Wednesday, April 22, 2015

എസ് എസ് എൽ സി കോമഡി റിസൾട്ട്‌ 2015

എസ് എസ് എൽ സി കോമഡി റിസൾട്ട്‌ 2015 

Sunday, April 12, 2015

പിന്നെങ്ങനെ നാം അനുദിന ജീവിതത്തിൽ യേശുവിനെ തിരിച്ചറിയും.

നീ യേശുവിനെ കണ്ടിട്ടുണ്ടോ?
യേശു ജീവിച്ചിരിക്കുമ്പോൾ:

രാത്രിയുടെ നാലാം യാമത്തിൽ അവൻ (യേശു)കടലിനു മീതെ നടന്ന് അവരുടെ അടുത്തേയ്ക്ക്  ചെന്നു. അവൻ കടലിനു മീതെ നടക്കുന്നത് കണ്ട് ശിഷ്യന്മാർ പരിഭ്രാന്തരായി. ഇതാ ഭൂതം എന്ന് പറഞ്ഞ്,  ഭയം നിമിത്തം നിലവിളിച്ചു. (മത്തായി 14/25,26)

യേശു മരിച്ചുയിർത്തിട്ട് 

 ഇത് പറഞ്ഞിട്ട്  പുറകോട്ട് തിരിഞ്ഞപ്പോൾ യേശു  നില്ക്കുന്നത്  അവൾ (മഗ്ദലന മറിയം) കണ്ടു. എന്നാൽ അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല.....അത് തോട്ടക്കാരനാനെന്നു വിചാരിച്ചു അവൾ....             (യോഹ : 20/ 4)

എമ്മാവൂസിലേക്ക്  പോയ രണ്ടു  ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ :
ഈ ദിവസങ്ങളിൽ ഇവിടെ നടന്ന കാര്യങ്ങളൊന്നും അറിയാത്ത  അപരിചിതനാണോ  നീ. (ലുക്കാ 24 / 18)
("ഏത്  മാവിലായിക്കാരനാടോ  നീ"  എന്ന് ശുദ്ധ  മലയാളം പരിഭാഷ)

അവർ (ശിഷ്യഗണം) ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു: നിങ്ങൾക്ക് സമാധാനം! അവർ ഭയന്നു വിറച്ചു. ഭൂതത്തെയാണ് കാണുന്നത് എന്ന് അവർ വിചാരിച്ചു.     (ലൂക്കാ 24/,37)

ശിമയോൻ  പത്രോസ് പറഞ്ഞു : ഞാൻ മീൻ  പിടിക്കാൻ പോവുകയാണ്. അവർ പറഞ്ഞു: ഞങ്ങളും നിന്നോട് കൂടെ വരുന്നു.അവർ പോയി വള്ളത്തിൽ കയറി. എന്നാൽ, ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോൾ യേശു കടൽക്കരയിൽ വന്നു നിന്നു. എന്നാൽ, അത് യേശുവാണെന്ന് ശിഷ്യന്മാർ അറിഞ്ഞില്ല.  (യോഹ: 21/,4)

ഓർക്കുക: യേശു മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം ശിഷ്യന്മാർക്ക് പ്രത്യക്ഷപെടുന്നത് ഇത് മൂന്നാം പ്രാവശ്യമാണ്. (യോഹ: 21/ 14)

"ഒരുവനെതാൻ നിനച്ചിരുന്നാൽ
വരുന്നതെല്ലാം അവനെന്നു തോന്നും"
എന്ന മലയാള കവിതയുമായി ഒരിക്കലും പൊരുത്തപ്പെടാത്ത,
 കൂടെ  നടന്നവരുടെ അനുഭവം ഇങ്ങനെയെങ്ങിൽ ഇന്ന്
 അനുദിന ജീവിതത്തിൽ പിന്നെങ്ങനെ നാം  യേശുവിനെ  തിരിച്ചറിയും.

Friday, April 10, 2015

വിശപ്പിൻറെ ഭീകരത പകർത്തിയ ചിത്രവും ചില ചിന്തകളും

എൻറെ  ഫ്രിഡ്ജിൽ ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണം ഇരിക്കുന്നു. പക്ഷെ, ഒരു നേരം കഴിക്കാനില്ലാത്തവനെ ഓർക്കുമ്പോൾ ഞാൻ അര വയർ തികച്ചു കഴിക്കുകയില്ല. മിച്ചം ഒരു മണി കളയാതെ ഫ്രിഡ്ജിൽ തിരുകി വയ്ക്കും. നാളെ അതിൽനിന്നെടുത്തു  അല്പ്പം ചൂടാക്കി അരവയർ കഴിക്കും. അങ്ങനെ ഒരു തരി ഭക്ഷണം ഞാൻ  നഷ്ടപെടുത്തിയില്ല എന്ന കാരണത്താൽ ഞാൻ ചെയ്യുന്നത് പുണ്യമാകുമോ ? ഒരിക്കലുമില്ല. 

