വിറ്റുപോകാത്ത ഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50% വരെ കുറയ്ക്കാന്‍ തീരുമാനം
കൊല്ലം • വിറ്റുപോകാത്ത കള്ളുഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50% വരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിട്ടും ഏറ്റെടുക്കാന്‍ ആളിലെ്ലങ്കില്‍ തൊഴിലാളി കമ്മിറ്റിയെ 500 രൂപ ലൈസന്‍സ് ഫീസ് നിരക്കില്‍ ഷാപ്പ് ഏല്‍പ്പിക്കാനും ഉത്തരവായി. അബ്കാരി വര്‍ഷം ആരംഭിച്ച് ആറു മാസമായിട്ടും ഷാപ്പുകള്‍ ഗണ്യമായി അടഞ്ഞുകിടക്കുന്നതിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് 5,512 കള്ളുഷാപ്പുകളില്‍ ആയിരത്തിലേറെ ഇനിയും ആരും ഏറ്റെടുത്തിട്ടില്ല.
തിരുവനന്തപുരം ജില്ലയില്‍ ഒറ്റഷാപ്പും തുറന്നിട്ടില്ല. കൊല്ലം, തൃശൂര്‍, എറണാകുളം ജില്ലകളിലും ഷാപ്പുകള്‍ വലിയ തോതില്‍ അടഞ്ഞുകിടക്കുന്നു. വ്യാജക്കള്ളു വില്‍ക്കാന്‍ അനുവദിക്കിലെ്ലന്ന നിലപാടു സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെയാണു ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതായത്. ഉല്‍പാദിപ്പിക്കുന്ന കള്ളും വില്‍ക്കുന്ന കള്ളും തമ്മിലുള്ള അന്തരം ഈ മേഖലയില്‍ എന്നും വിവാദമാണ്. ഷാപ്പ് ഒന്നിനു കുറഞ്ഞത് അഞ്ചു തൊഴിലാളികളും 50 തെങ്ങും എന്ന നിബന്ധനയും പലയിടത്തും പാലിക്കപ്പെടുന്നില്ല.
കള്ളിന്‍റെ 90 ശതമാനത്തോളം പാലക്കാടു ജില്ലയില്‍ നിന്നു കൊണ്ടുവരികയാണ്. ഇതിന്‍റെ നിബന്ധനകളും ലൈസന്‍സികളെ പിന്തിരിപ്പിച്ചു. കൊല്ലം ജില്ലയില്‍ 233 ഷാപ്പുകളില്‍ 189 എണ്ണവും അടഞ്ഞുകിടക്കുന്നു. കള്ളിന്‍റെ ലഭ്യതക്കുറവാണു പ്രധാന കാരണം. സ്പിരിറ്റ് വില്‍ക്കാന്‍ അനുവദിക്കിലെ്ലന്ന നിലപാടു കര്‍ശനമായതോടെ ഷാപ്പ് ഏറ്റെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ 15 വിഷമദ്യദുരന്തങ്ങളില്‍ പതിനൊന്നും കൊല്ലത്താണെന്നാണ് എക്‌സൈസ് വകുപ്പിന്‍റെ കണക്ക്. ഷാപ്പൊന്നിനു ശരാശരി 10 തെങ്ങ് മാത്രമേ ജില്ലയില്‍ ചെത്തുന്നുള്ളൂ.
ബാക്കി കള്ള് പാലക്കാട്ടു നിന്നു കൊണ്ടുവരികയാണ്. പക്ഷേ, ഇങ്ങനെ കൊണ്ടുവരുന്ന കള്ളിലും മായം കണ്ടെത്തി. സാംപിളിന്‍റെ രാസപരിശോധനാഫലം ഇനിയും വന്നിട്ടില്ല. കള്ളില്‍ എട്ടു ശതമാനത്തിലധികം ആല്‍ക്കഹോള്‍ കണ്ടെത്തിയാല്‍ ഷാപ്പ് പൂട്ടിക്കണമെന്നാണു ചട്ടം. കള്ളിന്‍റെ വില്‍പന അനുസരിച്ചാണു ലൈസന്‍സ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടു ലക്ഷം രൂപ വരെ ഫീസ് ഏര്‍പ്പെടുത്തിയ കള്ളുഷാപ്പ് സംസ്ഥാനത്തുണ്ട്. അഞ്ച്_ ആറു ഷാപ്പുകള്‍ ഗ്രൂപ്പായി ലൈസന്‍സികളെ ഏല്‍പ്പിക്കുക എന്നതാണു സര്‍ക്കാര്‍ നയം. തൊഴിലാളി കമ്മിറ്റികളെ ഏല്‍പ്പിക്കുന്പോഴും ഗ്രൂപ്പ് സന്പ്രദായം തുടരും.

(അവലംബം: യാഹൂ ന്യൂസ് 4 മണിക്കൂര്‍ മുമ്പ് )
"...അവരോടു ക്ഷമിക്കണമേ.; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. ലൂക്കാ 23/43
No comments:
Post a Comment