കുറേച്ചെ മരിക്കുന്ന വിഷം നല്‍കി ശശികല ജയലളിതയെ കൊന്നുവെന്നോ? ശശികലയുടെ സ്വന്തം കസ്റ്റഡിയില്‍ ഇരിക്കുന്ന ജയലളിതയെ കൊല്ലാനാണെങ്കില്‍ പേയസ് ഗാര്‍ഡനില്‍വച്ചുതന്നെ ഇതു ചെയ്യാമായിരുന്നില്ലേ? അവിടെ കയറി ചോദിക്കാനുള്ള ധൈര്യം തമിഴ് മക്കളില്‍ ആര്‍ക്കാണുള്ളത്? ആ അവസരം പാഴാക്കി പ്രസിദ്ധമായ ആശുപത്രിയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെയും ആധുനിക സംവിധാനങ്ങളുടെയും കീഴില്‍ നീണ്ടനാളത്തെ നിരീക്ഷണത്തിന് ഏല്പിച്ചതിനുശേഷം വിഷം കൊടുത്തുവെന്നോ? ഇത്രയും കാലം അവരുടെ രക്തം, ലത്, ലത് ഒന്നും യാതൊരു ലാബറട്ടറിയിലും ടേസ്റ്റ് ചെയ്യാതെയും വിശകലനം ചെയ്യാതെയുമാണോ ഇത്രയും ഉന്നതമായ ഒരു ആശുപത്രി ഉന്നതയായ ഒരു സ്ത്രീയെ ചികിത്സിച്ചത്? ജയലളിതയുടെ രക്തം, ലത്, ലത് ഒന്നും യാതൊരു ലാബറട്ടറിയിലും ടേസ്റ്റ് ചെയ്യാതെയും വിശകലനം ചെയ്യാതെയുമാണോ വിദേശത്തുനിന്നും വന്ന വിദഗ്ധഡോക്ടര്‍ ദിവസങ്ങളോളം ഇവിടെ ചെലവഴിച്ച് ചികിത്സിച്ചത്? പിന്നെ, ജയലളിതയെ ആരെയും കാണിക്കാതെ, വി ഐ പി സന്ദര്‍ശനംപോലും നിരോധിച്ചതെന്തിന് എന്നതിന്‍റെ ഉത്തരം വളരെ ലളിതമല്ലേ? കടുത്ത രോഗമുള്ള പാവപ്പെട്ട ഒരു രോഗിയെപ്പോലും ഐ.സി.യുവില്‍ സന്ദര്‍ശിക്കാന്‍ ഒരു ആശുപത്രി അധികൃതരും സമ്മതിക്കില്ലെന്നത് ആര്‍ക്കാണ് അറിയാത്തത്. പിന്നെ, എല്ലാ ദിവസവും അവരുടെ ചികിത്സാവിവരങ്ങളുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കാനാണെങ്കില്‍ അത് ക്ഷമയോടെ കേള്‍ക്കാനും കാത്തിരിക്കാനുമുള്ള മാനസ്സിക പക്വതയില്ലാത്ത ഒരു സംസ്ഥാനത്ത് എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന് അല്പം ഒന്ന് കണ്ണടച്ച് ചിന്തിച്ചാല്‍ ഊഹിക്കാവുന്നതേയുള്ളു. അങ്ങനെയെങ്കില്‍ നാം മലയാളികള്‍ ഇത്രയും ദിവസം പട്ടിണികിടക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. പിന്നെയും ഒരു ആരോപണം മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും ആയതിനാല്‍ മരിച്ചിട്ട് പലദിവസങ്ങളായിരുന്നുവെന്നതിന്‍റെ തെളിവാണ് ഇതെന്നുമാണ്. ഒരു പക്ഷേ അവര്‍ ഞായറാഴ്ച വൈകിട്ടുതന്നെ മരിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ പറയപ്പെടുന്നതുപോലെ അടുത്ത ദിവസം രാത്രിയുമാകാം. മരിച്ച് ഉടന്‍തന്നെ സംസ്ക്കാര സമയം തീരുമാനിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ആകില്ലല്ലോ? അപ്പോള്‍ അധികൃതരുടെ അടിയന്തിര നടപടിയാണ് എംബാം ചെയ്ത് കേട്കൂടാതെ സംരക്ഷിക്കുക എന്നത്. ഉന്നത സ്ഥാനീയരുടെ കാര്യത്തില്‍ അതൊരു സാധാരണ നടപടിതന്നെയല്ലേ? ഏതായിരുന്നാലും യാതൊരു സുരക്ഷാ ക്രമീകരണവും ഒരുക്കാതെ അങ്ങനെ ഒരു വാര്‍ത്ത പുറത്തുവന്നിരുന്നെങ്കില്‍ അത് നികത്താനാകാത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏതൊരു രോഗിക്കും വിശ്വസ്തരായ ആളുടെ സാമീപ്യമാണ് ആശ്വാസം നല്കുന്നത്. അവസാനകാലങ്ങളില്‍ ശശികലയല്ലാതെ മറ്റ് വിശ്വസ്തരായ യാതൊരു തുണയും ഇല്ലാത്ത അവസ്ഥയില്‍ ശരിക്കും ഒരു തോഴിയെപ്പോലെ ഈ രണ്ടരമാസം അവരെ നിഴലായി കൂടെനിന്ന് പരിചരിച്ച ശശികല നന്മയുടെ ആള്‍രൂപമല്ലാതെ പിന്നെന്താണ്? അവസാനമായി പറയട്ടെ, വിഷം കൊടുത്താണ് കൊന്നതെങ്കില്‍ ശവസംസ്ക്കാരത്തിന് സര്‍വ്വാധികാരവുമുണ്ടായിരുന്ന അവര്‍ മൃതദേഹം ദഹിപ്പിക്കുമായിരുന്നില്ലേ? എന്തിന് അടക്കം ചെയ്തു ? എം.ജി.ആറിന്‍റെ മരണവും അതിന്‍റെ ദുരന്തങ്ങളും മനസ്സിലിട്ട് ശശികല ആ നിമിഷങ്ങളില്‍ പിന്നില്‍നിന്ന് ഭരണം നിയന്ത്രിച്ചി്ല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്രയോ ഭീതിതമായേനേ. ജയലളിതയുടെ മരണത്തിലുണ്ടായ തമിഴ് ജനതയുടെ മനസ്സിലെ കനല്‍ കെടുത്താന്‍ ശശികല എടുത്ത നേതൃപാടവം ജയലളിതയെപ്പോലും അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആയതിനാല്‍ ശശികലയ്ക്ക് ദൈവം സര്‍വ്വൈശ്വര്യങ്ങളും നല്‍കുമാറാകട്ടെ.
No comments:
Post a Comment