പെന്‍ഷന്‍ പ്രായം 70-75 വയസ്സാക്കിക്കൂടെ ?
ഇന്ന് പത്രങ്ങളിലെ ചരമ കോളം വായിച്ചാല്‍ 80-90 വയസ്സ് പ്രായത്തില്‍ മരണമടയുന്നവരാണ് കൂടുതല്‍ എന്ന് മനസ്സിലാക്കാവുന്നതാണ് . ഇവരില്‍ കൂടുതല്‍ പേരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് കാണാം. ഇവിടെ ഒരു സത്യം മുപ്പതും നാല്‍പ്പതും അതിലേറെയും കാലം പെന്‍ഷന്‍ വാങ്ങിയവരാനെന്നതാണ് . സേവന കാലത്തിനു തുല്യമോ അതിലേറെയോ കാലം.
മറ്റൊരു സത്യം ഇവരിലേറെയും മരിക്കുംവരെയും 'സ്മാര്‍ട്ട് ബോയ് ' ആയിരുന്നു എന്നതാണ് .ഇങ്ങനെ സര്‍ക്കാരിന് വലിയ മുതല്‍ കൂട്ടാകേണ്ട എത്രയോ പേര്‍ '55' തട്ടി വീണു! ഇവരില്‍ എത്രയോ പേര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന് പാരയായി പ്രവര്‍ത്തിക്കുന്നു. ഉദാ : കെ എസ് . എഫി . ജീവനക്കാരന്‍ പിരിഞ്ഞാല്‍ അവനെ കൊത്താന്‍ കടാപ്പുറം ഗോള്‍ഡ് സ്ഥാപനങ്ങളും ഹിമാലയന്‍ ചിട്ടി സ്ഥാപനങ്ങളും റെഡി. അങ്ങനെ എന്തെല്ലാം !
അതിനാല്‍തന്നെ പെന്‍ഷന്‍ പ്രായം 70-75 വയസ്സാക്കി ഉയര്‍ത്തണം.
ഇതിനായി ഇനി യുവാക്കളെ എങ്ങനെ മെരുക്കാം.
പി. എസ് . സി. താഴ്ന്ന പ്രായപരിധിയും ഉയര്‍ന്ന പ്രായപരിധിയും 18-35 എന്നത് കാലോചിതമായി ഉയര്‍ത്തണം.ഡിഗ്രി അടിസ്ഥാന യോഗ്യതയായ ജോലിക്കും ഇന്ന് 18-35 വയസ്സാണ് കുറഞ്ഞ പ്രായം. 18 വയസില്‍ ഡിഗ്രി പാസാകാന്‍ കഴിയുക എവിടെയാണ് ?! 15+2+3= 20 വയസ്സ് കഴിയുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവിടെ 20-37 ആക്കാന്‍ ആരാണ് തടസ്സം? ഡോക്ടര്‍ / എഞ്ചിനീയര്‍ ആകാന്‍ 15+2+5=22 വയസ്സ് വേണം. ഇവിടെ 22-39 ആക്കരുതോ? അങ്ങനെ ഓരോന്നിനും സാമാന്യം യോഗ്യത നേടാന്‍ വേണ്ട പ്രായം കൂടി കണക്കാക്കിയാല്‍ തന്നെ പരിധി എത്രയോ ഉയരണം ! അങ്ങനെയെങ്കില്‍ പരിധിക്കു പുറത്തായ എത്രയോ പേര്‍ക്ക് ഇനിയും അവസരം ലഭിക്കുമായിരുന്നു
കുട്ടികളെ ! പിന്നെന്തിനു ടെന്‍ഷന്‍ .
ഉയരട്ടങ്ങനെ ഉയരട്ടെ ! പെന്‍ഷന്‍ പ്രായം വാനോളം ഉയരട്ടെ !
എല്ലാ പെന്‍ഷന്‍കാരും അനേക കാലം ആരോഗ്യമായി ജീവിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
മനുഷ്യ ശേഷിതന്നെയാണ് പദ്മനാഭ സന്നിധിയിലെ സ്വര്‍ണ്ണനിധി ശേഖരതെക്കാള്‍ അമൂല്യനിധി.
സ്നേഹിതന്‍
No comments:
Post a Comment