Monday, October 29, 2012
Wednesday, October 24, 2012
കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.
കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച് ബിഷപ്പ്
മാര്‍ ബസെലിയോസ് ക്ലിമ്മിസ് ബാവയെ
കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്തിയതിലൂടെ
ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ
കേരള കത്തോലിക്കാ സഭയ്ക്ക്
ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുന്നു.
നിയുക്ത കര്‍ദ്ദിനാളിനു
സ്നേഹിതന്റെ അനുമോദനങ്ങള്‍ .

തോമസ് (ബേബി ) നിര്യാതനായി
കൊല്ലം കരിക്കോട് ശക്തി നഗര്‍ - 19, ജോസ് ഭവനില്‍
തോമസ് (ബേബി (60)
നിര്യാതനായി . വിമല ആണ് ഭാര്യ.
മക്കള്‍ : അജിത് (റിലയന്‍സ് സൂപ്പര്‍, പാല) ,
ഉഷ, ജോസ് (IHRD എഞ്ചിനീയറിംഗ് കോളേജ്, കൊട്ടാരക്കര).
മരുമക്കള്‍ : മഹേഷ് വിന്‍സന്റ് , സോഫിയ, ജെസ്നി.
സംസ്കാര ശുശ്രൂഷ 25-10-12 വ്യാഴാഴ്ച രാവിലെ 9.30നു
കണ്ടച്ചിറ സെന്റ് . തോമസ് ദേവാലയത്തില്‍
സംസ്കാര ശുശ്രൂഷ 25-10-12 വ്യാഴാഴ്ച രാവിലെ 9.30നു
കണ്ടച്ചിറ സെന്റ് . തോമസ് ദേവാലയത്തില്‍
Saturday, October 6, 2012
കള്ള് കാര്യം - ഇത് മുതല കണ്ണീര് .
കള്ള് നിരോധിച്ചാല്‍ തൊഴിലാളികള്‍ പട്ടിണിയാകും എന്ന ഭരണ-പ്രതിപക്ഷ- സാമുദായിക വ്യത്യാസമില്ലാത്ത (കുറ്റം പറയരുത് : മുസ്ലിം -ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഒഴികെ ) ന്യായവാദം വെറും മുതല കണ്ണീര് മാത്രം. കാരണം, സംസ്ഥാനത്ത് കൊല്ലം ഉള്‍പ്പെടെ ഇപ്പോള്‍ പൂട്ടികിടക്കുന്ന അനേകം ഷാപ്പുകളില്‍ നിന്നു തൊഴില്‍ രഹിതരായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ ഒരു ചെറുവിരല്‍ അനക്കിയതായി കേട്ടിട്ടില്ല. എന്തിനു, അവരുടെ കുടുംബത്തിനു അല്പം സൗജന്യ റേഷന്‍ പോലും കൊടുക്കാത്ത ഭരണകൂടവും അതിനു വേണ്ടിപ്പോലും മിണ്ടാത്ത പ്രതിപക്ഷവുമാണ് ഡാം നിറയുമാറും ഇപ്പോള്‍ കരയുന്നത് എന്നത് ആശ്ചര്യകരമായിരിക്കുന്നു. ഇവിടെ ഒരു കാര്യം വ്യക്തം. പാവം തൊഴിലാളികളുടെ ക്ഷേമമല്ല പ്രത്യാഘാതം എന്ന് ഇവര്‍ പറയുന്നത്. പിന്നയോ, ചിലര്‍ക്ക് കള്ള് മുതലാളിമാരുടെ പണത്തിലും മറ്റു ചിലര്‍ക്ക് മഹാഭൂരിപക്ഷം വരുന്ന കുടിയന്മാരുടെ വോട്ടിലുമാണ് പ്ര...ത്യാ...ഘാ...തം ഉണ്ടാവുക എന്ന തിരിച്ചറിവാണ് ഈ വെറളിക്കൊക്കെ കാരണം.
അങ്ങനെ ചിലര്‍ക്ക് : ദീപസ്തംഭം മഹാശ്ചര്യം, .............................
മറ്റു ചിലര്‍ക്ക് : വോട്ടാണ് ലക്ഷ്യം ! വോട്ടിലാണ് ലക്ഷ്യം. അതിനാല്‍ കള്ളഎ നമിച്ചീടുന്നു.
വാല് കഷണം : ബോധവല്‍ക്കരണം മാത്രമാണ് ഏക പോംവഴി എന്ന് ഭൂരിപക്ഷാഭിപ്രായം.

