Friday, December 28, 2012

മാനഭംഗ സംഭവങ്ങള്‍ മാധ്യമങ്ങള്‍ മഹോത്സവങ്ങളായി ആഘോഷിക്കുന്നു!

മാനഭംഗ സംഭവങ്ങള്‍ മാധ്യമങ്ങള്‍ മഹോത്സവങ്ങളായി  ആഘോഷിക്കുന്നു!
2012ലെ മഹാ ദുരന്തം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗീഗാതിക്രമത്തേക്കാള്‍, മാനഭംഗ സംഭവങ്ങള്‍ മാധ്യമങ്ങള്‍ മഹോത്സവങ്ങളായി  ആഘോഷിക്കുന്നതാണ്. എന്‍റെ കുട്ടിക്കാലത്ത് ബാര്‍ബര്‍ ഷാപ്പുകളിലും ചായപീടികകളിലും മാത്രം കണ്ടുവന്നിരുന്ന 'ഒറിജിനല്‍ കളര്‍' എന്ന അര്‍ഥം വരുന്ന, അശ്ലീല വാര്‍ത്തകള്‍ നിറഞ്ഞ  ഒരു ദിനപത്രം ഉണ്ടായിരുന്നു. ഷേവ് ചെയ്യുമ്പോള്‍  കത്തി കൊണ്ട് മുറിഞ്ഞാലും വേദന അറിയാതിരിക്കാന്‍  ഈ പത്രം ഉപകരിക്കുമത്രേ! ചായ പീദികയില്‍ തേയിലയുടെ കവര്‍പ്പും പഞ്ചാരയുടെ കുറവും അറിയാതിരിക്കാനും ഈ 'ഒറിജിനല്‍ കളര്‍' ഫലപ്രദമത്രേ! പക്ഷെ അന്നൊന്നും ഒരു വീടിന്‍റെയും പടികടന്നു ഈ പത്രം കാണാറില്ലായിരുന്നു. അത്രമാത്രം വിവരവും വിവേകവും നമ്മുടെ കുടുംബ  നാഥന്‍മാര്‍ കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് മനോരമ ഉള്‍പ്പെടെ മുന്‍നിര പത്രങ്ങളുടെ നിലവാരം ഇതിലും എത്രയോ മോശം. ഇന്നത്തെ പത്രങ്ങളൊന്നുംതന്നെ കുടുംബ സമേതം  വായിക്കരുതെന്ന് നമ്മിലാരൊക്കെ ചിന്തിക്കുന്നു. ഇന്ന് പത്രം വായിച്ചാല്‍ മരിക്കാന്‍ ആഗ്രഹിക്കുന്നവന് 101 വഴികള്‍   A - Z പറഞ്ഞു തരും. ഒരുവനോട് പ്രതികാര ചിന്തയുള്ളവന് ഈസിയായി കൊല്ലാന്‍  101 വഴികള്‍ A - Z. ചെറിയ മോഷണ ശീലമുള്ളവന് എങ്ങനെ ഒരു ജുവലറി ഈസിയായി കൊള്ളയടിക്കാം. 101 വഴികള്‍ A - Z. അധമ വികാരങ്ങളെ താലോലിക്കുന്നവന് പെങ്ങള്‍, അമ്മ, അമ്മൂമ്മ, അമ്മായിഅമ്മ, മകള്‍, മരുമകള്‍, മുലകുടിക്കുന്ന ശിശു വ്യത്യാസമില്ലാതെ കയറിപ്പിടിക്കാന്‍ 101 വഴികള്‍ A - Z. എല്ലാം ഈസി വേ. മുട്ടനാടുകളെ കൂട്ടിമുട്ടിച്ചു ചുടുചോര കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കനെ പോലെ മാധ്യമങ്ങളുടെ അടുത്ത വാര്‍ത്തയ്ക്കായുള്ള  ആക്രാന്തത്തോടെയുള്ള കാത്തിരുപ്പ്. പിന്നെയും പോരാഞ്ഞു മാധ്യമങ്ങളുടെ കൊട്ടേഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കുന്ന അന്വേഷണ പരമ്പര. ആസ്വദിച്ചു നശിക്കാന്‍ ഇതില്‍പ്പരം പിന്നെന്തു വേണം.
സദ്‌ വാര്‍ത്ത അറിയിക്കാനും സമാധാനം വിളംബരം ചെയ്യാനും ഉപകാര പെടേണ്ട പത്ര-ദൃശ്യ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ലോകം നാശത്തിന്‍റെ തൊട്ടു വക്കിലെന്ന് ലോകരെങ്കിലും ഓര്‍ക്കുന്നത് നന്ന്.
എല്ലാവര്‍ക്കും ക്രിസ്തുമസ് സമാധാനവും 2013 സദ്‌ വാര്‍ത്താ വത്സരവും ആശംസിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
സ്നേഹിതന്‍


Monday, December 24, 2012

മികച്ച ക്രമസമാധാനം കേരളത്തിലെന്ന് തിരുവഞ്ചൂര്‍

കോട്ടയം• രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ കുറ്റകൃത്യങ്ങളുടെ കണക്കുകളുമായി താരതമ്യം ചെയ്‌യുന്പോള്‍ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനം കേരളമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

(2012) ഒടുക്കലത്തെ ഒരു തമാശ!

Friday, November 30, 2012

ഐ . കെ. ഗുജ്രാളിനു സ്നേഹിതന്റെ ആദരാഞ്ജലികള്‍

മുന്‍ പ്രധാനമന്ത്രി  ഐ . കെ. ഗുജ്രാളിനു സ്നേഹിതന്റെ ആദരാഞ്ജലികള്‍ 

Monday, November 19, 2012

PSC - മാധ്യമ കച്ചവട അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണം.

PSC - മാധ്യമ കച്ചവട അവിശുദ്ധ കൂട്ടുകെട്ട്  അവസാനിപ്പിക്കണം.

PSCയുടെ പുതിയ തൊഴില്‍ അവസരങ്ങള്‍ pscയുടെ വെബ്‌സൈറ്റില്‍ വരുന്നതിനു മുന്‍പേ മനോരമ തൊഴില്‍ വീഥി, മാതൃഭൂമി തൊഴില്‍ വാര്‍ത്ത മുതലായവകള്‍ക്ക് ചോര്‍ത്തിക്കൊടുത്തു വിറ്റു കാശാക്കുന്നത്‌ അവസാനിപ്പിക്കണം.
ചുവടെ കാണുന്നത്  ഇന്ന് രാവിലെ 842നു എടുത്ത PSC വെബ്സൈറ്റിലെ നോട്ടിഫിക്കേഷന്‍ പേജിന്റെ 14/11/2012 അപേക്ഷിക്കേണ്ട അവസാന തീയതി രേഖപ്പെടുത്തിയ ചിത്രം. 

പുതിയ അവസരങ്ങള്‍ ആദ്യം  PSC വെബ്സൈറ്റിലെ നോട്ടിഫിക്കേഷന്‍ പേജില്‍ . പിന്നെയാകട്ടെ കച്ചവടം.

