Saturday, November 23, 2013

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് ഒരു തുറന്ന അപേക്ഷ.

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് ഒരു തുറന്ന അപേക്ഷ.
പ്രേഷിതൻ,
ഗിൽബർട്ട്  കെ. എൽ
"ബ്ലോഗർ" (സ്നേഹിതൻ)
http://alphakaricode.blogspot.com/
e-mail: alphakaricode@gmail.com
ആൽഫാ പ്രിന്റെഴ്സ്
വിമ്പി കോംപ്ലക്സ്‌ , കരിക്കോട്‌
കൊല്ലം -691005
ഫോണ്‍: 9400808142

സ്വീകർത്താവ് ,
ശ്രീ. ഉമ്മൻ  ചാണ്ടി
ബഹു: മുഖ്യമന്ത്രി
കേരളം.

സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...

LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട്‌ ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന്  നിർബന്ധമാണുപോലും! LPG  ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രമേ  കോടതി. പറഞ്ഞിട്ടുള്ളൂ. ആധാരില്ലാത്തവർക്ക്  ഗ്യാസ് കൊടുക്കണം എന്ന് കോടതി പറഞ്ഞിട്ടില്ലത്രെ.. ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത്  കേന്ദ്ര സർക്കാർ ആണല്ലോ? . ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ തന്നെയല്ലേ ?. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ, സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG  കുട്ടിക്കു മുതൽ ഉപരി പഠനം വരെ സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ  എന്നു തുടങ്ങി  പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന  110 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി,  ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ.   ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ്  നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആധാർ എൻട്രോൾമെന്റ് നടത്തിയവരുടെ മുഖം, കണ്ണ്, കൈവിരൽ തുടങ്ങി എല്ലാവിവരങ്ങളും എൻട്രോൾമെന്റ് ഡാറ്റയിൽ റിക്കോർഡ്  ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും വിനയപുരസ്സരം അങ്ങയോടപേക്ഷിക്കുന്നു.
ഇന്ന്  നവംബർ 23. നവംബർ 30 അടുക്കുംതോറും ഇവരുടെ ടെൻഷൻ കൂടികൊണ്ടെയിരിക്കുന്നു.
അങ്ങയുടെ ജനസമ്പർക്ക പരിപാടിയിൽ ആധാർ കാർഡു കിട്ടാത്തവരെ കൈ ഉയർത്തിച്ചു ഒരു നിമിഷം  മാറ്റി നിർത്തി സംസാരിച്ചാൽ അവരുടെ മാനസിക നില അങ്ങേയ്ക്ക്  നേരിട്ട് മനസിലാകും. ആധാർ കിട്ടാത്ത ആയിരക്കണക്കിന് പേർക്കുവേണ്ടി ആധാർ കിട്ടാത്ത അനേകരുടെ  മാനസിക നില ദിവസവും നേരിട്ട് മനസിലാക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ  ഇതെഴുതുന്ന ഞാൻ ഒരു കാര്യം വളരെ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടെ. ഇ-ആധാർ കിട്ടിയ ഒരു ഭാഗ്യവാനാണ് ഞാൻ. എങ്കിലും എല്ലാവരും സന്തോഷിക്കട്ടെ എന്ന് മാത്രം ആശിച്ചുകൊണ്ട്‌,


വലിയ പ്രതീക്ഷയോടെ,

ഗിൽബർട്ട്  കെ. എൽ 

Thursday, November 21, 2013

പെൻഷൻ പ്രായം ഉയർത്തണോ ?

പെൻഷൻ പ്രായം ഉയർത്തണോ ?

Tuesday, November 19, 2013

ആർക്കും ആരെയും കളിയാക്കാം! പക്ഷേ

ആർക്കും ആരെയും കളിയാക്കാം! പക്ഷേ 

Tuesday, November 12, 2013

ആധാർ : ഒരു തുറന്ന കത്ത്

ആധാർ : ഒരു തുറന്ന കത്ത്.

സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...

LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട്‌ ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന്  നിർബന്ധമാണുപോലും! സോറി!  LPG  ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രം കോടതി. ആധാരില്ലാത്തവർക്ക്  ഗ്യാസ് കൊടുക്കണം എന്ന് പറയാതെ കോടതിയുടെ 'അടവ് നയം'! ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത്  സർക്കാർ. ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ,സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG  കുട്ടി മുതൽ, സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ  തുടങ്ങി  'പെട്ടി'യിലേക്ക് കാലും നീട്ടിയിരിക്കുന്ന പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന  100 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി,  ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ.   ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ്  നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും രാഷ്‌ട്രപതി മുതൽ സകല പഞ്ചായത്തിലെയും ഗുമസ്തൻ വരെയുള്ള സകല ഉദ്യോഗസ്ഥ വൃന്ദത്തോടും കാലിൽ വീണപേക്ഷിക്കുന്നു.

