിശോധിച്ച് വിസ്തരിക്കുകയും വിധിക്കുകയും ചെയ്യും. സൈലന്റ് പ്ലീസ്‌ ! 


ഗില്‍ബര്‍ട്ട് കെ. എല്‍ കണ്ടച്ചിറ 

1 comment:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശരിയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ തുടര്‍ച്ചയായി അതിന്റെ പരിധി ലംഘിച്ചു കൊണ്ടേയിരിക്കുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