Saturday, December 31, 2011

"സ്നേഹിതന്‍ " സ്വപ്നം കണ്ടത് പി.എസ്.സി. നാളെ മുതല്‍ നടപ്പാക്കും.

ഈ വര്ഷം ആദ്യ മാസങ്ങളില്‍ നടന്ന എല്‍ ഡി ക്ലാര്‍ക്ക് / കണ്ടക്ടര്‍ തുടങ്ങിയ അപേക്ഷകര്‍ക്ക്‌  നേരിട്ട ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഈ ബ്ലോഗില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പി എസ് സി ചെയര്‍മാന്‍ അറിയുന്നതിന് എന്ന മുഖവുരയോടെ പി എസ് സി അപേക്ഷാ രീതി അടിയന്തിരമായി പരിഷ്കരിക്കണമെന്ന് താല്പര്യപെട്ടുകൊണ്ട് ഒരു പോസ്റ്റു ഇടുകയുണ്ടായി. അതിനടിയിലായി നിങ്ങള്‍ക്കും പ്രതികരിക്കാം എന്ന് ഒരു വരിയും കൊടുത്തിരുന്നു. വളരെ സന്തോഷത്തോടെ പറയട്ടെ ആരില്‍നിന്നും ഒരു പ്രതികരണവും കിട്ടിയില്ല. എങ്കിലും പോസ്റ്റ്‌ എത്തേണ്ടിടത്ത് എത്തി. സ്നേഹിതന്റെ സ്വപ്നം പൂവണിഞ്ഞു .
 പി എസ് സി ക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .
 ഒപ്പം ന്യൂ ഇയര്‍ ആശംസകളും.



Friday, December 30, 2011

വടക്കുംതല മെഗാ വിജയികള്‍

Wednesday, December 28, 2011

Wednesday, December 21, 2011

ഹൈക്കോടതി വിധി. പക്ഷെ അതിനു കൊല്ലത്ത് പുല്ലുവില!

പൊതുനിരത്തില്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരം!
ഹൈക്കോടതി വിധി. പക്ഷെ അതിനു കൊല്ലത്ത് പുല്ലുവില!




കൊല്ലം കടപ്പാക്കട മാര്‍ക്കറ്റിനു  സമീപമുള്ള ആലിന്റെ ചുവട്ടില്‍നിന്നൊരു ദ്രിശ്യം. മൂന്ന് പ്ലാസ്റ്റിക്‌ ബാഗുകള്‍ . സമയം ഇന്ന്  പകല്‍ 11 . 57
പൂച്ചയ്ക്കാര് മണി കെട്ടും.

Thursday, December 1, 2011

പ്രവാചക ദൌത്യം നിറവേറ്റാന്‍ വൈകിക്കൂടാ.

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട്ടിലെ കത്തോലിക്കാസഭ പ്രവാചക ദൌത്യം നിറവേറ്റാന്‍ വൈകിക്കൂടാ. 

മുല്ലപെരിയാര്‍ ഭൂകമ്പ ഭീഷണിയില്‍ കഴിയുന്ന കേരളത്തിലെ 40 ലക്ഷം വരുന്ന ജനങ്ങളുടെ ഭീതി ഹൃദയത്തില്‍ ഏറ്റുവാങ്ങാനും ദുരന്തമുണ്ടായാല്‍ ഈ നരഹത്യയുടെ ഉത്തരവാദി ശ്രീമതി ജയലളിതയും തമിഴ്നാട്  സര്‍ക്കാരും ആണെന്ന് തമിഴ് മണ്ണിലിരുന്നു വിളിച്ചുപറയാനുമുള്ള  ആര്‍ജവം തമിഴ്നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതി കാണിക്കണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു. 


ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ

Monday, November 28, 2011

മുല്ലപെരിയാര്‍ ദുരന്ത നിവാരണത്തിനായി

മുല്ലപെരിയാര്‍  ദുരന്ത നിവാരണത്തിനായി ഒരു പ്രാര്‍ത്ഥന

Wednesday, November 9, 2011

പി സി ജോര്‍ജിന്റെ രണ്ടു കാലില്‍ നില്‍പ്പും ഇടതുപക്ഷത്തിന്റെ ക്ഷമയും



പ്രിയ സ്വരാജെ, ഏതു മനുഷ്യനും നടക്കുന്നത് മറ്റാരുടെയോ ക്ഷമ കൊണ്ടല്ല, പിന്നെയോ ദൈവത്തിന്‍റെ കൃപയാലല്ലോ?
നടക്കാത്ത ഒരു മനുഷ്യനെ എഴുന്നേല്‍പിച്ചു നടത്താന്‍  സ്വരാജെ, താങ്കള്‍കോ താങ്കളുടെ പക്ഷത്തിനോ സാധിക്കുമോ ?  
വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. ബൈബിള്‍ (മത്തായി 26 : 52 ) എന്ന തിരുവചനം എന്നും വായിക്കുകയും ധ്യാനിക്കുകയും ചെയ്യൂ സ്വരാജെ, എന്നും രണ്ടു കാലില്‍ നടക്കാം. 