സ്നേഹിതന്‍ 

Saturday, November 17, 2012

പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
2012 ജനുവരി 1 മുതല്‍ പി എസ് സി ഒറ്റത്തവണ രജിസ്ട്രഷന്‍ ആരംഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ?
ഒറ്റതതവണ രജിസ്ടര്‍ ചെയ്തവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശരിയായി ചെയ്തുവെന്ന്  ഉറപ്പു വരുത്തുക നന്നായിരിക്കും.
1. ഫോട്ടോ അപ്‌ലോഡ്‌ ചെയ്യേണ്ടത്  150 X 200 pixel അളവില്‍ ഫോട്ടോയുടെ ചുവട്ടില്‍ ഉദ്യോഗാര്‍ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപെടുത്തിയായിരിക്കണം. പലരും ഫോട്ടോ സ്കാന്‍ ചെയ്തു പേരും തീയതിയും വച്ച് അപേക്ഷിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ജനറേഷന്‍ ഫോട്ടോകള്‍ പാടില്ലായെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഇവ നിരസിക്കപെടാന്‍ ചിലപ്പോള്‍ കാരണമാകാം. ഫോട്ടോയുടെ കാലാവധി 2010 ഡിസംബര്‍ 31നു ശേഷം എടുത്ത ഫോട്ടോ എന്നാണ് ഇതുവരെയും ഉള്ള പി എസ സി നിര്‍ദേശം. ചിലര്‍ മുന്‍വര്‍ഷം പി എസ് സിയില്‍ ഉപയോഗിച്ച ഫോട്ടോ തീയതി എഡിറ്റു ചെയ്തു അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ഫോട്ടോ എടുത്ത തീയതി എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ തീയതി തിരുത്തുന്നത് നിരസ്സിക്കപെടാന്‍ കാരണമാകാം. ഒറ്റത്തവണയ്ക്ക് മുന്പ്  പി എസ് സിയില്‍ അപ്‌ലോഡ്‌ ചെയ്ത ഫോട്ടോകള്‍ പി എസ് സി സെര്‍വറില്‍ എപ്പോഴും ഒറ്റ ക്ലിക്കില്‍ കിട്ടുമെന്നതിനാല്‍ പിടിക്കപെടാന്‍ സാധ്യത കൂടുതലാണ്. ആയതിനാല്‍ ഇങ്ങനെയുള്ളവര്‍ എത്രയും വേഗം പുതിയ ഫോട്ടോയെടുത്തു ലോഗിന്‍ ചെയ്തു കയറി ഫോട്ടോ എഡിറ്റ്‌ ഒപ്ഷന്‍ വഴി മാറ്റി കൊടുക്കുന്നത് നന്നായിരിക്കും.
2. ക്വാളിഫിക്കേഷന്‍ :
പലരും യോഗ്യത കൊടുത്തിരിക്കുന്നത്‌  രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള ഒഴിവുകളുടെ യോഗ്യത നോക്കിയിട്ടാണ്. ഡിഗ്രി അടിസ്ഥാന യോഗ്യതയായിട്ടുള്ളവര്‍ ഡിഗ്രി മാത്രം യോഗ്യത രജിസ്റ്റര്‍ ചെയ്തവരുണ്ട്‌. എസ് എസ് എല്‍ സി അടിസ്ഥാന യോഗ്യത ആയിട്ടുള്ള ഒഴിവു കണ്ടു ഡിഗ്രി  പാസ്സായ പലരും എസ് എസ് എല്‍. സി മാത്രം രജിസ്റ്റര്‍ ചെയ്തവരുമുണ്ട്‌. ഇത് അപേക്ഷ നിരസിക്കപെടുന്നതിനോ  നിങ്ങളുടെ അവസരം നഷ്ട്ടപെടുന്നതിനോ കാരണമായേക്കാം. ആകയാല്‍ ഉടന്‍ തന്നെ ലോഗിന്‍ ചെയ്തു എസ് എസ് എല്‍ സി മുതല്‍ പ്ലസ്‌ ടു, ഡിഗ്രി, പി. ജി, ഐ  ടി ഐ , പോളി ടെക്നിക് തുടങ്ങി എന്തെല്ലാം യോഗ്യതകളുണ്ടോ  അതെല്ലാം പാസ്സായ ക്രമത്തില്‍ എന്‍റര്‍ ചെയ്തു കൊടുക്കണം.
ചിലര്‍ക്ക് ഉയര്‍ന്ന യോഗ്യതകള്‍ ഉണ്ടാകും. എന്നാല്‍ വയസ്സ് കഴിയാറായിപ്പോയി എന്ന വ്യഥയാല്‍ ഉയര്‍ന്ന യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാത്തവരുണ്ട്. (താഴ്ന്ന പണികള്‍ മതിയെന്ന് സാരം) അവര്‍ക്ക് ആഗ്രഹിച്ചപോലെ ജോലി കിട്ടിയെന്നിരിക്കട്ടെ. അവര്‍ ഉയര്‍ന്ന യോഗ്യത ആദ്യം അവകാശപ്പെടാഞ്ഞതിനാല്‍ പിന്നീട് സ്ഥാനക്കയറ്റം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ തൃപ്തി പിന്നീടുണ്ടാകണമെന്നില്ല. എപ്പോഴും ഭാവികൂടി ചിന്തിക്കുക.
3. അടുത്ത സ്റെപ്പ് ലാന്‍ഡ്‌ ഫോണ്‍ ആണ് . ഉണ്ടെങ്കില്‍ കൊടുക്കാം.
4. അടുത്ത സ്റെപ്പ് Languages known ആണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, other  എന്നിങ്ങനെ എന്‍റര്‍ ചെയ്യാം.
5. അടുത്ത സ്റെപ്പ് weightage & preferences ആണ്. ഇതില്‍ weightage-ല്‍ PH, Ex-service, Sports, NCC ഇവ പെടും.
Preferences-ല്‍ Service Candidate, Wife of Jawan, scout / Guides, Orphanage, Home Guard ഇവ പെടും.
6. ശാരീരിക യോഗ്യതകള്‍ (Physique)
7. Experience ഇതില്‍ State government, Central government, Public Sector, Private sector, Others, Advocate എന്നിങ്ങനെ എന്‍റര്‍ ചെയ്യാം.
8. Declaration കൂടി കൊടുക്കുന്നതോടെ രജിസ്ട്രഷന്‍ പൂര്‍ത്തിയായി.
9. ഇനി ഹോം പേജില്‍ പോവുക. രജിസ്ട്രഷന്‍ കാര്‍ഡ്‌ ക്ലിക്ക് ചെയ്തു പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക.

സ്നേഹിതന്‍









Wednesday, November 14, 2012

പ്രിയപ്പെട്ട ചാച്ചാജി,

പ്രിയപ്പെട്ട ചാച്ചാജി,
 ഇന്ന് അങ്ങയുടെ ഓര്‍മ്മ ദിനം. വലിയ സന്തോഷത്തിന്‍റെ ദിനം.
എങ്കിലും അങ്ങയെ ഓര്‍ക്കുമ്പോള്‍ എനിക്കൊരു ദുഖമുണ്ട്.
ശിശുക്കളുടെ പ്രിയങ്കരന്‍ ചാച്ചാജിയുടെ മകള്‍
എങ്ങനെ ഭ്രൂണഹത്യയുടെ വക്താവായിപ്പോയി ?!
ഇതിനു അങ്ങയുടെ പേരക്കുട്ടിയെങ്കിലും പശ്ചാതപിക്കുമെന്നു പ്രതീക്ഷിക്കാമോ ?
എല്ലാ പ്രിയപ്പെട്ടവര്‍ക്കും  സ്നേഹിതന്‍റെ  ശിശുദിനാശംസകള്‍!

Friday, November 9, 2012

ഏക മകള്‍ സ്ക്കോളര്‍ഷിപ്‌ അല്ല വേണ്ടത് മൂന്നും മകള്‍ സ്ക്കോളര്‍ ഷിപ്പാണ്

ഏക മകള്‍ സ്ക്കോളര്‍ഷിപ്പ് ലക്‌ഷ്യം വയ്ക്കുന്നത് ഒരിക്കലും വിദ്യാഭ്യാസ ഉന്നമനമല്ല.
ജനസംഖ്യ നിയന്ത്രണം ആണ്. അതിനു സ്ക്കോളര്‍ഷിപ്‌  കുട്ടിക്കല്ല അമ്മയ്ക്കാണ്  കൊടുക്കേണ്ടത്. കുട്ടിക്ക് സ്ക്കോളര്‍ഷിപ്‌ കൊടുക്കുന്നത് സ്ത്രീത്വത്തോടുള്ള അവഹേളനം അല്ലാതെന്തു?  വിദ്യാഭ്യാസ ഉന്നമനമാണ്  ലക്‌ഷ്യം എങ്കില്‍ ഏക  മകള്‍ സ്ക്കോളര്‍ഷിപ്‌  അല്ല വേണ്ടത് മൂന്നും മകള്‍ സ്ക്കോളര്‍ ഷിപ്പാണ് നടപ്പാക്കേണ്ടത്‌.
ജനസംഖ്യ നിയന്ത്രിക്കുന്നതിനു പടച്ചോന് നല്ല തല്ചോറുണ്ട്. ഈ ആസൂത്രണം എന്ന സൂത്രം ഇന്ദിരാ ഗാന്ധി നടപ്പാക്കുന്നതിന് മുമ്പും ധാരാളം ഒന്ന് മാത്രം പെറ്റ അമ്മമാരുണ്ട്. ധാരാളം രണ്ടു മാത്രം പെറ്റ  അമ്മമാരും ഉണ്ടായിരുന്നു. അവരാരും അകാലത്തിലെ വിധവകള്‍ ആയതുകൊണ്ടായിരുന്നില്ല. വിരക്ത ഭര്‍ത്താക്കന്മാരുടെ ഭാര്യമാരായതുകൊണ്ടുമല്ല. പടച്ചോന്‍  കൊടുക്കാഞ്ഞിട്ടുതന്നെ. ഇതാണ് ദൈവാസൂത്രണം. ഇതിനെ  സ്ക്കോളര്‍ഷിപ്‌ നല്‍കി മറികടക്കുക സാധ്യമല്ല.  ആകയാല്‍ ഒന്നുകൂടി  ഊന്നിപറയട്ടെ, ഏക  മകള്‍ സ്ക്കോളര്‍ഷിപ്‌  അല്ല വേണ്ടത് മൂന്നും മകള്‍ സ്ക്കോളര്‍ഷിപ്പാണ് നടപ്പാക്കേണ്ടത്‌.   