- മദ്യം ആരോഗ്യത്തിനു ദോഷകരമാനെന്നറിയാതെ കുടിക്കുന്ന ഏതു കുടിയനാണ് ഇന്ന് കേരളത്തിലുള്ളത്.
- ശുദ്ധ കള്ള് മാത്രം വിറ്റിരുന്ന കാലത്താണ് ഒരു മഹാത്മാവ് തന്റെ അണികളോട് : കള്ള് ചെത്തരുത്, കള്ള് കുടിക്കരുത്. കള്ള് വില്‍ക്കരുത് എന്ന് ഉപദേശിച്ചത്. ഇതില്‍പ്പരം ഒരു ബോധവല്‍ക്കരണം എന്താണുള്ളത്. (വോട്ടും പണവും വേണ്ടാത്ത മണ്ട മഹാത്മാക്കള്‍ക്ക് അങ്ങനെയൊക്കെ പറയാം എന്ന് പില്ക്കാല അണികള്‍ സ്വ ഹ! .)
- ബോധ്യമില്ലാത്തവനെയാണ് ബോധവല്‍ക്കരിക്കേണ്ടത് . അല്ലാതെ ബോധമില്ലാത്തവനെയല്ല.
- ഉറങ്ങുന്നവനെ എളുപ്പം ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ഒരുനാളും ഉണര്‍ത്താന്‍ സാധ്യമല്ല.
ആര്‍ക്കു അമര്‍ഷം തോന്നിയാലും ഒരു പുല്ലുമില്ലാത്ത നിങ്ങളുടെ സ്വന്തം സ്നേഹിതന്
Sunday, September 30, 2012
വാര്‍ത്ത: കള്ള് : ലീഗിന്റെ നിര്‍ദേശം നടപ്പാകുന്ന കാര്യത്തില്‍ സംശയമെന്നു രമേശ് .
കള്ള് വ്യവസായം നിരോധിക്കണമെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള മുസ്ലിം ലീഗ് നിര്‍ദേശം എത്ര കണ്ടു പ്രാവര്തികമാകുമെന്നു സംശയമുണ്ടെന്നു കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതിനെ *ഉപജീവിച്ചു കഴിയുന്ന ധാരാളം ആളുകള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്നും കള്ള് *മാരക വസ്തുവായി കണക്കാക്കപെടുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനരധിവാസ പാക്കേജ് : ലളിതമായ രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ.
1. തെങ്ങില്‍ നിന്നും കിട്ടുന്ന ഏക ഉല്‍പ്പന്നം കള്ള് മാത്രമല്ല, തേങ്ങയും ഉണ്ട്. അതിനാല്‍ നമ്മുടെ ചെത്ത് ചേട്ടന്മാരെ തേങ്ങ ഇടാന്‍ ഉപയോഗിക്കാം.
2. കള്ള് ഒരിക്കലും കേരളീയന്റെ അവശ്യ വസ്തുവല്ല എന്ന തിരിച്ചറിവുണ്ടാകണം. അതിനാല്‍ ഒരു അവശ്യ വസ്തുവായ പാല് ഉത്പാദന രംഗത്ത് എല്ലാ വിധ സഹായങ്ങളും ചെയ്തു പുനരധിവസിപ്പിക്കാം.
മുന്‍ ഗണന: ആദ്യം ജീവന് . പിന്നെ തൊഴില്‍ എന്നതായിരിക്കട്ടെ.
വിപ്ലവം ജയിക്കട്ടെ! ക്ഷീര വിപ്ലവം ജയിക്കട്ടെ!!
രക്ത സാക്ഷികള്‍ കുറയട്ടെ!
കള്ള് രക്തസാക്ഷികള്‍ കുറയട്ടെ!!
വാല്‍കഷണം: കേരളത്തില്‍ ഇന്ന് രൂക്ഷം തൊഴിലില്ലായ്മയല്ല. തൊഴില്‍ ചെയ്യായ്മയാണ്.
പരിഹാരം കാണേണ്ടത് തൊഴിലില്ലായ്മക്കല്ല. തൊഴില്‍ചെയ്യായ്മക്കാണ് .
സ്നേഹിതന്
- ഇതിലും പതിന്മടങ്ങ്, കള്ളിനെ ഉപാസിച്ചു മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരും കുടുംബങ്ങളും ഉണ്ടെന്ന വസ്തുത വിസ്മരിക്കാമോ പ്രസിഡന്റെ.
