Wednesday, September 24, 2014

മംഗൾയാൻ അടുത്ത നാളുകളിൽ തരുന്ന ഒരു സന്ദേശം ചിലപ്പോൾ ഇങ്ങനെയും ആകാം.


മംഗൾയാൻ അടുത്ത നാളുകളിൽ തരുന്ന ഒരു സന്ദേശം ചിലപ്പോൾ ഇങ്ങനെയും ആകാം.

മലയാളികൾക്ക് ഒരു സന്തോഷ വാർത്ത!

നീ  അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
ചെക്ക്‌ പോസ്റ്റില്ലിവിടെ... നികുതി കൊടുക്കണ്ടാ...
ഇഷ്ടംപോലങ്ങു മോന്താമെടോ...

നീ  അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
പോലിസില്ലിവിടെ....  വി. എം. സുധീരനില്ലിവിടെ
അതുകൊണ്ടി...ഷ്ഷ്ടം പോല...ങ്ങു മോന്താ...മെടോ

നീ  അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
പൂസാ..യാലോ... ഇവിടിരു..ന്നോണ്ട്
ഒറിജിനൽ... ഒറിജിനൽ
നക്ഷത്രക്കാലൊ...ത്തിരി എണ്ണാമെടോ...

നീ  അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്...





Tuesday, September 23, 2014

ആഴ്ചയിൽ 5 പ്രവർത്തി ദിവസം. നെയ്യപ്പം തിന്നപോലെ, സർക്കാരിനു രണ്ടുണ്ട് മെച്ചം.

സബാഷ്

ആഴ്ചയിൽ 5 പ്രവർത്തി ദിവസം. നെയ്യപ്പം തിന്നപോലെ, സർക്കാരിനു രണ്ടുണ്ട് മെച്ചം.
1. സർക്കാർ  പറയുമ്പോലെ വെള്ളം, കറണ്ട്, സർക്കാർ വാഹന ചെലവ്. (പ്രത്യക്ഷം)
2. ശനിയാഴ്ച രാവിലെ മുതൽ സർക്കാർ ജീവനക്കാർ 'ക്യൂ'  നില്ക്കാൻ തയ്യാറാകുമെന്നതിനാൽ ഓരോ ആഴ്ചയിലെ ശമ്പളം അവരിൽനിന്നുതന്നെ  മുൻകൂറായി കുപ്പിയിൽ വാങ്ങി  'ഗജനാവ്' നിറയ്ക്കാനും മാസാവസാനം മുടക്കമില്ലാതെ 'ഷമ്പളം' കൊടുക്കാനും. (പരോക്ഷം)

ഞായറാഴ്ച വരാൻ പോകുന്ന 'ഡ്രൈ ഡേ'
ക്ഷീണം മറന്നു ഇനി മലയാളികൾക്ക്
'ഫ്രൈ' ഡേ ആയി ആഘോഷിക്കാം.
എന്റെ പൊന്നു മാണിച്ചാ...   (സ)ഷമ്മയിച്ചിരിക്കുന്നു.

ഡ്രൈ ഡേ = ഫ്രൈ ഡേ 




Tuesday, September 9, 2014

നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം

നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് 6-11-2013-ൽ സ്നേഹിതൻ എഴുതിയ ബ്ലോഗ്‌  പോസ്റ്റ്‌ ചുവടെ.

പ്രാർഥന കേട്ട ദൈവത്തിന് ഒരായിരം സ്തുതി.

Wednesday, November 6, 2013

നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം.

എസ്.എൻ.സി. ലാവ്ലിൻ കേസിലെ 2 ദശാബ്ദം പിണറായി  'നീണ്ട' കാലയളവ്‌ ,
ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടി 'നീണ്ട' കാലയളവ്‌,
ഇടമലയാർ കേസിൽ ബാലകൃഷ്ണ പിള്ള 'നീണ്ട' കാലയളവ്‌,
പാം ഓയിൽ കേസിൽ കെ. കരുണാകരനും മറ്റും 'നീണ്ട' കാലയളവ്‌ ,
കൃത്യമായി തിരിച്ചറിയാമായിരുന്ന വിരലിലെണ്ണാവുന്ന സാക്ഷികളും ഒരു  'പ്രതിയും'  മാത്രമടങ്ങിയ ആകാശ പീഡന കേസിൽ പി. ജെ. ജോസഫ്‌ 'നീണ്ട' കാലയളവ്‌,
സി.ഡി. മുതൽ വിദേശ യാത്രവരെ ദൈർഘ്യമുള്ള കേസിൽ ടോമിൻ തച്ചങ്കരി 'നീളുന്ന' കാലയളവ്‌,
സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫി, ഫാദർ തോമസ്‌ കോട്ടൂർ, ഫാദർ ജോസ് പൂത്രിക്കയിൽ  എന്നിവർ  'നീളുന്ന' കാലയളവ്‌...... etc. etc.
മുംബൈ സ്ഫോടന കേസിലെ പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
ദൽഹി പീഡന കേസിലെ  പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
കേരളത്തിലെ തീവണ്ടി പീഡന കേസിലെ  പ്രതിക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം'.....
 etc. etc.
ഈ 'ആനുകൂല്യ'ത്തിനുള്ള അർഹതപോലും സമൂഹത്തിൽ ഉന്നത പദവികളിൽ
ഇരിക്കുന്നവർക്ക് ഇല്ലെന്നത് വേദനജകമാണ്.
ആരോപിക്കപെടുന്ന പ്രതി കുറ്റക്കാരനോ നിരപരാധിയോ ആകട്ടെ
വിധി വരുന്നതിനു ജീവപര്യന്തത്തേക്കാൾ നീണ്ട കാലയളവ്‌ എടുക്കുന്നത്
അവരോടു ചെയ്യുന്ന കൊടും ക്രൂരത തന്നെയാണ്.
ദീർഘകാലം പ്രതി എന്ന പേരും പേറി പത്തോ ഇരുപതോ അതിലേറെയോ വർഷം സമൂഹത്തിൽ മാനവും നാണവും  ഇല്ലാത്തവനെപ്പോലെ ജീവിച്ചു ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിനെക്കാൾ എത്രയോ ഭേദമാണ് എത്രയും വേഗം ശിക്ഷിക്കപ്പെട്ടു വധിക്കപ്പെടുകയോ ജയിലിൽ കിടക്കുകയോ ചെയ്യുക!
അതിനാൽ നമുക്ക് ഉടൻ വേണം ധാരാളം അധിവേഗ അന്വേഷണ സംവിധാനങ്ങളും ധാരാളം അധിവേഗ കോടതികളും.
ഇനിയെങ്കിലും നീതിസൂര്യൻ എന്നും ഉദിച്ചുനില്ക്കട്ടെ എന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട് പീഡിപ്പിക്കപ്പെടുന്ന എല്ലാ പ്രതികളുടെയും സ്വന്തം
സ്നേഹിതൻ 


