Wednesday, January 29, 2014
Tuesday, January 21, 2014
കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
കെ എസ് ആർ ടി സിക്ക് വിവിധ ബസുകളിൽ നിന്ന് കിട്ടിയ 2473 ഗ്രാം സ്വർണത്തിൽ ഒരു തരി പോലും ഉടമകൾ മനപ്പൂർവം ബസിൽ ഉപേക്ഷിക്കാൻ സാധ്യത ഇല്ലാതിരിക്കെ തെളിവ് സഹിതം ഹാജരാകുന്ന ഉടമകൾക്ക് തിരികെ നല്കി കെ എസ് ആർ ടി സി മാതൃക കാട്ടണം. കാരണം ഇതിൽ നല്ല പങ്കും പൊളിഞ്ഞ ബസിലെ തകരങ്ങളിൽ ഉടക്കിയതാകാം.ഇന്നത്തെ പത്ര വാർത്ത വായിച്ചപ്പോൾ ഒരു കഥയാണ് ഓർമ്മ വന്നത് . പണ്ട് പണ്ട് ഒരു വല്യമ്മച്ചി രാവിലത്തെ കുർബാനായ്ക്കു പോയിട്ട് തിരികെ വരുമ്പോൾ അമ്പടാ... ഒരു ഭിഷക്കാരൻ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു.
അമ്മച്ചി ഭിഷക്കാരനോട് ചോദിച്ചു: "നിനക്ക് ഈ വീട്ടിൽ നിന്ന് ഭിക്ഷ വല്ലതും കിട്ടിയോ?"
ഭിക്ഷക്കാരൻ: "ഇല്ലമ്മാ... ഇവിടൊന്നുമില്ലെന്നു അവിടുത്തെ ഒരു കുട്ടി പറഞ്ഞു."
ഇത് കേട്ടതും അമ്മച്ചിക്ക് അരിശം വന്നു.
ഭിക്ഷക്കാരനോട് പറഞ്ഞു: "നീ എന്റെ കൂടെ വാ... ആരാ ഇപ്പറഞ്ഞതെന്ന് എനിക്കൊന്നു അറിയണം.." അമ്മച്ചി ഭിക്ഷക്കാരനെയും കൂട്ടി വീട്ടിലെത്തി. വീട്ടിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടി. അമ്മച്ചി അലറി: "ആരാടാ ഈ ഭിക്ഷക്കാരനോട് ഇവിടൊന്നുമില്ലെന്നു പറഞ്ഞു വിട്ടത്. "
ത്രേസ്യാ മോൾ പറഞ്ഞു: ഞാനാ അമ്മച്ചീ..
:അമ്മച്ചി: പ്ഭ... ഞാൻ ജീവനോടിരിക്കുന്പം ഇവിടെ ഒണ്ടെന്നും ഇല്ലെന്നും പറയേണ്ടത് ഞാനാ... നീയൊന്നുമല്ല.
എന്നിട്ട് അമ്മച്ചി ഭിക്ഷക്കാരനോട് പറഞ്ഞു : ഇന്ന് ഇവിടൊന്നുമില്ല... പൊയ്ക്കോ.
...............................
കെ എസ് ആർ ടി സി ലേലം ചെയ്താലും കലക്ടർ ലേലം ചെയ്താലും ലേലം ലേലം തന്നെ.
നഷ്ടം പാവം യാത്രക്കാർക്ക്... അവർക്ക് നഷ്ടപ്പെട്ടത് വെറും സ്വർണമല്ല. സ്വർണ ചിറകുള്ള സ്വപ്നങ്ങളായിരുന്നു. ആകയാൽ ഒന്നുകൂടി ഊന്നി പറയട്ടെ. കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
സ്നേഹിതൻ
Friday, January 17, 2014
ഹോട്ടൽ വിലവർധന - ആദ്യം മനോരമ സ്വന്തം കണ്ണിലെ തടി കാണട്ടെ. പിന്നെ ഹോട്ടലിലെ "കരടു' കാണാം.
ഹോട്ടൽ വിലവർധന - ആദ്യം മനോരമ സ്വന്തം കണ്ണിലെ തടി കാണട്ടെ. പിന്നെ ഹോട്ടലിലെ "കരടു' കാണാം.
5 രൂപ വിലയുണ്ടായിരുന്ന മനോരമയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വർധന (ഒറ്റയടിക്ക് ഒരു രൂപ) വർദ്ധിപ്പിച്ചു പിന്നണി പത്രങ്ങൾക്കെല്ലാം 'ദുർമാതൃക' കാട്ടിയ മനോരമ നിന്ന് പെഴയ്ക്കാൻ പെടാപ്പാടുപെടുന്ന ഹോട്ടലുകാർക്കെതിരെ വാർത്തയെഴുതിനല്ല പിള്ള അല്ല നല്ല മാപ്പിള ചമയരുതെ. മനോരമയ്ക്ക് സർക്കാരുമായി ഒരു ചർച്ചയും നടത്താതെ തോന്നുംപടി വില വർദ്ധിപ്പിക്കാം. ഇങ്ങനെ ഒറ്റ ദിവസം വീർക്കുന്ന കീശ ദശ ലക്ഷക്കണക്കിന് രൂപ വരുമെന്ന് പാവം വായനക്കാരൻ അറിയുന്നുണ്ടോ? ഇതിൽ എത്രായിരം രൂപ നാട്ടുകാരെ വാർത്തമാനം വായിക്കാൻ നാട്ടിലൊട്ടാകെ ചായക്കടക്കാരു അധികം ഒരു രൂപ ഇന്നലെ മുതൽ മനോരമയുടെ മടിക്കുത്തിൽ ഒരു പരാതിയും പറയാതെ നിക്ഷേപിക്കുന്നു എന്ന് അവർ അറിയുന്നുണ്ടോ? ഉണ്ണുന്ന ചോറിനു അല്പ്പം നന്ദി വേണം. നന്ദി! മനോരമ ഒരാഴ്ച പൂട്ടിയാൽ നാട്ടിൽ ഒരു പുല്ലും കുറയില്ല. നാട്ടിൽ ഒരു ചായക്കട പൂട്ടിയാൽ ചിലപ്പോൾ പട്ടിണിയാകുന്ന, ഒരു കട്ടൻ ചായ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന പലരും ഉണ്ടാകും. പലരെയും എനിക്കറിയുകയും ചെയ്യാം. കാശു ചവച്ചാൽ വിശപ്പ് മാറില്ല. അതിനാൽ അവരും നിന്ന് പിഴച്ചൊട്ടെ.
5 രൂപ വിലയുണ്ടായിരുന്ന മനോരമയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വർധന (ഒറ്റയടിക്ക് ഒരു രൂപ) വർദ്ധിപ്പിച്ചു പിന്നണി പത്രങ്ങൾക്കെല്ലാം 'ദുർമാതൃക' കാട്ടിയ മനോരമ നിന്ന് പെഴയ്ക്കാൻ പെടാപ്പാടുപെടുന്ന ഹോട്ടലുകാർക്കെതിരെ വാർത്തയെഴുതി
Subscribe to:
Posts (Atom)