Monday, October 29, 2012

ശ്വേത മേനോന്‍ ഫാന്‍സ്‌ ചിക്കി.


ശ്വേത മേനോന്‍ ഫാന്‍സ്‌  ചിക്കന്‍ ചിക്കി.

Wednesday, October 24, 2012

കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.

കേരള കത്തോലിക്കാ സഭയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച് ബിഷപ്പ്
മാര്‍ ബസെലിയോസ്  ക്ലിമ്മിസ് ബാവയെ
കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്തിയതിലൂടെ
ബനഡിക്റ്റ്  പതിനാറാമന്‍ മാര്‍പ്പാപ്പ
കേരള കത്തോലിക്കാ സഭയ്ക്ക്
ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുന്നു.
നിയുക്ത കര്‍ദ്ദിനാളിനു
സ്നേഹിതന്റെ അനുമോദനങ്ങള്‍ .

തോമസ്‌ (ബേബി ) നിര്യാതനായി


കൊല്ലം കരിക്കോട് ശക്തി നഗര്‍ - 19, ജോസ് ഭവനില്‍
 തോമസ്‌  (ബേബി  (60)  
നിര്യാതനായി . വിമല  ആണ് ഭാര്യ. 
മക്കള്‍ : അജിത്‌ (റിലയന്‍സ് സൂപ്പര്‍, പാല) , 
ഉഷ, ജോസ്  (IHRD എഞ്ചിനീയറിംഗ് കോളേജ്, കൊട്ടാരക്കര).  
മരുമക്കള്‍ : മഹേഷ്‌ വിന്‍സന്റ് , സോഫിയ, ജെസ്നി.
സംസ്കാര ശുശ്രൂഷ 25-10-12 വ്യാഴാഴ്ച രാവിലെ 9.30നു
കണ്ടച്ചിറ സെന്റ്‌ . തോമസ്‌ ദേവാലയത്തില്‍ 

Saturday, October 6, 2012

കള്ള് കാര്യം - ഇത് മുതല കണ്ണീര്‍ .

കള്ള് നിരോധിച്ചാല്‍ തൊഴിലാളികള്‍ പട്ടിണിയാകും എന്ന ഭരണ-പ്രതിപക്ഷ- സാമുദായിക വ്യത്യാസമില്ലാത്ത (കുറ്റം പറയരുത് : മുസ്ലിം -ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഒഴികെ ) ന്യായവാദം വെറും മുതല കണ്ണീര്‍ മാത്രം. കാരണം,  സംസ്ഥാനത്ത്  കൊല്ലം ഉള്‍പ്പെടെ ഇപ്പോള്‍ പൂട്ടികിടക്കുന്ന അനേകം  ഷാപ്പുകളില്‍ നിന്നു തൊഴില്‍ രഹിതരായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ ഒരു ചെറുവിരല്‍ അനക്കിയതായി കേട്ടിട്ടില്ല. എന്തിനു, അവരുടെ കുടുംബത്തിനു അല്പം സൗജന്യ റേഷന്‍ പോലും കൊടുക്കാത്ത ഭരണകൂടവും അതിനു വേണ്ടിപ്പോലും മിണ്ടാത്ത പ്രതിപക്ഷവുമാണ്  ഡാം നിറയുമാറും  ഇപ്പോള്‍ കരയുന്നത്  എന്നത്  ആശ്ചര്യകരമായിരിക്കുന്നു. ഇവിടെ ഒരു കാര്യം വ്യക്തം. പാവം തൊഴിലാളികളുടെ ക്ഷേമമല്ല പ്രത്യാഘാതം എന്ന് ഇവര്‍ പറയുന്നത്. പിന്നയോ, ചിലര്‍ക്ക്  കള്ള്  മുതലാളിമാരുടെ പണത്തിലും മറ്റു ചിലര്‍ക്ക്  മഹാഭൂരിപക്ഷം വരുന്ന കുടിയന്മാരുടെ വോട്ടിലുമാണ്  പ്ര...ത്യാ...ഘാ...തം ഉണ്ടാവുക എന്ന തിരിച്ചറിവാണ്  ഈ വെറളിക്കൊക്കെ കാരണം.

അങ്ങനെ ചിലര്‍ക്ക് : ദീപസ്തംഭം മഹാശ്ചര്യം, .............................
മറ്റു ചിലര്‍ക്ക് : വോട്ടാണ്  ലക്‌ഷ്യം ! വോട്ടിലാണ്  ലക്‌ഷ്യം. അതിനാല്‍ കള്ളഎ  നമിച്ചീടുന്നു.

വാല്‍ കഷണം : ബോധവല്‍ക്കരണം മാത്രമാണ്  ഏക പോംവഴി എന്ന്  ഭൂരിപക്ഷാഭിപ്രായം.

  • മദ്യം ആരോഗ്യത്തിനു ദോഷകരമാനെന്നറിയാതെ കുടിക്കുന്ന ഏതു കുടിയനാണ്‌  ഇന്ന് കേരളത്തിലുള്ളത്.
  • ശുദ്ധ കള്ള്  മാത്രം വിറ്റിരുന്ന കാലത്താണ്  ഒരു മഹാത്മാവ്  തന്റെ അണികളോട് : കള്ള്  ചെത്തരുത്, കള്ള്  കുടിക്കരുത്. കള്ള്  വില്‍ക്കരുത്  എന്ന്  ഉപദേശിച്ചത്. ഇതില്‍പ്പരം ഒരു ബോധവല്‍ക്കരണം  എന്താണുള്ളത്. (വോട്ടും പണവും വേണ്ടാത്ത മണ്ട മഹാത്മാക്കള്‍ക്ക് അങ്ങനെയൊക്കെ പറയാം എന്ന്  പില്‍ക്കാല അണികള്‍ സ്വ ഹ! .)
  • ബോധ്യമില്ലാത്തവനെയാണ്  ബോധവല്‍ക്കരിക്കേണ്ടത് . അല്ലാതെ ബോധമില്ലാത്തവനെയല്ല.
  • ഉറങ്ങുന്നവനെ എളുപ്പം ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ഒരുനാളും ഉണര്‍ത്താന്‍ സാധ്യമല്ല.
ആര്‍ക്കു അമര്‍ഷം തോന്നിയാലും ഒരു പുല്ലുമില്ലാത്ത നിങ്ങളുടെ സ്വന്തം സ്നേഹിതന്‍ 




Sunday, September 30, 2012

വാര്‍ത്ത: കള്ള് : ലീഗിന്റെ നിര്‍ദേശം നടപ്പാകുന്ന കാര്യത്തില്‍ സംശയമെന്നു രമേശ് .

കള്ള്  വ്യവസായം നിരോധിക്കണമെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള മുസ്ലിം ലീഗ്  നിര്‍ദേശം എത്ര കണ്ടു പ്രാവര്തികമാകുമെന്നു സംശയമുണ്ടെന്നു കെ.പി.സി.സി. പ്രസിഡന്‍റ്  രമേശ്‌ ചെന്നിത്തല. ഇതിനെ *ഉപജീവിച്ചു കഴിയുന്ന ധാരാളം ആളുകള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്നും കള്ള്  *മാരക വസ്തുവായി കണക്കാക്കപെടുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  • ഇതിലും പതിന്മടങ്ങ്‌,  കള്ളിനെ ഉപാസിച്ചു മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരും കുടുംബങ്ങളും ഉണ്ടെന്ന വസ്തുത വിസ്മരിക്കാമോ പ്രസിഡന്റെ. 
  • എലിക്കു പാഷാണം വയ്ക്കുന്ന പഴം മാരക വസ്തു എന്നാരെങ്കിലും പറയാമോ ?

