Sunday, July 21, 2013

സോളാര് -പുതിയ ധീം തരികിട ധോം ?

മനോരമ 20 - 7- 2013  പേജ് 16 പരസ്യം 
സോളാര്  -പുതിയ ധീം തരികിട ധോം ?
ഇപ്പറയണ 30% ഗവ. സബ്സിഡി  'ജോപ്പന്റെ' ഉറപ്പോ? മുഖ്യ മന്ത്രിയുടെ ഉറപ്പോ? ആര് വ്യക്തമാക്കും?
36 മാസ തവണ വായ്പ ഏതു ബാങ്കുമായുള്ള ടൈ അപ്പ്  ആണ്? അതോ ഏതെങ്കിലും ബാങ്ക് മാനേജര്മാരും 'അനു സോളാറു'മായുള്ള അവിശുദ്ധ കൂട്ടുകെട്ട് ആണോ?
 മനോരമ ഇതൊക്കെ അന്വേഷിച്ചോ? വിശദമാക്കുമോ? 

ഒത്തിരി അവിശ്വസ്തതയോടും
ഒത്തിരി ആശങ്കകളോടെയും 

ഏവരുടെയും 
സ്വന്തം 
സ്നേഹിതൻ 

വാല് മാക്രി: മലയാളി = കണ്ടാലും കൊണ്ടാലും പഠിക്കാത്തവനെ മലയാളി എന്നല്ലാതെ എന്ത് വിളിക്കാൻ?








Friday, July 19, 2013

Happy birth day to adhithyan

Happy birth day to adhithyan

Thursday, July 18, 2013

സ്വര്ണ ചിട്ടി: പണ്ടേ ഞാന് പറഞ്ഞില്ലേ തട്ടിപ്പാ തട്ടിപ്പാന്നു.

സ്വര്ണ ചിട്ടി: പണ്ടേ ഞാന് പറഞ്ഞില്ലേ തട്ടിപ്പാ തട്ടിപ്പാന്നു.

Sunday, July 7, 2013

ശാലു വിവാദം

പുതിയത് കാണുമ്പോൾ
ഇനി ഒരു തൊണ്ടി മുതലാകേണ്ട , ഏതോ കോടതിമുറ്റതത് കിടന്നു നശിക്കാനുള്ള ഈ കാറിലവസാനമായി യാത്ര ചെയ്യാനുള്ള ശാലുവിന്റെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ എന്താ തെറ്റ്. മാത്രമല്ല ഇപ്പറയണ മാതിരി അറസ്റ്റ് ഒന്നും കോട്ടയത്തെ വീട്ടില് നടന്നിട്ടുമില്ല. അറസ്റ്റ് രേഖപെടുതിയത് തിരുവനന്തപുരത്ത് എത്തിച്ച ശേഷമായിരുന്നു.
തൊണ്ടി  മുതല് പ്രതിയെക്കൊണ്ട് തന്നെ ചുമപ്പിച്ചു കസ്റ്റഡിയിലെടുതതെങ്കില് (?) അതൊരു വല്യ കാര്യമാണ് ട്ടോ...

ഇനി പഴയത് ഒന്ന് കാണാതെ വയ്യാ 


Saturday, July 6, 2013

ഇത് മസാല മനോരമ!

ഇത് മസാല മനോരമ! ദയവായി കുട്ടികൾ വായിക്കരുതേ!

പരിശുദ്ധയായ ശ്രേഷ്ഠ മലയാളമേ!
നീയും പറയുന്നുണ്ടാകുമോ  എനിക്ക് ഒരു സാ...രി...താ... !
നാണം മറയ്ക്കാൻ

അപമാനിതയായ ശ്രേഷ്ഠ മലയാളമേ!

നിന്റെ സ്വന്തം

സ്നേഹിതൻ 

Wednesday, July 3, 2013

Monday, June 17, 2013

പത്ര പരസ്യ തട്ടിപ്പുകൾക്ക് പത്ര ദൃശ്യ മാധ്യമങ്ങളെ പ്രതിയാക്കി കേസെടുക്കാൻ നിയമം വേണം.

പത്ര പരസ്യ തട്ടിപ്പുകൾക്ക്  പത്ര ദൃശ്യ മാധ്യമങ്ങളെ  പ്രതിയാക്കി കേസെടുക്കാൻ നിയമം വേണം.

പണ്ടത്തെ ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പ് തുടങ്ങി വടക്കേ ഇന്ത്യയിലെ തുണിമില്ലിൽ വെള്ളം കയറിയതുമൂലം പൂട്ടിയ മില്ലിലെ തുണിത്തരങ്ങൾ  5 ശതമാനം വില മുതൽ വിറ്റഴിക്കുന്ന പരസ്യം വരെ കേരളത്തിലെ എല്ലാ തട്ടിപ്പുകൽക്കും മനോരമ ഉള്പ്പെടെയുള്ള മുൻനിര പത്രങ്ങളാണ്  പ്രധാന പ്രതിഎന്ന് ഏതു പൊട്ടനാണ് അറിഞ്ഞുകൂടാത്തത്. ഇവര് അല്പം കരുതലോടെ പരസ്യം സ്വീകരിച്ചാൽ ഈ തട്ടിപ്പുകളൊന്നും ക്ലച്ച് പിടിക്കില്ലെന്നതാണ് സത്യം. 
എല്ലാ മുൻനിര പത്രങ്ങളും  പരസ്യ ദാദാക്കളുടെ താമസ സ്ഥലത്തെയും സ്ഥാപന സ്ഥലത്തെയും പ്രാദേശിക ഏജന്റിന്റെയോ സ്ഥലത്തെ പഞ്ചായത്ത് മെമ്പറുടെയോ തല്സ്ഥിതി സംബന്ധിച്ച ശുപാർശയോടെ മാത്രം പരസ്യം സ്വീകരിക്കുകയുള്ളൂ എന്ന് വന്നാൽ ചില്ലികാശു തന്നു പത്രം വാങ്ങി വായിക്കുന്ന ലക്ഷോപലക്ഷം വായനക്കാരെ വന്ജിക്കാതിരിക്കാം.
പദ്ധതി പ്രദേശത്ത് ആടിന്റെ പൂട കിടപ്പുണ്ടോ, തറയിൽ തേക്കിന്റെ ഇലയെന്കിലുമുണ്ടോ എന്നും മില്ലിൽ വെള്ളം കയറിയത് മില്ലുടമ അറിഞ്ഞോ  എന്നും അതോ ഏതെങ്കിലും തുണിക്കട കൊള്ള യടിച്ചതാണോ എന്നും ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
 ഇപ്പോൾ നടക്കുന്നത് പത്രങ്ങൽ  പരസ്യങ്ങളിലൂടെ  പണം മുഴുവൻ  ഒറിജിനൽ  / വ്യാജവത്യാസമില്ലാതെ മുതലാക്കുന്നു. ശേഷം ജനം തട്ടിപ്പ് മനസിലാക്കി സ്ഥാപനം പൂട്ടുമ്പോൾ മാത്രം ഇതേ പത്രങ്ങൾ  വക കോരിത്തരിപ്പിക്കുന്ന അതി സാഹസിക അന്വേഷണ പരമ്പര ഇതേ പാവം വായനക്കാരന് ചില്ലിക്കാശിനു വിറ്റും പണമുണ്ടാക്കാനുള്ള ത്വര.

ഇനിയെങ്കിലും ഉണ്ടാകട്ടെ നമ്മുടെ പത്രങ്ങള്ക്കു ഒരു പുതിയ പരസ്യ നയം.