Tuesday, August 26, 2014

"നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!"

അഡ്വക്കേററ് ജനറൽ - മന്ത്രി കെ. ബാബു  അവിശുദ്ധ കൂട്ടുകെട്ട്‌ അവസാനിപ്പിക്കുക.
ഇന്നു നടക്കുന്ന എക്സ്സൈസ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുത്തു സുതാര്യത ഉറപ്പു വരുത്തുക. ഇന്നലെ കിട്ടിയ അഡ്വക്കേററ് ജനറലിന്റെ നിയമോപദേശം ശ്രീ. കെ. ബാബു 'ചോദിച്ചു' വാങ്ങിച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. "നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!" എന്ന് ബാറുടമകളും മുക്കുടിയന്മാരും ആശ്വാസം കൊള്ളുന്ന നിലയിൽ കാര്യങ്ങൾ എത്തി നില്ക്കുന്നു. ഇങ്ങനെ പോയാൽ അടുത്ത ഏപ്രിൽ ഫുള് വരെയെങ്കിലും മുഴുവൻ ബാറും തുറക്കുന്ന നിലയിലേക്ക് ഇന്നത്തെ ഉന്നതതല (ഗൂഡ) യോഗം കടന്നെന്നിരിക്കും. 
കാത്തിരിക്കാം... കാതോർത്തിരിക്കാം....
ശ്രീ.വി. എം. സുധീരനും ശ്രീ. ഉമ്മൻ ചാണ്ടിക്കും ശ്രീ. കെ. എം. മാണിക്കും മുസ്ലിം ലീഗിനും കേരള കത്തോലിക്കാ മെത്രാൻ  സമിതിക്കും  അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്.
നിങ്ങളുടെ
സ്വന്തം സ്നേഹിതൻ 

Sunday, August 24, 2014

സൂക്ഷിച്ചോ! എക്സൈസ് വകുപ്പ് മന്ത്രി എക്സൈസ് നയം അട്ടിമറിക്കും.

സൂക്ഷിച്ചോ! എക്സൈസ് വകുപ്പ് മന്ത്രി എക്സൈസ് നയം അട്ടിമറിക്കും.
അതിന്റെ വ്യക്തമായ തെളിവാണ് ഭരണ പക്ഷത്തെ ചിലർ പ്രതിപക്ഷത്തെപോലെ പെരുമാറുന്നുവെന്ന സുധീരനെ ഉന്നം വെച്ചുള്ള പ്രസ്താവന. അതിനാൽ ചൊവ്വാഴ്ചയോടെ ബാറിനൊപ്പംതന്നെ എക്സൈസ് മന്ത്രിക്കും പൂട്ടിടണം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട...

വിനയത്തോടെ,

കുടി നിർത്താൻ ആഗ്രഹിക്കുന്ന എല്ലാ കുടിയന്മാരുടെയും
ഉറ്റ സ്നേഹിതൻ

Saturday, August 23, 2014

418+312 ബാർ പൂട്ടൽ. സന്തോഷം കൊണ്ടങ്ങ്‌ എനിക്ക് ഇരിക്കാൻ വയ്യേ.

418+312 ബാർ പൂട്ടൽ. സന്തോഷം കൊണ്ടങ്ങ്‌ എനിക്ക് ഇരിക്കാൻ  വയ്യേ.
പൂട്ടി കിടക്കുന്ന 418 ബാറുകൾക്ക് പുറമേ നിലവിലുള്ള 312 ബാറുകൾ കൂടി ഉടൻ പൂട്ടാനുള്ള സർക്കാർ  തീരുമാനം സ്നേഹിതൻ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നു.
കർത്താവ്‌ ഒരുക്കിയ ദിവസമാണിത്. നമുക്ക് സന്തോഷിച്ചു ഉല്ലസ്സിക്കാം. ഏറ്റവും ഉന്നതമായ 'ലഹരി'-സ്പിരിറ്റ്‌ ഇൻ ജീസസ്-ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു പുതിയ ലഹരിയായി നമ്മിൽ വന്നു വസിക്കട്ടെ.

