ദേവനന്ദയുടെ മൃതദേഹത്തിന് സമീപം ആ ഷാള്‍ എങ്ങനെ വന്നു? മറനീക്കാതെ ദുരൂഹത. (മനോരമയുടെ കണ്ടുപിടുത്തമോ?)
ദേവനന്ദ വീടിനകത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഷാള്‍ ധരിച്ചിരുന്നുവെന്നും പുറത്ത് അമ്മയുടെ സമീപത്തേക്ക് വന്നപ്പോള്‍ ഷാളില്ലായിരുന്നുവെന്നുമാണ് മൊഴി. അമ്മ പുറത്തേക്ക് പോകുമ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയില്‍ കിടക്കുകയായിരുന്ന ഷാള്‍ (അമ്മയുടെ കഴുത്തില്‍ കിടന്നതല്ലെന്നോര്‍ക്കുക) കുട്ടി എടുത്തിട്ട് കളിക്കവേ ആണ് ആ അജ്‍ഞാതന്‍ തട്ടിക്കൊണ്ടുപോയതെങ്കില്‍ ആ ഷാളും കൂടെ പോവുക സ്വാഭാവികംമാത്രമല്ലേ. കുട്ടി അതണിഞ്ഞത് അമ്മ കണ്ടില്ലെന്നല്ലേ ഉള്ളൂ. അപ്പോള്‍ നിമിഷനേരംകൊണ്ട് തട്ടിക്കൊണ്ടുപോയി എന്ന കാര്യത്തില്‍മാത്രമല്ലേ ദുരൂഹത കാണാനുള്ളൂ. അതുപോലെ തട്ടിക്കൊണ്ടുപോയത് കുട്ടിയെ എടുത്തുകൊണ്ടാണെങ്കില്‍ ചെരുപ്പ് വീട്ടില്‍ത്തന്നെ കാണുക സ്വാഭാവികമല്ലേ? തട്ടിക്കൊണ്ടുപോകുന്നവര്‍ കുട്ടിയെ ചെരുപ്പിടിയിച്ച് തട്ടിക്കൊണ്ടുപോകുമോ? അപ്പോള്‍ ഷാള്‍ കുട്ടിയോടൊപ്പം പോയതും ചെരുപ്പ് വീട്ടില്‍ത്തന്നെ കണ്ടതും തട്ടിക്കൊണ്ടുപോയി എന്ന സാധ്യതയ്ക്ക് ബല്ം പകരുക മാത്രമല്ലേ ചെയ്യേണ്ടത്. ഇവകള്‍തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോഴല്ലേ ഷാളും ചെരുപ്പും ദുരൂഹത ഉണര്‍ത്തേണ്ടതുള്ളൂ.
ഇവിടെ മനോരമ, വാര്‍ത്തകള്‍ക്ക് ഒരു തുടര്‍ച്ച കൊടുക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് കച്ചിത്തുരുമ്പായി ഷാള്‍ ഒരു മഹാസംഭവം ആയി ആഘോഷിക്കാനൊരുങ്ങിയതാണോ? അതോ, വീട്ടുകാര്‍ ഷാള്‍ ഒരു ദുരൂഹത എന്ന് കൂടെക്കൂടെ ആവര്‍ത്തിക്കുന്നതാണോ? ഷാള്‍ ഒരു ദുരൂഹത എന്നമട്ടില്‍ വീട്ടുകാര്‍ കൂടെക്കൂടെ ആവര്‍ത്തിക്കുന്നതാണെങ്കില്‍ അതുതന്നെ പുതിയൊരു ദുരൂഹതയായി കരുതരുതോ? "ആരെയും നമുക്ക് കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റില്ലല്ലോ?"
വാല്‍ക്കഷണം- കിംവദന്തിപോലെ കുട്ടി അമ്മയോടൊപ്പം അമ്പലത്തിലോ മറ്റോ പോയപ്പോഴാണ് കാണായാതെങ്കില്‍ വീട്ടില്‍ കിടക്കേണ്ട ഷാള്‍ ആറ്റില്‍ കിടക്കുന്നതും വെള്ളത്തില്‍ കിടക്കേണ്ട ചെരുപ്പ് വീട്ടില്‍ കിടക്കുന്നതും ദുരൂഹമാവുകയും ചെയ്യാം.