Thursday, November 27, 2014

ദേശസാൽകൃത ബാങ്കുകളുടെ കൊള്ളയടി! ഇതൊക്കെ അര് ആരോട് ചോദിക്കാൻ!?


  • ദേശസാൽകൃത ബാങ്കുകളുടെ കൊള്ളയടി! 

ഒരു ഉദാഹരണം ഇതാ. ഡിഗ്രി 50% മാർക്ക്‌ അടിസ്ഥാന യോഗ്യതയായി  കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് എസ്.ബി.ഐ. ചെലാൻ വഴി അടയ്ക്കേണ്ട ഫീസ്‌ 310 രൂപ. അതിന്റെ ബാങ്ക് ഫീസ്‌  എത്രയെന്നല്ലേ? 60 പൈസ അല്ല. വെറും 60 രൂപ മാത്രം. ഡിഗ്രി പാസ്സായവരിൽ 50% പേരും 50% മാർക്കുള്ളവരായിരിക്കും. അതിൽ 25% പേരെങ്കിലും അപേക്ഷകരാകും. ഈ ഇനത്തിൽ  എസ്.ബി.ഐ.ക്ക് 10/11/ 2014 മുതൽ 06/ 12/ 2014 വരെ കിട്ടുന്ന കമ്മിഷൻ എത്ര? ബാങ്കിന് ന്യായപ്രകാരം ഉള്ള ചെലവും ലാഭവുമായി ഒരു പൊരുത്തവുമില്ലാത്ത ഈ കൊള്ള ആര് നിറുത്തിക്കും? പാവം അത്താഴ പഴ്ണിക്കാരായ ആട്ടോ റിക്ഷാക്കാരുടെ 'അമിത' ചാർജിനെക്കുറിച്ച് നിരന്തരം റിപ്പോർട്ടുന്ന മനോരമയും 'സരിത'കളുടെ പിറകെ നിരന്തരം പായുന്ന ദ്രിശ്യ -ശ്രാവ്യ മാധ്യമങ്ങളും ഈ ബാങ്ക് 'കോംപ്ലക്സിനു' മുകളിലൂടെ എന്തേ പറക്കാൻ ഭയക്കുന്നു?
ഇതൊക്കെ അര് ആരോട് ചോദിക്കാൻ!

എല്ലാ പരീക്ഷാർഥികളുടെയും

സ്വന്തം സ്നേഹിതൻ
ഗിൽബർട്ട് കെ. എൽ 

Wednesday, November 26, 2014

ഗോവിന്ദൻ, പൂങ്കോട്ടു താഴതിൽ വീട്, പള്ളിമണ്‍, 5 വർഷമായി കാണ്മാനില്ല

5 വർഷമായി കാണ്മാനില്ല

ഗോവിന്ദൻ, പൂങ്കോട്ടു താഴതിൽ വീട്, പള്ളിമണ്‍, കണ്ണനല്ലൂർ  പി. ഒ -691576. ചായക്കട നടത്തിയിരുന്നു. കാണാതാകുമ്പോൾ 53 വയസ് പ്രായം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847019853 (പ്രസന്നലാൽ) എന്ന നമ്പറിലോ 9400808142 (ആൽഫാ) എന്ന നമ്പറിലോ alphakaricode@gmail.com എന്ന വിലാസത്തിലോ അറിയിക്കാൻ അഭ്യർഥിക്കുന്നു.

Wednesday, November 19, 2014

E-TOILET -ൽ ആള് കയറാൻ എന്ത് ചെയ്യണം?



E-TOILET -ൽ ആള് കയറാൻ എന്ത് ചെയ്യണം?
ഇത് ടോയ് ലറ്റ് അല്ല എന്ന ബോർഡ്‌ വയ്ക്കുക. മറ്റൊരു പരസ്യവും വേണ്ടാ.....

Tuesday, November 11, 2014

കോണ്‍ഗ്രസ് ഇത് കണ്ടു പഠിക്കണം! പാഠം പഠിക്കണം!!

ആധാർ ഇല്ലാതെയും 

നയാ പൈസ വേണ്ട... ഇതിനു ചെലവ്.....
സർക്കാരിനു കൈയ്യിൽ നയാ പൈസ വേണ്ട....

കോണ്‍ഗ്രസ് ഇത് കണ്ടു പഠിക്കണം! പാഠം പഠിക്കണം!! ഇനിയും പാഠം പഠിച്ചില്ലെങ്കിൽ അണികളൊക്കെ തലയിൽ മുണ്ടിട്ട് നടക്കും!!!  ഇല്ലെങ്കിൽ ആ "കൈ"കൊണ്ടു "താമര" പറിക്കും!!!!

ജനങ്ങളുടെ പൾസ് അറിയാവുന്ന "കൂട്ടുകാരൻ" പറഞ്ഞില്ലെന്നു പറയരുത്.


