Tuesday, February 19, 2013

എന്നിട്ടും നാം മലയാളികള്‍ സര്‍വ്വീസ് കസേര ഒഴിയുന്നതും കാത്തൊരിരിപ്പാണേ....

തിരുവനന്തപുരം• കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. പ്രതിവര്‍ഷം 2,35,000 പേര്‍ സംസ്ഥാനത്ത് എത്തുന്നു. 17,500 കോടി രൂപ സംസ്ഥാനത്തിനു പുറത്തേക്ക് ഒഴുകുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാല്‍കഷണം: 
എന്നിട്ടും നാം മലയാളികള്‍ സര്‍വ്വീസ് കട്ടില്‍  കസേര ഒഴിയുന്നതും കാത്തൊരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ...
അങ്ങനെ പല വീട്ടിലും 55 വയസ്സില്‍ പെന്‍ഷന്‍ ആയവരും 25-35 വയസ്സായാലും ഒരു തൊഴിലും ചെയ്യാത്തവരുംകൂടി കട്ടിലില്‍ കയറി ഒരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ... 
ഇനി എന്നാണാവോ നമ്മുടെ ഈ തൊഴില്‍ ചെയ്യായ്മയ്ക്ക് ഒരു പരിഹാരമുണ്ടാവുക!?

Tuesday, February 5, 2013

സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.

സൂര്യനെല്ലി കേസ്  : പി ജെ കുര്യനെതിരെ പുനരന്വേഷണാവശ്യം തള്ളിക്കളയണം.
അല്ലെങ്കില്‍ അതൊരു പുതിയ കീഴ്വഴക്കത്തിന്‍റെ തുടക്കമാകും. ഭാവിയില്‍ ഒരു പ്രതിക്കും ഒരു കോടതിയില്‍നിന്നും ഒരുകാലത്തും ശാശ്വതമായ നീതി ലെഭിക്കാതെ വരുന്ന സ്ഥിതി സംജാതമാകും. ഏതു നീതിന്യായ വ്യവസ്ഥയിലും ഏതു പ്രതിക്കും തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരവും അവകാശവും ഉണ്ടാകണം. ശ്രീ പി ജെ കുര്യനും ഈ അവസരം നിഷേധിച്ചുകൂടാ. പ്രസ്തുത അവകാശം നേടിയെടുക്കാന്‍ സുപ്രിം കോടതിവരെ പൊരുതി നേടിയ വിടുതല്‍ നിസാരവല്‍ക്കരിക്കുന്നത് കോടതിയലക്ഷ്യം എന്നല്ലാതെ എന്ത് പറയണം? ഈ സ്ഥിതി ആനയെ മാത്രമല്ല ആനപിണ്ടത്തെയും പേടിക്കണമെന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. കൂലിക്കൊരു പരാതിക്കാരിയോ പരാതിക്കാരനോ കയ്യിലുന്ടെങ്കില്‍ ആരെയും എത്രവര്‍ഷം വേണമെങ്കിലും തലങ്ങും വിലങ്ങും വേട്ടയാടാമെന്നാ യിരിക്കുന്നു.  കൂലിക്കൊരു ജഡ്ജു കൂടിയുണ്ടെങ്കില്‍ ക...യ്യാ...മം വ...ച്ചു... കി....ട....ത്തി...യേ....നെ....
ഈ സ്ഥിതി പുതിയ നിയമ നിര്‍മാണം നടത്തിയാണെങ്കില്‍പോലും മറികടക്കണം. അല്ലെങ്കില്‍ രാജ്യം അരക്ഷിതാവസ്ഥയില്‍ എത്തും. തീര്‍ച്ച. കാരണം സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.

സ്നേഹിതന്‍



Thursday, January 31, 2013

വി എസ് അച്യുതാനന്ദന്‍റെ "വിശ്വരൂപം" പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കണം.

