Saturday, October 25, 2014

ആൽഫാ ടൈംസ്‌



ആൽഫാ ടൈംസ്‌  

Wednesday, October 8, 2014

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നടപടി ആലോചന രാജ്യദ്രോഹം

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നടപടി ആലോചന രാജ്യദ്രോഹം.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനോപകാര നടപടികളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ  ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നടപടി ആലോചന അനവസരപരമാണ് ; രാജ്യദ്രോഹമാണ്. കാരണം മോഡി ഇന്ന്  ഒരു BJPക്കാരൻ മാത്രമല്ല. ഒരു പ്രധാന മന്ത്രിയാണ്. ഗുജറാത്തിന്റെ മാത്രം പ്രധാന മന്ത്രിയല്ല. ഇന്ത്യയുടെ മൊത്തം പ്രധാന മന്ത്രിയാണ്. നമ്മുടെ സ്വന്തം  പ്രധാന മന്ത്രിയാണ്. ഓരോ ഭാരതീയന്റെയും പ്രധാന മന്ത്രിയാണ്. ഭാരത പ്രധാന മന്ത്രിയുടെ നല്ല നയങ്ങളെയും നിലപാടുകളെയും തള്ളിപ്പയുന്നവർ ഭാരതത്തെയാണ് തള്ളി പറയുന്നത്. അത് രാജ്യ ദ്രോഹമല്ലാതെ മറ്റെന്താണ്?
പ്രധാന മന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ ജനോപകാരപ്രഥമായ ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിച്ചുകൂടാ.
1. ബാങ്ക് അക്കൗണ്ട്‌ നടപടി ലഘൂകരിച്ചത്
അതുവരെയും എസ്. ബി. ടി.യുടെ എനിക്ക് പരിചയമുള്ള ഒരു ബ്രാഞ്ചിൽ ഒരു അക്കൗണ്ട്‌ എടുക്കണമെങ്കിൽ ഒരാഴ്ചയിൽ അധികം സമയം എടുക്കുമായിരുന്നു. ഇതിനിടയിൽ കുറഞ്ഞത്‌ 3 ദിവസമെങ്കിലും ജനം ഉള്ള ജോലിയും കളഞ്ഞു ഓരോ പേപ്പറിന് വേണ്ടി നെട്ടോട്ടം ഓടണമായിരുന്നു. ആധാർ കാർഡ് നിർബന്ധം. ഓണ്‍ലൈൻ കോപ്പി സ്വീകാര്യമല്ലത്രെ ഒറിജിനൽ പോസ്റ്റ്‌ മാൻ തന്നത് കാണിച്ചാലോ അതിലൊരു മിസ്ടേക്ക് ഉറപ്പായും കാണും. പ്രീ മെട്രിക് സ്കോളർഷിപ്പ് പ്രകാരം 1000 രൂപ കിട്ടുന്നതിനു 2 മക്കൾക്ക്‌ സീറോ അക്കൗണ്ട്‌ എടുക്കാൻ പോയ എനിക്ക് ഒരാഴ്ചത്തെ ഓട്ടത്തിനൊടുവിൽ കിട്ടിയത് രണ്ടു സീറോയ്ക്ക് മുന്നേ 5 കൂടി വീതം (500) ചേർത്തടച്ച രണ്ടു പാസ്ബുക്ക്. ആകെ സ്കോളർഷിപ്പ്  തുക 1000+1000=2000. അക്കൗണ്ട്‌ ഓപ്പണിംഗ് ചെലവ് 1000.  ഈ തുക വന്നതാകട്ടെ ബാങ്കിലല്ല . നേരിട്ട് സ്കൂളിൽ. അവിടെയും രണ്ടു ദിവസമായി ഓടേണ്ടി വന്നു. അങ്ങനെ ഒട്ടാകെ എത്രയോ ജനം ജോലിയും കൂലിയും കളഞ്ഞു ഓടിയിരിക്കുന്നു. ഇപ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഒറ്റവാക്കിലൂടെ കാര്യം എത്ര നിസാരം. ഒരു പൈസ ഖജനാവിനു ചിലവില്ലാതെ!
2. സർട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപെടുത്തൽ.
സാധാരണ ജനത്തിനു എത്രയോ സമയ ലാഭം. പണം ലാഭം.
അതുവരെയും ഗ്യാസ്‌ കണക്ഷന്റെ വൗചർ  നഷ്ടപെട്ടതിനു മുദ്ര പത്രം ടൈപ്പ് ചെയ്തു നോട്ടറി അറ്റസ്റ്റ് ചെയ്യൽ സുലഭം. ഇന്ന് ഒരു ഫോം സ്വയം ഫില്ല് ചെയ്തു കൊടുക്കുക. കാര്യം നിസ്സാരം.
അങ്ങനെ എന്തെല്ലാം സർറ്റിഫിക്കറ്റ് ഗുലുമാലുകൾ മാറിയിരിക്കുന്നു! ഇതൊക്കെ രാഷ്ട്രീയ അസൂയ പൂണ്ടു കോണ്‍ഗ്രസ്കാണാതിരുന്നാൽ,  പാഠം പടിക്കാതിരുനാൽ ചിലപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ ജനം കോണ്‍ഗ്രസിനെ  ഒരു പാഠം പഠിപ്പിച്ചെന്നിരിക്കും.

മോദിയോട് ജനത്തിന് മോടി തോന്നാൻ ഇനിയുമുണ്ട് കാരണം.
 3. പ്രധാന മന്ത്രി നരേന്ദ്ര മോദി ഭരണത്തിലേറിയ നാൾ മുതൽ ഇന്നുവരെയും ഒരു ഹിന്ദു പ്രീണന നയമോ ഹിന്ദുത്വ വാദമോ നടത്തിയിട്ടില്ല. ഒരു പക്ഷെ, ഇനി നടത്തിയാലോ? നമുക്ക് അപ്പോൾ കാണാം. പെയ്യാത്ത മഴയ്ക്ക് ഇപ്പോൾ കുട പിടിക്കണോ ?
പ്രധാന മന്ത്രി നരേന്ദ്ര മോദി നയാ പൈസ ചെലവില്ലാതെ ഒത്തിരി നന്മകൾ ഇനിയും ചെയ്യട്ടെ.
അത് കണ്ടു ഓരോ ഭാരതീയനും പഠിക്കട്ടെ. അങ്ങനെ ഭാരതം നന്മ കൊണ്ട് നിറയട്ടെ.
ജയ് ഭാരത്‌ !