ഒരിക്കൽ ഒരാൾ  പറഞ്ഞു: എലിയെ കൊല്ലാൻ പുതിയ ഒരു വിദ്യ ഉണ്ട്. അല്പ്പം ചോറിൽ പാരസിറ്റമോൾ ഗുളിക പൊടിച്ചു എലിക്കു കൊടുത്താൽ മതിയെന്ന്. ഞാൻ പറഞ്ഞു വെറുതെ പാരസിറ്റമോൾ  വാങ്ങിച്ചു  എന്തിനു പൈസ  കളയണം. ഫ്രിഡ്ജി ലിരിക്കുന്ന ചോറങ്ങ് കൊടുത്താൽ പോരെ.അറിയാണ്ടെങ്ങാനും  എലി തിന്നാൽ തീര്ച്ചയായും ചത്തിരിക്കും.

നാം അതാതു ദിവസം അധികം വരുന്നത് വച്ച് ചീത്തയാക്കാതെ പുറത്തെറിഞ്ഞാൽ പക്ഷികളുടെയോ ജന്തുക്കളുടെയോ വിശപ്പടങ്ങും. ഫ്രിഡ്ജിൽ വച്ച് ദിവസം കഴിഞ്ഞത് പക്ഷിയോ  ജന്തുക്കളൊ ചിതല് പോലുമോ തിന്നില്ല. അതിനാൽ 
 'അന്ന്' എനിക്കൊരു സ്വരം കേൾക്കാം : എനിക്ക് വിശന്നു. നീ ആഹാരം തന്നില്ല.

ഞാൻ  കുഞ്ഞുനാളു മുതൽ വെള്ളത്തിൻറെ ബുദ്ധിമുട്ട് നല്ലതുപോലെ അറിഞ്ഞാണ് വളർന്നത്‌. പക്ഷെ കഴിഞ്ഞ 15 വർഷമായി ഞാൻ താമസിച്ച  വീടുകളിലൊന്നും വെള്ളത്തിൻറെ ദാരിദ്ര്യം അറിഞ്ഞിട്ടില്ല. ഇന്ന് ഏപ്രിൽ 10 ആയി. വേനൽ വളരെ കടുത്തിരിക്കുന്നു. പലർക്കും കുടിവെള്ളം പോലും കിട്ടാനില്ല. എന്നാൽ  ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഒന്നിലധികം തൊടി വെള്ളമുണ്ട്. ഇത്രയും വെള്ളമുള്ള ഞാൻ  ദിവസവും അര ബക്കറ്റ് വെള്ളത്തിൽ മാത്രം കുളിച്ചാൽ അത് പുണ്യമാകുമോ ? ഒരിക്കലുമില്ല.

വഴിയാത്രക്കാർക്കെങ്ങിലും അല്പം മൊത്തിക്കുടിക്കാൻ കിണറിന്റെ മൂടി ഞാൻ തുറന്നില്ലെങ്കിൽ
 'അന്ന്' എനിക്കൊരു സ്വരം കേൾക്കാം : എനിക്ക് ദാഹിച്ചു. നീ എനിക്ക് കുടിക്കാൻ തന്നില്ല.
  
ഉപയോഗിക്കുന്നതിലെ ലാളിത്യത്തെക്കാൾ പങ്കു വയ്ക്കുന്നതിലെ ധാരാളിത്തമാകട്ടെ നമ്മുടെ പുണ്യം.

വാൽക്കഷണം : വംശനാശം സംഭവിച്ച ഒരു പഴമൊഴി?
ഉത്തരം: മുറ്റത്തെ ചെപ്പിനു അടപ്പില്ല. (കിണർ )
ഇന്ന് സ്ട്രോങ്ങ്‌  അടപ്പിട്ടു ഗോദ്റെജ്  പൂട്ടിട്ടാണ് പൂട്ട്‌ .  

Sunday, April 5, 2015

വിവരാവകാശ നിയമം ദുർവിനിയോഗം ചെയ്യുന്നവർ ഏറെ.

വിവരാവകാശ നിയമം ദുർവിനിയോഗം ചെയ്യുന്നവർ ഏറെ.

വിവരാവകാശ നിയമപ്രകാരം  വിവരങ്ങൾ  ആരായുന്നവരിൽ ഏറെയും വ്യാജ വിലാസക്കാർ  ആണെന്നതാണ് സത്യം. ഇപ്പോൾ പരിഗണനയിൽ ഇരിക്കുന്ന അപേക്ഷകരെ  സംബന്ധിച്ച് ഒരു ക്വിക്ക് വെരിഫിക്കേഷൻ നടത്തിയാൽ ഇത് ബോധ്യമാകും. പല അപേക്ഷകളുടെയും ചരട് വലിക്കുന്നത് ഓരോ തരം  ലോബികൾ ആണെന്ന് കാണാം. പലപ്പോഴും മേൽവിലാസത്തിൽ പറയുന്ന മേൽ വിലാസക്കാരൻ ഈ  വിവരം അറിഞ്ഞുപോലും ഉണ്ടാകില്ലെന്നതാണ് സത്യം. അതിനാൽ വിവരാവകാശ  നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ ഉടൻ തന്നെ മേൽവിലാസക്കാരനെ തിരിച്ചറിഞ്ഞു ഈ വിവരം അറിയിക്കുന്നത് വിവരാവാശ നിയമത്തിലെ പ്രഥമ പരിഗണനയായി കണക്കാക്കണം. അപേക്ഷകളിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം.
ഇന്ന് ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എന്ന ആരോപണം  അന്വേഷിക്കണം. 

