പത്ര പരസ്യ തട്ടിപ്പുകൾക്ക് പത്ര ദൃശ്യ മാധ്യമങ്ങളെ പ്രതിയാക്കി കേസെടുക്കാൻ നിയമം വേണം.
പണ്ടത്തെ ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പ് തുടങ്ങി വടക്കേ ഇന്ത്യയിലെ തുണിമില്ലിൽ വെള്ളം കയറിയതുമൂലം പൂട്ടിയ മില്ലിലെ തുണിത്തരങ്ങൾ 5 ശതമാനം വില മുതൽ വിറ്റഴിക്കുന്ന പരസ്യം വരെ കേരളത്തിലെ എല്ലാ തട്ടിപ്പുകൽക്കും മനോരമ ഉള്പ്പെടെയുള്ള മുൻനിര പത്രങ്ങളാണ് പ്രധാന പ്രതിഎന്ന് ഏതു പൊട്ടനാണ് അറിഞ്ഞുകൂടാത്തത്. ഇവര് അല്പം കരുതലോടെ പരസ്യം സ്വീകരിച്ചാൽ ഈ തട്ടിപ്പുകളൊന്നും ക്ലച്ച് പിടിക്കില്ലെന്നതാണ് സത്യം.
എല്ലാ മുൻനിര പത്രങ്ങളും പരസ്യ ദാദാക്കളുടെ താമസ സ്ഥലത്തെയും സ്ഥാപന സ്ഥലത്തെയും പ്രാദേശിക ഏജന്റിന്റെയോ സ്ഥലത്തെ പഞ്ചായത്ത് മെമ്പറുടെയോ തല്സ്ഥിതി സംബന്ധിച്ച ശുപാർശയോടെ മാത്രം പരസ്യം സ്വീകരിക്കുകയുള്ളൂ എന്ന് വന്നാൽ ചില്ലികാശു തന്നു പത്രം വാങ്ങി വായിക്കുന്ന ലക്ഷോപലക്ഷം വായനക്കാരെ വന്ജിക്കാതിരിക്കാം.
പദ്ധതി പ്രദേശത്ത് ആടിന്റെ പൂട കിടപ്പുണ്ടോ, തറയിൽ തേക്കിന്റെ ഇലയെന്കിലുമുണ്ടോ എന്നും മില്ലിൽ വെള്ളം കയറിയത് മില്ലുടമ അറിഞ്ഞോ എന്നും അതോ ഏതെങ്കിലും തുണിക്കട കൊള്ള യടിച്ചതാണോ എന്നും ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
ഇപ്പോൾ നടക്കുന്നത് പത്രങ്ങൽ പരസ്യങ്ങളിലൂടെ പണം മുഴുവൻ ഒറിജിനൽ / വ്യാജവത്യാസമില്ലാതെ മുതലാക്കുന്നു. ശേഷം ജനം തട്ടിപ്പ് മനസിലാക്കി സ്ഥാപനം പൂട്ടുമ്പോൾ മാത്രം ഇതേ പത്രങ്ങൾ വക കോരിത്തരിപ്പിക്കുന്ന അതി സാഹസിക അന്വേഷണ പരമ്പര ഇതേ പാവം വായനക്കാരന് ചില്ലിക്കാശിനു വിറ്റും പണമുണ്ടാക്കാനുള്ള ത്വര.
No comments:
Post a Comment