ഇനിമേൽ അങ്ങ് കേരളത്തിലേക്ക് എഴുന്നള്ളല്ലേ
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്...
ഇനിയൊരോണത്തിനുമങ്ങ് ഇങ്ങോട്ടെഴുന്നള്ളല്ലേ.
അരുതുണ്ണീശോ...അരുത്...
ഇനിയൊരു രാവിലും ഭൂമിയിലുണ്ണീശോ പിറക്കരുതേ...
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്...
ഇനിയൊരു ക്രിസ്മസ് രാവിലുമങ്ങ് പിറക്കരുതേ.
അരുത് ജീസസ്... അരുത്...
ഇനിയൊരു രാവിലും അങ്ങുയിർക്കരുതേ...
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്...
ഇനിയൊരീസ്റ്റർ രാവിലുമങ്ങുയിർക്കരുതേ...
രചന: സ്നേഹിതൻ
No comments:
Post a Comment