Thursday, April 2, 2015

ഒരു പെസഹാ ദിന ഡയറിക്കുറിപ്പ്

ഒരു പെസഹാ ദിന ഡയറിക്കുറിപ്പ് 

Wednesday, April 1, 2015

ഞാൻ അല്പം 'അഹങ്കാരത്തോടെ' ഓർക്കുന്ന സുദിനം.

ഇന്ന് ഏപ്രിൽ 1.
എൻറെ 49-ആം പിറന്നാൾ.
പലരും ജന്മ ദിനം പറയാൻ മടിക്കുന്ന, എന്നാൽ ഞാൻ അല്പം 'അഹങ്കാരത്തോടെ'  ഓർക്കുന്ന സുദിനം.
പലരും ജന്മ ദിനം പറയാൻ മടിക്കുന്നതു ഇത് ഒരു, 'ലോക വിഡ്ഢി ദിന'മായതിനാലാണ്. അങ്ങനെ ഒരു കുട്ടിയെപറ്റി ഞാൻ ഇന്നും കേട്ടു. പുറത്തു പറയരുതെന്നാണ് അമ്മയോട്  കുട്ടിയുടെ താക്കീത്.
ഞാൻ  'അഹങ്കാരത്തോടെ'  ഓർക്കുന്ന കാരണങ്ങൾ 1:
എൻറെ  ജന്മ ദിനം ലോകം മുഴുവൻ സന്തോഷപൂർവ്വം ജാതി-മത-വർഗ്ഗ-വർണ്ണ  വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു എന്നതുകൊണ്ട്‌ തന്നെ. ലോകം മുഴുവൻ  സന്തോഷിക്കുമ്പോൾ ഞാൻ എന്തിനു സന്തോഷിക്കാതിരിക്കണം.

ഒക്ടോബർ 2- ഗാന്ധി  ജയന്തി. ഇന്ത്യക്കാര് സേവന ദിനമായി ആഘോഷിക്കും.
നവംബർ 14- നെഹ്‌റു ജയന്തി -ശിശുദിനം-ഇന്ത്യആഘോഷിക്കും.
ശ്രീ നാരായണ ഗുരു ജയന്തി - ഈഴവർ ആഘോഷിക്കും. etc . etc ...

നബി ദിനം -ലോകമെങ്ങുമുള്ള മുസ്ലിങ്ങൾ ആഘോഷിക്കും.
ക്രിസ്തുമസ് - ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കും.

ഇവരാരും ജീവിച്ചിരിക്കെ ഈ ആഘോഷം കാണാൻ ഭാഗ്യം ലഭിച്ചവരല്ല. എന്നാൽ എന്റെ ജന്മദിന ആഘോഷം  ഞാൻ ജീവിചിരിക്കുവോളം എനിക്ക് കാണാൻ ഭാഗ്യമുണ്ടാകും.

ഓർക്കുക :
എൻറെ  ജന്മ ദിനം ലോകം മുഴുവൻ സന്തോഷപൂർവ്വം ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു.

കാരണം 2- ദൈവമായ യേശു തൻറെ ഇഷ്ട വാഹനമായി തെരഞ്ഞെടുത്തത് വിഡ്ഢികളുടെ പര്യായമായ കഴുതയെ ആയിരുന്നല്ലോ. അതിനാൽ എല്ലാ  വിഡ്ഢികളും ദൈവത്തിന്റെ കഴുതകൾ (വാഹനം) തന്നെ.
ഈ ദിനത്തിൽ പിറന്ന ലോകമെങ്ങുമുള്ള എൻറെ എല്ലാ സഹ 'കഴുതകൾക്കും' നമ്മുടെ ദിനത്തിൻറെ എല്ലാ ആശംസകളും ദൈവാനുഗ്രഹവും നേരുന്നു.

എൻറെ വീട്ടിലെ ഏഴാമനായി
എനിക്ക് ജന്മം നല്കിയ എന്റെ അപ്പച്ചനും അമ്മച്ചിക്കും
ഒപ്പം ഫെയ്സ് ബുക്കിലൂടെയും നേരിട്ടും ഫോണ്‍  ചെയ്തും ആശംസകൾ നേർന്ന  എല്ലാവർക്കും ഏറെ  പ്രത്യേകിച്ച് എല്ലാ വർഷവും ഈ ദിവസം മുടങ്ങാതെ എന്നെ വിളിക്കുന്ന എന്റെ കുഞ്ഞു പെങ്ങൾ  ഷൈനി മോൾക്കും എന്റെ എല്ലാ സഹപ്രവർത്തകർക്കും നന്ദിയും ദൈവാനുഗ്രഹവും നേരുന്നു.
ഗുഡ് നൈറ്റ്.