കുരിശിന്‍റെ വഴി ജപിക്കുന്നവര്‍ക്ക് ഈശോയുടെ വാഗ്ദാനങ്ങള്‍.
- കുരിശ്ശിന്‍റെ വഴി ജപിച്ചുകൊണ്ടപേക്ഷിക്കുന്നവ ലഭിക്കും.
- ആത്മാര്‍ത്ഥമായി സഹകരിച്ച് എന്‍റെ സഹനവഴികളെ ജപിക്കുന്ന ഏവര്‍ക്കും ഞാന്‍ നിത്യജീവന്‍ വാഗ്ദാനം ചെയ്യുന്നു.
- ജീവിതകാലം മുഴുവനും പ്രത്യേകിച്ച് മരണസമയത്ത് അവരുടെ സഹായത്തിന് ഞാന്‍ ഓടിയെത്തും.
- ആരെങ്കിലും വയലിലെ ലില്ലികളെക്കാളും കടല്‍ത്തീരത്തെ മണല്‍ത്തരികളെക്കാളും അധികമായി പാപം ചെയ്താല്‍ത്തന്നെയും കുരിശിന്‍റെ വഴി ജപിക്കുന്നതിലൂടെ അതെല്ലാം ഞാന്‍ മായിച്ചുകളയും. എന്നാല്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുമുമ്പ് ചാവുദോഷം കുമ്പസാരിക്കണമെന്നത് ഇതിനാല്‍ ഒഴിവാകുന്നില്ല.
- പതിവായി കുരിശിന്‍റെ വഴി ജപിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വം ലഭിക്കും.
- അവര്‍ ശുദ്ധീകരണസ്ഥലത്ത് പോകേണ്ടിവന്നാല്‍ മരിച്ചതിന്‍റെശേഷം വരുന്ന ആദ്യചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ അവരെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.
- കുരിശിന്‍റെ വഴിയുടെ സമയത്തും മരണത്തിലും സ്വര്‍ഗ്ഗത്തിലും എന്നെന്നേക്കും ഞാനവരോടുകൂടെയുണ്ടായിരിക്കും.
- മരണസമയത്ത് പിശാച് അവെര പ്രലോഭിപ്പിക്കുവാന്‍ ഞാന്‍ അനുവദിക്കുകയില്ല.
- സ്നേഹപൂര്‍വ്വം കുരിശിന്‍റെ വഴി ജപിക്കുന്ന ഓരോരുത്തരെയും ആനന്ദത്താല്‍ ഞാനെന്‍റെ അനുഗ്രഹങ്ങള്‍ നിറയ്ക്കുന്ന ഒരു കുസ്തതോന്തിയാക്കിമാറ്റും.
- പതിവായി കുരിശിന്‍റെ ജപിക്കുന്നവരുടെ നേരെ എന്‍റെ ദൃഷ്ടി തിരിഞ്ഞിരിക്കും. അവരെ എപ്പോഴും സംരക്ഷിക്കുവാനായി എന്‍റെ കരങ്ങള്‍ അവരുടെ ചുറ്റുമുണ്ടായിരിക്കും.
- ഞാന്‍ ആണികളാല്‍ കുരിശുമായി ബന്ധപ്പെട്ടിരിക്കുംപോലെ കുരിശിന്‍റെ വഴി ജപിച്ച് എന്നെ വണങ്ങുന്നവരുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നു.
- എന്നില്‍നിന്ന് വിട്ടുമാറി പാപം ചെയ്യാതിരിക്കത്തക്കവിധമുള്ള അനുഗ്രഹങ്ങള്‍ ഞാന്‍ അവര്‍ക്ക് നല്‍കും.
- പതിവായി കുരിശിന്‍റെ വഴി ജപിക്കുന്നവരുടെ മരണസമയത്ത് എന്‍റെ സാന്നിദ്ധ്യം നല്‍കി ഞാനവരെ ആശ്വസിപ്പിക്കും. അവരുടെ മരണം എളുപ്പമുള്ളതായിരിക്കും. ഞങ്ങള്‍ ഒരുമിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും ചെയ്യും.
- എന്‍റെ ആത്മാവ് അവര്‍ക്കൊരു ആവരണമായിരിക്കും. എന്‍റെയടുത്ത് എത്തുംവരെ അവരുടെ സഹായത്തിന് എപ്പോഴും ഞാന്‍ ഓടിയെത്തും.
No comments:
Post a Comment