Sunday, March 1, 2020

ദേവനന്ദയുടെ മരണം - ദുരൂഹത മറനീക്കി പുറത്തുവരട്ടെ.

ദേവനന്ദയുടെ മരണം - ദുരൂഹത മറനീക്കി പുറത്തുവരട്ടെ.
ഈ ദുരൂഹമരണത്തില്‍ ഇപ്പോള്‍ ഒന്നാം സാക്ഷിയായി കണക്കാക്കാവുന്നത് ദേവനന്ദയുടെ മാതാവാണ്. ചുരുളുകള്‍ തുടങ്ങുന്നത് പ്രസ്തുത വീട്ടില്‍നിന്നുംതന്നെയാണ്. അതിനാല്‍ ഏറെ ദുഃഖത്തോടെ ദേവനന്ദയുടെ മാതാവിനോട് വ്യക്തതകള്‍വരാന്‍വേണ്ടി മാത്രം ചില സംശയങ്ങള്‍ നിരത്തട്ടെ.
1. സംഭവസമയത്ത് മുന്‍വശത്തെ കതക് പൂട്ടിയിരുന്നത് അകത്തുനിന്നല്ലേ?
2. കുട്ടിയെ കാണാതാകുമ്പോള്‍ മുന്‍വശത്തെ കതക് തുറന്നല്ലേ കിടന്നത്?
3. അകത്തുനിന്നും പൂട്ടിയ കതക് പുറത്തുനിന്നൊരാള്‍ക്ക് എങ്ങനെ തുറക്കാന്‍ സാധിക്കും?
4.  പോലീസ് നായ യാത്ര തുടങ്ങുന്നത് പിന്‍വശത്തെ വാതിലിലൂടെ തുണികഴുകിക്കൊണ്ടുനിന്നു എന്നു പറയുന്ന സ്ഥലത്തുകൂടെയല്ലേ?
5. ദേവനന്ദ സ്വയം മുന്‍വശത്തെ  കതക് തുറന്നിട്ടിട്ട് പിറകുവശത്തെ വാതിലിലൂടെ അമ്മയുടെ ശ്രദ്ധയില്‍ പെടാതെ ഒരു കൌതുകത്തിന് പോലീസ് നായ പോയ വഴിയിലൂടെയെല്ലാം യാത്രചെയ്തിരിക്കാനും കാലുതെററി പുഴയില്‍ വീണതാകാനും സാധ്യതയില്ലേ?
ഇനി ഒരു രണ്ടാം സാക്ഷിയുള്ളത് കുട്ടിയെ കുളിപ്പിക്കാന്‍വന്ന സ്ത്രീയാണ്. 
1. താങ്കള്‍ ഇളയ കുട്ടിയെ കുളിപ്പിക്കാന്‍ വരുമ്പോള്‍ ദേവനന്ദ ഉറങ്ങുകയാണെന്ന് മാതാവ് പറഞ്ഞറിഞ്ഞതാണോ? അതോ നേരിട്ടു കണ്ടതാണോ?
2. അപ്പോള്‍ മാതാവ് തുണിയലക്കാന്‍ തുടങ്ങിയിട്ടുണ്ടാകുമോ? അതോ അതിനുമുമ്പേ തിരികെ പോയോ?
3.  ഇളയ കുട്ടിയെ കുളിപ്പിച്ച് തിരികെ പോയി  ഏകദേശം എത്രസമയം കഴിഞ്ഞാവും കുട്ടിയെ കാണാതായിട്ടുണ്ടാവുക.
ഇനിയുമെവിടെയോ കേട്ടു ഒരു മൂന്നാം സാക്ഷിയുടെ മൊഴി. അത് അയല്‍വീട്ടുകാരിയാണ്. മാതാവ് വീടിനു പിന്നില്‍ തുണികഴുകുന്ന വേളയില്‍  കുട്ടിയുമായി  ജനലിലൂടെ സംസാരിച്ചുവെന്നാണ് ആ മൊഴി. ആ മൊഴി സത്യമാണോ?  ആ മൊഴിയില്‍ ആ നല്ല അയല്‍ക്കാരി ഉറച്ചുനില്‍ക്കുന്നുണ്ടോ?  കുട്ടിയുമായി  സംസാരിച്ചത് ഈ പറയുന്ന 15 മിനിട്ടിനിടയില്‍ത്തന്നെയാണോ?
അങ്ങനെയെങ്കില്‍ ആരായിരിക്കും ഒരു വീട്ടില്‍നിന്നും ഒരു കുഞ്ഞിനെ ബോധംപോലും കൊടുത്താതെ സുബോധത്തോടെ കുഞ്ഞിന് ഒന്ന് ഒച്ചപോലുംവയ്ക്കാന്‍ കഴിയാതെ  നിശബ്ദം കൊണ്ടുപോകാന്‍ കഴിയുന്ന ആ അദൃശ്യകരം? ഒന്നുറപ്പായി. കുഞ്ഞ് വെള്ളത്തില്‍വീണാണ് മരിച്ചത്.  രണ്ട്.... എന്‍റെ വിശ്വാസം ഒന്നുകില്‍ കുഞ്ഞ് ആരെയോ കണ്ട് ഭയന്നോടി  (ഏതെങ്കിലും പട്ടിയെയുമാകാം.)  വെള്ളത്തില്‍ വീണതാകാം. അല്ലെങ്കില്‍ നൈസായി കൂട്ടിക്കൊണ്ടുവന്നവര്‍ നൈസായി തള്ളിയിട്ടു!
ഇനി ചിന്തിക്കാനേ പാടില്ലാത്തതാണ്.
അടുത്ത സാക്ഷികള്‍ ആരുമില്ലേ ആ നാട്ടുകാരായി?
അമ്മ പറയുന്നതനുസരിച്ച് പ്രസ്തുത ദിവസമോ കഴിഞ്ഞ 5 വര്‍ഷത്തിനകമോ പോലീസ് നായ പോയ വഴിയിലൂടെ ദേവനന്ദയുടെ മാതാവ് സപ്താഹം നടക്കുന്ന അമ്പലത്തിലോ മറ്റെവിടെയങ്കിലുമോ പോയിട്ടില്ലെന്ന മൊഴി നമുക്ക് കണ്ണുമടച്ച് വിശ്വസിക്കാമോ?
ഒരിക്കലും ഞാന്‍ ചിന്തിച്ചത് സംഭവിക്കാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു. ദുരൂഹതകളുടെ കണ്ണികള്‍ എങ്ങും വിട്ടുപോകാതെ കൂട്ടിക്കെട്ടാന്‍വേണ്ട പ്രകാശം സര്‍വ്വേശ്വരന്‍  എല്ലാവര്‍ക്കും നല്‍കട്ടെ. നന്ദി... നല്ല നമസ്ക്കാരം.

No comments: