ഇന്ന് രാവിലെ ഓണ്‍ലൈന്‍ കുര്‍ബാന കൂടിയത് ഐ.എം.എസ്. ധ്യാനഭവനിലായിരുന്നു. ഇന്നത്തെ സുവിശേഷവായന വിധവയുടെ ചില്ലിക്കാശിനെക്കുറിച്ചായിരുന്നു. എത്രയോ പ്രാവശ്യം കേട്ട സുപരിചിതമായ സുവിശേഷഭാഗം. പക്ഷെ, ആ കുര്‍ബാന സമയം മൊത്തം എന്റെ ചിന്തകള്‍ ഈ വരികളില്‍ ഉടക്കിനിന്നു. വിധവ കൊടുത്ത രണ്ട് ചെമ്പ് തുട്ട് അന്ന് കാണിക്ക ഇട്ട എല്ലാവരെയും കാള്‍ വലുതായിരുന്നത്രേ. ഇതിന്റെ ധനതത്വശാസ്ത്രം എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്നൊരു ചിന്ത. അപ്പോഴൊരു മറുപടി. ദൈവത്തിന് കൊടുക്കുന്നത് സ്വര്‍ഗ്ഗത്തില്‍ രേഖപ്പെടുത്തുന്നത് എപ്പോഴും ശതമാനത്തിലാണത്രേ? ഒരു രൂപ കൊടുത്താലും 1000 കോടി കൊടുത്താലും രേഖപ്പെടുത്തുക അത് ശതമാനമായി മാത്രമെന്ന്. കൊടുത്ത തുക മാത്രമല്ല, ശേഷം കയ്യിലുള്ള തുകയും ദൈവം എണ്ണുമത്രേ? അതില്‍നിന്നും ശതമാനം കണ്ട് അതാണ് രേഖപ്പെടുത്തുക എന്ന്. വിധവയ്ക്ക് ആകെ 2 നാണയം മാത്രമേ ഉണ്ടായിരുന്നുള്ളു. മിച്ചമില്ലാത്തതിനാല്‍ ശതമാനം 100 നേടി. മറ്റുള്ളവരാകട്ടെ കയ്യില്‍ ഏറെ മിച്ചം കരുതുകയും ചെയ്തു.. പണ്ട് എസ്.എസ്.എല്‍.സി. പരീക്ഷ ജയിക്കാന്‍ 600ല്‍ 210 മാര്‍ക്ക് വേണമായിരുന്നു. അതായത് 35 ശതമാനം. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഈ പരീക്ഷ ജയിക്കാന്‍ വെറും 10 ശതമാനം മതിപോലും. ജസ്റ്റ് പാസ്സ്... പക്ഷെ, ഈ ജസ്റ്റ് പാസ്സ് മാര്‍ക്ക് എനിക്ക് എന്നെങ്കിലും നേടാനാകുമോ ആവോ?
Saturday, July 20, 2024
Tuesday, March 3, 2020
ദേവനന്ദയുടെ മരണവും ഷാള്‍ ദുരൂഹതയും
ദേവനന്ദയുടെ മൃതദേഹത്തിന് സമീപം ആ ഷാള്‍ എങ്ങനെ വന്നു? മറനീക്കാതെ ദുരൂഹത. (മനോരമയുടെ കണ്ടുപിടുത്തമോ?)
ദേവനന്ദ വീടിനകത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഷാള്‍ ധരിച്ചിരുന്നുവെന്നും പുറത്ത് അമ്മയുടെ സമീപത്തേക്ക് വന്നപ്പോള്‍ ഷാളില്ലായിരുന്നുവെന്നുമാണ് മൊഴി. അമ്മ പുറത്തേക്ക് പോകുമ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയില്‍ കിടക്കുകയായിരുന്ന ഷാള്‍ (അമ്മയുടെ കഴുത്തില്‍ കിടന്നതല്ലെന്നോര്ക്കുക) കുട്ടി എടുത്തിട്ട് കളിക്കവേ ആണ് ആ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയതെങ്കില്‍ ആ ഷാളും കൂടെ പോവുക സ്വാഭാവികംമാത്രമല്ലേ. കുട്ടി അതണിഞ്ഞത് അമ്മ കണ്ടില്ലെന്നല്ലേ ഉള്ളൂ. അപ്പോള്‍ നിമിഷനേരംകൊണ്ട് തട്ടിക്കൊണ്ടുപോയി എന്ന കാര്യത്തില്മാത്രമല്ലേ ദുരൂഹത കാണാനുള്ളൂ. അതുപോലെ തട്ടിക്കൊണ്ടുപോയത് കുട്ടിയെ എടുത്തുകൊണ്ടാണെങ്കില് ചെരുപ്പ് വീട്ടില്‍ത്തന്നെ കാണുക സ്വാഭാവികമല്ലേ? തട്ടിക്കൊണ്ടുപോകുന്നവര്‍ കുട്ടിയെ ചെരുപ്പിടിയിച്ച് തട്ടിക്കൊണ്ടുപോകുമോ? അപ്പോള്‍ ഷാള്‍ കുട്ടിയോടൊപ്പം പോയതും ചെരുപ്പ് വീട്ടില്‍ത്തന്നെ കണ്ടതും തട്ടിക്കൊണ്ടുപോയി എന്ന സാധ്യതയ്ക്ക് ബല്ം പകരുക മാത്രമല്ലേ ചെയ്യേണ്ടത്. ഇവകള്തമ്മില് പൊരുത്തപ്പെടാതെ വരുമ്പോഴല്ലേ ഷാളും ചെരുപ്പും ദുരൂഹത ഉണര്ത്തേണ്ടതുള്ളൂ.
ഇവിടെ മനോരമ, വാര്‍ത്തകള്‍ക്ക് ഒരു തുടര്‍ച്ച കൊടുക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് കച്ചിത്തുരുമ്പായി ഷാള്‍ ഒരു മഹാസംഭവം ആയി ആഘോഷിക്കാനൊരുങ്ങിയതാണോ? അതോ, വീട്ടുകാര്‍ ഷാള്‍ ഒരു ദുരൂഹത എന്ന് കൂടെക്കൂടെ ആവര്‍ത്തിക്കുന്നതാണോ? ഷാള്‍ ഒരു ദുരൂഹത എന്നമട്ടില്‍ വീട്ടുകാര്‍ കൂടെക്കൂടെ ആവര്‍ത്തിക്കുന്നതാണെങ്കില്‍ അതുതന്നെ പുതിയൊരു ദുരൂഹതയായി കരുതരുതോ? "ആരെയും നമുക്ക് കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റില്ലല്ലോ?"
വാല്‍ക്കഷണം- കിംവദന്തിപോലെ കുട്ടി അമ്മയോടൊപ്പം അമ്പലത്തിലോ മറ്റോ പോയപ്പോഴാണ് കാണായാതെങ്കില് വീട്ടില്‍ കിടക്കേണ്ട ഷാള്‍ ആറ്റില്‍ കിടക്കുന്നതും വെള്ളത്തില്‍ കിടക്കേണ്ട ചെരുപ്പ് വീട്ടില്‍ കിടക്കുന്നതും ദുരൂഹമാവുകയും ചെയ്യാം.

Sunday, March 1, 2020
ദേവനന്ദയുടെ മരണം - ദുരൂഹത മറനീക്കി പുറത്തുവരട്ടെ.

ഈ ദുരൂഹമരണത്തില്‍ ഇപ്പോള്‍ ഒന്നാം സാക്ഷിയായി കണക്കാക്കാവുന്നത് ദേവനന്ദയുടെ മാതാവാണ്. ചുരുളുകള്‍ തുടങ്ങുന്നത് പ്രസ്തുത വീട്ടില്നിന്നുംതന്നെയാണ്. അതിനാല്‍ ഏറെ ദുഃഖത്തോടെ ദേവനന്ദയുടെ മാതാവിനോട് വ്യക്തതകള്വരാന്വേണ്ടി മാത്രം ചില സംശയങ്ങള്‍ നിരത്തട്ടെ.
1. സംഭവസമയത്ത് മുന്‍വശത്തെ കതക് പൂട്ടിയിരുന്നത് അകത്തുനിന്നല്ലേ?
2. കുട്ടിയെ കാണാതാകുമ്പോള്‍ മുന്‍വശത്തെ കതക് തുറന്നല്ലേ കിടന്നത്?
3. അകത്തുനിന്നും പൂട്ടിയ കതക് പുറത്തുനിന്നൊരാള്‍ക്ക് എങ്ങനെ തുറക്കാന്‍ സാധിക്കും?
4. പോലീസ് നായ യാത്ര തുടങ്ങുന്നത് പിന്‍വശത്തെ വാതിലിലൂടെ തുണികഴുകിക്കൊണ്ടുനിന്നു എന്നു പറയുന്ന സ്ഥലത്തുകൂടെയല്ലേ?
5. ദേവനന്ദ സ്വയം മുന്‍വശത്തെ കതക് തുറന്നിട്ടിട്ട് പിറകുവശത്തെ വാതിലിലൂടെ അമ്മയുടെ ശ്രദ്ധയില്‍ പെടാതെ ഒരു കൌതുകത്തിന് പോലീസ് നായ പോയ വഴിയിലൂടെയെല്ലാം യാത്രചെയ്തിരിക്കാനും കാലുതെററി പുഴയില്‍ വീണതാകാനും സാധ്യതയില്ലേ?
ഇനി ഒരു രണ്ടാം സാക്ഷിയുള്ളത് കുട്ടിയെ കുളിപ്പിക്കാന്വന്ന സ്ത്രീയാണ്.
1. താങ്കള്‍ ഇളയ കുട്ടിയെ കുളിപ്പിക്കാന്‍ വരുമ്പോള്‍ ദേവനന്ദ ഉറങ്ങുകയാണെന്ന് മാതാവ് പറഞ്ഞറിഞ്ഞതാണോ? അതോ നേരിട്ടു കണ്ടതാണോ?
2. അപ്പോള്‍ മാതാവ് തുണിയലക്കാന്‍ തുടങ്ങിയിട്ടുണ്ടാകുമോ? അതോ അതിനുമുമ്പേ തിരികെ പോയോ?
3. ഇളയ കുട്ടിയെ കുളിപ്പിച്ച് തിരികെ പോയി ഏകദേശം എത്രസമയം കഴിഞ്ഞാവും കുട്ടിയെ കാണാതായിട്ടുണ്ടാവുക.
ഇനിയുമെവിടെയോ കേട്ടു ഒരു മൂന്നാം സാക്ഷിയുടെ മൊഴി. അത് അയല്വീട്ടുകാരിയാണ്. മാതാവ് വീടിനു പിന്നില്‍ തുണികഴുകുന്ന വേളയില്‍ കുട്ടിയുമായി ജനലിലൂടെ സംസാരിച്ചുവെന്നാണ് ആ മൊഴി. ആ മൊഴി സത്യമാണോ? ആ മൊഴിയില്‍ ആ നല്ല അയല്‍ക്കാരി ഉറച്ചുനില്‍ക്കുന്നുണ്ടോ? കുട്ടിയുമായി സംസാരിച്ചത് ഈ പറയുന്ന 15 മിനിട്ടിനിടയില്ത്തന്നെയാണോ?
അങ്ങനെയെങ്കില്‍ ആരായിരിക്കും ഒരു വീട്ടില്‍നിന്നും ഒരു കുഞ്ഞിനെ ബോധംപോലും കൊടുത്താതെ സുബോധത്തോടെ കുഞ്ഞിന് ഒന്ന് ഒച്ചപോലുംവയ്ക്കാന് കഴിയാതെ നിശബ്ദം കൊണ്ടുപോകാന്‍ കഴിയുന്ന ആ അദൃശ്യകരം? ഒന്നുറപ്പായി. കുഞ്ഞ് വെള്ളത്തില്‍വീണാണ് മരിച്ചത്. രണ്ട്.... എന്റെ വിശ്വാസം ഒന്നുകില്‍ കുഞ്ഞ് ആരെയോ കണ്ട് ഭയന്നോടി (ഏതെങ്കിലും പട്ടിയെയുമാകാം.) വെള്ളത്തില്‍ വീണതാകാം. അല്ലെങ്കില്‍ നൈസായി കൂട്ടിക്കൊണ്ടുവന്നവര്‍ നൈസായി തള്ളിയിട്ടു!
ഇനി ചിന്തിക്കാനേ പാടില്ലാത്തതാണ്.
അടുത്ത സാക്ഷികള്‍ ആരുമില്ലേ ആ നാട്ടുകാരായി?
അമ്മ പറയുന്നതനുസരിച്ച് പ്രസ്തുത ദിവസമോ കഴിഞ്ഞ 5 വര്‍ഷത്തിനകമോ പോലീസ് നായ പോയ വഴിയിലൂടെ ദേവനന്ദയുടെ മാതാവ് സപ്താഹം നടക്കുന്ന അമ്പലത്തിലോ മറ്റെവിടെയങ്കിലുമോ പോയിട്ടില്ലെന്ന മൊഴി നമുക്ക് കണ്ണുമടച്ച് വിശ്വസിക്കാമോ?
ഒരിക്കലും ഞാന്‍ ചിന്തിച്ചത് സംഭവിക്കാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു. ദുരൂഹതകളുടെ കണ്ണികള്‍ എങ്ങും വിട്ടുപോകാതെ കൂട്ടിക്കെട്ടാന്വേണ്ട പ്രകാശം സര്വ്വേശ്വരന് എല്ലാവര്ക്കും നല്കട്ടെ. നന്ദി... നല്ല നമസ്ക്കാരം.

Friday, February 28, 2020
Way of the Cross
കുരിശിന്റെ വഴി ജപിക്കുന്നവര്‍ക്ക് ഈശോയുടെ വാഗ്ദാനങ്ങള്‍.
- കുരിശ്ശിന്റെ വഴി ജപിച്ചുകൊണ്ടപേക്ഷിക്കുന്നവ ലഭിക്കും.
- ആത്മാര്‍ത്ഥമായി സഹകരിച്ച് എന്റെ സഹനവഴികളെ ജപിക്കുന്ന ഏവര്‍ക്കും ഞാന്‍ നിത്യജീവന് വാഗ്ദാനം ചെയ്യുന്നു.
- ജീവിതകാലം മുഴുവനും പ്രത്യേകിച്ച് മരണസമയത്ത് അവരുടെ സഹായത്തിന് ഞാന്‍ ഓടിയെത്തും.
- ആരെങ്കിലും വയലിലെ ലില്ലികളെക്കാളും കടല്‍ത്തീരത്തെ മണല്‍ത്തരികളെക്കാളും അധികമായി പാപം ചെയ്താല്‍ത്തന്നെയും കുരിശിന്റെ വഴി ജപിക്കുന്നതിലൂടെ അതെല്ലാം ഞാന്‍ മായിച്ചുകളയും. എന്നാല്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുമുമ്പ് ചാവുദോഷം കുമ്പസാരിക്കണമെന്നത് ഇതിനാല്‍ ഒഴിവാകുന്നില്ല.
- പതിവായി കുരിശിന്റെ വഴി ജപിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വം ലഭിക്കും.
- അവര്‍ ശുദ്ധീകരണസ്ഥലത്ത് പോകേണ്ടിവന്നാല്‍ മരിച്ചതിന്റെശേഷം വരുന്ന ആദ്യചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ അവരെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.
- കുരിശിന്റെ വഴിയുടെ സമയത്തും മരണത്തിലും സ്വര്‍ഗ്ഗത്തിലും എന്നെന്നേക്കും ഞാനവരോടുകൂടെയുണ്ടായിരിക്കും.
- മരണസമയത്ത് പിശാച് അവെര പ്രലോഭിപ്പിക്കുവാന്‍ ഞാന്‍ അനുവദിക്കുകയില്ല.
- സ്നേഹപൂര്‍വ്വം കുരിശിന്റെ വഴി ജപിക്കുന്ന ഓരോരുത്തരെയും ആനന്ദത്താല്‍ ഞാനെന്റെ അനുഗ്രഹങ്ങള്‍ നിറയ്ക്കുന്ന ഒരു കുസ്തതോന്തിയാക്കിമാറ്റും.
- പതിവായി കുരിശിന്റെ ജപിക്കുന്നവരുടെ നേരെ എന്റെ ദൃഷ്ടി തിരിഞ്ഞിരിക്കും. അവരെ എപ്പോഴും സംരക്ഷിക്കുവാനായി എന്റെ കരങ്ങള്‍ അവരുടെ ചുറ്റുമുണ്ടായിരിക്കും.
- ഞാന്‍ ആണികളാല്‍ കുരിശുമായി ബന്ധപ്പെട്ടിരിക്കുംപോലെ കുരിശിന്റെ വഴി ജപിച്ച് എന്നെ വണങ്ങുന്നവരുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നു.
- എന്നില്‍നിന്ന് വിട്ടുമാറി പാപം ചെയ്യാതിരിക്കത്തക്കവിധമുള്ള അനുഗ്രഹങ്ങള്‍ ഞാന്‍ അവര്‍ക്ക് നല്‍കും.
- പതിവായി കുരിശിന്റെ വഴി ജപിക്കുന്നവരുടെ മരണസമയത്ത് എന്റെ സാന്നിദ്ധ്യം നല്കി ഞാനവരെ ആശ്വസിപ്പിക്കും. അവരുടെ മരണം എളുപ്പമുള്ളതായിരിക്കും. ഞങ്ങള്‍ ഒരുമിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും ചെയ്യും.
- എന്റെ ആത്മാവ് അവര്‍ക്കൊരു ആവരണമായിരിക്കും. എന്റെയടുത്ത് എത്തുംവരെ അവരുടെ സഹായത്തിന് എപ്പോഴും ഞാന്‍ ഓടിയെത്തും.
Saturday, November 23, 2019
Wednesday, October 23, 2019
Subscribe to:
Posts (Atom)