പുനരധിവാസ പാക്കേജ്  :  ലളിതമായ രണ്ടു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ.
1. തെങ്ങില്‍ നിന്നും കിട്ടുന്ന ഏക ഉല്‍പ്പന്നം കള്ള്  മാത്രമല്ല, തേങ്ങയും ഉണ്ട്. അതിനാല്‍ നമ്മുടെ ചെത്ത്‌  ചേട്ടന്മാരെ തേങ്ങ ഇടാന്‍ ഉപയോഗിക്കാം.
2. കള്ള്  ഒരിക്കലും കേരളീയന്റെ അവശ്യ വസ്തുവല്ല എന്ന തിരിച്ചറിവുണ്ടാകണം. അതിനാല്‍ ഒരു അവശ്യ വസ്തുവായ പാല്‍ ഉത്പാദന രംഗത്ത്  എല്ലാ വിധ സഹായങ്ങളും ചെയ്തു പുനരധിവസിപ്പിക്കാം.
മുന്‍ ഗണന: ആദ്യം ജീവന്‍ . പിന്നെ തൊഴില്‍  എന്നതായിരിക്കട്ടെ.

വിപ്ലവം ജയിക്കട്ടെ! ക്ഷീര വിപ്ലവം ജയിക്കട്ടെ!!
രക്ത സാക്ഷികള്‍ കുറയട്ടെ! 
കള്ള്  രക്തസാക്ഷികള്‍ കുറയട്ടെ!!

വാല്‍കഷണം: കേരളത്തില്‍ ഇന്ന്  രൂക്ഷം തൊഴിലില്ലായ്മയല്ല. തൊഴില്‍ ചെയ്യായ്മയാണ്.
പരിഹാരം കാണേണ്ടത്  തൊഴിലില്ലായ്മക്കല്ല. തൊഴില്‍ചെയ്യായ്മക്കാണ് .
 
സ്നേഹിതന്‍


Wednesday, September 26, 2012

ഇന്ത്യയുടെ സ്മാര്‍ട്ട് ബോയ്‌

ഇന്ത്യയുടെ സ്മാര്‍ട്ട് ബോയ്‌ 
പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍ സിങ്ങിനു ജന്മദിനാശംസകള്‍ .
സ്നേഹിതന്‍  

Monday, September 24, 2012

e-district പദ്ധതി ഉടൻ നടപ്പിലാക്കണം.

അക്ഷയ സേവനം: അല്‍പ ലാഭം പെരും  ചേതം
സൗജന്യ സേവനം ലക്ഷ്യമാക്കി സര്‍കാരിന്റെ ചില പദ്ധതികളുടെ ഓണ്‍ലൈന്‍ രജിസ്റ്റേഷന്‍ അക്ഷയ കേന്ദ്രം വഴി മാത്രം നടത്തുന്നതു അവിടുത്തെ തിരക്കുമൂലം പല ഗുണഭോക്താക്കള്‍ക്കും തൊഴില്‍ നഷ്ടം സംഭവിക്കുന്നു. പ്രതിദിനം 100 മുതല്‍ 600 രൂപവരെ വേലക്കൂലി നഷ്ടപ്പെടുത്തിയാണ്  പലരും 'അക്ഷയ' നിരങ്ങുന്നത്. സ്വന്തം കമ്പ്യൂട്ടറും നെറ്റ് കണക്ഷനുംഉള്ളവര്‍ക്കുപോലും സ്വയം ചെയ്യാന്‍ അനുവദിക്കാതെ അക്ഷയ ബുദ്ധിമുട്ട് കേന്രം വഴി ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഗുണഭോക്താക്കള്‍ക്ക്  വേണമെങ്കില്‍ മാത്രം അക്ഷയകേന്ദ്രം വഴിയോ മറ്റു വഴികളോ  തേടുന്നതിനു ഉപകാരപ്പെടുന്ന രീതിയില്‍ ഓപ്പണ്‍ സൈറ്റ് ആക്കിയാല്‍ കാര്യങ്ങള്‍ എത്രയോ ലളിതം. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ്  ഇമ്മാതിരി വര്‍ഷാ വര്ഷം പുതുക്കിയും ജനത്തിന്റെ ആരോഗ്യം കളയണോ?
അല്പം വിവേകം കാണിച്ചാല്‍ ഒത്തിരി ലാഭങ്ങളുണ്ട്. അതിനു വേണ്ട വിവേകം വേണ്ടവര്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.


തിലകന് സ്നേഹിതന്റെ ആദരാഞ്ജലി

അഭിനയ ചക്രവര്‍ത്തി 
തിലകന്  
സ്നേഹിതന്റെ 
ആദരാഞ്ജലി 

Friday, September 21, 2012

കേരള ജനതയ്ക്ക് ഒരു കന്നി 5 ഉപഹാരം


വിറ്റുപോകാത്ത ഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50% വരെ കുറയ്ക്കാന്‍ തീരുമാനം

കൊല്ലം • വിറ്റുപോകാത്ത കള്ളുഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50% വരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിട്ടും ഏറ്റെടുക്കാന്‍ ആളിലെ്ലങ്കില്‍ തൊഴിലാളി കമ്മിറ്റിയെ 500 രൂപ ലൈസന്‍സ് ഫീസ് നിരക്കില്‍ ഷാപ്പ് ഏല്‍പ്പിക്കാനും ഉത്തരവായി. അബ്കാരി വര്‍ഷം ആരംഭിച്ച് ആറു മാസമായിട്ടും ഷാപ്പുകള്‍ ഗണ്യമായി അടഞ്ഞുകിടക്കുന്നതിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് 5,512 കള്ളുഷാപ്പുകളില്‍ ആയിരത്തിലേറെ ഇനിയും ആരും ഏറ്റെടുത്തിട്ടില്ല.

തിരുവനന്തപുരം ജില്ലയില്‍ ഒറ്റഷാപ്പും തുറന്നിട്ടില്ല. കൊല്ലം, തൃശൂര്‍, എറണാകുളം ജില്ലകളിലും ഷാപ്പുകള്‍ വലിയ തോതില്‍ അടഞ്ഞുകിടക്കുന്നു. വ്യാജക്കള്ളു വില്‍ക്കാന്‍ അനുവദിക്കിലെ്ലന്ന നിലപാടു സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെയാണു ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതായത്. ഉല്‍പാദിപ്പിക്കുന്ന കള്ളും വില്‍ക്കുന്ന കള്ളും തമ്മിലുള്ള അന്തരം ഈ മേഖലയില്‍ എന്നും വിവാദമാണ്. ഷാപ്പ് ഒന്നിനു കുറഞ്ഞത് അഞ്ചു തൊഴിലാളികളും 50 തെങ്ങും എന്ന നിബന്ധനയും പലയിടത്തും പാലിക്കപ്പെടുന്നില്ല. 

കള്ളിന്‍റെ 90 ശതമാനത്തോളം പാലക്കാടു ജില്ലയില്‍ നിന്നു കൊണ്ടുവരികയാണ്. ഇതിന്‍റെ നിബന്ധനകളും ലൈസന്‍സികളെ പിന്തിരിപ്പിച്ചു. കൊല്ലം ജില്ലയില്‍ 233 ഷാപ്പുകളില്‍ 189 എണ്ണവും അടഞ്ഞുകിടക്കുന്നു. കള്ളിന്‍റെ ലഭ്യതക്കുറവാണു പ്രധാന കാരണം. സ്പിരിറ്റ് വില്‍ക്കാന്‍ അനുവദിക്കിലെ്ലന്ന നിലപാടു കര്‍ശനമായതോടെ ഷാപ്പ് ഏറ്റെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ 15 വിഷമദ്യദുരന്തങ്ങളില്‍ പതിനൊന്നും കൊല്ലത്താണെന്നാണ് എക്‌സൈസ് വകുപ്പിന്‍റെ കണക്ക്. ഷാപ്പൊന്നിനു ശരാശരി 10 തെങ്ങ് മാത്രമേ ജില്ലയില്‍ ചെത്തുന്നുള്ളൂ. 

