കേരളത്തിലെ "പ്രമുഖ" പത്രങ്ങളോട് കേണുവീണൊരപേക്ഷ.
കേരളത്തിലെ പ്രമുഖ മനോരമ, പ്രമുഖഭൂമി, പ്രമുഖ കൌമുദി തുടങ്ങി പ്രമുഖ ദിനപ്പത്രങ്ങളെല്ലാം ഇനിമുതല്‍ ദിനപ്പത്രം ഫാമിലി പതിപ്പ്, കൊമേഴ്സ്യല്‍ പതിപ്പ് എന്ന് രണ്ടായി തിരിച്ച് അച്ചടിച്ച് വിതരണം ചെയ്താല്‍ വളരെ നന്നായിരുന്നു. കൊമേഴ്സ്യല്‍ പതിപ്പിന് ആകെ ചെയ്യേണ്ട മാറ്റം ഒന്നു മാത്രമേ ഉള്ളു. തലക്കെട്ടിനോടൊപ്പം കൊമേഴ്സ്യല്‍ പതിപ്പ് എന്നുകൂടി അച്ചടിക്കുക. ആയത് ചായക്കടകളിലും ബാര്‍ബര്‍ഷോപ്പുകളിലും മറ്റ് വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലും മാത്രം വിതറണം ചെയ്യുക. ദയവായി വീടുകളില്‍ വിതറണം ചെയ്യാതിരിക്കുക. ഫാമിലി പതിപ്പില്‍ തലക്കെട്ടില്‍ ഫാമിലി പതിപ്പ് എന്ന് മാത്രം കൊടുത്താല്‍പോരാ. ചരമപ്പേജിനെ വെല്ലുന്ന പീഢനപേജുകളും സകല മസാല വാര്‍ത്തകളും ഒഴിവാക്കുക. കൂടാതെ മോഷണം, പിടിച്ചുപറി ആതിയായവയുടെ എ-ഇസഡ് വിശദീകരണവും കുറ്റവാളികളുടെ കളര്‍ഫുള്‍ ഫോട്ടോ ഇട്ട് പ്രോത്സാഹിപ്പിക്കലും നിര്‍ത്തുകയും ചെയ്യണം. കാശിനുവേണ്ടി എന്തു പരസ്യവും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കുക. നന്മയുള്ള വാര്‍ത്തകളും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ വാര്‍ത്തകളും ധാരാളം ഉള്‍പ്പെടുത്തുക. പേജ് നിറയ്ക്കാന്‍ ആരോഗ്യത്തിന് ഹാനികരമായ കളറുകളും മസാലകളും ഉള്‍പ്പെടുത്താതെ അക്ഷരത്തിന്‍റെ വലുപ്പം കൂട്ടാം. എന്നെപ്പോലെയുള്ളവര്‍ക്ക് കണ്ണാടി വാങ്ങാതെ വായിക്കാന്‍ എളുപ്പവുമാകും. സത്യസന്ധമായതും വിശ്വാസയോഗ്യവുമായ പരസ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുക. കാരണം വായനക്കാരന്‍ ഈ പരസ്യങ്ങളും നിങ്ങളില്‍നിന്ന് കാശുകൊടുത്താണ് വാങ്ങി വായിക്കുന്നത്. എന്‍റെ വീടിന്‍റെ മുറ്റത്ത് രണ്ടുവര്‍ഷം മുമ്പ് വീണുകിടന്ന ഒരു ജമന്തിപ്പൂ അവിടെക്കിടന്ന് ഉണങ്ങി മണ്ണില്‍ ഒളിച്ച് ദിവസങ്ങളും മാസങ്ങളും അങ്ങനെ കിടന്നുകാണും. മഴപെയ്തപ്പോള്‍ അതില്‍ ഏതാനും വിത്തുകള്‍ കിളിച്ചു. വളര്‍ന്ന് പൂ പിടിച്ചു. സൌരഭ്യം പരത്തി. ആ ചെടികള്‍ ഉണങ്ങിപ്പോയെങ്കിലും അതില്‍നിന്നും വീണ വിത്തുകള്‍ മണ്ണില്‍ ഒളിക്കുകയും അടുത്ത മഴയത്ത് കിളിര്‍ത്ത് മുറ്റം നിറയെ ജമന്തിച്ചെടികള്‍ നിറയുകയും ചെയ്തു. അതുപോലെയാണ് പ്രമുഖ പത്രങ്ങള്‍ എന്ന വിഷവിത്ത് നമ്മുടെ മുറ്റത്ത് വിതറുമ്പോഴും സംഭവിക്കുന്നത്. ജമന്തി സൌരഭ്യം പരത്തിയെങ്കില്‍ പ്രമുഖപത്രങ്ങള്‍ പുറപ്പെടുവിക്കുന്നത് കൊടുംവിഷക്കായ്കളാണ്. ആ വിഷക്കായ്കള്‍ക്കിരകളായവരെ നാളെ പുതിയ വാര്‍ത്ത ആക്കുക. അത് വിറ്റ് കാശാക്കുക. ചര്‍ച്ച ചെയ്യുക. നമ്മെ വീണ്ടും വീണ്ടും വഷളാക്കുക. വെറും കച്ചവടത്തിന്‍റെ ഭാഗമാകരുത് നല്ല പാഠവും മറ്റും. വിഷപാത്രത്തിലല്ല നല്ലപാഠം വിളമ്പേണ്ടത്. അതിനാല്‍ നമുക്ക് കൈകോര്‍ക്കാം നല്ലൊരു നാടിനായി. നാട് നന്നാവാന്‍ ഇനി രണ്ടേയുള്ളു മാര്‍ഗ്ഗം. (ഒന്ന്) പ്രമുഖ പത്രങ്ങള്‍ നല്ലതുമാത്രം വിതറുക. അല്ലെങ്കില്‍ (രണ്ട്) നാം പ്രമുഖ പത്രങ്ങളെ വീട്ടില്‍നിന്നും പടിയടച്ച് പിണ്ടം വയ്ക്കുക.
നല്ലതു കാണുവാന്‍.... നല്ലതു കേള്‍ക്കുവാന്‍.... ഒത്തിരി ആശയോടെ,
ഗില്‍ബര്‍ട്ട് കെ. എല്‍. കണ്ടച്ചിറ
9400808142

No comments:
Post a Comment