Tuesday, November 12, 2013 (സൂക്ഷം ഒരു വർഷം മുൻപ് )
ആധാർ : ഒരു തുറന്ന കത്ത്.

സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...

LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട്‌ ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന്  നിർബന്ധമാണുപോലും! സോറി!  LPG  ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രം കോടതി. ആധാരില്ലാത്തവർക്ക്  ഗ്യാസ് കൊടുക്കണം എന്ന് പറയാതെ കോടതിയുടെ 'അടവ് നയം'! ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത്  സർക്കാർ. ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ,സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG  കുട്ടി മുതൽ, സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ  തുടങ്ങി  'പെട്ടി'യിലേക്ക് കാലും നീട്ടിയിരിക്കുന്ന പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന  100 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി,  ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ.   ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ്  നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും രാഷ്‌ട്രപതി മുതൽ സകല പഞ്ചായത്തിലെയും ഗുമസ്തൻ വരെയുള്ള സകല ഉദ്യോഗസ്ഥ വൃന്ദത്തോടും കാലിൽ വീണപേക്ഷിക്കുന്നു.

വലിയ പ്രതീക്ഷയോടെ,

ഏവരുടെയും
സ്നേഹിതൻ

Sunday, November 2, 2014

കണ്ടച്ചിറ: ഇന്ന് ഞാൻ! നാളെ നീ!

കണ്ടച്ചിറ: ഇന്ന്  ഞാൻ! നാളെ നീ!

കണ്ടച്ചിറ പള്ളിയുടെ സെമിത്തേരിയുടെ കവാടത്തിൽ എഴുതി വച്ചിരുന്ന  ഒരു വാക്യമുണ്ട്. "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായ  മാതാപിതാക്കൾ  മക്കളോട്  പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായവർ സ്വസഹോദരങ്ങളോടു പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായ മക്കൾ മാതാപിതാക്കളോട് പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"!

കണ്ടച്ചിറ പള്ളികെട്ടുമായി ബന്ധപ്പെട്ട ദൌർഭാഗ്യകരമായ സംഭവങ്ങളുടെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയട്ടെ.

ഏതൊരു സംഘടനാ നടത്തിപ്പിലും വളരെ കാതലായ ഒരു കാര്യമാണ് ഭൂരിപക്ഷാഭിപ്രായം മാനിക്കുക  എന്നത്. ഏതൊരു കൂട്ടായ്മയിലും ഒന്നിലേറെ അഭിപ്രായങ്ങൾ ഉയർന്നു വരിക സ്വാഭാവികം. എന്നാൽ നടപ്പിലാക്കുക ഭൂരിപക്ഷാഭിപ്രായമല്ലേ. രാഷ്ട്രീയത്തിലായാലും മന്ത്രി സഭകളിലായാലും സംഘടനകളിലായാലും മതങ്ങളിലായാലും അതല്ലേ കീഴ്‌വഴക്കം. ഭൂരിപക്ഷാഭിപ്രായത്തോട് കടുത്ത വിയോജിപ്പുള്ളവർ ഒന്നുകിൽ സംഘടന  വിട്ടുപോകും. വിട്ടുപോകാതെ കലാപത്തിനു നിന്നാലോ?  സുഗമമായ സംഘടനാ നടത്തിപ്പിന് ആദ്യം ഉപദേശിക്കും.. തുടർന്ന് ശാസിക്കും. തുടർന്നും കലാപത്തിനു നില്ക്കുന്നവരെ  പുറത്താക്കും. ഇതാണ് ഏതൊരു സംഘനയുടെയും പ്രവർത്തന രീതി.

കണ്ടച്ചിറ പള്ളികെട്ടുന്നതിൽ ഒന്നിലേറെ അഭിപ്രായങ്ങൾ ഉയർന്നു വന്നത് സ്വാഭാവികം. എന്നാൽ നടപ്പിലാക്കേണ്ടത് ഭൂരിപക്ഷാഭിപ്രായമല്ലേ. ഇവിടെയും ഭൂരിപക്ഷാഭിപ്രായത്തിനു എതിരായി നിരന്തരം കലാപമുണ്ടാക്കുന്നവരെ മറ്റെന്താണ് ചെയ്യേണ്ടത്? അടിയന്തിരമായി പള്ളി പൊതുയോഗം കൂടി തീരുമാനമെടുക്കുകയും മെത്രാനച്ചനോട് അപേക്ഷിക്കുകയും ചെയ്തുകൂടെ?