ബാക്കി കള്ള് പാലക്കാട്ടു നിന്നു കൊണ്ടുവരികയാണ്. പക്ഷേ, ഇങ്ങനെ കൊണ്ടുവരുന്ന കള്ളിലും മായം കണ്ടെത്തി. സാംപിളിന്‍റെ രാസപരിശോധനാഫലം ഇനിയും വന്നിട്ടില്ല. കള്ളില്‍ എട്ടു ശതമാനത്തിലധികം ആല്‍ക്കഹോള്‍ കണ്ടെത്തിയാല്‍ ഷാപ്പ് പൂട്ടിക്കണമെന്നാണു ചട്ടം. കള്ളിന്‍റെ വില്‍പന അനുസരിച്ചാണു ലൈസന്‍സ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടു ലക്ഷം രൂപ വരെ ഫീസ് ഏര്‍പ്പെടുത്തിയ കള്ളുഷാപ്പ് സംസ്ഥാനത്തുണ്ട്. അഞ്ച്_ ആറു ഷാപ്പുകള്‍ ഗ്രൂപ്പായി ലൈസന്‍സികളെ ഏല്‍പ്പിക്കുക എന്നതാണു സര്‍ക്കാര്‍ നയം. തൊഴിലാളി കമ്മിറ്റികളെ ഏല്‍പ്പിക്കുന്പോഴും ഗ്രൂപ്പ് സന്പ്രദായം തുടരും.
(അവലംബം: യാഹൂ ന്യൂസ്‌ 4 മണിക്കൂര്‍ മുമ്പ് )
"...അവരോടു ക്ഷമിക്കണമേ.; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. ലൂക്കാ 23/43

Tuesday, September 18, 2012

Wednesday, September 12, 2012

എമര്‍ജന്‍സി കേരള 2012

എമെര്‍ജിംഗ്  കേരള 2012
ഒരു എമര്‍ജന്‍സി കേരള ആയി ഭവിക്കട്ടെ 
എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

-സ്നേഹിതന്‍ 



Wednesday, September 5, 2012

PSC ഒറ്റതവണ ഇന്ന് വലിഞ്ഞിഴയുന്നു. ഉദ്യോഗാര്‍ഥികള്‍ വലയുന്നു.

PSC ഒറ്റതവണ ഇന്ന്  വലിഞ്ഞിഴയുന്നു.
ഉദ്യോഗാര്‍ഥികള്‍  വലയുന്നു. ഇന്ന് അപേക്ഷിക്കാന്‍  അവസാന തീയതിയുള്ള ധാരാളം ഒഴിവുകളിലെ അപേക്ഷകര്‍ അങ്കലാപ്പില്‍ .

പരിഹാരം കാണണമേ ...  കനിവായ്   പരിഹാരം കാണണമേ.
പരിഹാരം കാണണമേ ...  കനിവായ്   പരിഹാരം കാണണമേ.

സ്നേഹിതന്‍ 



Tuesday, September 4, 2012

ഹാവൂ...ഇത് എന്തര് സൗകര്യം!


2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദേശീയ പണിമുടക്ക്

ന്യൂഡല്‍ഹി• 2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദേശീയ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെയാണ് പണിമുടക്ക്.   ഡല്‍ഹിയില്‍ ചേര്‍ന്ന തൊഴിലാളി യൂണിയനുകളുടെ സംയുക്ത കണ്‍വെന്‍ഷനിലാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കുന്നത്.
(അവലംബം: യാഹൂ ന്യൂസ്‌ )


Saturday, August 11, 2012

പെന്‍ഷന്‍ പ്രായം 70-75 വയസ്സാക്കിക്കൂടെ ?

പെന്‍ഷന്‍ പ്രായം 70-75 വയസ്സാക്കിക്കൂടെ ?
ഇന്ന്  പത്രങ്ങളിലെ ചരമ കോളം വായിച്ചാല്‍ 80-90 വയസ്സ്  പ്രായത്തില്‍ മരണമടയുന്നവരാണ്  കൂടുതല്‍ എന്ന്  മനസ്സിലാക്കാവുന്നതാണ് . ഇവരില്‍ കൂടുതല്‍ പേരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന്  കാണാം. ഇവിടെ ഒരു സത്യം മുപ്പതും നാല്‍പ്പതും അതിലേറെയും കാലം പെന്‍ഷന്‍ വാങ്ങിയവരാനെന്നതാണ് . സേവന കാലത്തിനു തുല്യമോ അതിലേറെയോ കാലം. 
മറ്റൊരു സത്യം ഇവരിലേറെയും മരിക്കുംവരെയും 'സ്മാര്‍ട്ട് ബോയ്‌ ' ആയിരുന്നു എന്നതാണ് .ഇങ്ങനെ സര്‍ക്കാരിന്  വലിയ മുതല്‍ കൂട്ടാകേണ്ട എത്രയോ പേര്‍  '55' തട്ടി വീണു! ഇവരില്‍ എത്രയോ പേര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്  പാരയായി പ്രവര്‍ത്തിക്കുന്നു.  ഉദാ : കെ എസ് . എഫി . ജീവനക്കാരന്‍ പിരിഞ്ഞാല്‍ അവനെ കൊത്താന്‍ കടാപ്പുറം  ഗോള്‍ഡ്‌  സ്ഥാപനങ്ങളും ഹിമാലയന്‍ ചിട്ടി സ്ഥാപനങ്ങളും റെഡി.  അങ്ങനെ എന്തെല്ലാം !
 അതിനാല്‍തന്നെ  പെന്‍ഷന്‍ പ്രായം 70-75 വയസ്സാക്കി ഉയര്‍ത്തണം. 

ഇതിനായി ഇനി യുവാക്കളെ എങ്ങനെ മെരുക്കാം.
പി. എസ് . സി. താഴ്ന്ന  പ്രായപരിധിയും ഉയര്‍ന്ന പ്രായപരിധിയും 18-35 എന്നത്   കാലോചിതമായി ഉയര്‍ത്തണം.ഡിഗ്രി അടിസ്ഥാന യോഗ്യതയായ ജോലിക്കും  ഇന്ന്  18-35 വയസ്സാണ്  കുറഞ്ഞ പ്രായം. 18 വയസില്‍ ഡിഗ്രി പാസാകാന്‍ കഴിയുക എവിടെയാണ് ?!  15+2+3= 20 വയസ്സ്  കഴിയുമെന്ന്  ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവിടെ 20-37 ആക്കാന്‍ ആരാണ്  തടസ്സം? ഡോക്ടര്‍ / എഞ്ചിനീയര്‍ ആകാന്‍ 15+2+5=22  വയസ്സ് വേണം. ഇവിടെ 22-39 ആക്കരുതോ? അങ്ങനെ ഓരോന്നിനും സാമാന്യം യോഗ്യത  നേടാന്‍ വേണ്ട  പ്രായം കൂടി കണക്കാക്കിയാല്‍ തന്നെ പരിധി എത്രയോ ഉയരണം ! അങ്ങനെയെങ്കില്‍ പരിധിക്കു പുറത്തായ എത്രയോ പേര്‍ക്ക്  ഇനിയും അവസരം ലഭിക്കുമായിരുന്നു 
 
കുട്ടികളെ !  പിന്നെന്തിനു ടെന്‍ഷന്‍ . 

ഉയരട്ടങ്ങനെ ഉയരട്ടെ !  പെന്‍ഷന്‍ പ്രായം വാനോളം ഉയരട്ടെ !

എല്ലാ പെന്‍ഷന്‍കാരും അനേക കാലം ആരോഗ്യമായി ജീവിക്കട്ടെ എന്ന്  നമുക്ക്  പ്രാര്‍ത്ഥിക്കുകയും ചെയ്യാം. 

മനുഷ്യ ശേഷിതന്നെയാണ്  പദ്മനാഭ സന്നിധിയിലെ സ്വര്‍ണ്ണനിധി ശേഖരതെക്കാള്‍ അമൂല്യനിധി. 

സ്നേഹിതന്‍ 









Sunday, July 22, 2012

കൊല്ലത്ത് ഭൂമികുലുക്കം

കൊല്ലത്ത്  ഭൂമികുലുക്കം
കൊല്ലം ചീരന്‍ കാവ്  ടി.കെ.എം.ഐ.ടി. ഹോസ്ടലുകളില്‍ കുലുക്കം അനുഭവപെട്ടതായി വിധ്യാര്ധികള്‍ അറിയിക്കുന്നു.
10.30 സമയം.
കൂടുതല്‍ വാര്‍ത്തകള്‍ അറിവായിട്ടില്ല 

Sunday, July 8, 2012

സൂക്ഷിച്ചു! വളരെ സൂക്ഷിച്ചു!!


സൂക്ഷിച്ചു! വളരെ സൂക്ഷിച്ചു!! 

നല്ല ഗ്രിപ്പ് വേണം ഗ്രിപ്പ്!!! 
              പാം ഓയിലില്‍ ചവിട്ടുമ്പോള്‍ തെന്നി ഞാന്‍ വീഴരുത്....

തെറിക്കരുത്... ഒട്ടും  തെറിക്കരുത് !!!! 
              ഐസ് ക്രീം തെറിച്ചു എന്റെ മുണ്ടില്‍ വീഴരുത്...