താങ്കളുടെ ഉറ്റ സ്നേഹിതന്‍ 




Monday, October 31, 2011

ഭക്ഷ്യ മന്ത്രിയുടെ മരണ വാര്‍ത്ത "മഴവില്‍ "കൊണ്ട് മറച്ച മനോരമ

ഭക്ഷ്യ മന്ത്രിയുടെ മരണ വാര്‍ത്ത
 "മഴവില്‍ "കൊണ്ട് മറച്ച മനോരമ. 
  •   ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ രാത്രി വൈകിയുള്ള മരണവാര്‍ത്ത ഒന്നാം പേജില്‍ കൊടുത്തിട്ട്  അതിനെ മഴവില്‍ സപ്പ്ലിമെന്റ്റ് കൊണ്ട് മറച്ചു വിതരണം ചെയ്തത്  സംസ്കാരതിനുമുന്നെതന്നെ മരണവാര്‍ത്ത സംസ്കരിക്കുന്നതിനു തുല്യമായിപ്പോയി. അല്ലെങ്കിലും മാധ്യമങ്ങളും വായനക്കാരും  അനാവശ്യ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്ന ഇക്കാലത്ത്  ഒരു ലൈവ്  മന്ത്രിയുടെ സ്വാഭാവിക മരണത്തിനു എന്ത് വാര്‍ത്താ പ്രാധാന്യം? അത്  പുറം പേജില്‍ കണ്ടാല്‍ ചിലപ്പോള്‍ പത്തു പത്രം വില്‍ക്കാതിരിപ്പാകാനും അതുമതി. എന്തിനു പുകില്‍ . ദീപസ്തംഭം മഹാശ്ചര്യം! നമുക്ക് വില്‍ക്കണം പത്രം. അത്രതന്നെ. 


Saturday, October 1, 2011

മാധ്യമങ്ങള്‍ പരിധി ലംഘിക്കരുത്

മാധ്യമങ്ങള്‍ പരിധി ലംഘിക്കരുത്

വാളകം സംഭാവവുമായി ബന്ധപ്പെട്ടു ശ്രീ ബാലകൃഷ്ണ പിള്ളയ്ക്കെതിരെ ഉയര്‍ന്ന മൊബൈല്‍ ഫോണ്‍ ആരോപണവും അതിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ രാത്രി ഒരു ചാനലില്‍ വന്ന ചര്‍ച്ചയും അല്‍പസമയം കണ്ടു ബോധം കെട്ടുപോയി. കാളയ്ക്കു വയറ്റുവേദന കണ്ടാല്‍ ഗര്‍ഭം ആണെന്ന് സ്ഥാപിക്കുന്ന ഒരു തരം പ്രകടനം! മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുക മാത്രം ചെയ്യുന്നതാണ് നല്ലത്. ചര്‍ച്ചകളും ഒരു പരിധിവരെ ആകാം. പക്ഷെ ഇന്നലെ കണ്ടത് അല്പം കടന്ന കയ്യായിപ്പോയി. ഒരു വിദ്വാന്‍ തന്റെ കയ്യിലെ കുറെ മൊബൈല്‍ കാള്‍ ഷീറ്റ് കാട്ടിയിട്ട് അതിന്റെ ഒരു കാളര്‍ ആയ ബഹു ചീഫ് വിപ്പ് ശ്രീ പി. സി. ജോര്‍ജിനെ വിളിച്ചു എന്തോ അധികാരത്താല്‍ കോടതിയെ വെല്ലും വല്ലഭന്‍ മട്ടില്‍ വിസ്തരിക്കുന്നത് കണ്ടു ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. വിദ്വാന്റെ 'കൊട്ടുവടി' പിടിച്ച ചോദ്യമല്ല, സാക്ഷാല്‍ കോടതിയിലെ പ്രതികൂട്ടില്‍ നില്‍കുന്ന മട്ടിലുള്ള ചീഫ് വിപ്പിന്റെ വിക്കലാണ്  സത്യത്തില്‍ എന്നെ ഞെട്ടിച്ചത്. വാളെടുത്തവനെല്ലാം വെളിച്ചപ്പാടന്മാരാകുക സ്വാഭാവികം. പക്ഷെ അതിനെല്ലാം ഉത്തരം പറയേണ്ട നിയമമൊന്നും നിലവില്ലെന്നു ബന്ധപ്പെട്ടവരെങ്കിലും ഓര്‍ക്കുന്നത് നല്ലത്. തെളിവുകള്‍ എത്ര വേണമെങ്കിലും നിരത്തിക്കോട്ടേ. കോടതി പരിശോധിച്ച് വിസ്തരിക്കുകയും വിധിക്കുകയും ചെയ്യും. സൈലന്റ് പ്ലീസ്‌ ! 