വി എസ് അച്യുതാനന്ദന്‍റെ വിശ്വരൂപം പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കണം.
ലാവ്‌ലിന്‍ കേസില്‍ വി. എസ് അച്യുതാനന്ദന്‍ സുപ്രീം  കോടതി ജഡ്ജുമാരെ കണ്ടു എന്ന പി കരുണാകരന്‍ കമ്മിറ്റിയുടെ ആരോപണം ഞെട്ടിക്കുന്നതും സാധാരണക്കാരന് പരമോന്നത നീതിപീടത്തില്‍ പോലുമുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ഈ അവസരത്തില്‍ ജഡ്ജിമാരെ കണ്ടു എന്ന ആരോപണം നിഷേധിക്കുന്നതിന് പകരം ജഡ്ജിമാരെ കണ്ടത് ലാവ്ലിന്‍ കേസിനല്ല കവിയൂര്‍-കിളിരൂര്‍ കേസുമായി ബന്ധപ്പെട്ടാണ് എന്നത്രെ വി. എസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഏതു കേസോ ആകട്ടെ, ഒരു കേസിന്‍റെ വാദി എന്തിനാണ് ജഡ്ജിമാരെ കാണുന്നത്? വാദി തന്‍റെ ശക്തമായ വാദം  കോടതിയിലല്ലേ നിരത്തേണ്ടത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപെട്ടത്തില്‍ വി. എസിന്റെ കറുത്ത കരങ്ങള്‍ ഇല്ലെന്നു എങ്ങനെ ഉറപ്പാക്കും. പല ദശവര്‍ഷണളായി ചില കേസുകളില്‍ പൊതുതാല്പര്യ ഹര്ജിക്കാരായി നടക്കുന്ന പലരും ഇത്തരത്തില്‍ 'കുറ്റ'വാദികളാണോ എന്ന്  അന്വേഷിക്കേണ്ടിയിരിക്കുന്നു.   ആകയാല്‍ ഈ പശ്ചാത്തലത്തില്‍ വി. എസ് അച്യുതാനന്ദന്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ പാമോലിന്‍, കവിയൂര്‍, കിളിരൂര്‍, ഐസ്ക്രീം തുടങ്ങിയവയിലെ അവിഹിത ഇടപെടലുകള്‍ അന്വേഷിക്കുകയും വി എസ് അച്യുതാനന്ദന്‍റെ "വിശ്വരൂപം"പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുതെന്ന അടിസ്ഥാന പ്രമാണം 
നമുക്ക് മറക്കാതിരിക്കാം.

കുറ്റം ചെയ്യാതെതന്നെ ശിക്ഷിക്കപ്പെടുകയും ശിക്ഷയുടെ നിഴലില്‍ കഴിയുകയും ചെയ്യുന്നവരുടെ
സ്വന്തം
സ്നേഹിതന്‍ 

Monday, January 14, 2013

ആ രഹസ്യം സ്നേഹിതന്‍ പറയാം.


കടപ്പാട് : മനോരമ 14 1 13 

മാധ്യമങ്ങളേ, പ്ലീസ്‌ സൈലന്‍റ്, (അല്ലെങ്കില്‍ അവരെ സൈലന്‍റ് ആക്കൂ) എങ്കില്‍ നാട് നന്നാകും.അതിനു തെളിവാണ് മുകളില്‍ കാണുന്ന വാര്‍ത്ത. ആ വാര്‍ത്തയ്ക്കു പിന്നിലെ രഹസ്യം സ്നേഹിതന്‍ പറയാം. 2011 തിരുവോണം നാളില്‍ സ്നേഹിതന്‍ ഒരു അടിയന്തിര സന്ദേശം മുഖ്യമന്ത്രിയുടെ വെബ് സൈറ്റിലേക്ക് അയക്കുകയുണ്ടായി. അത് ചുവടെ കൊടുക്കുന്നു.
ഈ കത്ത് മുഖ്യന്‍ കണ്ടിട്ടിണ്ടാകുമോ ആവോ? അറിയില്ല. എങ്കിലും ഒന്ന് ഉറപ്പാണ്‌. 2011 ക്രിസ്തുമസ് മുതല്‍ 2013 പുതുവല്സരംവരെ ചാനലുകളില്‍ ഈ തല്‍സമയ സംപ്രേക്ഷണം സ്നേഹിതന്‍ കണ്ടിട്ടില്ല. അതെ, ഈ തല്‍സമയ സംപ്രേക്ഷണം നിന്നുകിട്ടിയതുതന്നെയാണ് ഈ കുറവിന്‍റെ അടിസ്ഥാന കാരണം. ആകയാല്‍ 
മാധ്യമങ്ങളേ, പ്ലീസ്‌ സൈലന്‍റ്, (അല്ലെങ്കില്‍ അവരെ സൈലന്‍റ് ആക്കൂ) എങ്കില്‍ നാട് നന്നാകും. തീര്‍ച്ച.

Friday, January 11, 2013

കള്ള് : കേന്ദ്രമാന്ത്രിയുടെത് ഗുരുതര ആരോപണം

കള്ള്  : കേന്ദ്രമാന്ത്രിയുടെത് ഗുരുതര ആരോപണം 
കടപ്പാട്  : മനോരമ 
എല്ലാ കള്ള് ഷാപ്പിലും വില്‍ക്കുന്നത് മായം ചേര്‍ത്ത കള്ളാണെന്ന കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ  ആരോപണം ഗൌരവമായി കാണുകയും അതിവേഗ അന്വേഷണം നടത്തി നടപടി എടുക്കുകയും ചെയ്യുക. 
സ്നേഹിതന്‍ 



Friday, December 28, 2012

മാനഭംഗ സംഭവങ്ങള്‍ മാധ്യമങ്ങള്‍ മഹോത്സവങ്ങളായി ആഘോഷിക്കുന്നു!