ഇനി രക്ഷയില്ല..
              (തോമസ്‌)കുഞ്ഞാലിക്കുട്ടീ  വിട്ടോടാ....!!!!!!!!!!



ആരാ ഇപ്പറയണ കുട്ടി...

നിക്ക്  ശബ് ദം തീരെ മനസിലാകുന്നില്ല്യ....
കാഴ്ചയും അത്രയ്ക്കങ്ങ് പോരാ... 
ആരാ ഇപ്പറയണ കുട്ടി...

Friday, June 22, 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പു - പ്രത്യുപകാരം ചെയ്തു കൊടുക്കപ്പെടും

ഉദ്ദിഷ്ട കാര്യം സാധിച്ചതിനു സി. പി. എമ്മിന്  ഉപകാര സ്മരണ. 
-കേരളത്തിലെ കോണ്‍ഗ്രസ്‌ വിശ്വാസികള്‍
താമസിച്ചതിനു ക്ഷമാപണം.

Monday, June 18, 2012

Sunday, June 17, 2012

Saturday, June 16, 2012

മേല്‍ക്കൂര പറന്നു പോയെങ്കിലെന്ത് ?

എല്‍ ഡി. എഫിന്റെ അടിത്തറയ്ക്ക്  ഒരു കോട്ടവും പറ്റിയിട്ടില്ലെന്നു സി പി എം

മേല്‍ക്കൂര പറന്നു പോയെങ്കിലെന്ത് ?!

Sunday, June 10, 2012

കേരളത്തെ കാല്‍ നൂറ്റാണ്ട് പിന്നോട്ടു നയിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ആയിരമായിരം അഭിവാദ്യങ്ങള്‍ !

കഴിഞ്ഞ ഒരുവര്‍ഷക്കാലം കൊണ്ട് 
കേരളത്തെ കുറ്റാന്വേഷണ രംഗം 
അതിവേഗം ബഹുദൂരം 
(കാല്‍ നൂറ്റാണ്ടോളം ) 
പിന്നോട്ടു നയിച്ച്‌ കൊണ്ടിരിക്കുന്ന 
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്  
സ്നേഹിതന്റെ 
ആയിരമായിരം അഭിവാദ്യങ്ങള്‍ !






Saturday, June 9, 2012

കേരളത്തില്‍ സി. പി.ഐ. (എം) ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കണം.

കേരളത്തില്‍ സി. പി.ഐ. (എം) ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കണം.
സി. പി.ഐ. (എം) ഇടുക്കി ജില്ലാ സെക്രടറി എം. എം. മണി മുതല്‍ ടി. കെ. രജീഷ് വരെയുള്ളവരുടെ വെളിപ്പെടുതലുകളുടെയും ഇളമരം കരീം മുതല്‍ ജയരാജന്മാര്‍ തുടങ്ങി പിണറായി വിജയന്‍ വരെയുള്ളവരുടെ സമീപകാല ബോഡി ലാങ്ങുവേജുകളുടെയും അടിസ്ഥാനത്തില്‍ അടിയന്തിരമായി കേരളത്തില്‍ സി. പി.ഐ. (എം) ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കണം. അതിനു വേണ്ട ധൈര്യം ഉത്തരവാദപ്പെട്ടവര്‍ കാണിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


Tuesday, June 5, 2012

മുളകിന് വില കുത്തനെ ഉയരും


പൊലീസുകാരെ നേരിടാന്‍ മുളകുവെള്ളം കരുതണം: എം.വി.ജയരാജന്‍

കണ്ണൂര്‍• പൊലീസുകാരെ നേരിടാന്‍ മുളകുവെള്ളം കരുതണമെന്ന് എം.വി.ജയരാജന്‍. കേസ് അന്വേഷിക്കാന്‍ സിപിഎംകാരുടെ വീട്ടിലെത്തുന്ന പൊലീസുകാരെ നേരിടണം. തളിപ്പറന്പ് പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലാണ് ജയരാജന്‍റെ പ്രസംഗം.

Friday, May 25, 2012

റേഷന്‍ കാര്‍ഡു പ്രതിസന്ധി ഈസിയായി പരിഹരിക്കാം.

റേഷന്‍ കാര്‍ഡു പ്രതിസന്ധി ഈസിയായി പരിഹരിക്കാം.
  • റേഷന്‍ കാര്‍ഡു ലാമിനെഷനുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ അല്പം തിരിഞ്ഞൊന്നു നോക്കിയാല്‍ വളരെ എളുപ്പം. കാര്‍ഡുകള്‍ നിറം തിരിച്ചുള്ള ഈ ഏര്‍പ്പാടിന് മുമ്പുള്ള കാര്‍ഡിന്റെ രീതി എത്രയോ സിമ്പിള്‍ . കാര്‍ഡിന്റെ അടിസ്ഥാന വിവരങ്ങള്‍ കവര്‍ പേജില്‍ നിന്ന് മാറ്റി സാധാരണ പേജില്‍ പ്രിന്റ്‌ ചെയ്യാം. കവര്‍ പേജ് പൊതുവായി മൂന്നു നിറങ്ങളില്‍ തന്നെ ചെലവ് കുറഞ്ഞതും ഈട് നില്കുന്നതുമായ സാധാരണ ലാമിനേഷന്‍ (ടെക്സ്റ്റ്‌ ബുക്ക്‌  കവര്‍ ലാമിനേഷന്‍ ) ചെയ്‌താല്‍ അതിവേഗം ബഹുദൂരം എത്രയോ കാര്‍ഡുകള്‍ ഒരു ദിവസം വിതരണം ചെയ്യാം. ഇപ്പോള്‍ വിതരണം ചെയ്യുന്ന കട്ടികൂടിയ ലാമിനേഷന്‍ കാര്‍ഡില്‍ നിന്നും പുറത്തേക്കു തളിനില്കുന്നതും അസൌകര്യം നിറഞ്ഞതുമാണ്. കടുത്ത കളറില്‍നിന്നും ഫോട്ടോ സ്റ്റാറ്റ്  എടുത്താല്‍ പലപ്പോഴും വ്യക്തമാവുകയില്ല. 
ഓള്‍ഡ്‌ ഈസ് എത്രയോ ഗോള്‍ഡു . ഇതിനു വേണ്ട വെളിച്ചം സര്‍വേശ്വരന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കട്ടെ എന്ന്  പ്രാര്‍ത്ഥിക്കുന്നു. 

Thursday, May 24, 2012

തള്ളട്ടങ്ങനെ തള്ളട്ടെ!


 തള്ളട്ടങ്ങനെ തള്ളട്ടെ!
 പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു ഓട്ടോറിക്ഷ തള്ളികൊണ്ട് നടക്കുന്ന ഓട്ടോ തൊഴിലാളികള്‍ . കൊല്ലം കരിക്കോട്  നിന്നൊരു ദൃശ്യം.

അമ്മ തൊട്ടികള്‍ അമ്മയെ കുടുക്കാനോ ?

അമ്മ തൊട്ടികള്‍ അമ്മയെ കുടുക്കാനോ ?
കായംകുളത്തെ അമ്മയെ പോലീസ്  കുടിക്കിയത്രേ. ജീവിതത്തില്‍ പറ്റിയ ഒരു തെറ്റിന് പത്തു മാസം പ്രയശ്ചിതം ചെയ്തു സമൂഹത്തിന്റെ കൂരമ്പ്‌ തറയ്ക്കുന്ന കണ്ണില്‍ നിന്നും രക്ഷിച്ചു മനസ്സുകൊണ്ടും ശരീരം കൊണ്ടും നൊന്തു പ്രസവിച്ച അവളെ ഇരുമ്പഴിക്കുള്ളിലാക്കിയത്രേ. എത്രയോ ടി പി വധ കേസുകളിലെ പ്രതികള്‍ സ്വൈരവിഹാരം നടത്തുന്ന, ഒരു ഇളിപ്പും കൂടാതെ ദമ്പതികള്‍ കുഞ്ഞിനെ ക്രൂരമായി കൊല്ലുന്ന നാട്ടിലാണ്  ഈ അമ്മയോടീ ക്രൂരത. ഇതിനെ ഭ്രാന്താലയം എന്നല്ലാതെ എന്ത് വിളിക്കും. അവള്‍ക്കു ജാമ്യം നേടാനും ഉപജീവനത്തിനും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ജീവന്‍ സംരക്ഷണ സമിതിയും അടിയന്തിരമായി ഇടപെടണം.
 