Sunday, September 7, 2014

കൂടെക്കൂടെ...

കടപ്പാട്: മനോരമ 
നേഹമോൾക്കും കുടുംബംഗങ്ങൾക്കും
ഒപ്പം എല്ലാ മലയാളികൾക്കും
സ്നേഹിതന്റെ
ഹൃദയം നിറഞ്ഞ ഓണാശംസകൾ!

Tuesday, August 26, 2014

"നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!"

അഡ്വക്കേററ് ജനറൽ - മന്ത്രി കെ. ബാബു  അവിശുദ്ധ കൂട്ടുകെട്ട്‌ അവസാനിപ്പിക്കുക.
ഇന്നു നടക്കുന്ന എക്സ്സൈസ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുത്തു സുതാര്യത ഉറപ്പു വരുത്തുക. ഇന്നലെ കിട്ടിയ അഡ്വക്കേററ് ജനറലിന്റെ നിയമോപദേശം ശ്രീ. കെ. ബാബു 'ചോദിച്ചു' വാങ്ങിച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. "നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!" എന്ന് ബാറുടമകളും മുക്കുടിയന്മാരും ആശ്വാസം കൊള്ളുന്ന നിലയിൽ കാര്യങ്ങൾ എത്തി നില്ക്കുന്നു. ഇങ്ങനെ പോയാൽ അടുത്ത ഏപ്രിൽ ഫുള് വരെയെങ്കിലും മുഴുവൻ ബാറും തുറക്കുന്ന നിലയിലേക്ക് ഇന്നത്തെ ഉന്നതതല (ഗൂഡ) യോഗം കടന്നെന്നിരിക്കും. 
കാത്തിരിക്കാം... കാതോർത്തിരിക്കാം....
ശ്രീ.വി. എം. സുധീരനും ശ്രീ. ഉമ്മൻ ചാണ്ടിക്കും ശ്രീ. കെ. എം. മാണിക്കും മുസ്ലിം ലീഗിനും കേരള കത്തോലിക്കാ മെത്രാൻ  സമിതിക്കും  അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്.
നിങ്ങളുടെ
സ്വന്തം സ്നേഹിതൻ 

Sunday, August 24, 2014

സൂക്ഷിച്ചോ! എക്സൈസ് വകുപ്പ് മന്ത്രി എക്സൈസ് നയം അട്ടിമറിക്കും.

സൂക്ഷിച്ചോ! എക്സൈസ് വകുപ്പ് മന്ത്രി എക്സൈസ് നയം അട്ടിമറിക്കും.
അതിന്റെ വ്യക്തമായ തെളിവാണ് ഭരണ പക്ഷത്തെ ചിലർ പ്രതിപക്ഷത്തെപോലെ പെരുമാറുന്നുവെന്ന സുധീരനെ ഉന്നം വെച്ചുള്ള പ്രസ്താവന. അതിനാൽ ചൊവ്വാഴ്ചയോടെ ബാറിനൊപ്പംതന്നെ എക്സൈസ് മന്ത്രിക്കും പൂട്ടിടണം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട...

വിനയത്തോടെ,

കുടി നിർത്താൻ ആഗ്രഹിക്കുന്ന എല്ലാ കുടിയന്മാരുടെയും
ഉറ്റ സ്നേഹിതൻ

Saturday, August 23, 2014

418+312 ബാർ പൂട്ടൽ. സന്തോഷം കൊണ്ടങ്ങ്‌ എനിക്ക് ഇരിക്കാൻ വയ്യേ.

418+312 ബാർ പൂട്ടൽ. സന്തോഷം കൊണ്ടങ്ങ്‌ എനിക്ക് ഇരിക്കാൻ  വയ്യേ.
പൂട്ടി കിടക്കുന്ന 418 ബാറുകൾക്ക് പുറമേ നിലവിലുള്ള 312 ബാറുകൾ കൂടി ഉടൻ പൂട്ടാനുള്ള സർക്കാർ  തീരുമാനം സ്നേഹിതൻ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നു.
കർത്താവ്‌ ഒരുക്കിയ ദിവസമാണിത്. നമുക്ക് സന്തോഷിച്ചു ഉല്ലസ്സിക്കാം. ഏറ്റവും ഉന്നതമായ 'ലഹരി'-സ്പിരിറ്റ്‌ ഇൻ ജീസസ്-ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു പുതിയ ലഹരിയായി നമ്മിൽ വന്നു വസിക്കട്ടെ.

ദൈവമേ ഒത്തിരി ഒത്തിരി നന്ദി.

സ്നേഹിതൻ