ദൈവമേ ഒത്തിരി ഒത്തിരി നന്ദി.

സ്നേഹിതൻ 

Monday, August 18, 2014

അരുത് മാവേലീ... അരുത്...

അരുത് മാവേലീ... അരുത്...
ഇനിമേൽ അങ്ങ് കേരളത്തിലേക്ക് എഴുന്നള്ളല്ലേ
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്‌...
ഇനിയൊരോണത്തിനുമങ്ങ് ഇങ്ങോട്ടെഴുന്നള്ളല്ലേ.

അരുതുണ്ണീശോ...അരുത്...
ഇനിയൊരു രാവിലും ഭൂമിയിലുണ്ണീശോ പിറക്കരുതേ...
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്‌...
ഇനിയൊരു ക്രിസ്മസ് രാവിലുമങ്ങ് പിറക്കരുതേ.

അരുത് ജീസസ്‌... അരുത്...
ഇനിയൊരു  രാവിലും അങ്ങുയിർക്കരുതേ...
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്‌...
ഇനിയൊരീസ്റ്റർ  രാവിലുമങ്ങുയിർക്കരുതേ...

രചന: സ്നേഹിതൻ



 

Friday, August 15, 2014

(V) വീര്യം (M) മണക്കാത്ത സുധീരന് സ്നേഹിതന്റെ ആയിരമായിരം അഭിവാദ്യങ്ങൾ.

 ബാർ വിഷയം : ഉമ്മൻ‌ചാണ്ടിയുടേത് ഇരട്ടത്താപ്പ് നയം. അല്ലെങ്കിൽ ആരെയോ ഭയപ്പെടുന്നു.

കെ.  ബാബു തനി അബ്ക്കാരി (അബ്ക്കാരികളുടെ സ്വന്തം) മന്ത്രി.
കള്ളിന്റെയോ അതോ, കള്ളത്തിന്റെയോ ഒരു രൂക്ഷ ഗന്ധം

(V) വീര്യം (M) മണക്കാത്ത സുധീരന് സ്നേഹിതന്റെ ആയിരമായിരം അഭിവാദ്യങ്ങൾ.

ചൂട് വാർത്ത : ബാർ വിഷയത്തിൽ സുധീരന്റെത് അവസാന വാക്കല്ലെന്നു വെള്ളാപ്പള്ളി.
ശരിയാണ്. ഏതു മനുഷ്യനും മരിക്കുന്നതിനു തൊട്ടു മുമ്പ് പറയുന്നതാണ് അവന്റെ  അവസാന വാക്ക്. സുധീരൻ  ഇപ്പോഴും ജീവിച്ചിരിക്കുന്നു. കാലഘട്ടത്തിന്റെ  ശബ്ദമായി. 

 അല്ല  പിന്നെ ! എന്റെ ഓരോ സംശയങ്ങളേ ! 
എന്റെ മാണി സാറേ,
ഈ കുടിയന്മാരു കുടിച്ചു ട്രഷറി നിറച്ചില്ലെങ്കിൽ ഇവരുടെ കൈയിലുള്ള കാശ്  ഇവരുടെ കൈയ്യിലിരുന്നു ചിതലരിച്ച്  ദ്രവിച്ചു പോകുമോ? 
അതോ ആർക്കും ഗുണപ്പെടാതെ അന്തരീക്ഷത്തിലേക്കു പറന്നു പോകുമോ?  
അഥവാ , എവന്മാരോ എവന്മാരുടെ  കുടുംബമോ ഗുണം പിടിക്കുന്നില്ല , എന്നാ പിന്നെ എവന്റെയൊക്കെ കാശുകൊണ്ട്  ഖജനാവ് എങ്കിലും ഗുണം പിടിക്കട്ടെ എന്ന് കരുതിയാണോ?