വളരെ പ്രതീക്ഷയോടെ 
സ്വന്തം സ്നേഹിതന്‍ 

Monday, May 21, 2012

സ്വന്തം കണ്ണിലെ ത.....ടി.....ക്ക....ഷ....ണം

സ്വന്തം കണ്ണിലെ ത.....ടി.....ക്ക....ഷ....ണം 
 അ.....വി.....ട.....ങ്ങി.....രി.....ക്ക....ട്ടെ...!!!!

Tuesday, May 15, 2012

പാര മെഡിക്കല്‍ കോഴ്സ് ഓണ്‍ലൈന്‍ അപേക്ഷ വിഷമകരം

പാര മെഡിക്കല്‍ കോഴ്സ്  ഓണ്‍ലൈന്‍ അപേക്ഷ വിഷമകരം 

ഇന്നലെ ഉച്ചയ്ക്ക് ശേഷം പാര മെഡിക്കല്‍ കോഴ്സ്  ഓണ്‍ലൈന്‍ അപേക്ഷ വിഷമകരമായിരിക്കുകയാണ്. സൈറ്റ്  തുറന്നു അപ്ലിക്കേഷന്‍ നമ്പറും സെക്യൂരിറ്റി കീയും കൊടുത്താല്‍ ഇന്‍ വാലിഡ്‌  അപ്ലിക്കേഷന്‍ നമ്പര്‍ ഓര്‍ സെക്യൂരിറ്റി കീ എന്നാണ് കാണിക്കുന്നത്. എവിടെ എങ്ങനെയാണ് തെറ്റ് സംഭവിച്ചതെന്ന് ഒട്ടും മനസിലാകുന്നില്ല. വിധ്യാര്ധികളുടെയുംരക്ഷിതാക്കളുടെയും ആശങ്ക ഉടന്‍ പരിഹരിക്കണം. 
സ്നേഹിതന്‍ 

Wednesday, April 18, 2012

ആലോചിച്ചു പോയാല്‍ ഗൂഡാലോചനക്കാര്‍. മിണ്ടാതിരുന്നാല്‍ ഏകാധിപതി സ്ഥാനവും.

അഞ്ചാം മന്ത്രിയും വകുപ്പുമാറ്റവും മുഖ്യന്‍ കെ. പി. സി. സി.  പ്രസിടന്റിനോട് ആലോചിച്ചില്ലെന്ന് 
ഒരു ഭാഗം കൊണ്ഗ്രസ്സ്കാര്‍. 
അഞ്ചാം മന്ത്രിയും വകുപ്പുമാറ്റവും മുഖ്യന്റെയും കെ. പി. സി. സി. പ്രസിടന്റിന്റെയും  ഗൂഡാലോചനഎന്ന്
 മറു ഭാഗം കൊണ്ഗ്രസ്സുകാരന്‍.
എന്തായിത്!!!
ആലോചിച്ചു പോയാല്‍ ഗൂഡാലോചനക്കാര്‍.
മിണ്ടാതിരുന്നാല്‍  ഏകാധിപതി സ്ഥാനവും. ഈ സം'സ്ഥാന'ത്തിന് കേര പോലെ വളയുന്ന കേരളം എന്ന് പേര്.




Wednesday, April 11, 2012

വോട്ടാണ് ലക്‌ഷ്യം! വോട്ടിലാണ് ലക്‌ഷ്യം! വോട്ടേ നമിചീടുന്നു!

ഭൂരഹിതരില്‍നിന്നു അഞ്ചു രൂപ വീതം ഈടാക്കുന്ന ഫാറം (ഒരു തുണ്ട് കടലാസ് )  യെദേഷ്ടം കൊടുക്കാന്‍ സംവിധാനമില്ലാത്ത ഈ സര്‍ക്കാരെങ്ങനെ ഇവര്‍ക്ക് ഓരോ തുണ്ട് ഭൂമി കൊടുക്കും. 
വോട്ടാണ് ലക്‌ഷ്യം! വോട്ടിലാണ് ലക്‌ഷ്യം! വോട്ടേ നമിചീടുന്നു! 

Tuesday, April 10, 2012

റൊസാരി അച്ചന് ആദരാഞ്ജലി

കൊല്ലം രൂപത മുന്‍ വികാരി ജെനറലും 
ഫാത്തിമ കോളേജ്  മുന്‍ പ്രിന്സിപ്പലുമായിരുന്ന 
മോന്സിന്ജോര്‍ എ. ജെ. റൊസാരി അച്ചന് 
ആദരാഞ്ജലി

Saturday, March 31, 2012

മ 'ലേല' മനോരമ

മ 'ലേല' മനോരമ 
ഒരു തരം! രണ്ടു തരം!! മൂന്നു തരം!!!
മനോരമ സ്ഥാപകന്‍അച്ചായാ... ഇവര്‍ ചെയ്യുന്നതെതെന്നു ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കണമേ....


-സ്നേഹിതന്‍ 

Friday, March 16, 2012

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-8

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-11

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-10

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-9

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-12

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-7

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-6

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-6

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-5

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-4

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-3

കൊല്ലം കണ്ടചിറയില്‍ ഒരു വീട്ടില്‍ കുരിശുരൂപത്തില്‍നിന്നും എണ്ണ പ്രവാഹം-2

Saturday, February 18, 2012

മാര്‍ ആലഞ്ചേരി പിതാവിന് സ്നേഹിതന്റെ ഭാവുകാശംസകള്‍ .

ആ ധന്യ നിമിഷത്തിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു. 
നിയുക്ത കര്‍ദ്ദിനാള്‍ മാര്‍  ആലഞ്ചേരി പിതാവിന് 
സ്നേഹിതന്റെ ഭാവുകാശംസകള്‍ .

Friday, February 17, 2012

ഇറ്റലി മാപ്പ് പറയണം.

ഇറ്റലി മാപ്പ് പറയണം. വെടിവച്ചു കൊന്നതിനല്ല: ഞങ്ങളുടെ സഹോദരങ്ങളായ ജലസ്ടിനെയും അജീഷിനെയും കൊള്ളക്കാരെന്നു മുദ്ര കുത്തിയതിനു. ഇരുവരും നഷട്ടപ്പെട്ടതിലും എത്രയോ അധികം വേദനയാണ്  ഈ പാവങ്ങളെ കൊള്ളക്കാരെന്നു വിളിക്കുന്നതിലൂടെ ഇവരുടെ കൊച്ചു കുടുംബങ്ങള്‍ക്ക്   . ആയതിനാല്‍ ഇറ്റാലിയന്‍ സ്ഥാനപതി നേരിട്ട് മരണപ്പെട്ടവരുടെ ഈ രണ്ടു ഭവനത്തിലുമെത്തി നേരിട്ട് പരസ്യമായി  മാപ്പ്  പറയണം. 
ജെലസ്റിനും അജീഷിനും സ്നേഹിതന്റെ ബാഷ്പാഞ്ജലി.


സ്നേഹിതന്‍

Tuesday, February 7, 2012

ആര് കോടീശ്വരന്‍ ?!

ആര്  കോടീശ്വരന്‍ ?!
ഒരു ടി. വി ചാനലില്‍ എല്‍ പി.സ്കൂള്‍ നിലവാരത്തിലുള്ള ഒരു ചോദ്യവും നാല് ഉത്തരങ്ങളും ഒരു സിനിമാ നടന്‍ അവതരിപ്പിക്കുന്നത്‌ കാണാന്‍ ഇടയായി. മലയാളം പറയാന്‍ എങ്കിലും അറിയുന്ന ആര്‍ക്കും ഉത്തരം അറിയാമെന്നിരിക്കെ വളരെ ഉന്നത ബിരുദധാരിക്കുവരെ എസ് എം എസ് ആയി ഉത്തരം അയയ്ക്കാംഅത്രേ. എന്താ ഇതിന്‍റെ തന്ത്രം! ഇത് ചാനല്‍ - മൊബൈല്‍ കമ്പനി അവിശുദ്ധ കൂട്ടുകെട്ടല്ലേ. ഞാന്‍ ചിലരോടെല്ലാം എസ് എം. എസ്സിന് എത്ര രൂപ ചെലവായി എന്ന് ചോദിച്ചു. ഈ ഒറ്റവാക്കിലുള്ള ഉത്തരത്തിനു അഞ്ചു രൂപയായ്ത്രേ. പ്ലസ്‌ ടു കഴിഞ്ഞു എന്ട്രന്‍സ് എഴുതുന്ന കുട്ടികള്‍ ലെക്ഷങ്ങള്‍ വരുമെന്നിരിക്കെ ചാനല്‍ - മൊബൈല്‍ കമ്പനി ഈ ഇനത്തില്‍ എത്ര കോടി രൂപ ഒരു ദിവസം കൊണ്ട് സ്വോരൂപിക്കുന്നുണ്ടാകാം. അപ്പോള്‍ ആര് കോടീശ്വരന്‍?!  സാന്റിയാഗോ മാര്‍ടിന്‍ ഒരു മൂലയ്ക്ക് ഒതിങ്ങി കൂടാനേ ഉള്ളു എന്ന് തോന്നുന്നു. ഇതൊക്കെ ആര് അന്വേഷിക്കാന്‍. ഈ കൊള്ളക്കാര്‍ക്കെതിരെ നപടിയെടുക്കാന്‍ ഇന്ത്യയില്‍ എവിടെ നിയമം. 
ഇതുവരെ കൊടുത്ത ചോദ്യങ്ങളും അതിനു ചാനല്‍ തന്നെ പ്രസിദ്ധീകരിച്ച ഉത്തരങ്ങളും ചുവടെ. 
ഇനി ശ്രോതാക്കളെ നിങ്ങള്‍ തീരുമാനിക്കുക. ആര് കോടീശ്വരന്‍?! 