- എലിക്കു പാഷാണം വയ്ക്കുന്ന പഴം മാരക വസ്തു എന്നാരെങ്കിലും പറയാമോ ?
പുനരധിവാസ പാക്കേജ് : ലളിതമായ രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ.
1. തെങ്ങില്‍ നിന്നും കിട്ടുന്ന ഏക ഉല്‍പ്പന്നം കള്ള് മാത്രമല്ല, തേങ്ങയും ഉണ്ട്. അതിനാല്‍ നമ്മുടെ ചെത്ത് ചേട്ടന്മാരെ തേങ്ങ ഇടാന്‍ ഉപയോഗിക്കാം.
2. കള്ള് ഒരിക്കലും കേരളീയന്റെ അവശ്യ വസ്തുവല്ല എന്ന തിരിച്ചറിവുണ്ടാകണം. അതിനാല്‍ ഒരു അവശ്യ വസ്തുവായ പാല് ഉത്പാദന രംഗത്ത് എല്ലാ വിധ സഹായങ്ങളും ചെയ്തു പുനരധിവസിപ്പിക്കാം.
മുന്‍ ഗണന: ആദ്യം ജീവന് . പിന്നെ തൊഴില്‍ എന്നതായിരിക്കട്ടെ.
വിപ്ലവം ജയിക്കട്ടെ! ക്ഷീര വിപ്ലവം ജയിക്കട്ടെ!!
രക്ത സാക്ഷികള്‍ കുറയട്ടെ!
കള്ള് രക്തസാക്ഷികള്‍ കുറയട്ടെ!!
വാല്‍കഷണം: കേരളത്തില്‍ ഇന്ന് രൂക്ഷം തൊഴിലില്ലായ്മയല്ല. തൊഴില്‍ ചെയ്യായ്മയാണ്.
പരിഹാരം കാണേണ്ടത് തൊഴിലില്ലായ്മക്കല്ല. തൊഴില്‍ചെയ്യായ്മക്കാണ് .
സ്നേഹിതന്
Wednesday, September 26, 2012
ഇന്ത്യയുടെ സ്മാര്‍ട്ട് ബോയ്
Monday, September 24, 2012
e-district പദ്ധതി ഉടൻ നടപ്പിലാക്കണം.
അക്ഷയ സേവനം: അല്പ ലാഭം പെരും ചേതം
സൗജന്യ സേവനം ലക്ഷ്യമാക്കി സര്‍കാരിന്റെ ചില പദ്ധതികളുടെ ഓണ്‍ലൈന്‍ രജിസ്റ്റേഷന് അക്ഷയ കേന്ദ്രം വഴി മാത്രം നടത്തുന്നതു അവിടുത്തെ തിരക്കുമൂലം പല ഗുണഭോക്താക്കള്‍ക്കും തൊഴില്‍ നഷ്ടം സംഭവിക്കുന്നു. പ്രതിദിനം 100 മുതല്‍ 600 രൂപവരെ വേലക്കൂലി നഷ്ടപ്പെടുത്തിയാണ് പലരും 'അക്ഷയ' നിരങ്ങുന്നത്. സ്വന്തം കമ്പ്യൂട്ടറും നെറ്റ് കണക്ഷനുംഉള്ളവര്‍ക്കുപോലും സ്വയം ചെയ്യാന്‍ അനുവദിക്കാതെ അക്ഷയ ബുദ്ധിമുട്ട് കേന്രം വഴി ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഗുണഭോക്താക്കള്‍ക്ക് വേണമെങ്കില്‍ മാത്രം അക്ഷയകേന്ദ്രം വഴിയോ മറ്റു വഴികളോ തേടുന്നതിനു ഉപകാരപ്പെടുന്ന രീതിയില്‍ ഓപ്പണ്‍ സൈറ്റ് ആക്കിയാല്‍ കാര്യങ്ങള്‍ എത്രയോ ലളിതം. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇമ്മാതിരി വര്‍ഷാ വര്‍ഷം പുതുക്കിയും ജനത്തിന്റെ ആരോഗ്യം കളയണോ?
അല്പം വിവേകം കാണിച്ചാല്‍ ഒത്തിരി ലാഭങ്ങളുണ്ട്. അതിനു വേണ്ട വിവേകം വേണ്ടവര്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

Subscribe to:
Posts (Atom)