Monday, October 29, 2012
Wednesday, October 24, 2012
കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.
കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച് ബിഷപ്പ്
മാര്‍ ബസെലിയോസ് ക്ലിമ്മിസ് ബാവയെ
കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്തിയതിലൂടെ
ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ
കേരള കത്തോലിക്കാ സഭയ്ക്ക്
ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുന്നു.
നിയുക്ത കര്‍ദ്ദിനാളിനു
സ്നേഹിതന്റെ അനുമോദനങ്ങള്‍ .
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച് ബിഷപ്പ്
മാര്‍ ബസെലിയോസ് ക്ലിമ്മിസ് ബാവയെ
കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്തിയതിലൂടെ
ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ
കേരള കത്തോലിക്കാ സഭയ്ക്ക്
ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുന്നു.
നിയുക്ത കര്‍ദ്ദിനാളിനു
സ്നേഹിതന്റെ അനുമോദനങ്ങള്‍ .
തോമസ് (ബേബി ) നിര്യാതനായി
കൊല്ലം കരിക്കോട് ശക്തി നഗര്‍ - 19, ജോസ് ഭവനില്‍
തോമസ് (ബേബി (60)
നിര്യാതനായി . വിമല ആണ് ഭാര്യ.
മക്കള്‍ : അജിത് (റിലയന്‍സ് സൂപ്പര്‍, പാല) ,
ഉഷ, ജോസ് (IHRD എഞ്ചിനീയറിംഗ് കോളേജ്, കൊട്ടാരക്കര).
മരുമക്കള്‍ : മഹേഷ് വിന്‍സന്റ് , സോഫിയ, ജെസ്നി.
സംസ്കാര ശുശ്രൂഷ 25-10-12 വ്യാഴാഴ്ച രാവിലെ 9.30നു
കണ്ടച്ചിറ സെന്റ് . തോമസ് ദേവാലയത്തില്‍
സംസ്കാര ശുശ്രൂഷ 25-10-12 വ്യാഴാഴ്ച രാവിലെ 9.30നു
കണ്ടച്ചിറ സെന്റ് . തോമസ് ദേവാലയത്തില്‍
Saturday, October 6, 2012
കള്ള് കാര്യം - ഇത് മുതല കണ്ണീര് .
കള്ള് നിരോധിച്ചാല്‍ തൊഴിലാളികള്‍ പട്ടിണിയാകും എന്ന ഭരണ-പ്രതിപക്ഷ- സാമുദായിക വ്യത്യാസമില്ലാത്ത (കുറ്റം പറയരുത് : മുസ്ലിം -ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഒഴികെ ) ന്യായവാദം വെറും മുതല കണ്ണീര് മാത്രം. കാരണം, സംസ്ഥാനത്ത് കൊല്ലം ഉള്‍പ്പെടെ ഇപ്പോള്‍ പൂട്ടികിടക്കുന്ന അനേകം ഷാപ്പുകളില്‍ നിന്നു തൊഴില്‍ രഹിതരായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ ഒരു ചെറുവിരല്‍ അനക്കിയതായി കേട്ടിട്ടില്ല. എന്തിനു, അവരുടെ കുടുംബത്തിനു അല്പം സൗജന്യ റേഷന്‍ പോലും കൊടുക്കാത്ത ഭരണകൂടവും അതിനു വേണ്ടിപ്പോലും മിണ്ടാത്ത പ്രതിപക്ഷവുമാണ് ഡാം നിറയുമാറും ഇപ്പോള്‍ കരയുന്നത് എന്നത് ആശ്ചര്യകരമായിരിക്കുന്നു. ഇവിടെ ഒരു കാര്യം വ്യക്തം. പാവം തൊഴിലാളികളുടെ ക്ഷേമമല്ല പ്രത്യാഘാതം എന്ന് ഇവര്‍ പറയുന്നത്. പിന്നയോ, ചിലര്‍ക്ക് കള്ള് മുതലാളിമാരുടെ പണത്തിലും മറ്റു ചിലര്‍ക്ക് മഹാഭൂരിപക്ഷം വരുന്ന കുടിയന്മാരുടെ വോട്ടിലുമാണ് പ്ര...ത്യാ...ഘാ...തം ഉണ്ടാവുക എന്ന തിരിച്ചറിവാണ് ഈ വെറളിക്കൊക്കെ കാരണം.
അങ്ങനെ ചിലര്‍ക്ക് : ദീപസ്തംഭം മഹാശ്ചര്യം, .............................
മറ്റു ചിലര്‍ക്ക് : വോട്ടാണ് ലക്ഷ്യം ! വോട്ടിലാണ് ലക്ഷ്യം. അതിനാല്‍ കള്ളഎ നമിച്ചീടുന്നു.
വാല് കഷണം : ബോധവല്‍ക്കരണം മാത്രമാണ് ഏക പോംവഴി എന്ന് ഭൂരിപക്ഷാഭിപ്രായം.
അങ്ങനെ ചിലര്‍ക്ക് : ദീപസ്തംഭം മഹാശ്ചര്യം, .............................
മറ്റു ചിലര്‍ക്ക് : വോട്ടാണ് ലക്ഷ്യം ! വോട്ടിലാണ് ലക്ഷ്യം. അതിനാല്‍ കള്ളഎ നമിച്ചീടുന്നു.
വാല് കഷണം : ബോധവല്‍ക്കരണം മാത്രമാണ് ഏക പോംവഴി എന്ന് ഭൂരിപക്ഷാഭിപ്രായം.
- മദ്യം ആരോഗ്യത്തിനു ദോഷകരമാനെന്നറിയാതെ കുടിക്കുന്ന ഏതു കുടിയനാണ് ഇന്ന് കേരളത്തിലുള്ളത്.
- ശുദ്ധ കള്ള് മാത്രം വിറ്റിരുന്ന കാലത്താണ് ഒരു മഹാത്മാവ് തന്റെ അണികളോട് : കള്ള് ചെത്തരുത്, കള്ള് കുടിക്കരുത്. കള്ള് വില്‍ക്കരുത് എന്ന് ഉപദേശിച്ചത്. ഇതില്‍പ്പരം ഒരു ബോധവല്‍ക്കരണം എന്താണുള്ളത്. (വോട്ടും പണവും വേണ്ടാത്ത മണ്ട മഹാത്മാക്കള്‍ക്ക് അങ്ങനെയൊക്കെ പറയാം എന്ന് പില്ക്കാല അണികള്‍ സ്വ ഹ! .)
- ബോധ്യമില്ലാത്തവനെയാണ് ബോധവല്‍ക്കരിക്കേണ്ടത് . അല്ലാതെ ബോധമില്ലാത്തവനെയല്ല.
- ഉറങ്ങുന്നവനെ എളുപ്പം ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ഒരുനാളും ഉണര്‍ത്താന്‍ സാധ്യമല്ല.
ആര്‍ക്കു അമര്‍ഷം തോന്നിയാലും ഒരു പുല്ലുമില്ലാത്ത നിങ്ങളുടെ സ്വന്തം സ്നേഹിതന്
Subscribe to:
Posts (Atom)