Thursday, February 28, 2013

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്ക് സ്നേഹിതന്‍റെ യാത്രാ മംഗളങ്ങള്‍

ഇന്ന് വിട വാങ്ങുന്ന
പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്ക്
സ്നേഹിതന്‍റെ യാത്രാ മംഗളങ്ങള്‍ നേരുന്നു. ഒപ്പം പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണവും.
പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്കു വേണ്ടി ഇപ്പോഴും മരണ സമയത്തും അങ്ങേ തിരുക്കുമാരനോട് അപേക്ഷിച്ചുകൊള്ളണമേ. ആമേന്‍

Tuesday, February 19, 2013

പി എസ് സി എക്സ്പീരിയന്സിന്‍റെ പേരില്‍ ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുന്നു

പി എസ് സി എക്സ്പീരിയന്സിന്‍റെ പേരില്‍ ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുന്നു
പി എസ് സി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഉദ്യോഗാര്‍ഥികളില്‍ വിവിധ തസ്തികകള്‍ക്ക് വേണ്ട തൊഴില്‍ പരിചയം തരം തിരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്രമീകരണമില്ലാത്തതിനാല്‍ തൊഴില്‍ പരിചയം ആവശ്യമായ എല്ലാ ഒഴിവുകളിലേക്കും  വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം രേഖപ്പെടുത്തിയ പല ഉദ്യോഗാര്‍ഥികളെയും യോഗ്യരായി കാണിക്കുകയും പലരും അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്‌. ഇപ്രകാരം മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പില്‍ സെക്ഷന്‍ കട്ടര്‍ തസ്തികയിലേക്ക് ഡ്രൈവറായി തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഒരാളും  എല്‍ ഐ സി സര്‍വ്വിസിംഗ് സെന്‍റര്‍  ഓഫീസ് അസിസ്റ്റന്‍റ്  ആയി തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഒരാളും ഒരുപോലെ യോഗ്യരായി കാണിക്കുകയും രണ്ടുപേരും അപേക്ഷിക്കുകയും ചെയ്തു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇപ്പോള്‍ പരിചയം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ അറിയിപ്പു ലഭിച്ചിരിക്കുന്നു. ഇവരെ എന്തിനിങ്ങനെ വട്ടം കറക്കുന്നു?



എന്നിട്ടും നാം മലയാളികള്‍ സര്‍വ്വീസ് കസേര ഒഴിയുന്നതും കാത്തൊരിരിപ്പാണേ....

തിരുവനന്തപുരം• കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. പ്രതിവര്‍ഷം 2,35,000 പേര്‍ സംസ്ഥാനത്ത് എത്തുന്നു. 17,500 കോടി രൂപ സംസ്ഥാനത്തിനു പുറത്തേക്ക് ഒഴുകുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാല്‍കഷണം: 
എന്നിട്ടും നാം മലയാളികള്‍ സര്‍വ്വീസ് കട്ടില്‍  കസേര ഒഴിയുന്നതും കാത്തൊരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ...
അങ്ങനെ പല വീട്ടിലും 55 വയസ്സില്‍ പെന്‍ഷന്‍ ആയവരും 25-35 വയസ്സായാലും ഒരു തൊഴിലും ചെയ്യാത്തവരുംകൂടി കട്ടിലില്‍ കയറി ഒരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ... 
ഇനി എന്നാണാവോ നമ്മുടെ ഈ തൊഴില്‍ ചെയ്യായ്മയ്ക്ക് ഒരു പരിഹാരമുണ്ടാവുക!?

Tuesday, February 5, 2013

സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.

സൂര്യനെല്ലി കേസ്  : പി ജെ കുര്യനെതിരെ പുനരന്വേഷണാവശ്യം തള്ളിക്കളയണം.
അല്ലെങ്കില്‍ അതൊരു പുതിയ കീഴ്വഴക്കത്തിന്‍റെ തുടക്കമാകും. ഭാവിയില്‍ ഒരു പ്രതിക്കും ഒരു കോടതിയില്‍നിന്നും ഒരുകാലത്തും ശാശ്വതമായ നീതി ലെഭിക്കാതെ വരുന്ന സ്ഥിതി സംജാതമാകും. ഏതു നീതിന്യായ വ്യവസ്ഥയിലും ഏതു പ്രതിക്കും തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരവും അവകാശവും ഉണ്ടാകണം. ശ്രീ പി ജെ കുര്യനും ഈ അവസരം നിഷേധിച്ചുകൂടാ. പ്രസ്തുത അവകാശം നേടിയെടുക്കാന്‍ സുപ്രിം കോടതിവരെ പൊരുതി നേടിയ വിടുതല്‍ നിസാരവല്‍ക്കരിക്കുന്നത് കോടതിയലക്ഷ്യം എന്നല്ലാതെ എന്ത് പറയണം? ഈ സ്ഥിതി ആനയെ മാത്രമല്ല ആനപിണ്ടത്തെയും പേടിക്കണമെന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. കൂലിക്കൊരു പരാതിക്കാരിയോ പരാതിക്കാരനോ കയ്യിലുന്ടെങ്കില്‍ ആരെയും എത്രവര്‍ഷം വേണമെങ്കിലും തലങ്ങും വിലങ്ങും വേട്ടയാടാമെന്നാ യിരിക്കുന്നു.  കൂലിക്കൊരു ജഡ്ജു കൂടിയുണ്ടെങ്കില്‍ ക...യ്യാ...മം വ...ച്ചു... കി....ട....ത്തി...യേ....നെ....
ഈ സ്ഥിതി പുതിയ നിയമ നിര്‍മാണം നടത്തിയാണെങ്കില്‍പോലും മറികടക്കണം. അല്ലെങ്കില്‍ രാജ്യം അരക്ഷിതാവസ്ഥയില്‍ എത്തും. തീര്‍ച്ച. കാരണം സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.

സ്നേഹിതന്‍