ഉള്ളത് കൊണ്ട് ത്രിപ്തിപ്പെടുന്നവന് ഒന്നിനും കുറവുണ്ടാവുകയില്ല. (വിശുദ്ധ ബൈബിള്‍ )

Ningalkkum Aakaam Kodeeswaran Question Number 01 to 08

Question Number 01 (28 Jan 2012): Which district Mullaperiyar Dam situated?
  • A. Thrissur
  • B. Pathanamthitta
  • C. Kottayam
  • D. Idukki
Answers: D. Idukki

Question Number 02 (29 Jan 2012): Who is the only president of India to hail from Kerala?
  • A. K.R Narayanan 
  • B. A.P.J Abdul Kalam 
  • C. V.V Giri 
  • D. R. Venkataraman
Answers: A. K.R Narayanan

Question Number 03 (30 Jan 2012): Which town in Kerala is also called the 'Venice of the East'?
  • A. Chengannur
  • B. Kochi
  • C. Alappuzha
  • D. Kodungallur
Answers: C. Alappuzha

Question Number 04 (31 Jan 2012): Which city "The Tallest Building in the World" Burj Khalifa Situated?
  • A. Abu Dhabi
  • B. Dubai
  • C. Sharjah
  • D. Muscat
Answers: B. Dubai

Question Number 05 (01 Feb 2012): Which of the following animals is featured on the emblem of KSRTC?
  • A. Goat
  • B. Tiger
  • C. Deer
  • D. Elephant
Answers: D. Elephant

Question Number 06 (02 Feb 2012): Who among the following is known as the "Lion Of Kerala"?
  • A. Marthanda Varma
  • B. Pazhassi Raja
  • C. K Kelappan
  • D. Raja Ravi Varma
Answers: B. Pazhassi Raja
 
Question Number 07 (03 Feb 2012): What first did the 1984 film ‘My Dear Kuttichathan‘ achieve in the world of Indian Cinema?
  • A. Cinemascope Film
  • B. Digital Film
  • C. 3D Film
  • D. 70 MM Film
Answers: C. 3D Film

Question Number 08 (04 Feb 2012): On Which Date is Kerala Piravi Celebrated ?
  • A. November 1 
  • B. October 1
  • C. September 1
  • D. December 1
Answers: A. November 1

Monday, February 6, 2012

ഇവരെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട !

വാല്‍ക്കഷണം : പുതിയ ഇനം വ്യാജ പാലുകള്‍ , പുതിയ ഇനം തേക്ക് , ആട്, മാഞ്ചിയം, കടല്‍പ്പുറം ബാങ്ക്സ് , പൊന്നു ഊറ്റ്  ഗോള്‍ഡ്‌ ലോന്‍സ്  തുടങ്ങി , മഹാരാഷ്ട്രയിലെ മില്ലില്‍ വെള്ളം കയറിയ  (അതോ കള്ളന്‍ കയറിയതോ ) തുണിത്തരങ്ങള്‍ക്ക്  വരെ ഞങ്ങള്‍ പരസ്യം നല്‍കി നിങ്ങളെ സഹായിക്കുന്നതാണ്.  
ഓര്‍ക്കുക മാന്യ പരസ്യ ദാതാക്കളെ അഥവാ  ധാതാക്കളേ, എപ്പോഴെങ്കിലും നിങ്ങളുടെ പരസ്യം നിലക്കുന്ന പക്ഷം ഞങ്ങളുടെ കൊട്ടേഷന്‍ റിപ്പോര്ടര്മാര്‍ നിങ്ങള്‍ക്കെതിരെ സാഹസികമായ അന്വഷണംനടത്തി പരമ്പര വിറ്റും ഞങ്ങള്‍ കാശുണ്ടാക്കുന്നതായിരിക്കും. 

Wednesday, January 25, 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം.


വിരമിച്ച വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണം.: സാം പിത്രോദ

അതോടൊപ്പം ഇതുകൂടി വായിക്കുക. 


Sunday, January 22, 2012

psc grace mark എന്ന ആന മണ്ടത്തരം

കടപ്പാട്: മനോരമ
അതതു ജില്ലക്കാരായ അപേക്ഷകര്‍ക്ക്‌  5 മാര്‍ക്ക്‌ സൌജന്യമായി നല്‍കാനുള്ള തീരുമാനം അശാസ്ത്രീയമെന്നും പി.എസ്. സിയുടെ വൈകി ഉദിച്ച അവിവേകം എന്നും  ലാസ്റ്റ് ഗ്രേഡ്  അപേക്ഷയ്ക്ക്  തീരുമാനിച്ച ഉടനെ ഈ ബ്ലോഗ്‌ അഭിപ്രായപ്പെട്ടിരുന്നു.
 മറിച്ചു യുക്തിസഹവും  ശാസ്ത്രീയവും പ്രോല്‍ത്സഹനാര്‍ഹാവും മറ്റ് ജില്ലകളില്‍ പോയി ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് മാര്‍ക്ക് നല്‍കുക  എന്നതല്ലേ. ഉറ്റവരെയും ഉടയവരെയും വിട്ടു അന്ന്യനാട്ടില്‍ വേലചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അഞ്ചല്ല പത്ത്  മാര്‍ക്ക് കൊടുത്താലും അതില്‍ നീതിയുണ്ട്. അത് ഇനിയുമാകാം. മാറ്റമില്ലാത്തത്  മാറ്റത്തിന് മാത്രം. അതിനുവേണ്ട വെളിച്ചം സര്‍വേശ്വരന്‍ എല്ലാവര്ക്കും കൊടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

സ്നേഹിതന്‍



Wednesday, January 11, 2012

ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ 'പ്രളയമോ'?

 കൊച്ചി മെട്രോ നടപ്പാകണമെങ്കില്‍ ഇ. ശ്രീധരന്‍ തന്നെ വേണം എന്നതു ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ 'പ്രളയം' എന്ന് പറയുമ്പോലെയാണ്. ഇ. ശ്രീധരന്റെ കഴിവും പരിചയ സമ്പത്തും സമ്മതിക്കെണ്ടതുതന്നെ. പക്ഷെ ഒരു പദ്ധതിയുടെ ഏക ആശ്രയം ഒരു മനുഷ്യനില്‍ മാത്രമായി കണ്ടാല്‍ , ആ  മനുഷ്യന്‍ മരിച്ചുപോയാല്‍ പിന്നെ നാം എന്ത്  ചെയ്യും? അത് മെട്രോ   'റെയിന്‍ ' ആയി പരിണമിക്കുമോ?
"ജനമേ, എന്നും ദൈവത്തില്‍ ശരണം വയ്ക്കുവിന്‍ ."
(സങ്കീര്‍ത്തനങ്ങള്‍ : 62 / 8 )

Friday, January 6, 2012

ഭാരത സഭയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ലഭിച്ചിരിക്കുന്നു.

ഭാരത സഭയ്ക്ക്  ഒരു പൊന്‍തൂവല്‍ കൂടി ലഭിച്ചിരിക്കുന്നു. 
നിയുക്ത കര്‍ദിനാള്‍  ജോര്‍ജ്  ആലഞ്ചേരി പിതാവിന്  സ്നേഹിതന്റെ ആശംസകള്‍