മാനഭംഗ സംഭവങ്ങള്‍ മാധ്യമങ്ങള്‍ മഹോത്സവങ്ങളായി  ആഘോഷിക്കുന്നു!
2012ലെ മഹാ ദുരന്തം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗീഗാതിക്രമത്തേക്കാള്‍, മാനഭംഗ സംഭവങ്ങള്‍ മാധ്യമങ്ങള്‍ മഹോത്സവങ്ങളായി  ആഘോഷിക്കുന്നതാണ്. എന്‍റെ കുട്ടിക്കാലത്ത് ബാര്‍ബര്‍ ഷാപ്പുകളിലും ചായപീടികകളിലും മാത്രം കണ്ടുവന്നിരുന്ന 'ഒറിജിനല്‍ കളര്‍' എന്ന അര്‍ഥം വരുന്ന, അശ്ലീല വാര്‍ത്തകള്‍ നിറഞ്ഞ  ഒരു ദിനപത്രം ഉണ്ടായിരുന്നു. ഷേവ് ചെയ്യുമ്പോള്‍  കത്തി കൊണ്ട് മുറിഞ്ഞാലും വേദന അറിയാതിരിക്കാന്‍  ഈ പത്രം ഉപകരിക്കുമത്രേ! ചായ പീദികയില്‍ തേയിലയുടെ കവര്‍പ്പും പഞ്ചാരയുടെ കുറവും അറിയാതിരിക്കാനും ഈ 'ഒറിജിനല്‍ കളര്‍' ഫലപ്രദമത്രേ! പക്ഷെ അന്നൊന്നും ഒരു വീടിന്‍റെയും പടികടന്നു ഈ പത്രം കാണാറില്ലായിരുന്നു. അത്രമാത്രം വിവരവും വിവേകവും നമ്മുടെ കുടുംബ  നാഥന്‍മാര്‍ കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് മനോരമ ഉള്‍പ്പെടെ മുന്‍നിര പത്രങ്ങളുടെ നിലവാരം ഇതിലും എത്രയോ മോശം. ഇന്നത്തെ പത്രങ്ങളൊന്നുംതന്നെ കുടുംബ സമേതം  വായിക്കരുതെന്ന് നമ്മിലാരൊക്കെ ചിന്തിക്കുന്നു. ഇന്ന് പത്രം വായിച്ചാല്‍ മരിക്കാന്‍ ആഗ്രഹിക്കുന്നവന് 101 വഴികള്‍   A - Z പറഞ്ഞു തരും. ഒരുവനോട് പ്രതികാര ചിന്തയുള്ളവന് ഈസിയായി കൊല്ലാന്‍  101 വഴികള്‍ A - Z. ചെറിയ മോഷണ ശീലമുള്ളവന് എങ്ങനെ ഒരു ജുവലറി ഈസിയായി കൊള്ളയടിക്കാം. 101 വഴികള്‍ A - Z. അധമ വികാരങ്ങളെ താലോലിക്കുന്നവന് പെങ്ങള്‍, അമ്മ, അമ്മൂമ്മ, അമ്മായിഅമ്മ, മകള്‍, മരുമകള്‍, മുലകുടിക്കുന്ന ശിശു വ്യത്യാസമില്ലാതെ കയറിപ്പിടിക്കാന്‍ 101 വഴികള്‍ A - Z. എല്ലാം ഈസി വേ. മുട്ടനാടുകളെ കൂട്ടിമുട്ടിച്ചു ചുടുചോര കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കനെ പോലെ മാധ്യമങ്ങളുടെ അടുത്ത വാര്‍ത്തയ്ക്കായുള്ള  ആക്രാന്തത്തോടെയുള്ള കാത്തിരുപ്പ്. പിന്നെയും പോരാഞ്ഞു മാധ്യമങ്ങളുടെ കൊട്ടേഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കുന്ന അന്വേഷണ പരമ്പര. ആസ്വദിച്ചു നശിക്കാന്‍ ഇതില്‍പ്പരം പിന്നെന്തു വേണം.
സദ്‌ വാര്‍ത്ത അറിയിക്കാനും സമാധാനം വിളംബരം ചെയ്യാനും ഉപകാര പെടേണ്ട പത്ര-ദൃശ്യ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ലോകം നാശത്തിന്‍റെ തൊട്ടു വക്കിലെന്ന് ലോകരെങ്കിലും ഓര്‍ക്കുന്നത് നന്ന്.
എല്ലാവര്‍ക്കും ക്രിസ്തുമസ് സമാധാനവും 2013 സദ്‌ വാര്‍ത്താ വത്സരവും ആശംസിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
സ്നേഹിതന്‍


Monday, December 24, 2012

മികച്ച ക്രമസമാധാനം കേരളത്തിലെന്ന് തിരുവഞ്ചൂര്‍

കോട്ടയം• രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ കുറ്റകൃത്യങ്ങളുടെ കണക്കുകളുമായി താരതമ്യം ചെയ്‌യുന്പോള്‍ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനം കേരളമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

(2012) ഒടുക്കലത്തെ ഒരു തമാശ!