വി. ഇ.ഒ , പത്തനംതിട്ട ജില്ല അഡ്മിഷൻ ടിക്കറ്റിൽ പരീക്ഷാ ഹാളിൽ ഏൽപ്പിക്കാനുള്ള ഐഡൻറ്റിഫികേഷൻ സർടിഫിക്കറ്റ് ഇല്ല. പരീക്ഷാര്ഥികൽ ജാഗ്രതൈ!
Sunday, June 22, 2014
PSC പരീക്ഷാര്ഥികൽ ജാഗ്രതൈ!
Wednesday, April 2, 2014
ലത്തീൻ കത്തോലിക്ക ഐക്യവേദിക്ക് സഭയുടെയും ലത്തീൻ രൂപതകളുടെയും ഔദ്യോഗിക പിന്തുണയുണ്ടോ?
Monday, March 17, 2014
പി എസ് സി പുതിയ വിജ്ഞാപനം എവിടെ?
മലയാള മനോരമ 17 03 2014
17 3 2014 9.4 pmന് എടുത്ത സ്ക്രീൻ ഷോട്ട്
17 3 2014 9.7 pmന് എടുത്ത സ്ക്രീൻ ഷോട്ട്
മുകളിൽ സൂചിപ്പിക്കുന്ന സമയംവരെയും പി എസ് സിയുടെ വെബ് സൈറ്റിൽ വരാത്ത നോറ്റിഫിക്കേഷൻ രഹസ്യം മനോരമ തൊഴിൽ വീഥി തുടങ്ങിയ കച്ചവട ലാക്കുള്ള പ്രസിദ്ധീകരണങ്ങൾക്ക് എന്തുവിലയ്ക്കാണ് മുൻകൂർ കൈമാറുന്നതെന്നും ഇവയുടെ കച്ചവടം തീരുന്ന സമയംവരെയും പി എസ് സിയുടെ വെബ് സൈറ്റിൽ ഇവ പ്രത്യക്ഷപെടാതതിൻറെയും കാരണം ദുരൂഹമായിരിക്കുന്നു. ഒന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും. ടി പ്രസിദ്ധീകരണങ്ങൾ ഇറങ്ങുന്നത് തിങ്കളാഴ്ചയാണ്. മിക്ക നോടിഫിക്കേഷനും വെബ് സൈറ്റിൽ വരുന്നത് അന്ന് രാത്രി വളരെ വൈകി അല്ലെങ്കിൽ ചൊവ്വ രാവിലെ. കാര്യങ്ങളുടെ കിടപ്പ് എപ്പടി....!?
ഇത് പോസ്റ്റ് ചെയ്യുന്ന 9.52 വരെയും നോറ്റിഫിക്കേഷൻ ആക്ടിവ് ആയിട്ടില്ല.
തൊഴിൽ രഹിതരുടെ സ്നേഹിതൻ
Tuesday, February 18, 2014
മലയാള മനോരമയുടെ കച്ചവട കുതന്ത്രം തൊഴിൽ വീഥിക്കുവേണ്ടി
മലയാള മനോരമയുടെ കച്ചവട കുതന്ത്രം തൊഴിൽ വീഥിക്കുവേണ്ടി
ഇന്നത്തെ മനോരമ പത്രത്തിൽ കൊടുത്തിരുന്ന തൊഴിൽ വീഥിയുടെ പരസ്യത്തിൽ 609 ട്രൈബൽ വാച്ചർ ഒഴിവുകളിലേക്ക് പി എസ് സി. വിജ്ഞാപനം എന്ന് 'ഇലയിട്ട് ' വിളമ്പിയ പരസ്യത്തിൽ ചുവന്ന വട്ടത്തിൽ സ്പെഷ്യൽ റിക്രൂട്ട് മെന്റ് എന്ന് കൊടുത്തിരിക്കുന്നതായി കാണാം. ഇതിനെയാണ് കച്ചവട കുതന്ത്രം എന്ന് പറയുന്നത്. സത്യത്തിൽ ഈ വർഷം ഇറങ്ങിയ ഏക വിജ്ഞാപനം 1/ 2014 ആണ്. അത് പട്ടിക വർഗക്കാർക്ക് മാത്രം സംവരണം ചെയ്തിരിക്കുന്ന ഓഫ് ലൈൻ അപേക്ഷയാണ്. പി എസ് സി.വഴി ജോലിയുണ്ടോ... ജോലിയുണ്ടോ... എന്ന് കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന കാശ് മുടക്കി മനോരമയുടെ വരിക്കാരായ കുടുംബങ്ങളിലെ വിവിധ സംവരണ വിഭാഗക്കാരായ ദരിദ്രരായ ഉദ്യൊഗാർഥികളോട് പട്ടിക വർഗക്കാർക്ക് മാത്രം എന്ന വിവരം മറച്ചുവച്ചു ലക്ഷക്കണക്കിന് തൊഴിൽ വീഥി പ്രലോഭിപ്പിച്ചു വാങ്ങിപ്പിച്ചു വഞ്ഞിക്കുകയാണ് ചെയ്തത് . സ്വന്തം പരസ്യത്തിൽപോലും സത്യസന്ധത പുലർത്താത്ത മനോരമയിലെ മറ്റു പരസ്യ തട്ടിപ്പുകളിൽ മനോരമ എത്രമാത്രം ജാഗ്രത പുലർത്തുന്നു എന്നത് ഭയപ്പാടോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു.ഇഷ്റ്റായാലും ഇല്ലെങ്കിലും...
.
സ്നേഹിതൻ
Sunday, February 9, 2014
പി എസ് സി എൽ ഡി സി ഉദ്യോഗാർഥികളെ പറ്റിച്ചുവോ?
പി എസ് സി എൽ ഡി സി ഉദ്യോഗാർഥികളെ പറ്റിച്ചുവോ?
ഇന്നലെ കോട്ടയം, പാലക്കാട് ജില്ലകളിലേക്കും ഇരുപത്തി രണ്ടാം തീയതി മലപ്പുറം, ഇടുക്കി ജില്ലകളിലേക്ക് നടക്കുന്ന പരീക്ഷയ്ക്കും കൊല്ലം ജില്ലയിൽ നിന്നും അപേക്ഷ അയച്ചു കൊല്ലം ജില്ലയിൽ കൊല്ലം താലൂക്ക് പരീക്ഷ സെന്ററായി ചോദിക്കുകയും ചെയ്ത, എന്റെ അറിവിലുള്ള ഒറ്റ ഉദ്യോഗാർഥിക്കുപോലും കൊല്ലത്ത് പരീക്ഷ എഴുതാനുള്ള ഭാഗ്യമുണ്ടായില്ല. ഇന്നലെ കൊല്ലത്തെ എല്ലാ സ്കൂളുകളും പൂട്ടിയിട്ടിട്ടു പത്തനംതിട്ട, തൃശൂർ ജില്ലകൾ അനുവദിച്ചത് എന്തിനാണ് ? കൊല്ലത്ത് ഇത്രയും സ്കൂളുകൾ ഉണ്ടായിട്ടും കൊടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ എക്സാം സെന്റർ ഒപ്ഷൻ വച്ച് ഇവരെ കൊതിപ്പിച്ചത്.
ഇത് വലിയ വഞ്ചനയായിപ്പോയി.

Thursday, February 6, 2014
Saturday, February 1, 2014
കണ്ടച്ചിറയുടെ അഭിമാനപാത്രമായ റീന ജോർജിന്
Subscribe to:
Posts (Atom)