Sunday, September 30, 2012

വാര്‍ത്ത: കള്ള് : ലീഗിന്റെ നിര്‍ദേശം നടപ്പാകുന്ന കാര്യത്തില്‍ സംശയമെന്നു രമേശ് .

കള്ള്  വ്യവസായം നിരോധിക്കണമെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള മുസ്ലിം ലീഗ്  നിര്‍ദേശം എത്ര കണ്ടു പ്രാവര്തികമാകുമെന്നു സംശയമുണ്ടെന്നു കെ.പി.സി.സി. പ്രസിഡന്‍റ്  രമേശ്‌ ചെന്നിത്തല. ഇതിനെ *ഉപജീവിച്ചു കഴിയുന്ന ധാരാളം ആളുകള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്നും കള്ള്  *മാരക വസ്തുവായി കണക്കാക്കപെടുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  • ഇതിലും പതിന്മടങ്ങ്‌,  കള്ളിനെ ഉപാസിച്ചു മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരും കുടുംബങ്ങളും ഉണ്ടെന്ന വസ്തുത വിസ്മരിക്കാമോ പ്രസിഡന്റെ. 
  • എലിക്കു പാഷാണം വയ്ക്കുന്ന പഴം മാരക വസ്തു എന്നാരെങ്കിലും പറയാമോ ?

പുനരധിവാസ പാക്കേജ്  :  ലളിതമായ രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ.
1. തെങ്ങില്‍ നിന്നും കിട്ടുന്ന ഏക ഉല്‍പ്പന്നം കള്ള്  മാത്രമല്ല, തേങ്ങയും ഉണ്ട്. അതിനാല്‍ നമ്മുടെ ചെത്ത്‌  ചേട്ടന്മാരെ തേങ്ങ ഇടാന്‍ ഉപയോഗിക്കാം.
2. കള്ള്  ഒരിക്കലും കേരളീയന്റെ അവശ്യ വസ്തുവല്ല എന്ന തിരിച്ചറിവുണ്ടാകണം. അതിനാല്‍ ഒരു അവശ്യ വസ്തുവായ പാല്‍ ഉത്പാദന രംഗത്ത്  എല്ലാ വിധ സഹായങ്ങളും ചെയ്തു പുനരധിവസിപ്പിക്കാം.
മുന്‍ ഗണന: ആദ്യം ജീവന്‍ . പിന്നെ തൊഴില്‍  എന്നതായിരിക്കട്ടെ.

വിപ്ലവം ജയിക്കട്ടെ! ക്ഷീര വിപ്ലവം ജയിക്കട്ടെ!!
രക്ത സാക്ഷികള്‍ കുറയട്ടെ! 
കള്ള്  രക്തസാക്ഷികള്‍ കുറയട്ടെ!!

വാല്‍കഷണം: കേരളത്തില്‍ ഇന്ന്  രൂക്ഷം തൊഴിലില്ലായ്മയല്ല. തൊഴില്‍ ചെയ്യായ്മയാണ്.
പരിഹാരം കാണേണ്ടത്  തൊഴിലില്ലായ്മക്കല്ല. തൊഴില്‍ചെയ്യായ്മക്കാണ് .
 
സ്നേഹിതന്‍


No comments: