Tuesday, February 18, 2014

മലയാള മനോരമയുടെ കച്ചവട കുതന്ത്രം തൊഴിൽ വീഥിക്കുവേണ്ടി

മലയാള മനോരമയുടെ കച്ചവട കുതന്ത്രം തൊഴിൽ വീഥിക്കുവേണ്ടി

ഇന്നത്തെ മനോരമ  പത്രത്തിൽ കൊടുത്തിരുന്ന തൊഴിൽ വീഥിയുടെ പരസ്യത്തിൽ 609 ട്രൈബൽ വാച്ചർ ഒഴിവുകളിലേക്ക്  പി എസ് സി. വിജ്ഞാപനം എന്ന് 'ഇലയിട്ട് '  വിളമ്പിയ പരസ്യത്തിൽ ചുവന്ന വട്ടത്തിൽ സ്പെഷ്യൽ റിക്രൂട്ട് മെന്റ്  എന്ന് കൊടുത്തിരിക്കുന്നതായി കാണാം. ഇതിനെയാണ് കച്ചവട കുതന്ത്രം  എന്ന് പറയുന്നത്. സത്യത്തിൽ ഈ വർഷം ഇറങ്ങിയ ഏക വിജ്ഞാപനം  1/ 2014 ആണ്. അത്  പട്ടിക വർഗക്കാർക്ക്  മാത്രം സംവരണം ചെയ്തിരിക്കുന്ന ഓഫ് ലൈൻ അപേക്ഷയാണ്. പി എസ് സി.വഴി  ജോലിയുണ്ടോ... ജോലിയുണ്ടോ... എന്ന് കണ്ണിൽ എണ്ണയൊഴിച്ചു  കാത്തിരിക്കുന്ന കാശ് മുടക്കി മനോരമയുടെ വരിക്കാരായ  കുടുംബങ്ങളിലെ വിവിധ സംവരണ വിഭാഗക്കാരായ  ദരിദ്രരായ ഉദ്യൊഗാർഥികളോട് പട്ടിക വർഗക്കാർക്ക്  മാത്രം എന്ന വിവരം മറച്ചുവച്ചു ലക്ഷക്കണക്കിന്   തൊഴിൽ വീഥി പ്രലോഭിപ്പിച്ചു വാങ്ങിപ്പിച്ചു വഞ്ഞിക്കുകയാണ് ചെയ്തത് . സ്വന്തം പരസ്യത്തിൽപോലും  സത്യസന്ധത പുലർത്താത്ത മനോരമയിലെ മറ്റു പരസ്യ തട്ടിപ്പുകളിൽ മനോരമ എത്രമാത്രം ജാഗ്രത പുലർത്തുന്നു എന്നത് ഭയപ്പാടോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു.

ഇഷ്റ്റായാലും ഇല്ലെങ്കിലും...
.
സ്നേഹിതൻ 

Sunday, February 9, 2014

പി എസ് സി എൽ ഡി സി ഉദ്യോഗാർഥികളെ പറ്റിച്ചുവോ?

പി  എസ് സി  എൽ ഡി സി  ഉദ്യോഗാർഥികളെ പറ്റിച്ചുവോ?

ഇന്നലെ കോട്ടയം, പാലക്കാട്‌ ജില്ലകളിലേക്കും ഇരുപത്തി രണ്ടാം തീയതി മലപ്പുറം, ഇടുക്കി ജില്ലകളിലേക്ക് നടക്കുന്ന പരീക്ഷയ്ക്കും കൊല്ലം  ജില്ലയിൽ നിന്നും അപേക്ഷ അയച്ചു കൊല്ലം ജില്ലയിൽ കൊല്ലം താലൂക്ക് പരീക്ഷ സെന്ററായി ചോദിക്കുകയും ചെയ്ത,  എന്റെ അറിവിലുള്ള ഒറ്റ ഉദ്യോഗാർഥിക്കുപോലും കൊല്ലത്ത്  പരീക്ഷ എഴുതാനുള്ള ഭാഗ്യമുണ്ടായില്ല. ഇന്നലെ കൊല്ലത്തെ എല്ലാ സ്കൂളുകളും പൂട്ടിയിട്ടിട്ടു പത്തനംതിട്ട, തൃശൂർ ജില്ലകൾ അനുവദിച്ചത് എന്തിനാണ് ? കൊല്ലത്ത് ഇത്രയും സ്കൂളുകൾ ഉണ്ടായിട്ടും കൊടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ എക്സാം സെന്റർ ഒപ്ഷൻ വച്ച്  ഇവരെ കൊതിപ്പിച്ചത്.
ഇത് വലിയ വഞ്ചനയായിപ്പോയി.

സ്നേഹിതൻ 

Thursday, February 6, 2014

Saturday, February 1, 2014

കണ്ടച്ചിറയുടെ അഭിമാനപാത്രമായ റീന ജോർജിന്

കണ്ടച്ചിറയുടെ അഭിമാനപാത്രമായ റീന ജോർജിന് 
സ്നേഹിതന്റെ അഭിനന്ദനങ്ങൾ 

Wednesday, January 29, 2014

ഒരു ലേഖ ചിത്രം


ഒരു ലേഖ ചിത്രം 


Tuesday, January 21, 2014

കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.

കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
കെ എസ് ആർ ടി സിക്ക് വിവിധ ബസുകളിൽ നിന്ന് കിട്ടിയ 2473 ഗ്രാം സ്വർണത്തിൽ ഒരു തരി പോലും ഉടമകൾ മനപ്പൂർവം ബസിൽ ഉപേക്ഷിക്കാൻ സാധ്യത ഇല്ലാതിരിക്കെ തെളിവ് സഹിതം ഹാജരാകുന്ന ഉടമകൾക്ക് തിരികെ നല്കി കെ എസ് ആർ ടി സി മാതൃക കാട്ടണം. കാരണം ഇതിൽ നല്ല പങ്കും പൊളിഞ്ഞ ബസിലെ തകരങ്ങളിൽ ഉടക്കിയതാകാം.
ഇന്നത്തെ പത്ര വാർത്ത വായിച്ചപ്പോൾ ഒരു കഥയാണ്  ഓർമ്മ വന്നത് . പണ്ട് പണ്ട് ഒരു വല്യമ്മച്ചി രാവിലത്തെ കുർബാനായ്ക്കു പോയിട്ട് തിരികെ വരുമ്പോൾ അമ്പടാ... ഒരു ഭിഷക്കാരൻ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു.
അമ്മച്ചി ഭിഷക്കാരനോട്‌ ചോദിച്ചു: "നിനക്ക് ഈ വീട്ടിൽ നിന്ന് ഭിക്ഷ വല്ലതും കിട്ടിയോ?"
ഭിക്ഷക്കാരൻ:  "ഇല്ലമ്മാ... ഇവിടൊന്നുമില്ലെന്നു അവിടുത്തെ ഒരു കുട്ടി പറഞ്ഞു."
ഇത് കേട്ടതും അമ്മച്ചിക്ക് അരിശം വന്നു.
ഭിക്ഷക്കാരനോട്  പറഞ്ഞു: "നീ എന്റെ കൂടെ വാ... ആരാ ഇപ്പറഞ്ഞതെന്ന്  എനിക്കൊന്നു അറിയണം.." അമ്മച്ചി ഭിക്ഷക്കാരനെയും കൂട്ടി വീട്ടിലെത്തി. വീട്ടിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടി. അമ്മച്ചി അലറി: "ആരാടാ ഈ ഭിക്ഷക്കാരനോട്  ഇവിടൊന്നുമില്ലെന്നു പറഞ്ഞു വിട്ടത്. "
 ത്രേസ്യാ മോൾ പറഞ്ഞു: ഞാനാ അമ്മച്ചീ..
:അമ്മച്ചി: പ്‌ഭ... ഞാൻ ജീവനോടിരിക്കുന്പം ഇവിടെ ഒണ്ടെന്നും ഇല്ലെന്നും പറയേണ്ടത് ഞാനാ... നീയൊന്നുമല്ല.
എന്നിട്ട് അമ്മച്ചി ഭിക്ഷക്കാരനോട് പറഞ്ഞു :  ഇന്ന് ഇവിടൊന്നുമില്ല... പൊയ്ക്കോ.
...............................
കെ എസ് ആർ ടി സി ലേലം ചെയ്താലും കലക്ടർ ലേലം ചെയ്താലും ലേലം ലേലം തന്നെ.
നഷ്ടം പാവം യാത്രക്കാർക്ക്... അവർക്ക് നഷ്ടപ്പെട്ടത്‌ വെറും സ്വർണമല്ല. സ്വർണ ചിറകുള്ള സ്വപ്നങ്ങളായിരുന്നു. ആകയാൽ ഒന്നുകൂടി ഊന്നി പറയട്ടെ. കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.