ഗില്‍ബര്‍ട്ട് കെ. എല്‍ കണ്ടച്ചിറ 

Tuesday, September 27, 2011

കിളി ചുണ്ടന്‍ തക്കാളി





കിളി ചുണ്ടന്‍ തക്കാളി തന്നു സഹായിച്ചത് : 

Saturday, July 23, 2011

Saturday, May 21, 2011

ഒരു രൂപ അരി

ഒരു രൂപ അരി 

Friday, May 20, 2011

നാളെ ലോകാവസാനമോ?

Tract13 Worldend Exam

Sunday, May 15, 2011

SSLC SAYum Chila Chindakalum

Sslc Sayum Chila Chindakalum

Friday, April 1, 2011

കര്‍ദിനാള്‍ മാര്‍ വര്‍കി വിതയത്തില്‍

കഥനം നിറയും കരളോടെ,
കണ്ണീര്‍ തുളുമ്പും മിഴിയോടെ, 
ഞങ്ങളെ സ്നേഹിച്ച ഞങ്ങളും സ്നേഹിച്ച 
ഒരായിരം അശ്രുപുഷ്പങ്ങള്‍ 

Tuesday, March 29, 2011

പി എസ് സി ഗ്രേസ് മാര്‍ക്ക്‌ അശാസ്ത്രീയം

വാര്‍ത്താ  കടപ്പാട് : മനോരമ 
അതതു ജില്ലയിലെ അപേക്ഷകര്‍ക്ക്‌ ഗ്രേസ് മാര്‍ക്ക്‌ നല്കാന്‍ തീരുമാനിച്ചതുമൂലം  പി എസിക്കോ സര്ക്കാരിനോ   ഉള്ള മെച്ചം എന്തെന്ന് പി എസ് സി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. യെധാര്‍ഥത്തില്‍  ശാസ്ത്രീയവും പ്രോത്സഹനാജനകവും  എന്ന് പറയാവുന്നതു മറ്റ് ജില്ലകളിലേക്ക്  അപേക്ഷിക്കുന്നവര്‍ക്ക്  ഗ്രസ്  മാര്‍ക്കു നല്‍കുന്നതല്ലേ. അത് മുന്‍കാല പ്രാബല്യത്തോടെ നല്‍കിയാല്‍ വളരെ നന്നായിരിക്കില്ലേ. എന്നാല്‍ ഇത് വൈകിയുദിച്ച അവിവേകം എന്നല്ലാതെ എന്ത് പറയാന്‍. 




Sunday, February 27, 2011

മില്മ പാല്‍പൊടി വെള്ളം വേണ്ടേ വേണ്ട.


മുദ്രാവാക്യം:

മില്മ പാല്‍പൊടി വെള്ളം വേണ്ടേ വേണ്ട.
തെങ്ങ് ചെത്താതെ കള്ള് വിറ്റ സര്‍കാരെ
പശു ഇല്ലാതെ പാല് കറക്കും സര്‍ക്കാരെ
ഇത് സര്‍കാരോ അതോ 
ഇത് യുഗാന്തക സര്‍ (ക്കസ് )കാരോ 

Friday, February 18, 2011

പാല് കുടിക്കാഞ്ഞാല്‍ കുട്ടി കരയും

പ്രിയപ്പെട്ട കേരള സര്‍ക്കാരെ,
പാല്‍ ക്ഷാമം പരിഹരിക്കേണ്ടതു കേരള ജനതയ്ക്കുവേണ്ടിയാണ്.  മില്‍മയ്ക്കവേണ്ടിയല്ല. ജനത്തിന്  ശുദ്ധമായ പാല്‍ കലര്‍പ്പില്ലാതെ നല്‍കുന്ന ക്ഷീരകര്‍ഷകരെ പിഴിഞ്ഞുവേണോ മില്‍മയുടെ ദാഹം തീര്‍ക്കാന്‍   മില്‍മ വിറ്റാമിന്‍ -ഉ ഊറ്റിയെടുത്തു തരുന്ന ഈ വെള്ളം മാത്രമേ ജനം കുടിക്കാവൂ എന്ന് സര്‍കാരിനെന്താണ് ഇത്ര  വാശി. മില്‍മ പാല്‍ക്ഷാമം പരിഹരിക്കാന്‍ സ്വന്തം വഴികള്‍ തേടട്ടെ. 

Sunday, February 13, 2011

helen keller

കടപ്പാട്‌: ശാലോം ടൈംസ്‌ helen keller

Saturday, February 12, 2011

നിരീശ്വരവാദി

കടപ്പാട്‌: ശാലോം ടൈംസ്‌ nireeswaravaadi


nuna paranjal

കടപ്പാട്: ശാലോം ടൈംസ്‌ nuna paranjal

avan aaraayitheerum

avan aarayitheerumകടപ്പാട്: ശാലോം ടൈംസ്‌