സെമിത്തേരിക്കു പുറത്തായ കുടുംബങ്ങൾ എവിടെ തിരി കത്തിക്കും എന്നൊരു ചോദ്യം കേട്ടു
സെമിത്തേരിക്കകത്തു അറകളിൽ ആദ്യം ആദ്യം അടക്കപ്പെട്ടു ക്രമപ്രകാരം നീക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരേതരുടെ കുടുംബങ്ങൾ ഇന്നലെയും ഇന്നും സെമിത്തേരിക്കുള്ളിൽ എവിടെയെങ്കിലും തിരി കത്തിച്ചില്ലേ. മുൻ വർഷങ്ങളിൽ തിരി കത്തിച്ചില്ലേ. പണ്ട് മണ്‍കുഴികളിൽ അടക്കപ്പെട്ട എത്രയോ പാവപ്പെട്ടവരെ തോണ്ടി മാറ്റി സമ്പന്നരുടെ മണിമേട പോലെയുള്ള കല്ലറകൾ ഉയർന്നിരിക്കുന്നു. നീക്കപ്പെട്ട ആ പാവങ്ങളുടെ ബന്ധുക്കൾ കുഴിയില്ല എന്ന് പറഞ്ഞു ഇന്നുവരെയും സ്മരണ മറന്നുവോ?

പുതിയ പള്ളിക്ക് എതിരായി പറയുന്ന ഒരു കാര്യം പാർക്കിംഗ് സൗകര്യം കുറയും എന്നതാണ്. നൂറു കണക്കിന് വാഹനങ്ങൾ വരുന്ന തുയ്യം പള്ളിക്കും പുല്ലിചിറ പള്ളിക്കും എവിടെയാണ് പാർക്കിംഗ് സൗകര്യം. കണ്ടച്ചിറ സ്കൂൾ ഗേറ്റു തുറന്നിട്ടാൽ നമുക്ക് പാർക്കിംഗ് സൌകര്യം ധാരാളമായി. പിന്നെന്തിനു ടെൻഷൻ!

 ഇക്കാര്യങ്ങളിൽ ഉടൻ ഇടവക പൊതുയോഗം കൂടി ഉചിതമായ തീരുമാനമെടുക്കട്ടെ. അതിൽ സംസാര ശേഷിയുള്ള കുഞ്ഞുങ്ങൾ മുതൽ വല്ല്യമ്മച്ചിമാരും വല്ല്യപ്പച്ചന്മാരുംവരെ സ്വതന്ത്രമായി
അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായം പറയട്ടെ.

16 വയസ്സിൽ പാകിസ്താനിലെ മലാല എന്ന ഒരു മുസ്ലിം പെണ്‍കുട്ടിക്ക് യു .എന്നിൽ സംസാരിക്കാമെങ്കിൽ കണ്ടച്ചിറയിലെ ഓരോ പെണ്‍കുട്ടിക്കും ഓരോ ആണ്‍കുട്ടിക്കും കണ്ടച്ചിറ പള്ളി പൊതു യോഗത്തിൽ അഭിപ്രായം പറയാൻ  അവസരം നല്കേണ്ടിയിരിക്കുന്നു. കാരണം അവരാണ് പള്ളിയുടെ നാളത്തെ അവകാശികൾ!

12 വയസുള്ള ബാലനായ യേശുവല്ലേ ജറുസലേം ദേവാലയത്തിൽ ഉപാധ്യായന്മാരുടെ ഇടയിലിരുന്നു അവർ പറയുന്നത് കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തത്.

ഫാത്തിമായിൽ മറിയതിന്റെ വലിയ സന്ദേശം കിട്ടിയത് കുട്ടികൾക്കല്ലേ.

വലിയ ഗോലിയാത്തിനെ കീഴ്പെടുത്തിയത് ബാലനായ ദാവീദായിരുന്നില്ലേ?

നന്മയ്ക്കെതിരെ ഉയരുന്ന ഗോലിയാത്തുകൾക്കെതിരെ കണ്ടച്ചിറയിലെ
അനേകം കുഞ്ഞു ദാവീദുമാരുടെ ശബ്ദം ആകാശത്തിൽ അലയടിക്കട്ടെ.

അഭിപ്രായം പറയുമ്പോൾ ആരും ആരെയും കണ്ണുരുട്ടാതിരിക്കട്ടെ.
ആരും ആർക്കെതിരെയും മുഷ്ടി ചുരുട്ടാതിരിക്കട്ടെ.
ആരും ആരെയും ഭയപ്പെടാതിരിക്കട്ടെ.
ദൈവത്തെയല്ലാതെ!

ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം.
കണ്ടച്ചിറയെന്ന് കേട്ടാലോ തിളയ്ക്കണം.............

കണ്ടച്ചിറയിൽ പുതിയ പള്ളി സ്വപ്നം കാണുന്ന ഓരോ വിശ്വാസിയുടെയും
ഉറ്റ സ്നേഹിതൻ

ഗിൽബർട്ട് കെ. എൽ. കണ്ടച്ചിറ 
9400808142