സ്നേഹിതൻ






Friday, January 17, 2014

ഹോട്ടൽ വിലവർധന - ആദ്യം മനോരമ സ്വന്തം കണ്ണിലെ തടി കാണട്ടെ. പിന്നെ ഹോട്ടലിലെ "കരടു' കാണാം.

ഹോട്ടൽ വിലവർധന - ആദ്യം മനോരമ സ്വന്തം കണ്ണിലെ തടി കാണട്ടെ. പിന്നെ ഹോട്ടലിലെ "കരടു' കാണാം.
5 രൂപ വിലയുണ്ടായിരുന്ന മനോരമയ്ക്ക്  ചരിത്രത്തിലെ ഏറ്റവും വലിയ വില വർധന (ഒറ്റയടിക്ക്  ഒരു രൂപ) വർദ്ധിപ്പിച്ചു പിന്നണി പത്രങ്ങൾക്കെല്ലാം 'ദുർമാതൃക' കാട്ടിയ മനോരമ നിന്ന് പെഴയ്ക്കാൻ പെടാപ്പാടുപെടുന്ന ഹോട്ടലുകാർക്കെതിരെ വാർത്തയെഴുതി നല്ല പിള്ള അല്ല നല്ല മാപ്പിള ചമയരുതെ. മനോരമയ്ക്ക്  സർക്കാരുമായി ഒരു ചർച്ചയും നടത്താതെ തോന്നുംപടി വില വർദ്ധിപ്പിക്കാം. ഇങ്ങനെ ഒറ്റ ദിവസം വീർക്കുന്ന കീശ ദശ ലക്ഷക്കണക്കിന്‌  രൂപ വരുമെന്ന്  പാവം വായനക്കാരൻ അറിയുന്നുണ്ടോ? ഇതിൽ എത്രായിരം രൂപ നാട്ടുകാരെ വാർത്തമാനം വായിക്കാൻ നാട്ടിലൊട്ടാകെ ചായക്കടക്കാരു അധികം ഒരു രൂപ ഇന്നലെ മുതൽ മനോരമയുടെ മടിക്കുത്തിൽ  ഒരു പരാതിയും പറയാതെ നിക്ഷേപിക്കുന്നു എന്ന് അവർ അറിയുന്നുണ്ടോ? ഉണ്ണുന്ന ചോറിനു അല്പ്പം നന്ദി വേണം. നന്ദി! മനോരമ ഒരാഴ്ച പൂട്ടിയാൽ നാട്ടിൽ ഒരു പുല്ലും കുറയില്ല. നാട്ടിൽ ഒരു ചായക്കട പൂട്ടിയാൽ ചിലപ്പോൾ പട്ടിണിയാകുന്ന, ഒരു കട്ടൻ ചായ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന പലരും ഉണ്ടാകും. പലരെയും എനിക്കറിയുകയും ചെയ്യാം. കാശു ചവച്ചാൽ വിശപ്പ്‌  മാറില്ല. അതിനാൽ അവരും നിന്ന് പിഴച്ചൊട്ടെ.