വലിയ പ്രതീക്ഷയോടെ,

ഏവരുടെയും
സ്നേഹിതൻ  

നായയെ കൊന്നതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത്‌ കാടത്തം.


നായയെ കൊന്നതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത്‌ കാടത്തം.
പ്രാണരക്ഷാർഥം മനുഷ്യനു മനുഷ്യനെ കൊല്ലാൻ നിയമമുള്ള നമ്മുടെ രാജ്യത്തു മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന, വാഹനങ്ങൾക്ക്  തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന, കുട്ടികൾക്കും സ്ത്രീകൾക്കും ഭയകാരണമായ നായയ്ക്ക്‌ മനുഷ്യനുപരി വില കല്പ്പിക്കുന്നത് തെറ്റ് . നായയെ കൊന്നതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത്‌ കാടത്തം. 

Wednesday, November 6, 2013

നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം.

നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം.

എസ്.എൻ.സി. ലാവ്ലിൻ കേസിലെ 2 ദശാബ്ദം പിണറായി  'നീണ്ട' കാലയളവ്‌ ,
ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടി 'നീണ്ട' കാലയളവ്‌,
ഇടമലയാർ കേസിൽ ബാലകൃഷ്ണ പിള്ള 'നീണ്ട' കാലയളവ്‌,
പാം ഓയിൽ കേസിൽ കെ. കരുണാകരനും മറ്റും 'നീണ്ട' കാലയളവ്‌ ,
കൃത്യമായി തിരിച്ചറിയാമായിരുന്ന വിരലിലെണ്ണാവുന്ന സാക്ഷികളും ഒരു  'പ്രതിയും'  മാത്രമടങ്ങിയ ആകാശ പീഡന കേസിൽ പി. ജെ. ജോസഫ്‌ 'നീണ്ട' കാലയളവ്‌,
സി.ഡി. മുതൽ വിദേശ യാത്രവരെ ദൈർഘ്യമുള്ള കേസിൽ ടോമിൻ തച്ചങ്കരി 'നീളുന്ന' കാലയളവ്‌,
സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫി, ഫാദർ തോമസ്‌ കോട്ടൂർ, ഫാദർ ജോസ് പൂത്രിക്കയിൽ  എന്നിവർ  'നീളുന്ന' കാലയളവ്‌...... etc. etc.
മുംബൈ സ്ഫോടന കേസിലെ പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
ദൽഹി പീഡന കേസിലെ  പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
കേരളത്തിലെ തീവണ്ടി പീഡന കേസിലെ  പ്രതിക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം'.....
 etc. etc.
ഈ 'ആനുകൂല്യ'ത്തിനുള്ള അർഹതപോലും സമൂഹത്തിൽ ഉന്നത പദവികളിൽ
ഇരിക്കുന്നവർക്ക് ഇല്ലെന്നത് വേദനജകമാണ്.
ആരോപിക്കപെടുന്ന പ്രതി കുറ്റക്കാരനോ നിരപരാധിയോ ആകട്ടെ
വിധി വരുന്നതിനു ജീവപര്യന്തത്തേക്കാൾ നീണ്ട കാലയളവ്‌ എടുക്കുന്നത്
അവരോടു ചെയ്യുന്ന കൊടും ക്രൂരത തന്നെയാണ്.
ദീർഘകാലം പ്രതി എന്ന പേരും പേറി പത്തോ ഇരുപതോ അതിലേറെയോ വർഷം സമൂഹത്തിൽ മാനവും നാണവും  ഇല്ലാത്തവനെപ്പോലെ ജീവിച്ചു ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിനെക്കാൾ എത്രയോ ഭേദമാണ് എത്രയും വേഗം ശിക്ഷിക്കപ്പെട്ടു വധിക്കപ്പെടുകയോ ജയിലിൽ കിടക്കുകയോ ചെയ്യുക!
അതിനാൽ നമുക്ക് ഉടൻ വേണം ധാരാളം അധിവേഗ അന്വേഷണ സംവിധാനങ്ങളും ധാരാളം അധിവേഗ കോടതികളും.
ഇനിയെങ്കിലും നീതിസൂര്യൻ എന്നും ഉദിച്ചുനില്ക്കട്ടെ എന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട് പീഡിപ്പിക്കപ്പെടുന്ന എല്ലാ പ്രതികളുടെയും സ്വന്തം
സ്നേഹിതൻ 



Friday, November 1, 2013

e-district പദ്ധതി ഉടൻ നടപ്പിലാക്കണം.

