- ദേശസാൽകൃത ബാങ്കുകളുടെ കൊള്ളയടി!
ഒരു ഉദാഹരണം ഇതാ. ഡിഗ്രി 50% മാർക്ക് അടിസ്ഥാന യോഗ്യതയായി കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് എസ്.ബി.ഐ. ചെലാൻ വഴി അടയ്ക്കേണ്ട ഫീസ് 310 രൂപ. അതിന്റെ ബാങ്ക് ഫീസ് എത്രയെന്നല്ലേ? 60 പൈസ അല്ല. വെറും 60 രൂപ മാത്രം. ഡിഗ്രി പാസ്സായവരിൽ 50% പേരും 50% മാർക്കുള്ളവരായിരിക്കും. അതിൽ 25% പേരെങ്കിലും അപേക്ഷകരാകും. ഈ ഇനത്തിൽ എസ്.ബി.ഐ.ക്ക് 10/11/ 2014 മുതൽ 06/ 12/ 2014 വരെ കിട്ടുന്ന കമ്മിഷൻ എത്ര? ബാങ്കിന് ന്യായപ്രകാരം ഉള്ള ചെലവും ലാഭവുമായി ഒരു പൊരുത്തവുമില്ലാത്ത ഈ കൊള്ള ആര് നിറുത്തിക്കും? പാവം അത്താഴ പഴ്ണിക്കാരായ ആട്ടോ റിക്ഷാക്കാരുടെ 'അമിത' ചാർജിനെക്കുറിച്ച് നിരന്തരം റിപ്പോർട്ടുന്ന മനോരമയും 'സരിത'കളുടെ പിറകെ നിരന്തരം പായുന്ന ദ്രിശ്യ -ശ്രാവ്യ മാധ്യമങ്ങളും ഈ ബാങ്ക് 'കോംപ്ലക്സിനു' മുകളിലൂടെ എന്തേ പറക്കാൻ ഭയക്കുന്നു?
ഇതൊക്കെ അര് ആരോട് ചോദിക്കാൻ!
എല്ലാ പരീക്ഷാർഥികളുടെയും
സ്വന്തം സ്നേഹിതൻ
ഗിൽബർട്ട് കെ. എൽ
No comments:
Post a Comment