അക്ഷയ സേവനം: അല്‍പ ലാഭം പെരും  ചേതം
സൗജന്യ സേവനം ലക്ഷ്യമാക്കി സര്‍കാരിന്റെ ചില പദ്ധതികളുടെ ഓണ്‍ലൈന്‍ രജിസ്റ്റേഷന്‍ അക്ഷയ കേന്ദ്രം വഴി മാത്രം നടത്തുന്നതു അവിടുത്തെ തിരക്കുമൂലം പല ഗുണഭോക്താക്കള്‍ക്കും തൊഴില്‍ നഷ്ടം സംഭവിക്കുന്നു. പ്രതിദിനം 100 മുതല്‍ 600 രൂപവരെ വേലക്കൂലി നഷ്ടപ്പെടുത്തിയാണ്  പലരും 'അക്ഷയ' നിരങ്ങുന്നത്. സ്വന്തം കമ്പ്യൂട്ടറും നെറ്റ് കണക്ഷനുംഉള്ളവര്‍ക്കുപോലും സ്വയം ചെയ്യാന്‍ അനുവദിക്കാതെ അക്ഷയ ബുദ്ധിമുട്ട് കേന്രം വഴി ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഗുണഭോക്താക്കള്‍ക്ക്  വേണമെങ്കില്‍ മാത്രം അക്ഷയകേന്ദ്രം വഴിയോ മറ്റു വഴികളോ  തേടുന്നതിനു ഉപകാരപ്പെടുന്ന രീതിയില്‍ ഓപ്പണ്‍ സൈറ്റ് ആക്കിയാല്‍ കാര്യങ്ങള്‍ എത്രയോ ലളിതം. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ്  ഇമ്മാതിരി വര്‍ഷാ വര്ഷം പുതുക്കിയും ജനത്തിന്റെ ആരോഗ്യം കളയണോ?
അല്പം വിവേകം കാണിച്ചാല്‍ ഒത്തിരി ലാഭങ്ങളുണ്ട്. അതിനു വേണ്ട വിവേകം വേണ്ടവര്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

ശിശുക്കൾ എന്റെ അടുത്തു വരാൻ അനുവദിക്കുവിൻ.അവരെ തടയരുത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിംഹാസനത്തിലിരുന്ന് ചെക്കന്‍ താരമായി
T- T T+

 വത്തിക്കാന്‍ സിറ്റി : കത്തോലിക്കാസഭ വിശ്വാസവര്‍ഷത്തിന്റെ പരിസമാപ്തി ആഘോഷിക്കുന്ന വേളയില്‍ , വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിംഹാസനത്തില്‍ കയറിയിരുന്ന് ഒരു ചെക്കന്‍ താരമായി.

മാര്‍പാപ്പ പ്രസംഗിക്കുന്ന വേളയിലാണ് ആറുവയസ്സുകാരനായ കാര്‍ലോസ് സ്‌റ്റേജില്‍ എത്തിയത്. അവനെ പിന്തിരിപ്പിക്കാനും ആകര്‍ഷിക്കാനും അവിടെയുണ്ടായിരുന്ന കര്‍ദ്ദിനാള്‍മാര്‍ ശ്രമിച്ചിട്ട് നടന്നില്ല.


പ്രസംഗിച്ചുകൊണ്ടുനിന്ന മാര്‍പാപ്പയെ കാര്‍ലോസ് കെട്ടിപ്പിടിച്ചു. മാര്‍പാപ്പയുടെ കസേരയില്‍ കയറിയിരിക്കാനും അവന്‍ മടിച്ചില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം തുടര്‍ന്നു. മാത്രമല്ല, പ്രസംഗവേളയില്‍ സ്‌നേഹവാത്സല്യങ്ങളോടെ ആ കുട്ടിയെ തലോടുകയും ചെയ്തു അദ്ദേഹം.

'കുട്ടികളെ എന്റെയടുക്കല്‍ കൊണ്ടുവരിക, സ്വര്‍ഗരാജ്യത്തിന്റെ അവകാശികള്‍ അവരാണെ'ന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ യഥാര്‍ഥ പിന്‍ഗാമി തന്നെയാണ് താനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് സദസ്സിലിരുന്നവര്‍ ആദരപൂര്‍വ്വം മനസിലാക്കി.


കൊളംബിയയില്‍ ജനിച്ച കാര്‍ലോസ് അനാഥനാണ്. ഇറ്റലിയിലെ ഒരു കുടുംബം കഴിഞ്ഞ വര്‍ഷം അവനെ ദത്തെടുക്കുകയായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്നേ അറിഞ്ഞിരുന്നില്ലെന്ന്, അവന്റെ വളര്‍ത്തമ്മ പറഞ്ഞു. 'ലോകത്തെ ഏത് കുട്ടിക്ക് കിട്ടുന്നതിലും വലിയ അനുഗ്രഹമാണ് അവന് കിട്ടിയത്' - അവര്‍ പറഞ്ഞു. (ചിത്രങ്ങള്‍ : AP )